പ്രഭാത ദിനചര്യയുടെ ഒരു പ്രധാന ഭാഗമാണ് ചായ. ചായ ഉണ്ടാക്കാൻ സാധാരണയായി ചെയ്യേണ്ടത് വെള്ളം തിളപ്പിക്കുക, ചായ ഇലകൾ, ഏലം, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ പഞ്ചസാരയും പാലും ചേർത്ത് തിളപ്പിക്കുക ഒരു കപ്പിലേക്ക് അരിച്ചെടുക്കുക എന്നിങ്ങനെയാണ്. ജിഞ്ചർ ടീ, മസാല ടീ, ഹെർബൽ ടീ, ഗ്രീൻ ടീ, ചാമോമൈൽ ടീ തുടങ്ങിയവയെക്കുറിച്ച് നമ്മളിൽ പലരും കേട്ടിട്ടുണ്ട്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും “വറുത്ത പാൽ ചായ” എന്ന് കേട്ടിട്ടുണ്ടോ? ഓൺലൈനിൽ തരംഗം സൃഷ്ടിക്കുന്ന ഏറ്റവും പുതിയ വീഡിയോയാണിത്. @food_madness__ എന്നയാൾ പങ്കിട്ട ഒരു ഇൻസ്റ്റാഗ്രാം റീലിൽ ഒരാൾ ചട്ടിയിൽ ഉണക്കിയ തേയിലയും പഞ്ചസാരയും ചതച്ച ഏലക്കായും ഇടുന്നു. പഞ്ചസാര ചൂടാക്കുമ്പോൾ അത് ക്രമേണ ഉരുകുകയും മറ്റ് ചേരുവകളുമായി കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. അടുത്തതായി പാൽ ശ്രദ്ധാപൂർവ്വം പാത്രത്തിൽ ഒഴിക്കുന്നു. ആവി പറക്കുന്ന ചൂടുള്ള ചായ പിന്നീട് അരിച്ചെടുത്ത് ഉടനടി വിളമ്പുന്നു. …
Read MoreDay: September 15, 2023
ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് പരിശീലനത്തിന് ഒഡീഷയിൽ 10 ലക്ഷം രൂപ വീതം
ഭുവനേശ്വർ: വൗ… സൂപ്പർ മുഖ്യമന്ത്രി… എന്നൊക്കെ പറയണമെങ്കിൽ അങ്ങ് ഒഡീഷയിലേക്കു ചെല്ലണം. കായികതാരങ്ങൾക്കു പൂർണ പിന്തുണ നൽകുന്ന ഒരു മുഖ്യമന്ത്രി അവിടെയുണ്ട്, നവീൻ പട്നായിക്. കേരളത്തിൽ കാര്യങ്ങൾ രസകരമാണ്. 2018 ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയവർക്കുള്ള ജോലിയുടെ ഫയൽ ഇതുവരെ ഓട്ടം പൂർത്തിയാക്കിയിട്ടില്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഒരിക്കൽ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നാട്ടിലാണിതെന്നതും ശ്രദ്ധേയം. ചുരുക്കത്തിൽ രാജ്യത്തിനായി കേരളക്കാർ വിയർപ്പൊഴുക്കിയാൽ വാഗ്ദാനങ്ങൾ മാത്രമായിരിക്കും ലഭിക്കുക. അതു നിറവേറണമെങ്കിൽ സമരപരിപാടികൾ ആസൂത്രണം ചെയ്യേണ്ടിവരുന്ന അവസ്ഥയാണുള്ളത്… വിധി, അല്ലാതെന്ത്… ഏഷ്യൻ ഗെയിംസിന് ഒരുങ്ങുന്ന കായിക താരങ്ങൾക്ക് ഒഡീഷ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് 10 ലക്ഷം രൂപവീതം. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഒഡീഷക്കാർക്കാണു പരിശീലനത്തിനുള്ള സഹായമായി 10 ലക്ഷം രൂപവീതം നവീൻ പട്നായിക് പ്രഖ്യാപിച്ചത്. ഈ മാസം 23നു ചൈനയിലെ ഗ്വാങ്ഷുവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ 13 ഒഡീഷ…
Read Moreടിപ്പ് നൽകിയത് കുറഞ്ഞ് പോയി; ഭക്ഷണപ്പൊതിയിൽ തുപ്പി ഡെലിവറിക്കാരൻ
ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ നമ്മുടെ വളരെ ഉപകാരപ്രദമാണന്നതിൽ തർക്കമില്ല. എന്നാൽ ഒരു ഓർഡർ നൽകുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കേണ്ടതുണ്ടെന്ന് സംശയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. വീഡിയോയിൽ ഒരു ഡോർഡാഷ് ഡെലിവറിമാൻ ഒരു വീട്ടിലേക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ തുപ്പുന്നത് കാണിക്കുന്നു. സംഭവം നടന്നത് മിയാമിയിലെ ഒരു അപ്പാർട്ട്മെന്റിന് മുന്നിലാണ്. ഓൺലൈൻ ഓർഡർ നൽകിയ ഉപഭോക്താക്കളിൽ നിന്ന് ചെറിയൊരു ടിപ്പ് ലഭിച്ചതിനെ തുടർന്ന് ഡെലിവറി മാൻ പ്രകോപിതനായതായി. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ഉപഭോക്താവിന്റെ വീടിന്റെ കവാടത്തിലെ റിംഗ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഭക്ഷണപ്പൊതി കൈയിൽ പിടിച്ച് ഡെലിവറി മാൻ വീട്ടിൽ എത്തുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഡോർമാറ്റിൽ പൊതി വെച്ച ശേഷം അയാൾ പിന്നോട്ട് പോയി ഫോണിൽ എന്തോ പരിശോധിക്കുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അയാൾ ഭക്ഷണപ്പൊതിയിൽ തുപ്പാൻ മുന്നോട്ട് കുനിഞ്ഞ് നിൽക്കുന്നതായി കാണാം. അതിനുശേഷം, അവൻ എഴുന്നേറ്റു…
Read Moreഇന്ത്യൻ വിദ്യാർഥിനിയുടെ മരണം; അന്വേഷണത്തിൽ ഉറപ്പു നല്കി യുഎസ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കണ്ടൂല (23) പോലീസ് കാറിടിച്ചു മരിച്ചതിൽ അന്വേഷണം ഊർജിതമാക്കി കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് അമേരിക്കൻ സർക്കാർ ഇന്ത്യക്ക് ഉറപ്പു നല്കി. ജനുവരി 23നു സിയാറ്റിലിൽ ഉണ്ടായ ദാരുണ സംഭവത്തിൽ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവാണ് അമേരിക്കൻ ഭരണകൂടത്തിലെ ഉന്നതർക്കുമേൽ സമ്മർദം ചെലുത്തിയത്. കെവിൻ ഡേവ് എന്ന പോലീസുകാരൻ അതിവേഗത്തിൽ ഓടിച്ചിരുന്ന കാറിടിച്ചാണു മരണം സംഭവിച്ചത്. 119 കിലോമീറ്റർ വേഗത്തിലായിരുന്നു കാർ. റോഡ് മുറിച്ചുകടക്കുകയായിരുന്ന ജാഹ്നവി നൂറ് അടി അകലേക്കു തെറിച്ചുവീണു. പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിലുള്ള കാമറ പിടിച്ചെടുത്ത ദൃശ്യങ്ങൾ തിങ്കളാഴ്ച പുറത്തുവന്നിരുന്നു. അപകടത്തിനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ പൊട്ടിച്ചിരിക്കുന്നതും കാറോടിച്ചിരുന്ന കെവിനെതിരേ ക്രിമിനൽ അന്വേഷണം ഉണ്ടാവില്ലെന്നു പറയുന്നതും വീഡിയോയിലുണ്ട്. ഇതിനു പിന്നാലെ ഇന്ത്യൻ വംശജരും ജനപ്രതിനിധികളും പോലീസിനെതിരേ രംഗത്തു വന്നിരുന്നു.’
Read Moreറൊണാൾഡോ 46-ാം വയസിൽ മാമോദീസ മുങ്ങി
ബ്രസീലിയ: ബ്രസീലിലെ മുൻ ഫുട്ബോൾ താരം റൊണാൾഡോ നസാരിയോ 46ാം വയസിൽ മാമോദീസ മുങ്ങി കത്തോലിക്കാവിശ്വാസിയായി. ചൊവ്വാഴ്ച സാവോപോളോ നഗരത്തിന്റെ പടിഞ്ഞാറ് സെന്റ് ജോസഫ് പള്ളിയിലായിരുന്നു ചടങ്ങുകൾ. കുട്ടിക്കാലം മുതൽ വിശ്വാസിയായിരുന്നെങ്കിലും മാമോദീസ മുങ്ങിയിരുന്നില്ലെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പറഞ്ഞു. മാമോദീസയോടെ ദൈവത്തിന്റെ കുഞ്ഞായി പുനരുജ്ജീവിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊന്നായ റൊണാൾഡോ 1994, 2002 വർഷങ്ങളിൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിലുണ്ടായിരുന്നു. ബാഴ്സലോണ, റയൽ മാഡ്രിഡ്, ഇന്റർ മിലാൻ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.
Read Moreടൈംസ് പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ
ന്യൂയോർക്ക്: ലോകത്തിലെ വളർന്നുവരുന്ന നേതാക്കളായി ടൈം മാഗസിൻ തെരഞ്ഞെടുത്ത പട്ടികയിൽ വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗറും അടക്കം മൂന്നു ഇന്ത്യക്കാർ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘2023 ടൈം 100 നെക്സ്റ്റ്: ഷേപ്പിഗ് ലീഡേഴ്സ് ഓഫ് ദ വേൾഡ്’ പട്ടികയിൽ നന്ദിത വെങ്കിടേശൻ, വിനു ഡാനിയേൽ എന്നിവരാണ് ഹർമൻപ്രീത് കൗറിനൊപ്പമുള്ള ഇന്ത്യക്കാർ. വനിതാ ക്രിക്കറ്റിനെ ലോകശ്രദ്ധയാകർഷിക്കാൻ കൗറിന്റെ നേതൃത്വത്തിനായെന്ന് മാഗസിൻ വിലയിരുത്തി. ടിബിക്കുള്ള ജനറിക് മരുന്നുകൾക്കായി നടത്തിയ പോരാട്ടമാണ് ദക്ഷിണാഫ്രിക്കൻ ആരോഗ്യ പ്രവർത്തകയായ ഫുമേസ ടിസിലേയ്ക്കൊപ്പം പട്ടികയിൽ ഇടംപിടിക്കാൻ നന്ദിത വെങ്കിടേശനായത്. ഇരുവരും ക്ഷയരോഗത്തെ അതിജീവിച്ചവരും ക്ഷയരോഗത്തിനുള്ള മരുന്നിന്റെ പാർശ്വഫലമായി കേൾവി നഷ്ടപ്പെട്ടവരുമാണ്. മാലിന്യവസ്തുക്കൾ ഉപയോഗിച്ചുള്ള കെട്ടിട നിർമാണത്തിലൂടെയാണ് വാൾമേക്കേഴ്സ് എന്ന സ്റ്റുഡിയോയുടെ ഉടമയായ വിനു ഡാനിയേൽ പട്ടികയിൽ ഇടംപിടിച്ചത്.
Read Moreജുവനൈൽ ഹോമിൽ കുട്ടികൾക്ക് ക്രൂര മർദനം: പെൺകുട്ടിയുടെ മുഖത്ത് ചെരിപ്പുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, ജീവനക്കാർക്ക് സസ്പെൻഷൻ
ജുവനൈൽ ഹോമിൽ പെൺകുട്ടിയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആഗ്രയിലാണ് സംഭവം.ജുവനൈൽ ഹോമിലെ കുട്ടികളിൽ ഒരാൾ ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഹോം സൂപ്രണ്ട് പൂനം പാലിനെ സസ്പെൻഡ് ചെയ്യുകയും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രയാഗ്രാജിലെ ജുവനൈൽ ഹോമിലും സമാനമായ സംഭവങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന്. തിങ്കളാഴ്ച പുറത്തുവന്ന ആദ്യ വീഡിയോയിൽ ഒരു മുറിയിൽ ഒരു പെൺകുട്ടി കട്ടിലിൽ കിടക്കുന്നതും മറ്റ് ആറ് പെൺകുട്ടികൾ മൂന്ന് കട്ടിലുകളിൽ വിശ്രമിക്കുന്നതും കാണിക്കുന്നു. പാൽ മുറിയിലേക്ക് കയറി പെൺകുട്ടിയെ മർദിക്കുന്നതും മറ്റ് കുട്ടികളെ ശകാരിക്കുന്നതും അവരിൽ ഒരാളെ തല്ലുന്നതും കാണാം. സംഭവങ്ങളിൽ ഉൾപ്പെട്ട ഹോം സൂപ്രണ്ട്, പൂനം പാലിനെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് ആഗ്ര ഡിവിഷൻ കമ്മീഷണർ റിതു മഹേശ്വരി പറഞ്ഞു. ജില്ലാ മജിസ്ട്രേറ്റിനോട് കർശന നടപടിയെടുക്കാൻ ഉത്തരവിടുകയും എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു. ആഗ്ര…
Read Moreജനങ്ങളുടെ ആവശ്യം മന്ത്രി കേട്ടു; വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശന ഫീസ് കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശന ഫീസ് കുറച്ചു. നിലവിലെ 500 രൂപയിൽ നിന്ന് 250 രൂപയായി കുറക്കാൻ തീരുമാനിച്ചതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഗ്ലാസ് ബ്രിഡ്ജ് ഇതിനകം തന്നെ ജനം ഏറ്റെടുത്തുകഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ സഞ്ചാരികൾ കൗതുകത്തോടെയാണ് വാഗമണിലേക്ക് എത്തുന്നത്. ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യൽ മീഡിയയിലൂടെയും നിരവധി പേർ എൻട്രി ഫീസ് കുറക്കാനാവശ്യമായ ഇടപെടൽ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണു നടപടി.
Read Moreകോഴിക്കോട്ട് ഒരാള്‍ക്ക് കൂടി നിപ; രോഗം സ്ഥിരീകരിച്ചത് സമ്പർക്കപ്പട്ടികയിൽ ഉള്ള യുവാവിന്; 9 വയസുകാരന്റെ നില ഗുരുതരം
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം നാലായി. നിപ ബാധിച്ച് മരിച്ച രണ്ട് പേര് നേരത്തേ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോള്‍ ഇവരുമായി സമ്പര്‍ക്കമുണ്ടായ ആള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലായിരുന്ന ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചപ്പോള്‍ ഫലം പോസീറ്റീവ് ആവുകയായിരുന്നു.ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇതോടെ നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി. ഇതില്‍ ആദ്യം രോഗം ബാധിച്ച് മരിച്ചയാളുടെ മകനായ ഒന്‍പത് വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങ ളില്ലെന്നാണ് വിവരം.
Read Moreശൈശവ വിവാഹം; 15ഖാസിമാർ അറസ്റ്റിൽ, വിവാഹം കഴിച്ച പുരുഷന്മാർക്കെതിരെ പോക്സോ കേസ്
ശൈശവ വിവാഹം നടത്തിയ 15 ഖാസിമാരെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലാണ് സംഭവം. സംസ്ഥാനത്തെ ഹൈലകണ്ടി ജില്ലയിൽ നിന്നാണ് ബുധനാഴ്ച ഇവരെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽ നിന്ന് 10 വിവാഹ സർട്ടിഫിക്കറ്റുകളും പോലീസ് പിടിച്ചെടുത്തു. ശൈശവവിവാഹത്തിന്റെ പേരിൽ മൂവായിരത്തോളം പേരെ അറസ്റ്റ് ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചു. 14 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷൻമാർ പോക്സോ അല്ലെങ്കിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം എന്നിവ പ്രകാരം കുറ്റം ചുമത്തുമെന്നും ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ നിർബന്ധിച്ച് പ്രസവിപ്പിച്ച സംഭവത്തെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. നിയമപരമായ വിവാഹപ്രായം സ്ത്രീകൾക്ക് 18 വയസ്സും പുരുഷന്മാർക്ക് 21 വയസ്സുമാണ്. എന്നിരുന്നാലും, ശൈശവ വിവാഹ കേസുകളിൽ പോക്സോ പ്രയോഗിക്കാൻ കഴിയുമോ എന്ന് നിയമവിദഗ്ധർ ചോദ്യം ചെയ്തിട്ടുണ്ട്.
Read More