ആലപ്പുഴയിൽ പള്ളി വികാരി വാഹനാപകടത്തിൽ മരിച്ചു; രാവിലെ പള്ളിയിലേക്കു വരുംവഴി ടോറസ് ലോറിയുമായി ബൈക്ക്  ഇടിക്കുകയായിരുന്നു

ആലപ്പുഴ: വെട്ടയ്ക്കൽ സെന്‍റ് ആന്‍റണീസ് പള്ളി വികാരി ഫാ.ഫ്രാൻസിസ് രാജു കാക്കരിയിൽ (31)  വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ ആറോടെ തീരദേശ റോഡിൽ മാരാരി ബീച്ച് റിസോർട്ടിന് സമീപമാണ് അപകടമുണ്ടായത്.

കഞ്ഞിപ്പാടം സ്വദേശി അഖിലുമൊത്ത് ബൈക്കിൽ ആലപ്പുഴയിൽ നിന്നും വെട്ടയ്ക്കൽ പള്ളിയിലേക്ക്, ദിവ്യബലി അർപ്പിക്കുവാനായി വരുന്നവഴി ടോറസ് ലോറിയുമായി ഇടിക്കുകയായിരുന്നു. നാട്ടുകാർ ഇരുവരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈദികന്‍റെ ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വെള്ളിയാഴ്ച സംസ്കരിക്കും. തുമ്പോളി പള്ളി, തുറവൂർ മരിയപുരം സെന്‍റ് മോനിക്കാ പള്ളി എന്നിവിടങ്ങളിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ചേർത്തല തെക്കുപഞ്ചായത്ത് രണ്ടാം വാർഡ് തൈക്കൽ കാക്കരി വീട്ടിൽ ആന്‍റണി-പൊന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സാലസ്, സിബി, മാർട്ടിൻ, എൽസ.

Related posts