ക്രിമിനലുകളെ ക്രിമിനലുകളായി കണ്ടാൽ മതി; പാ​നൂ​ർ ബോംബ്  സ്ഫോ​ട​ന​ത്തി​ലു​ള്‍​പ്പെ​ട്ട​വ​രെ ത​ള്ളിപ്പറഞ്ഞ് കെ.​കെ. ശൈ​ല​ജ

കോ​ഴി​ക്കോ​ട്:​ പാ​നൂ​ർ ബോംബ് സ്ഫോ​ട​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ലം തെ​ര​യേ​ണ്ട​തി​ല്ലെ​ന്ന് മു​ൻ മ​ന്ത്രി​യും വ​ട​ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ.​കെ. ശൈ​ല​ജ. ക്രി​മി​ന​ലാ​യി ക​ഴി​ഞ്ഞാ​ൽ അ​വ​രെ ക്രി​മി​ന​ലു​ക​ൾ ആ​യി ക​ണ്ടാ​ൽ മ​തി​യെ​ന്നും ശൈ​ല​ജ പ്ര​തി​ക​രി​ച്ചു.

ന​ല്ല പ​ശ്ചാ​ത്ത​ലമു​ള്ള കു​ടും​ബ​ങ്ങ​ളി​ൽനി​ന്നുപോ​ലും വ​ഴി​പി​ഴ​ച്ച് പോ​കു​ന്ന ചെ​റു​പ്പ​ക്കാ​ർ ഉ​ണ്ട്, സ്ഫോ​ട​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബംത​ന്നെ അ​വ​രെ ത​ള്ളി​പ്പ​റ​ഞ്ഞ് ക​ഴി​ഞ്ഞു,

മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ പാ​ർ​ട്ടി ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല, ത​നി​ക്കെ​തി​രേ ഉ​ന്ന​യി​ക്കാ​ൻ മ​റ്റു വി​ഷ​യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണം.

പാ​നൂ​ര്‍ സ്ഫോ​ട​ന​ക്കേ​സി​ലു​ള്‍​പ്പെ​ട്ട ആ​ള്‍​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ പ്ര​ച​രി​പ്പി​ച്ച് കെ.​കെ. ശൈ​ല​ജ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ര​ണം.

Related posts

Leave a Comment