കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പിടിയിലായ പ്രതികളുടെ ഫാം ഹൗസിലെ മൃഗങ്ങൾ അനാഥമായി.15 നായ്ക്കളും 6 കന്നുകാലികളുമാണ് ഫാം ഹൗസിലുള്ളത്.
പ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാമിലെ ജീവനക്കാരി ഷീബയാണ് ഇപ്പോൾ അവർക്ക് തീറ്റ എത്തിക്കുന്നത്. പക്ഷേ മൃഗങ്ങൾക്ക് കൊടുക്കാനുള്ള ഭക്ഷണത്തിനു ചെലവ് കൂടുതലാണ്. എന്നാൽ അത് വഹിക്കാനുള്ള ആസ്തി ഇവർക്ക് ഇല്ലാത്തതിനാൽ മൃഗങ്ങളുടെ കാര്യം ബുദ്ധിമുട്ടിലാണ്.
പൊലീസിന്റെ നിരീക്ഷണത്തിലാണ് ഫാം ഹൗസ്. മൃഗങ്ങളുടെ കാര്യത്തിൽ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഇടപെടൽ ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയിലാണ് ഷീബ.
അതേസമയം ഷീബയുടെ ഭർത്താവ് ഷാജിയേയും സഹോദരൻ ഷിബുവിനേയും ഓട്ടോയിൽ എത്തിയ ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിച്ചു. തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് ഷീബയും ഭർത്താവും പൊലീസിൽ പരാതി നൽകിയിരുന്നു.
നാലു പേർ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ ഷാജിയെയും ഷിബുവിനെയും പാരിപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.