കൊച്ചി/ആലുവ: ‘ചെയ്തുപോയ തെറ്റില്‍ മകന് കുറ്റബോധമുണ്ടെന്നും വൈകാതെ എല്ലാം കോടതിയോടും സമൂഹത്തോടും തുറന്നുപറയുമെന്നും’ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭന. ‘ദിലീപ് ഒരു കൊമ്പനാനയാണ്. കൂടെയുള്ളത് കുറച്ച് അണ്ണാന്കുഞ്ഞുങ്ങളും. കൊമ്പനാനയെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും’ ശോഭന പറഞ്ഞു. ജയിലില്‍ സുനിയെ സന്ദര്‍ശിച്ചശേഷമായിരുന്നു ശോഭനയുടെ പ്രതികരണം. ഇവർ പിന്നീട് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യ മൊഴിയും നല്കി. ജയിലില്‍നിന്ന് പള്‍സര്‍ സുനി അമ്മയ്ക്കെഴുതിയ കത്ത് പുറത്തായതിന് പിന്നാലെയാണ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം കോടതിയെ സമീപിച്ചത്.
Read MoreDay: January 25, 2022
ആ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയല്ല! തന്റെ പേര് അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്നതില്‍ മമ്മൂട്ടിക്ക് വലിയ അതൃപ്തി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടൻ ദിലീപിനെതിരായ കേസുമായി മുന്നോട്ടുപോകാന്‍ പിന്തുണയറിയിച്ച് സംവിധായകന് ബാലചന്ദ്രകുമാറിന് സന്ദേശമയച്ചത് മമ്മൂട്ടിയാണെന്ന പ്രചാരണം തള്ളി താരത്തിന്റെ അടുപ്പക്കാര്‍. ദിലീപിനെതിരായ കേസുമായി മുന്നോട്ടുപോകാന്‍ സിനിമാമേഖലയിലെ നിരവധിയാളുകള്‍ തനിക്ക് മെസേജ് അയയ്ക്കുന്നുണ്ടെന്നും അക്കൂട്ടരില്‍ ഒരു സൂപ്പര്‍താരവും ഉണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപിനെതിരായ കേസുമായി മുന്നോട്ടുപോകാന്‍ സൂപ്പര്‍താരം ആവശ്യപ്പെട്ടുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ ഒരു മെസേജും അയച്ചിട്ടില്ലെന്നാണ് മമ്മൂട്ടി അടുത്തയാളുകളോടു പ്രതികരിച്ചത്. തന്റെ പേര് അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്നതില്‍ മമ്മൂട്ടിക്ക് വലിയ അതൃപ്തിയുള്ളതായും അറിയുന്നു. നടി ആക്രമിക്കപ്പെട്ടശേഷം അന്വേഷണം ദിലീപിലേക്ക് എത്തിയപ്പോള്‍ ദിലീപിനെ സംരക്ഷിച്ചുനിര്‍ത്താന്‍ വലിയ താത്പര്യം കാണിച്ച സംഘടനയിലെ പ്രബല ലോബിയുടെ നിലപാടില്‍ അതൃപ്തനായിരുന്ന മമ്മൂട്ടി പിന്നീട് അമ്മ ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവച്ചിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെങ്കിലും തുടരാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധിച്ചിട്ടും വഴങ്ങാതിരുന്ന അദ്ദേഹം സാധാരണ മെംബർ ആയി തുടരുകയാണ്.
Read More