കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പിടിയിലായ പ്രതികളുടെ ഫാം ഹൗസിലെ മൃഗങ്ങൾ അനാഥമായി.15 നായ്ക്കളും 6 കന്നുകാലികളുമാണ് ഫാം ഹൗസിലുള്ളത്. പ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാമിലെ ജീവനക്കാരി ഷീബയാണ് ഇപ്പോൾ അവർക്ക് തീറ്റ എത്തിക്കുന്നത്. പക്ഷേ മൃഗങ്ങൾക്ക് കൊടുക്കാനുള്ള ഭക്ഷണത്തിനു ചെലവ് കൂടുതലാണ്. എന്നാൽ അത് വഹിക്കാനുള്ള ആസ്തി ഇവർക്ക് ഇല്ലാത്തതിനാൽ മൃഗങ്ങളുടെ കാര്യം ബുദ്ധിമുട്ടിലാണ്. പൊലീസിന്റെ നിരീക്ഷണത്തിലാണ് ഫാം ഹൗസ്. മൃഗങ്ങളുടെ കാര്യത്തിൽ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഇടപെടൽ ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയിലാണ് ഷീബ. അതേസമയം ഷീബയുടെ ഭർത്താവ് ഷാജിയേയും സഹോദരൻ ഷിബുവിനേയും ഓട്ടോയിൽ എത്തിയ ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിച്ചു. തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് ഷീബയും ഭർത്താവും പൊലീസിൽ പരാതി നൽകിയിരുന്നു. നാലു പേർ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ ഷാജിയെയും ഷിബുവിനെയും പാരിപ്പള്ളിയിലെ ആശുപത്രിയിൽ…
Read MoreDay: December 5, 2023
വീട്ടിൽ കയറി വെള്ളം ചോദിച്ചു, ഇറക്കിവിട്ടപ്പോൾ പിടിവലി, തലയടിച്ച് വീണ വയോധികയെ കൊന്ന് ആഭരണങ്ങൾ മോഷ്ടിച്ചു; പതിമൂന്നുകാരൻ അറസ്റ്റിൽ
കമ്പം: തനിച്ച് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയ പതിമൂന്നുകാരൻ പോലീസ് പിടിയിൽ. കമ്പം ചുരുളിപ്പെട്ടി റോഡരുകിലാണ് എൺപത്തിയെട്ടുകാരിയായ രാമത്തായ് താമസിച്ചിരുന്നത്. മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. രാമത്തായുടെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് പ്രതിയെ കണ്ടെത്താൻ ഉത്തമപാളയം ഡിഎസ് പി പ്രത്യേക സംഘത്തെ നിയമിച്ചു. ഇത്തരത്തിൽ കുറ്റകൃത്യം ചെയ്തിരുന്നവരെ കണ്ടെത്തി ചോദ്യം ചെയ്തു. രാമത്തായുടെ സമീപത്ത് താമസിക്കുന്നവരും ബന്ധുക്കളുമായ നിരവധി പേരെയും ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ലായിരുന്നു. എന്നാൽ കൃത്യം നടന്ന സ്ഥലത്തെ വിരലടയാളങ്ങൾ കുട്ടികളുടേതാണെന്ന് കണ്ടെത്തിയതോടെ സമീപ പ്രദേശത്ത് മുമ്പ് കുറ്റകൃത്യങ്ങൾ നടത്തിയവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ തെരുവിൽ താമസിച്ചിരുന്ന പതിമൂന്നുകാരൻ നേരത്തെ ചെറിയ മോഷണങ്ങൾ നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വീട്ടിൽ നടത്തിയ പരിശോധനയിൽ രാമത്തായുടെ ആഭരണങ്ങളും കണ്ടെത്തി. ഇവരുടെ കൈയിൽ ആഭരണങ്ങൾ ഉണ്ടെന്ന് പതിമൂന്നുകാരൻ കരുതി.…
Read More