കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ പടികടന്നു മിലൻ പോൾ അവസാനമായി എത്തിയപ്പോൾ സഹപാഠികളും അധ്യാപകരും നിറകണ്ണുകളോടെ യാത്രാമൊഴിയേകി. തന്നെ ഏറെ സ്നേഹിച്ച സഹപാഠികൾക്കും അധ്യാപകർക്കും നടുവിൽ സ്കൂളിലെ ഓഡിറ്റോറിയത്തിൽ മിലൻ ചേതനയറ്റു കിടന്നു. കൈയിൽ കരുതിയ ഓരോ പിടി പുഷ്പങ്ങളും സമർപ്പിച്ച് പ്രിയ കൂട്ടുകാർ അവനു യാത്രാമൊഴിയേകി. കരഞ്ഞു തളർന്ന മാതാപിതാക്കൾ ആ കാഴ്ചകൾ കാണാനാകാതെ വിതുമ്പിക്കരഞ്ഞു.ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ പ്ലസ്വൺ വിദ്യാർഥി മിലൻ പോളിനു സഹപാഠികൾ യാത്രാമൊഴിയേകുന്ന കാഴ്ച ഹൃദയഭേദകമായി മാറി. ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ ഞായറാഴ്ച രാവിലെ ഏഴിന്റെ വിശുദ്ധ കുർബാനയിൽ കാറോസൂസ പ്രാർഥന ചൊല്ലിക്കൊണ്ടിരിക്കേ പെട്ടെന്നു കുഴഞ്ഞുവീഴുകയായിരുന്നു മിലൻ. ഉടൻതന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനക്കല്ല് നരിവേലി നെല്ലാക്കുന്നിൽ പോൾ ജേക്കബ് – സോണി മാത്യു ദന്പതികളുടെ ഏക മകനായിരുന്നു മിലൻ…
Read MoreDay: February 13, 2024
തൊട്ടിലെന്ന് കരുതി അമ്മ കുഞ്ഞിനെ വച്ചത് ഓവനില്‍ ; ഒരു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
തൊട്ടിലെന്ന് കരുതി ഒരു മാസം പ്രായമായ കുഞ്ഞിനെ ഓവനില്‍ വച്ചു. പിന്നാലെ കുഞ്ഞിന് ദാരുണാന്ത്യം. യുഎസ്എയിലെ മിസോറിയിലെ കന്‍സാസ് സിറ്റിയിലാണ് സംഭവം. അമ്മ മരിയ തോമസാണ് കുട്ടിയെ അബദ്ധത്തില്‍ ഓവനില്‍ വച്ചത്. കുട്ടിക്ക് അപകടം സംഭവിച്ചതിന് പിന്നാലെ, കുട്ടി ശ്വാസം കഴിക്കുന്നില്ലെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ സന്ദേശം എത്തിയതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. പോലീസ് എത്തിയപ്പോള്‍ കുട്ടിയെ സ്വീകരണ മുറിയിലെ സോഫയില്‍ കിടത്തിയിരിക്കുകയായിരുന്നു. ഡയപ്പറിന് മുകളില്‍ കുട്ടികളുടെ സ്യൂട്ട് ധരിപ്പിച്ചിരുന്നു. ഇവ രണ്ടും കത്തി കുട്ടിയുടെ ശരീരത്തോട് ചേര്‍ന്നിരുന്നെന്നും പോലീസ് പറഞ്ഞു. കുട്ടിയെ കണ്ടെത്തിയപ്പോള്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് നൽകിയെങ്കിലും കുട്ടി അതിനകം മരിച്ചിരുന്നെന്നും പോലീസ് കൂട്ടിച്ചേർത്തു. കുട്ടിയുടെ മുത്തച്ഛന് തോമസ് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ എന്തോ കത്തിയതിന്റെ മണം വന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഓവനില്‍…
Read Moreലോക്സഭാ സീറ്റിൽ ചാഴികാടനിതു രണ്ടാമൂഴം; ജനപ്രതിനിധിയായി കാൽ നൂറ്റാണ്ട്
കോട്ടയം: ബാങ്കിംഗ് രംഗത്തുനിന്നു പൊതുപ്രവര്‍ത്തന രംഗത്തേക്കെത്തി കാല്‍നൂറ്റാണ്ട് ജനപ്രതിനിധിയായി തിളങ്ങിയ വ്യക്തിത്വമാണ് തോമസ് ചാഴികാടന്റേത്. 1991ല്‍ ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന സഹോദരന് ബാബു ചാഴികാടന്റെ ആകസ്മിക വിയോഗത്തെത്തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലൂടെയാണു തോമസ് ചാഴികാടന് പൊതുപ്രവര്‍ത്തനരംഗത്തു കാലൂന്നുന്നത്. കന്നിയങ്കത്തില്‍ 1991ല്‍ ഏറ്റുമാനൂരില്‍നിന്ന് നിയമസഭയിലെത്തിയ ചാഴികാടന്, 1996, 2001, 2006 തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി വിജയക്കൊടി നാട്ടി. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നു വിജയിച്ച കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാന്‍കൂടിയായ തോമസ് ചാഴികാടന് പാര്‍ലമെന്റിലെ സാമൂഹ്യനീതി വകുപ്പിന്റെ സോഷ്യല്‍ ജസ്റ്റീസ് ആന്‍ഡ് എംപവര്‍മെന്റ് കമ്മിറ്റി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം, റെയില്‍വേ കണ്‍സൾട്ടേറ്റീവ് കമ്മിറ്റി അംഗം, ഊര്‍ജ വകുപ്പിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന സംസ്ഥാനതല കമ്മിറ്റിയായ ദിശയിലെ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. മഹാത്മാഗാന്ധി സര്‍വകലാശാല സെനറ്റംഗം, കാര്‍ഷിക സര്‍വകലാശാല…
Read Moreപുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദം കൂടുതൽ; കാരണങ്ങളിതൊക്കെ…
അർബുദങ്ങളിൽ ഏറ്റവും അപകടകരമായ ഒന്നാണ് ലംഗ് കാൻസർ അഥവാ ശ്വാസകോശത്തെ ബാധിക്കുന്ന കാൻസർ. ശ്വാസകോശ അർബുദം പൊതുവേ പുകവലിക്കുന്നവരിലോ അല്ലെങ്കിൽ പുകവലിക്കുന്നവരുമായുള്ള സമ്പര്‍ക്കം ഉള്ളവരിലുമാണ് കൂടുതലായി കാണപ്പെടുന്നത്. എന്നാൽ ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച് പുകവലിക്കാത്തവരിലും ഇപ്പോൾ ശ്വസകോശ അർബുദം കൂടുന്നു എന്നാണ്. അതും സ്ത്രീകളിലാണ് രോഗം കണ്ടുവരുന്നതത്രേ. ഇതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് ഔട്ട്ഡോർ വായൂ മലിനീകരണം. അതുപോലെ തന്നെ പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിനുള്ള പ്രധാന അപകട ഘടകമാണ് സെക്കൻഡ് ഹാൻഡ് പുക. പുകവലിക്കുന്നവരുമായുള്ള സമ്പര്‍ക്കവും രോഗം വരാന്‍ കാരണമാകും. പുകവലിക്കുന്നയാളെ വിവാഹം കഴിച്ച സ്ത്രീകൾക്ക് ശ്വാസകോശ അർബുദ സാധ്യത 27% വർധിക്കുന്നതായാണ് അമേരിക്കയില്‍ നടത്തിയ ഒരു പഠനം പറയുന്നത്. ഗാർഹിക ഇന്ധന പുകയും ശ്വാസകോശ അർബുദ സാധ്യത കൂട്ടാം. മരം, വിറക് തുടങ്ങിയവ കത്തിക്കുന്നതില്‍ നിന്നൊക്കെയുള്ള പുകയും ശ്വാസകോശ അർബുദം ഉണ്ടാക്കാം. ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന ലക്ഷണം…
Read Moreവന്യജീവി ആക്രമണം; എ.കെ. ശശീന്ദ്രൻ രാജിവയ്ക്കണം; മന്ത്രിയുടെ വസതിയിലേക്ക് യുഡിഎഫ് എംഎല്‍മാരുടെ പ്രതിഷേധ മാര്‍ച്ച്
തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ക്കഥയാകുന്ന വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ വീട്ടിലേക്ക് പ്രതിപക്ഷ എംഎല്‍എമാര്‍ മാര്‍ച്ച നടത്തി. മാര്‍ച്ച് മസ്ക്കറ്റ് ഹോട്ടലിന് മുന്നില്‍ പോലീസ് തടഞ്ഞു. പ്രതിഷേധ യോഗത്തിൽ ശശീന്ദ്രന് രാജിവെയ്ക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. വന്യജീവി ആക്രമണം തടയാനുള്ള ഹ്രസ്വകാലമോ ദീര്‍ഘകാലമോ ആയ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വയനാടിന്റെ ചുമതലകൂടിയുള്ള വനംവകുപ്പ് മന്ത്രി പൂര്‍ണമായും നിഷ്ക്രിയത്വം തുടരുകയാണ്. യുഡിഎഫ് എംഎല്‍മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.സി. വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, എല്‍ദോസ് കുന്നപ്പിള്ളി തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Read Moreഅരിക്കൊമ്പൻ ആരോഗ്യവാൻ: ആന ചരിഞ്ഞെന്നത് വ്യാജവാർത്ത; റൂട്ട് മാപ്പ് പുറത്ത് വിട്ട് തമിഴ്നാട് വനം വകുപ്പ്
ചെന്നൈ: സമൂഹ മാധ്യമങ്ങളിലൂടെ അരിക്കൊമ്പൻ ചരിഞ്ഞതായി പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ തമിഴ്നാട് വനം വകുപ്പ്. അരിക്കൊമ്പൻ കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ അണക്കെട്ട് പ്രദേശത്ത് ഉണ്ടെന്നും വാർത്തകൾ ദുരുദ്ദേശ്യപരമാണെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. പ്രത്യേക സംഘത്തെ അരിക്കൊമ്പനെ നിരീക്ഷിക്കാനായി നിയോഗിച്ചിട്ടുണ്ട്. അരിക്കൊമ്പൻ തീർത്തും ആരോഗ്യവാനാണ്. മനുഷ്യ വാസസ്ഥലങ്ങളിൽ നിന്ന് ഏറെ ദൂരെയാണ് ആനയുടെ സ്ഥാനം. റേഡിയോ കോളറിൽ നിന്ന് കൃത്യമായി സിഗ്നലുകൾ ലഭിക്കുന്നുണ്ട്. ശരാശരി 3 കിലോമീറ്റർ ദൂരമാണ് ഒരു ദിവസം ആന സഞ്ചരിക്കുന്നത്. അരിക്കൊമ്പന്റെ ആറ് ദിവസത്തെ റൂട്ട് മാപ്പും വനം വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്.
Read Moreപാമ്പാണെങ്കിൽ എനിക്കെന്താ? വാ പൊളിച്ച് പെരുമ്പാമ്പ്; കൂറ്റൻ പൊരുമ്പാമ്പിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് യുവതി
പാമ്പുകളെ പൊതുവെ എല്ലാവർക്കും പേടിയാണ്. അതിപ്പോൾ വിഷമുള്ളതാണെങ്കിലും അല്ലെങ്കിലും. എന്നാൽ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ കണ്ടാൽ ആരായാലും ഒന്ന് അമ്പരക്കും. ഒരു സ്ത്രീ കൈകൊണ്ട് കൂറ്റൻ പെരുമ്പാമ്പിനെ പിടിക്കുന്ന ദൃശ്യങ്ങളാണ് അത്. ‘അവളുടെ പാമ്പുപിടുത്തത്തിന് റേറ്റിംഗ് നൽകുക.1-100! നിങ്ങളുടെ ചിന്തകൾ കുറിക്കുക’എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിശാലമായ ഒരു കടുകിന് പാടത്ത് നിന്നുള്ള വീഡിയോ ആയിരുന്നു അത്. വീഡിയോയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന ഒരാള്‍ വീഡിയോ ഷൂട്ട് ചെയ്യുന്നത് കാണാം. കടുക് പാടത്ത് ചുരുണ്ടുകൂടിക്കിടക്കുന്ന ഒരു കൂറ്റന്‍ പെരുമ്പാമ്പിനെ പ്രിയങ്ക ഒറ്റ കൈകൊണ്ട് പിടികൂടുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്. ഇതിനിടെ പാമ്പിന്റെ പിടിത്തം വിട്ടെങ്കിലും യാതൊരു ഭയവുമില്ലാതെ അവര്‍ വീണ്ടും പാമ്പിന്റെ കഴുത്തിന് കുത്തിപ്പിടിക്കുന്നുമുണ്ട്. പിടിത്തം വിടുവിക്കാനായി പാമ്പ് പിടയുന്നതും എന്നാല്‍ അതിന് കഴിയാതെ വരുമ്പോള്‍ വായ് പരമാവധി പൊളിച്ച് കടിക്കാന്‍ ശ്രമിക്കുന്നതും…
Read More