ഫ്രീ ​ലെ​ഫ്റ്റി​ൽ വ​ഴി ത​ട​സ​പ്പെ​ടു​ത്തി ബ​സ് നി​ർ​ത്തി; ചോ​ദ്യം ചെ​യ്ത സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ മ​ർ​ദി​ച്ച് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ

കൊ​ച്ചി: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് നേ​രെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ മ​ർ​ദ​നം. സം​ഭ​വ​ത്തി​ൽ ആ​ലു​വ റൂ​ട്ടി​ലോ​ടു​ന്ന ബു​റാ​ക് ബ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ള​മ​ശ്ശേ​രി സി​ഗ്ന​നി​ൽ ബ​സ് നി​ർ​ത്തി വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നെ ചോ​ദ്യം ചെ​യ്ത​തി​നാ​ണ് മ​ർ​ദ​നം ഉ​ണ്ടാ​യ​ത്. ബ​സ് സി​ഗ്ന​ലി​ലെ ഫ്രീ ​ലെ​ഫ്റ്റി​ൽ നി​ർ​ത്തി​യ​തോ​ടെ പിന്നിലുള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​നാ​യി​രു​ന്നി​ല്ല.

ഇ​ക്കാ​ര്യം ചോ​ദ്യം ചെ​യ്ത​തി​നാ​യി​രു​ന്നു മ​ര്‍​ദ​നം. തൃ​ശ്ശൂ​ർ സ്വ​ദേ​ശി ജ​മാ​ലി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​യാ​ളെ പ​ല​ത​വ​ണ​യാ​യി ജീ​വ​ന​ക്കാ​ര്‍ മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. മു​ഖ​ത്ത​ടി​ക്കു​ന്ന​തും സ്കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ന്ന​തും വെ​ല്ലു​വി​ളി​ക്കു​ന്ന​തു​മെ​ല്ലാം ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

ജ​മാ​ലി​നെ ജീ​വ​ന​ക്കാ​രി​ലൊ​രാ​ള്‍ ക​ല്ലു​കൊ​ണ്ടും മ​ര്‍​ദി​ച്ചു. നാ​ട്ടു​കാ​ര്‍ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് ബ​സ് ജീ​വ​ന​ക്കാ​ര്‍ പി​ന്‍​വാ​ങ്ങി​യ​ത്. മ​ര്‍​ദ​ന​ത്തി​ല്‍ ജ​മാ​ലി​ന്‍റെ മു​ഖ​ത്ത് ഉ​ള്‍​പ്പെ​ടെ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Related posts

Leave a Comment