കോഴിക്കോട്: പാനൂർ ബോംബ് സ്ഫോടനത്തിൽ ഉൾപ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തെരയേണ്ടതില്ലെന്ന് മുൻ മന്ത്രിയും വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ കെ.കെ. ശൈലജ. ക്രിമിനലായി കഴിഞ്ഞാൽ അവരെ ക്രിമിനലുകൾ ആയി കണ്ടാൽ മതിയെന്നും ശൈലജ പ്രതികരിച്ചു. നല്ല പശ്ചാത്തലമുള്ള കുടുംബങ്ങളിൽനിന്നുപോലും വഴിപിഴച്ച് പോകുന്ന ചെറുപ്പക്കാർ ഉണ്ട്, സ്ഫോടനത്തിൽ ഉൾപ്പെട്ടവരുടെ കുടുംബംതന്നെ അവരെ തള്ളിപ്പറഞ്ഞ് കഴിഞ്ഞു, മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, തനിക്കെതിരേ ഉന്നയിക്കാൻ മറ്റു വിഷയങ്ങളില്ലാത്തതിനാലാണ് യുഡിഎഫിന്റെ പ്രചാരണം. പാനൂര്‍ സ്ഫോടനക്കേസിലുള്‍പ്പെട്ട ആള്‍ക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ച് കെ.കെ. ശൈലജക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പ്രതികരണം.
Read MoreDay: April 8, 2024
പതിനാല് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രധാനാധ്യാപകനും പൂജാരിയുമായ 58കാരൻ അറസ്റ്റിൽ
മംഗളൂരു: കർണാടക കാർക്കളയിൽ 14 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രധാനാധ്യാപകനും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ 58കാരൻ അറസ്റ്റിൽ. ബോല ഗ്രാമത്തിലെ ബരാബൈലു ഗവൺമെന്റ് ഹയർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനായ ബൊള വഞ്ഞാറക്കാട്ടെ സ്വദേശി രാജേന്ദ്ര ആചാരി (58)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പിലിയൂർ ഇച്ചോടി മഹാലിംഗേശ്വര ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുമാണെന്ന് പോലീസ് പറഞ്ഞു. 2023 ജൂൺ 5 നും 2024 ഏപ്രിൽ 3 നും ഇടയിൽ ഇയാൾ വിദ്യാർഥികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. കൂടാതെ, ഒരു വിദ്യാർഥിയുടെ സഹോദരിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല ഫോട്ടോകൾ അയച്ച് ശല്യപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ രാജേന്ദ്ര ആചാരി ലൈംഗികമായി ഉപദ്രവിക്കുന്നതായി നിരവധി പരാതികൾ ഉണ്ടായിരുന്നു. തുടർന്ന് ഗ്രാമീണർ ഇയാൾക്ക് താക്കീത് നൽകി. എന്നാൽ പീഡനം തുടർന്നതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. ഉഡുപ്പി വനിതാ ശിശുക്ഷേമ വകുപ്പ് (ശിശുക്ഷേമ…
Read Moreപാനൂരിൽ മരിച്ചയാളുടെ വീട്ടിൽ പോയതു മനുഷ്യത്വപരം; ജാഗ്രതക്കുറവുണ്ടായതായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി
അടൂര്‍: പാനൂരിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ വീട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ പോയെങ്കില്‍ അതു സാമൂഹിക വിഷയവും മനുഷ്യത്വവുമായി കണ്ടാല്‍ മതിയെന്നും ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു രാവിലെ അടൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബോംബ് നിര്‍മാണത്തെ ഒരുവിധത്തിലും അംഗീകരിക്കുന്നില്ല. പാനൂരിലെ സംഭവത്തിനു പിന്നില്‍ ആരായാലും ശക്തമായ നിയമനടപടി നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കിഫ്ബിയുടെ പേരില്‍ തോമസ് ഐസക്കിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ നോക്കേണ്ട. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നതായ പ്രചാരണം നടത്തുകയും ഇതിനുത്തരവാദിത്വം ഐസക്കിനാണെന്നുമാണെന്നുള്ള പ്രചാരണം മുഖ്യമന്ത്രി തള്ളി. കിഫ്ബിയിലൂടെ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ മുന്നേറ്റം നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ പ്രവര്‍ത്തനം സുതാര്യമാണ്. കിഫ്ബിയെ ശാക്തീകരിക്കുന്നതില്‍ ഐസക്കിന്റെ സംഭാവന വലുതാണ്. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാർ അധികാരത്തിലെത്തുമ്പോള്‍ 600 രൂപയായിരുന്നു ക്ഷേമപെന്ഷന്. അതും ഒന്നരവര്‍ഷം കുടിശികയുണ്ടായിരുന്നു. എല്‍ഡിഎഫ് അധികാരത്തിലെത്തിയതിനു പിന്നാലെ കുടിശിക ഘട്ടംഘട്ടമായി…
Read Moreസ്പിരിറ്റ് വെള്ളമായ കഥയെ വെല്ലുന്ന മാന്ത്രിക ജാലം; പോലീസ് പിടിച്ചെടുത്ത 19 കിലോ കഞ്ചാവ് എലി തിന്നുതീർത്തു!
ധൻബാധ്: മയക്കുമരുന്ന് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനൊപ്പം പിടിച്ചെടുത്ത 19 കിലോഗ്രാം കഞ്ചാവ് പോലീസ് സ്റ്റേഷനിലെ സ്റ്റോറിൽനിന്നു കാണാതായി. ഒട്ടും ബാക്കിവയ്ക്കാതെ എല്ലാം എലി തിന്നു തീർത്തെന്നാണു ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറയുന്നത്. ജാർഖണ്ഡിലെ ധൻബാധ് ജില്ലയിലാണ് സംഭവം. കഞ്ചാവ് ഉപയോഗിച്ച് തയാറാക്കുന്ന ലഹരി വസ്തുവായ 10 കിലോ ഭാംഗും ഒൻപത് കിലോ കഞ്ചാവുമാണ് പോലീസ് പിടിച്ചെടുത്തു സ്റ്റോറിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ അൽപംപോലും ബാക്കിയില്ലെന്നു കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ പറയുന്നു. 2018 ഡിസംബർ 14ന് അറസ്റ്റിലായ ശംഭു പ്രസാദ് അഗർവാൾ, ഇയാളുടെ മകൻ എന്നിവരിൽനിന്നാണു കഞ്ചാവ് പിടിച്ചെടുത്തത്.
Read More‘ഭൂമി നശിക്കും, പ്രളയം വരും, പര്‍വതങ്ങളാണ് രക്ഷ’; നവീന്റെ ചാറ്റുകൾ പുറത്ത്; ഡോൺ ബോസ്കോയും നവീനും ഒരാൾ തന്നെയാണെന്ന സംശയത്തിൽ പോലീസ്
തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മലയാളികളായ ദമ്പതികളും യുവതിയും മരിച്ച സംഭവത്തില്‍ ലാപ്ടോപ്പിന്റെ ഫോറന്‍സിക് പരിശോധനാഫലം ഇന്ന് ലഭിക്കും. മരിച്ച നവീന്‍ തോമസിന്റെ കാറിൽ നിന്ന് ലഭിച്ച ലാപ്ടോപ്പിന്റെ പരിശോധനാഫലമാണ് ഇന്ന് ലഭിക്കുക. മരിച്ച ആര്യയ്ക്ക് നിരന്തരം ലഭിച്ച ഇ മെയില്‍ സന്ദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിളും ഇന്ന് പോലീസിന് കൈമാറും. ആര്യയ്ക്ക് സ്ഥിരമായി അന്യഗ്രഹ ജീവിതത്തെക്കുറിച്ച് വിവരങ്ങള്‍ അയച്ചിരുന്ന ഡോണ്‍ ബോസ്കോ എന്ന ഇമെയില്‍ ഐഡി ആരുടേതാണെന്ന കാര്യത്തിൽ ഇന്ന് വ്യക്തത ലഭിക്കുമെന്ന് പോലീസ് കരുതുന്നു. മരിച്ച ആര്യയ്ക്ക് ഡോണ്‍ബോസ്കോ എന്ന ഐഡിയില്‍നിന്ന് ആരാണ് മെയില്‍ അയച്ചത് എന്ന വിവരമാണ് ഗൂഗിള്‍ കൈമാറുന്നത്. അതേസമയം മലയാളികളുടെ മരണത്തില്‍ മുഖ്യസൂത്രധാരന്‍ മരിച്ച നവീനാണെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഏഴ് വര്‍ഷമായി നവീന്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് അരുണാചല്‍ തെരഞ്ഞെടുത്തതെന്നുമുള്ള സൂചനകളാണ് അന്വേഷണ സംഘം നൽകുന്നത്.…
Read Moreപാനൂരിലെ ബോംബ് ട്രോളിൽ പിടഞ്ഞ് സിപിഎം; പാർട്ടിക്കു പങ്കില്ല അല്ലേ, റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്നവൻ ആരാണെന്നറിയാമോ..!
കോഴിക്കോട്: പാനൂര്‍ ബോംബ് നിര്‍മാണത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് നേതൃത്വം ആണയിടുമ്പോഴും പാര്‍ട്ടിയെ കടന്നാക്രമിച്ച് സോഷ്യ മീഡിയയില്‍ രാഷ്ട്രീയ എതിരാളികള്‍. ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്ന വടകരയില്‍ ബോംബ് വിഷയം കത്തിപ്പടരുകയാണ്. ടിപിയുടെ കൊലപാതകവും രാഷ്ട്രീയ അക്രമവും കൂടുതൽ ചര്‍ച്ചയാക്കാന്‍ പാനൂര്‍ ബോംബ് സ്ഫോടനം വഴിയൊരുക്കി എന്ന വിലയിരുത്തലാണുള്ളത്. സിപിഎം കേന്ദ്രത്തിൽ നടന്ന ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ച ഷെറിനും പരിക്കേറ്റ നാലുപേരും സിപിഎം അനുഭാവികളാണ്. കേസിൽ ഇതുവരെ അറസ്റ്റിലായ ആറു പേരിൽ അമല്‍ബാബു ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ്. മറ്റുള്ളവരാകട്ടെ സിപിഎം പ്രവർത്തകരോ അനുഭാവികളോ ആണ്. അമല്‍ബാബു സിപിഎം നടത്തിയ റെഡ് വോളണ്ടിയര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കിയതിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. റെഡ് വോളണ്ടിയര്‍ മാര്‍ച്ചിന്റെ വീഡിയോ സഹിതമാണ് പ്രചാരണം. മരിച്ച ഷെറിൻ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോയും പ്രചരിച്ചിരുന്നു. സ്ഫോടനത്തില്‍…
Read Moreറൈസ്ക്രീം… ചോറിനു കറികൾക്കു പകരം ഇനി ഐസ്ക്രീം..!
ഭക്ഷണത്തിൽ പല പരീക്ഷണങ്ങളും നടത്തുന്നവരാണ് നമ്മൾ. വ്യത്യസ്തങ്ങളായ ഫുഡ് കോന്പിനേഷനുകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞോടുകയാണ്. കഴിഞ്ഞ ദിവസം സൂറത്തുകാരനായ തട്ടുകടക്കാരന്റെ “പാൻ മസാലദോശ’ വൈറലായതിനു പിന്നാലെ ഐസ്ക്രീമിന്റെ വെറൈറ്റി സാധനം എത്തി. ചോറിനൊപ്പം കറികൾക്കു പകരമായി ഐസ്ക്രീം കഴിക്കുന്നതാണു പുതിയ ഫുഡ് കോന്പിനേഷൻ. “റൈസ്ക്രീം’എന്നു നെറ്റിസൺസ് പേരിട്ട പുതിയ വിഭവത്തിനു ധാരാളം പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. പുതുതലമുറ ഭക്ഷണപ്രിയർക്കിടയിൽ ഇതു ട്രെൻഡ് ആയി മാറുമെന്നാണ് കുക്കിന്റെ അവകാശവാദം. നേരത്തെ എണ്ണയിൽ പൊരിച്ച ഐസ്ക്രീം തരംഗമായി മാറിയിരുന്നു.
Read Moreവെള്ളത്തിനടിയിലും രക്ഷയില്ല; കൊടുംചൂടിൽ മത്സ്യങ്ങൾ ഉള്‍കടലിലേയ്ക്ക് മാറിയതോടെ തീരം വറുതിയിൽ; സൗജന്യ റേഷനെങ്കിലും ലഭ്യമാക്കണമെന്ന് തൊഴിലാളികൾ
തുറവൂര്‍: കൊടും ചൂടിനെത്തുടര്‍ന്ന് മത്സ്യങ്ങള്‍ ഉള്‍കടലിലേയ്ക്ക് മാറിയതോടെ തീരദേശം വറുതിയുടെ പിടിയില്‍. കഴിഞ്ഞ മൂന്നു മാസക്കാലമായി മത്സ്യലഭ്യത ഇല്ലാതായിട്ട്. വള്ളമിറക്കുന്നതിന്റെ ചെലവുപോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വന്‍തോതില്‍ ചെമ്മീനും ചാളയും അയലയും ലഭിക്കേണ്ട സമയമാണ് ഒരു മീനും ലഭിക്കാതെ ജനം വലയുന്നത്. ചെല്ലാനം ഹാര്‍ബര്‍, പള്ളിത്തോട് ചാപ്പക്കടവ്, അന്ധകാരനഴി, തൈക്കല്‍ ബീച്ച് എന്നിവിടങ്ങളില്‍ മാത്രം അഞ്ഞൂറോളം വള്ളങ്ങളാണ് കടലില്‍ പോകുന്നത്. ലൈലാന്‍ഡ് വള്ളങ്ങളും ചെറുവള്ളങ്ങളും മുറിവള്ളങ്ങളുമാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കന്നത്. നിലവില്‍ അന്‍പതില്‍ താഴെ വള്ളങ്ങള്‍ മാത്രമാണ് കടലില്‍ പോകുന്നത്. ഇവര്‍ക്കാകട്ടെ, ചെറിയ അളവില്‍ മത്തിയും പൊടിമീനും മാത്രമേ ലഭിക്കുന്നുള്ളു. മത്സ്യമേഖല പൂര്‍ണമായും വറുതിയിലായതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനംമൂലം മത്തി ഉള്‍പ്പെടെയുള്ളള മത്സ്യങ്ങള്‍ ഉള്‍ക്കടലിലേയ്ക്ക് പോകുന്നതാണ് മത്സ്യലഭ്യത കുറയുവാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അടിയന്തരമായി സൗജന്യ റേഷനെങ്കിലും ലഭ്യമാക്കാനുള്ള നാടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Read Moreറോഡ് വികസനത്തിന് എടുത്ത മൺകൂന ഇല്ലാതാക്കിയത് ഒരു കുടംബത്തെ; അമ്പലപ്പുഴയിലെ അപകടം ദേശീയപാത വികസന അഥോറിറ്റിയുടെ അനാസ്ഥയെന്ന് ആക്ഷേപം
അമ്പലപ്പുഴ: പുറക്കാട് ദന്പതിക ളുടെയും മകന്റെയും ദാരുണ മരണത്തിനിടയാക്കിയത് ദേശീയ പാതാ വികസന അഥോറിറ്റിയുടെ അനാസ്ഥയെന്ന് ആക്ഷേപം. ഓടയ്ക്കുവേണ്ടി കുഴിയെടുത്ത മണ്ണ് റോഡില്‍നിന്നു നീക്കം ചെയ്യാതിരുന്നതുമൂലം ബൈക്ക് റോഡില്‍നിന്ന് ഒതുക്കാന്‍ കഴിയാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്. ഞായറാഴ്ച രാവിലെ ക്ഷേത്രദര്‍ശനത്തിന് ബൈക്കില്‍പോയ ദന്പതികളും മകനുമാണ് ഇവിടെ ടോറസ് ലോറിയിടിച്ചു മരിച്ചത്. പുറക്കാട് പുന്തല കളത്തില്‍പ്പറമ്പില്‍ സുദേവ് (45), ഭാര്യ വിനീത, മകന് ആദി ദേവ് (12) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ വിനീത ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ചികിത്സ യിലിരിക്കെയാണ് മരിച്ചത്. ഇവിടെ ഏതാനും ആഴ്ച മുന്‍പ് ദേശീയ പാതക്കരികില്‍ ഓട നിര്‍മാണത്തിനായെടുത്ത മണ്ണ് നീക്കം ചെയ്യാതെ റോഡരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്.ഒരു വാഹനം മറ്റൊരു വാഹനത്തെ മറികടന്നെത്തിയാല്‍ ഒതുക്കാന്‍ കഴിയാതെ വരും. ഈ ദുരന്തത്തിനു കാരണമായത് റോഡരികില്‍ കൂട്ടിയിട്ടിരുന്ന മണ്ണാണ്. അപകടത്തില്‍പ്പെട്ട ബൈക്കും മണല്‍ക്കൂനയ്ക്ക് മുകളിലാണ് കിടക്കുന്നത്. മണ്ണ്…
Read Moreഅത്യപൂർവ ആകാശക്കാഴ്ച; സമ്പൂർണ സൂര്യഗ്രഹണം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം
അര നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. പകൽ പോലും രാത്രിക്ക് സമമാകുന്ന അവസ്ഥയാകും. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്നതാണ് ഇന്നത്തെ പ്രത്യേകത. ഏപ്രിൽ എട്ട് രാത്രി 9.12നാണ് ഗ്രഹണം തുടങ്ങുന്നത്. പിറ്റേ ദിവസം പുലർച്ചെ 2.25ന് ഗ്രഹണം അവസാനിക്കും. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെടും. നട്ടുച്ചയ്ക്ക് പോലും ഇരുൾമൂടിയ അവസ്ഥയായിരിക്കും. സമ്പൂർണ സൂര്യഗ്രഹണ സമയത്ത് ഇക്കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കുക. സമ്പൂർണ സൂര്യഗ്രഹണം നടക്കുന്ന സമയം സൂര്യനെ വീക്ഷിക്കാൻ താത്പര്യപ്പെടുന്നവർ കണ്ണുകൾക്ക് സുരക്ഷ നൽകുന്ന സംവിധാനം ഉപയോഗിക്കേണ്ടതുണ്ടെന്ന് നാസ നിർദേശിക്കുന്നു. കാമറ ലെൻസിലൂടെയും, ടെലിസ്കോപ്, ബൈനോക്കുലർ തുടങ്ങിയ ഉപകരങ്ങൾ വഴിയും സൂര്യനെ ദർശിക്കരുത്. അങ്ങനെ ചെയ്താൽ അത് കണ്ണിന് പരിക്കേൽക്കാൻ കാരണമാകും. സാധാരണ സൺഗ്ലാസുകൾ ഗ്രഹണം വീക്ഷിക്കാൻ സുരക്ഷിതമല്ല. സുരക്ഷിതമായ സോളാർ വ്യൂവിങ് ഗ്ലാസുകളാണ് ധരിക്കേണ്ടത്. ഗ്രഹണ…
Read More