കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന നവകേരള സ്ത്രീസദസ് ഇന്ന് കൊച്ചിയില്‍ നടക്കും. നെടുമ്പാശേശി സിയാല്‍ കൺവൻഷൻ സെന്റററില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെയാണ് പരിപാടി. വിവിധ മേഖലകളില്‍ നിന്നുള്ള രണ്ടായിരത്തോളം സ്തീകള്‍ പങ്കെടുക്കുന്ന പരിപാടിയിൽ നവകേരളം കർമപദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമയാണ് മോഡറേറ്റര്‍. ആരോഗ്യമന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു, ജെ. ചിഞ്ചു റാണി എന്നിവരും അൻവർ സാദത്ത് എംഎൽഎ, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ തുടങ്ങിയവരും പങ്കെടുക്കും. പി.കെ. ശ്രീമതി ടീച്ചർ, മേഴ്സിക്കുട്ടിയമ്മ, ഐശ്വര്യ ലക്ഷ്മി, ദിവ്യ ഗോപിനാഥ്, മേഴ്സിക്കുട്ടൻ, ഷൈനി വിൽസൺ, പി.കെ. മേദിനി, നിലമ്പൂർ അയിഷ, ടെസി…
Read MoreDay: February 22, 2024
ഓണ്‍ലൈൻ ചികിത്സക്കിടെ വനിതാ ഡോക്ടർക്ക് മുന്നിൽ സ്വയംഭോഗം: എഫ്ഐആർ രജിസ്റ്റർ ചെയ്തത് പരാതി നൽകി പത്ത് ദിവസം കഴിഞ്ഞ്; പോലീസിനെതിരേ ആരോപണവുമായി പരാതിക്കാരി
തിരുവനന്തപുരം: വനിതാ ഡോക്ടർക്ക് മുന്നിൽ ഓൺലൈൻ ചികിത്സക്കിടെ നഗ്നതാ പ്രദർശനം നടത്തിയ ആൾക്കെതിരെ നടപടി എടുക്കാതെ പോലീസ്. ഇ സഞ്ജീവനി പോർട്ടൽ വഴി പരിശോധന നടത്തവെയാണ് ഡോക്ടർക്ക് നേരെ നഗ്നത പ്രദർശിപ്പിച്ചത്. ഒരു മാസം മുമ്പായിരുന്നു സംഭവം. ഡോക്ടർ പരാതി നൽകി പത്ത് ദിവസം കഴിഞ്ഞാണ് തമ്പാനൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ‘ജനുവരി 25ന് നൈറ്റ് ഡ്യൂട്ടിയായിരുന്ന സമയത്ത് 11.53ന് ആണ് 25 വയസ് പ്രായം തോന്നിക്കുന്ന പയ്യൻ വിളിച്ചത്. രാഹുൽ കുമാർ, ഭോപ്പാൽ, മധ്യപ്രദേശ് എന്നായിരുന്നു അഡ്രസിൽ കാണിച്ചത്. ആദ്യം ഓഡിയോ വീഡിയോ ഇല്ലായിരുന്നു പിന്നീടാണ് ഇയാളുടെ മുഖം വ്യക്തമായി കണ്ടത്. അസുഖം എന്താണെന്ന് ആവർത്തിച്ച് ചോദിച്ചിട്ടും അയാൾ മറുപടി പറഞ്ഞില്ല. ചാറ്റ് ബോക്സിൽ എനിക്ക് നിങ്ങളെ കാണാന്‍ കഴിയുന്നില്ലെന്ന മെസേജ് വന്നു. ഇതു പറഞ്ഞു തീർന്ന ഉടനെ ഇയാള്‍ കാമറ താഴ്ത്തി സ്വയംഭോഗം…
Read Moreഅഭിമാനത്തിന് ക്ഷതം സംഭവിച്ചു; പുഷ്പന്റെ പരാതിയിൽ കെഎസ്യു നേതാവ് അലോഷ്യസ് സേവ്യറിനെതിരെ കേസ്; ഐപിസി 153 വകുപ്പ് ചുമത്തി പോലീസ്
കണ്ണൂർ: സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ എഡിറ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചു. ഷ്പന്റെ പരാതിയിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ കേസ്. ചൊക്ലി പോലീസാണ് അലോഷ്യസിനെതിരെ കലാപാഹ്വാനത്തിനു കേസെടുത്തത്. സ്വകാര്യ സർവകലാശാല വിഷയത്തിൽ സിപിഎം നയം മാറ്റത്തെ വിമർശിച്ച് അലോഷ്യസ് ഈ മാസം ആറിന് പങ്കുവച്ച ഫേസ്ബുക് പോസ്റ്റിന് എതിരെയാണ് പുഷ്പൻ പരാതി നൽകിയത്. ഐപിസി 153ന് പുറമെ കേരള പോലീസ് ആക്ടിലെ 120(o) വകുപ്പും ചുമത്തിയിട്ടുണ്ട്. കൂത്തുപറമ്പ് വെടിവയ്പിൽ പരിക്കേറ്റ് കിടപ്പിലാണ് പുഷ്പൻ.
Read Moreഫ്രീ ലെഫ്റ്റിൽ വഴി തടസപ്പെടുത്തി ബസ് നിർത്തി; ചോദ്യം ചെയ്ത സ്കൂട്ടർ യാത്രക്കാരനെ മർദിച്ച് സ്വകാര്യ ബസ് ജീവനക്കാർ
കൊച്ചി: സ്കൂട്ടർ യാത്രക്കാരന് നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ മർദനം. സംഭവത്തിൽ ആലുവ റൂട്ടിലോടുന്ന ബുറാക് ബസിലെ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. കളമശ്ശേരി സിഗ്നനിൽ ബസ് നിർത്തി വഴി തടസപ്പെടുത്തിയതിനെ ചോദ്യം ചെയ്തതിനാണ് മർദനം ഉണ്ടായത്. ബസ് സിഗ്നലിലെ ഫ്രീ ലെഫ്റ്റിൽ നിർത്തിയതോടെ പിന്നിലുള്ള വാഹനങ്ങൾക്ക് പോകാനായിരുന്നില്ല. ഇക്കാര്യം ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. തൃശ്ശൂർ സ്വദേശി ജമാലിനാണ് മർദനമേറ്റത്. ഇയാളെ പലതവണയായി ജീവനക്കാര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മുഖത്തടിക്കുന്നതും സ്കൂട്ടറില്‍ ഇടിക്കുന്നതും വെല്ലുവിളിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ജമാലിനെ ജീവനക്കാരിലൊരാള്‍ കല്ലുകൊണ്ടും മര്‍ദിച്ചു. നാട്ടുകാര്‍ പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് ബസ് ജീവനക്കാര്‍ പിന്‍വാങ്ങിയത്. മര്‍ദനത്തില്‍ ജമാലിന്റെ മുഖത്ത് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്.
Read Moreബാബു ജീവിതത്തിലേക്ക് മടങ്ങിവന്ന രണ്ടാം വാർഷികത്തിൽ അമ്മയുടേയും സഹോദരന്റേയും മരണം; ആത്മഹത്യയെന്ന് പോലീസ്
പാലക്കാട്: മലമ്പുഴ കുമ്പാച്ചിമലയിൽ നിന്നു രണ്ടു വർഷം മുൻപ് സൈന്യത്തിന്റെ സഹായത്തോടെ രക്ഷിച്ച ബാബുവിന്റെ മാതാവ് റഷീദ(46), സഹോദരൻ ഷാജി(23) എന്നിവർ ജീവനൊടുക്കിയതാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഇവരെ കടുക്കാംകുന്നത്ത് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. മോർച്ചറിയിൽ മൃതദേഹങ്ങൾ കാണാനെത്തിയ ബാബു മാനസികാസ്വാസ്ഥ്യം കാട്ടിയതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ കള്ളിക്കാട് ജുമാ മസ്ജിദിൽ കബറടക്കി. മലമ്പുഴ മന്തക്കാടുള്ള വാടക വീട്ടിലാണ് റഷീദയും രണ്ടു മക്കളും താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി സമീപവാസികൾ പോലീസിനോട് പറഞ്ഞു. ബാബു ആറു മാസമായി ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസ് പറയുന്നത്. 2022 ഫെബ്രുവരിയിലാണ് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചത്. ബാബുവിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം നടക്കുന്ന സമയത്ത് ഉറക്കവും ഭക്ഷണവുമില്ലാതെ മലയടിവാരത്ത് കാത്തിരുന്ന റഷീദയുടെയും ഷാജിയുടെയും ചിത്രം…
Read More