പത്തനംതിട്ട: അന്തരിച്ച ജസ്റ്റീസ് ഫാത്തിമ ബീവിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ മന്ത്രിമാരാരും വരാതിരുന്നത് വിവാദത്തില്‍. സംസ്ഥാന ബഹുമതികളോടെ നടത്തിയ കബറടക്കത്തില്‍ സര്‍ക്കാരിനുവേണ്ടി അന്തിമോപചാരം അര്‍പ്പിച്ചത് ജില്ലാ കളക്ടര്‍ എ. ഷിബുവാണ്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ഭരണകക്ഷി എംഎല്‍എമാരും നേരത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ച് മടങ്ങി. സര്‍ക്കാര്‍ ബഹുമതികളുടെ ഭാഗമായി ഗാര്‍ഡ് ഓഫ് ഓണര്‍ നല്കുന്പോഴും കബറടക്ക സമയത്തും ഇവരാരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല.നവകേരള സദസുമായി ബന്ധപ്പെട്ട് പര്യടനത്തിലായ മന്ത്രിസഭയില്‍ നിന്ന് ഒരാളെയെങ്കിലും പത്തനംതിട്ടയിലേക്ക് നിയോഗിക്കാമായിരുന്നുവെന്ന അഭിപ്രായവുമായി ജമാ അത്ത് കമ്മിറ്റിയും മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റിയും രംഗത്തെത്തി. കരുനാഗപ്പള്ളി മുന്‍ എംഎല്‍എ ആര്. രാമചന്ദ്രന് കഴിഞ്ഞദിവസം അന്തരിച്ചപ്പോള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ രണ്ട് മന്ത്രിമാരെ നവകേരള സദസിനിടെ അയച്ചിരുന്നു. പത്തനംതിട്ടയുടെ എംഎല്‍എ കൂടിയായ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എത്തുമെന്നു തന്നെയാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് കബറടക്കത്തിനുശേഷം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. മന്ത്രിക്കു…
Read MoreDay: November 25, 2023
പതിനെട്ടുകാരന്റെ കമ്പനിയ്ക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കുകയാണ്. തിലക് മേത്ത എന്ന കുട്ടി സംരംഭകനാണ് താൻ അഞ്ചു വർഷം മുമ്പ് തുടങ്ങിയ സംരംഭത്തിൽനിന്ന് ഇപ്പോൾ കോടികൾ കൊയ്യുന്നത്. പ്രതിമാസം രണ്ടു കോടിയോളം രൂപയാണ് 18കാരനായ ഈ കുട്ടി സംരംഭകൻ നേടുന്നത്. 2018ൽ തന്റെ പതിമൂന്നാം വയസിൽ ആരംഭിച്ച തിലകിന്റെ സ്ഥാപനം 2020 ൽ തന്നെ നൂറു കോടിയുടെ ബിസിനസ് നടത്തി ശ്രദ്ധേയമായി. ഇപ്പോൾ തിലകിന്റെ പേപ്പേഴ്സ് എൻ പാർസൽ എന്ന സ്ഥാപനത്തിന്റെ ആസ്തി തന്നെ നൂറു കോടിയാണ്. മറ്റു പാഴ്സൽ സർവീസുകൾ രണ്ടു ദിവസം വരെ എടുത്ത് എത്തിക്കുന്ന പാഴ്സലുകൾ അവരേക്കാൾ കുറഞ്ഞ ചെലവിൽ നാലു മുതൽ എട്ടു മണിക്കൂർ വരെ സമയംകൊണ്ട് എത്തിച്ചു കൊടുക്കുന്നു എന്നതാണ് തിലകിന്റെ പേപ്പേഴ്സ് എൻ പാഴ്സൽ എന്ന കമ്പനിയുടെ പ്രത്യേകത. ആപ്പുകളുടെയും മുംബൈയിലെ പ്രശസ്തമായ ഡബ്ബാവാലകളുടെയും…
Read Moreസംസ്ഥാനത്ത് ഷവര്‍മ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന; 148 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു; വീണാ ജോര്‍ജ്
തിരുവനന്തപുരം: ഷവർമ വിൽക്കുന്ന കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. ഷവര്‍മ മാനദണ്ഡങ്ങള്‍ കടയുടമകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനാണ് മിന്നൽ പരിശോധന നടത്തിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാന വ്യാപകമായി 88 സ്ക്വാഡുകള്‍ 1287 ഷവര്‍മ വില്പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി അറിയിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്ത 48 സ്ഥാപനങ്ങളിലെ ഷവര്‍മ വില്പന നിര്‍ത്തിവെക്കുന്നതിനു നിർദേശം കൊടുത്തെന്നും മന്ത്രി കൂട്ടിച്ചേർത്തു. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്കി. മയോണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങൾക്കെരെയും നടപടിയെടുത്തു. ഷവർമ വിൽപന നടത്തുന്നവർ കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഭക്ഷണം പാചകം ചെയ്യുന്നവർ വ്യക്തിശുചിത്വം പാലിക്കുകയും മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് നേടുകയും വേണമെന്നും മന്ത്രി പറഞ്ഞു. നിയമ ലഘനം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read Moreമന്ത്രിക്കെതിരേ നവകേരള സദസിൽ പരാതി; രാഷ്ട്രീ യപ്രേരിതമെന്ന് അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: വടകരയില്‍ നടന്ന നവകേരള സദസില്‍ തനിക്കെതിരേ നല്കിയ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. നവ കേരള സദസിന്റെ ശോഭ കൊടുത്താന്‍ ലക്ഷ്യമിട്ടാണ് പരാതി നല്‍കിയത്. തട്ടിപ്പ് നടത്തിയിട്ടുമില്ല. ഒരു കമ്പനിയുമായി ബന്ധപ്പെട്ട കേസാണിത്. താനും മറ്റു നാലുപേരും പാര്‍ട്ണര്‍മാരായുള്ളതാണ് കമ്പനി. പാര്‍ട്ണര്‍ യൂസഫുമായി ബന്ധപ്പെട്ടതാണ് കേസ്. അദ്ദേഹം ഹൈക്കോടതിയില്‍ കേസ് നടത്തുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് കേസിന്റെ വിശദാംശങ്ങള്‍ കാണിച്ച് ഞാന്‍ പത്ര പരസ്യം നല്‍കിയിരുന്നു. ഇപ്പോള്‍ പരാതിയുമായി വന്നത് നവ കേരള സദസിനെ ലക്ഷ്യമിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.ഐഎന്എലില്നിന്ന് പുറത്താക്കപ്പെട്ടയാളാണ് പരാതിക്കാരനെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പായിക്കിട്ടാൻ സഹായിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. വടകര മുട്ടുങ്ങൽ സ്വദേശി എ.കെ. യൂസഫാണ് പരാതി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ…
Read Moreറോബിന് ബസ്: എംവിഡി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി നടത്തിപ്പുകാര്‍
പത്തനംതിട്ട: ഓള് ഇന്ത്യ പെര്‍മിറ്റുമായി സര്‍വീസ് നടത്തിവന്ന റോബിന് ബസ് പിടിച്ചെടുത്ത മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ നിയമപോരാട്ടത്തിനൊരുങ്ങി ബസ് നടത്തിപ്പുകാർ. ഇതിനിടെ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പും നടപടി തുടങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ പത്തനംതിട്ട എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയും സംഘവും പിടിച്ചെടുത്ത ബസ് പത്തനംതിട്ട എആര്‍ ക്യാമ്പ് യാര്‍ഡിലേക്കു മാറ്റിയിരിക്കുകയാണ്. തുടര്‍ച്ചയായ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് ബസ് പിടിച്ചെടുത്തിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമുള്ള പിഴ അടച്ചിട്ടില്ലെന്നും പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആര്‍ടിഒ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ ദിവസങ്ങളില്‍ നല്കിയ പിഴയടയ്ക്കല്‍ നോട്ടീസില്‍ 32,500 രൂപ റോബിന് ബസുടമ അടയ്ക്കാനുണ്ട്. കഴിഞ്ഞ ദിവസം നല്കിയ നോട്ടീസ് പ്രകാരം15,000 രൂപ മാത്രമാണ് അടച്ചിട്ടുള്ളത്. ബസിലെ മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്കും മോട്ടോര്‍ വാഹനവകുപ്പ് കടന്നു. നേരത്തെ മോട്ടോര്‍ വാഹനവകുപ്പ് നല്കിയ നോട്ടീസിലെ…
Read Moreവ്യാജരേഖ ചമച്ച് പ്രതി ജാമ്യം നേടിയ സംഭവം; അഭിഭാഷകരും മജിസ്ട്രേറ്റും തമ്മിലുള്ള തര്‍ക്കം ഹൈക്കോടതിയിൽ
കോട്ടയം: അഭിഭാഷകരും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സിജെഎം) കോടതിയും തമ്മിലുള്ള തര്‍ക്കം ഹൈക്കോടതിയിലേക്ക്. പ്രതി വ്യാജരേഖ ചമച്ച് ജാമ്യം നേടിയ സംഭവത്തില്‍ അഭിഭാഷകന് എം.പി. നവാബിനെതിരേ കേസെടുത്തതില്‍ ബാര്‍ അസോസിയേഷന്റെ കോടതി ബഹിഷ്കരണത്തിനിടെയാണ് വനിതാ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അസഭ്യം വിളിച്ചു പ്രതിഷേധിച്ചത്. സംഭവം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടക്കുന്നുവെങ്കിലും പ്രതിഷേധം അതിരുകടന്നതോടെയാണ് പ്രശ്നം ഹൈക്കോടതിയിലെത്തിയത്. ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും ഹൈക്കോടതി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പ്രശ്നം വഷളാവാതിരിക്കാന്‍ അസോസിയേഷന് ഭാരവാഹികളും ഉന്നത ജുഡീഷ്യല്‍ ഉദ്യോഗസ്ഥരും ഇന്നലെ ഹൈക്കോടതിയിലെത്തി അനുനയശ്രമം നടന്നു. കോട്ടയത്തു കഴിഞ്ഞ ദിവസം കോടതി നടപടികള്‍ ബഹിഷ്കരിച്ച് അഭിഭാഷകര്‍ പ്രകടനം നടത്തുകയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ചു സിജെഎം വിവീജ സേതുമോഹന് തയാറാക്കിയ റിപ്പോര്‍ട്ട് ജില്ലാക്കോടതി മുഖേന ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കോടതിക്കുള്ളില്‍ തന്നെ അസഭ്യം പറഞ്ഞു എന്നതടക്കമുള്ള റിപ്പോര്‍ട്ടാണു…
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 9 മണിക്കൂർ ചോദ്യം ചെയ്തത് പോരാ, എം.എം. വര്‍ഗീസ് വീണ്ടും ഹാജരാകണം
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ എം.എം. വര്‍ഗീസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് വര്‍ഗീസിനെ കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. ഡിസംബര്‍ ഒന്നിന് ഹാജരാകാന്‍ വീണ്ടും നിര്‍ദേശിച്ചിട്ടുള്ളത്. ബാങ്കില്‍നിന്നും വന്‍തുക ബിനാമി വായ്പയായി അനുവദിക്കാന്‍ ജില്ലാ സെക്രട്ടറി ശിപാര്‍ശ ചെയ്തെന്ന കേസിലെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് വര്‍ഗീസിനെ ചോദ്യം ചെയ്തത്. ബാങ്ക് ഇടപാടുകളുമായി ബന്ധമില്ലെന്നാണ് വര്‍ഗീസ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുള്ളത്. കേസില്‍ അറസ്റ്റിലായ പ്രതികളില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍ തുടരാനാണ് ഇഡിയുടെ നീക്കം. അതേമയം മുന്‍ മന്ത്രിയും എംഎല്‍എയുമായ എ.സി. മൊയ്തീന്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണന് എന്നിവരില്‍നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം. ചോദ്യംചെയ്യലിന്റെ…
Read Moreപാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ചു; ഗായിക അഭിരാമി സുരേഷിന് പരിക്ക്
കൊച്ചി: പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായികയും നടിയുമായ അഭിരാമി സുരേഷിന് പരിക്ക്. മിക്സിയുടെ ബ്ലേഡ് കയ്യിൽ കൊണ്ടാണ് അഭിരാമിക്ക് പരിക്കേറ്റത്. കയ്യിലെ അഞ്ച് വിരലിനും പരിക്കേറ്റു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരം പരിക്ക് പറ്റിയ കാര്യം അറിയിച്ചത്. മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. അപകടം നടന്ന് കുറച്ചു സമയത്തേക്ക് ബോധമുണ്ടായില്ല എന്താണ് സംഭവിച്ചതെന്നു പോലും ഓർമയില്ലെന്ന് താരം പറഞ്ഞു. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗായികമാരാണ് അഭിരാമി സുരേഷും സഹോദരി അമൃത സുരേഷും. താരത്തിനു സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. പാചക വീഡിയോ, യാത്രകൾ എന്നിവയുൾപ്പെടുത്തി വീഡിയോ ഇടാറുള്ളതാണ് അഭിരാമി സുരേഷ്. ഈ അപകടം കൊണ്ടൊന്നും താൻ പിന്തിരിഞ്ഞ് പോകില്ലെന്നും പൂർവാധികം ശക്തിയോടെ താൻ തിരികെ എത്തുമെന്നും അഭിരാമി പറഞ്ഞു. ആരും പേടിക്കണ്ടെന്നും കാര്യമായ മുറിവല്ലെന്നും താരം കൂട്ടിച്ചേർത്തു.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 250 കോടി; പ്രതി പണം ക്രിപ്പ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചെന്ന് പോലീസ്
ആലുവ: ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 45 പേരിൽ നിന്ന് 250 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്ത് എത്തിച്ചെന്ന് പോലീസ് നിഗമനം. ബംഗളൂരു വിദ്യാർണപുര സ്വാഗത് ലേ ഔട്ട് ശ്രീനിലയത്തിൽ മനോജ് ശ്രീനിവാസി(33)നെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഈ കേസിൽ എറണാകുളം ജില്ലയിൽ നടന്ന ഓൺലൈൻ തട്ടിപ്പിലാണ് ഒരാൾ സൈബർ പോലീസിന്റെ വലയിൽ കുടുങ്ങിയത്. നോർത്ത് പറവൂർ സ്വദേശികളായ സ്മിജയിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപയും ബിനോയിയിൽ നിന്ന് 11 ലക്ഷത്തോളം രൂപയും തട്ടിയെടുത്തെന്നായിരുന്നു സൈബർ പോലീസിൽ ലഭിച്ച പരാതി. തുടർന്ന് സൈബർ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തട്ടിപ്പു സംഘം നാൽപ്പഞ്ചോളം അക്കൗണ്ടുകളിൽ നിന്ന് 250 കോടിയുടെ വിനിമയം നടത്തിയിട്ടുണ്ടെന്ന്…
Read Moreയുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വാഹനം കത്തി നശിച്ചു; സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ…
കോട്ടയം: യുവതി തൂങ്ങിമരിച്ച ഭര്‍തൃവീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ കത്തിനശിച്ചു. ഇന്നു പുലര്‍ച്ചെ 3.10നാണ് തീപിടിച്ചത്. അതിരമ്പുഴ ശ്രീകണ്ഠമംഗലം പാക്കത്തുകുന്നേല്‍ അനില്‍ വര്‍ക്കിയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പറാണ് കത്തിയത്. കഴിഞ്ഞ ഏഴിന് അനിലിന്റെ ഭാര്യ ഷൈമോള്‍ സേവ്യറിനെ (24) വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഭാര്യയുടെ മരണത്തില്‍ അറസ്റ്റിലായ അനിൽ ഇപ്പോൾ റിമാൻഡിൽ ആണ്. ഇതിനിടയിലാണു വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ കത്തി നശിച്ചത്. പുലര്‍ച്ചെ ബൈക്ക് നിര്‍ത്തുന്ന ശബ്ദം കേട്ടെന്ന് വീട്ടുകാര്‍ പറയുന്നു. ഏറ്റുമാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതി മരിച്ച കേസില്‍ വീട്ടുകാര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ടിപ്പര്‍ കത്തി നശിക്കുന്നത്. അതേസമയം ടിപ്പര്‍ സ്വയം കത്തിയതാകാമെന്നാണ് പോലീസ് നിഗമനം.
Read More