തുറവുർ: മൈക്രോഫിനാൻസ് മാഫിയയുടെ പിടിയിലമർന്ന് നൂറുകണക്കിന് സ്ത്രീകൾ. ഇത്തരം സംഘങ്ങളുടെ പിടിയിലമർന്ന് ജീവിതം വഴിമുട്ടി നിൽക്കുകയാണ് നിരവധി സ്ത്രീകൾ. ആയിരം മുതൽ ലക്ഷങ്ങൾ വരെയാണ് ഇവർ കടം കൊടുക്കുന്നത്. പത്തുമുതൽ ഇരുപതു ശതമാനം വരെ പലിശയ്ക്കാണ് പണം കടം കൊടുക്കുന്നത്. ആധാർ കാർഡിന്റെ കോപ്പിയും പരസ്പര ജാമ്യത്തിലുമാണ് സ്വയംസഹായ സംഘങ്ങൾ, കുടുബശ്രീകൾ എന്നിവയിലെ അംഗങ്ങൾക്ക് വായ്പ കൊടുക്കുന്നത്.ഇരുപതോളം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണ് ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലകളിൽ മൈക്രോഫിനാൻസ് എന്ന പേരിൽ ബ്ലേഡ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. വൻഗുണ്ടാസംഘമായാണ് ഇവർ വിലസുന്നത്. തീരദേശം പിടിച്ച്അരൂരിനും ചേർത്തലയ്ക്കും ഇടയിൽ ദേശീയപാതയ്ക്കു പടിഞ്ഞാറുഭാഗത്തുള്ള അന്ധകാരനഴി, വെട്ടയ്ക്കൽ, തൈക്കൽ, തങ്കി, കടക്കരപ്പള്ളി, പള്ളിത്തോട്, മനക്കോടം, എഴുപുന്ന, നീണ്ടകര, അരൂർ ഭാഗങ്ങളിലെ നിരവധി സ്ത്രീകളാണ് സ്വകാര്യ മൈക്രോഫിനാൻസിൽനിന്നു പണം എടുത്ത് തിരിച്ചടയ്ക്കാൻ സാധിക്കാതെ ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുന്നത്. നിരവധി സ്ത്രീകളാണ് ഈ സംഘത്തിന്റെ ഭീഷണിയെതുടർന്നു നാട്ടിൽനിന്ന്…
Read MoreDay: May 4, 2024
കനത്ത ചൂട്; വിളകളെ സംരക്ഷിക്കാൻ മുൻകരുതലുകൾ സ്വീകരിക്കാം
കുമരകം: മുൻ കാലങ്ങളെ അപേക്ഷിച്ച് വേനൽ അതികഠിനമായതിനാൽ കാർഷിക വിളകളെ സംരക്ഷിക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൃഷി വിജ്ഞാനകേന്ദ്രം അറിയിച്ചു. വിളകൾ സംരക്ഷിക്കുന്നതിനായി താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കാം. ► ചൂടുകൂടിയ കാലാവസ്ഥയിൽ ആവശ്യാനുസരണം വൈകുന്നേരങ്ങളിൽ ജലസേചനം നൽകുക. ► മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ലഭ്യമായ ജൈവ വസ്തുക്കൾ ഉപയോഗിച്ച് പുതയിടുക. ► വിളകൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാൻ തണൽ നൽകുക. ► ചൂടു കൂടിയ ഈ സാഹചര്യത്തിൽ മണ്ണ് അധികം ഇളക്കാതിരിക്കുക. ►വൃക്ഷങ്ങളിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ കട മുതൽ കവര വരെ കുമ്മായം പൂശുക. ► തീ പടരാനുള്ള സാധ്യത ഉള്ളതിനാൽ കരിയില കത്തിക്കാതിരിക്കുക. പറമ്പിൽ ഫയർ ബൽറ്റ് കൊണ്ട് സംരക്ഷിക്കേണ്ടതാണ്. ► പച്ചക്കറി വിളകളിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം കൂടുന്നതായി കാണപ്പെടുന്നു. ഉദാഹരണത്തിന് മണ്ഡരി, ഇലപ്പേൻ, മുഞ്ഞ, വെള്ളീച്ച എന്നിവയുടെ വർധനവിനുള്ള സാഹചര്യം അനുകൂലമാണ്. ഈ…
Read Moreവണ്ടിപ്പെരിയാറിൽ കരടിയുടെ മുന്നിൽപ്പെട്ട കർഷകൻ അദ്ഭുതകരമായി രക്ഷപ്പെട്ടു
വണ്ടിപ്പെരിയാർ: രാത്രിയിൽ കരടിയുടെ മുന്നിൽപ്പെട്ട കർഷകൻ അദ്ഭുകരമായി രക്ഷപ്പെട്ടു. വള്ളക്കടവ് കുന്നത്തുപതിയിൽ വീട്ടിൽ സിബിയാണ് കരടിയുടെ മുന്നിൽനിന്ന് രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാതി 9.30ഓടെ വണ്ടിപ്പെരിയാർ-വള്ളക്കടവ് റോഡിൽ അമ്പലപ്പടിക്ക് സമീപമായിരുന്നു സംഭവം. രാത്രി വളർത്തുനായ്ക്കൾ കുരയ്ക്കുന്നതുകേട്ട് ടോർച്ചുമായി മെയിൻ റോഡിലേക്ക് ഇറങ്ങിയ പ്പോൾ റോഡരികിൽ നിന്നിരുന്ന കരടി സിബി യുടെ നേരേ പാഞ്ഞടുക്കുകയായിരുന്നു. സിബിയുടെ കൈയിലുണ്ടായിരുന്ന ടോർച്ച് കരടിയുടെ മുഖത്തേക്ക് തെളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ കരടി റോഡിൽനിന്നു പെരിയാർ നദിയുടെ ഭാഗത്തേക്ക് ഓടിമറയുകയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ഈ പ്രദേശത്ത് രാത്രികാലങ്ങളിൽ കരടിയുടെ ഒച്ച കേൾക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സമീപ പ്രദേശങ്ങളിലെ പറമ്പിലെ മരത്തിന്റെ ചുവട്ടിൽ കരടി മാന്തി തേൻ ഭക്ഷിച്ചിരുന്നതായും സിബി പറയുന്നു.
Read Moreസൈക്ലിംഗ് ഇഷ്ടമാണോ? വെറും 10 മീറ്റർ ഈ സൈക്കിൾ ഓടിച്ചാൽ 10,000 രൂപ സമ്മാനം; എന്നാൽ ഒരു ട്വിസ്റ്റ് ഉണ്ട്…
വെറും പത്ത് മീറ്ററോളം സൈക്കിൾ ചവിട്ടിയാൽ 10,000 രൂപ കൊണ്ട് നിങ്ങളുടെ പോക്കറ്റ് നിറക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഭോപ്പാലിലെ ഒരു സയൻസ് സെന്ററാണ് ഈ രസകരമായ വ്യായാമം വാഗ്ദാനം ചെയ്യുന്നത്. ഇത് ആദ്യം ആകർഷകമായി തോന്നിയേക്കാം, പക്ഷേ ഇവിടെ ഒരു വ്യത്യസ്തതയുണ്ട്. ഇതുവരെ നിങ്ങൾ ഓടിച്ച മറ്റ് സൈക്കിളുകൾ പോലെയല്ല ഇത്. ഈ സൈക്കിൾ റിവേഴ്സ് മെക്കാനിസമാണ് പിന്തുടരുന്നത്. അതായത് നിങ്ങൾ ഇടത്തേക്ക് തിരിയുകയാണെങ്കിൽ, സൈക്കിൾ വലത്തോട്ട് തിരിച്ചും തിരിയും. ഈ ടാസ്കിൽ പങ്കെടുത്തവരാരും ഇതുവരെ സമ്മാനത്തുക നേടിയിട്ടില്ല. മധ്യപ്രദേശ് കൗൺസിൽ ഓഫ് സയൻസ് ആൻഡ് ടെക്നോളജി സിഎസ്ടി ശാസ്ത്രജ്ഞരാണ് ഈ സൈക്കിൾ നിർമിച്ചത്. ആറുമാസം കൊണ്ട് ഈ സൈക്കിൾ ഓടിക്കാൻ പഠിക്കാമെന്നും എന്നാൽ ഇതിൽ പ്രാവീണ്യം നേടണമെങ്കിൽ നേരത്തെ പഠിച്ച സൈക്കിളുകളുടെ മെക്കാനിസം മറക്കേണ്ടിവരുമെന്നും എംപിസിഎസ്ടി ശാസ്ത്രജ്ഞൻ പങ്കജ് ഗോദാല വ്യക്തമാക്കി. . …
Read Moreപൂർവികർ ചെയ്ത തെറ്റ് തിരുത്തി; ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് യുവതി
ബിഹാറിലെ ബറേലിയിൽ ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം യുവതി . ഔറംഗബാദ് നിവാസിയായ ഷാമ പർവീണാണ് തന്റെ പൂർവികർ ചെയ്ത തെറ്റ് തിരുത്തി പൂർവ മതത്തിലേയ്ക്ക് തിരികെയെത്തിയത്. ബറേലി സ്വദേശിയായ ശിവുമായി ഷാമ കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്നു. ബറേലിയിലെ ആശ്രമത്തിൽ വച്ച് ഹിന്ദു ആചാരപ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരുടേയും വിവാഹം നടന്നു. ഇതിനൊപ്പം ഷാമ പർവീൺഹിന്ദു മതം സ്വീകരിക്കുകയും ചെയ്തു. ഹിന്ദു സമൂഹത്തിൽ സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നുണ്ടെന്നും തനിക്ക്സനാതന ധർമ്മം ഇഷ്ടമാണെന്നും ഷാമ പറഞ്ഞു. തന്റെ പൂർവികർ നേരത്തെ ഹിന്ദുക്കളായിരുന്നുവെന്നും അതുകൊണ്ടാണ് താൻ ഹിന്ദുമതത്തിലേക്ക് മടങ്ങുന്നതെന്നും , കുടുംബാംഗങ്ങൾ തന്റെ തീരുമാനത്തെ എതിർത്തിട്ടില്ലെന്നും ഷാമ വ്യക്തമാക്കി. മതം മാറിയതോടൊപ്പം തന്നെ ഷാമ തന്റെ പേരും മാറ്റി. പൂനം ദേവി എന്നാണ് ഇപ്പോൾ ഷാമയുടെ പേര്.
Read Moreജെസ്ന തിരോധാന കേസ്; പിതാവ് ജയിംസ് മുദ്രവച്ച കവറിൽ രേഖകൾ ഹാജരാക്കി
തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിനി ജെസ്നയെ കാണാതായതുമായി ബന്ധപ്പെട്ട കേസിൽ പിതാവ് ജയിംസ് ജോസഫ് മുദ്രവച്ച കവറിൽ രേഖകൾ ഹാജരാക്കി. ഫോട്ടോകൾ അടങ്ങിയ രേഖകൾ പെൻ ഡ്രൈവിലാണ് ഹാജരാക്കിയത്. ഈ രേഖകൾ സിബിഐയുടെ കേസ് ഡയറിയിൽ ഉള്ളതാണോയെന്ന് ഒത്തുനോക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥൻ ഇന്നു കോടതിയിൽ ഹാജരാകും. പുതിയ തെളിവുകൾ കണ്ടെത്തിയാൽ തുടരന്വേഷണത്തിന് ഉത്തരവിടാമെന്നു കോടതി സമ്മതിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അജ്ഞാത സുഹൃത്തിനെക്കുറിച്ചു വിവരം നൽകിയിട്ടും ആ ദിശയിൽ അന്വേഷണം വ്യാപിപ്പിക്കാൻ സിബിഐ തയാറായില്ലെന്ന് ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് ആരോപിച്ചിരുന്നു. എന്നാൽ കൃത്യമായ അന്വേഷണമാണു നടത്തിയതെന്നും കൂടുതലായി തെളിവുകൾ നൽകിയാൽ തുടരന്വേഷണം നടത്താൻ തയാറാണെന്നും സിബിഐ നിലപാടു സ്വീകരിച്ചു. ഇതേത്തുടർന്നാണ് രേഖകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചത്. സിബിഐ സംഘം ശരിയായ ദിശയിൽ കാര്യങ്ങൾ അന്വേഷിക്കുമെങ്കിൽ ജെസ്നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന…
Read Moreപ്രണയബന്ധത്തിന് പുറമേ മറ്റൊരു സ്ത്രീയുമായി ബന്ധം: എതിർപ്പ് പ്രകടിപ്പിച്ച വീട്ടുകാർക്ക് ചിക്കൻ റൈസിൽ വിഷം ചേർത്ത് നൽകി യുവാവ്; മകന്റെ ആദ്യ ശമ്പളത്തിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച അമ്മയ്ക്കും മുത്തച്ഛനും ദാരുണാന്ത്യം
പ്രണയബന്ധം ചോദ്യം ചെയ്ത വീട്ടുകാർക്ക് വിഷം നൽകി യുവാവ്. തമിഴ്നാട് നാമയ്ക്കലിലാണ് സംഭവം. ഭഗവതി (20) ചിക്കൻ റൈസിൽ വിഷം ചേർത്താണ് വീട്ടുകാർക്ക് നൽകിയത്. യുവാവിന്റെ അമ്മയും മുത്തച്ഛനുമാണ് വിഷം കലർത്തിയ ഭക്ഷണം കഴിച്ച് മരിച്ചത്. ഒരു പെൺകുട്ടിയുമായി യുവാവിന് പ്രണയബന്ധം ഉണ്ടായിരുന്നെന്നും ഇതിന് പുറമേ മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തിയത് വീട്ടുകാർ എതിർക്കുകയും ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്ന് ജില്ലാ കളക്ടർ ചിക്കൻ റൈസ് വിറ്റ കട പൂട്ടിച്ചിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് വിഷം ചേർത്തയായി കണ്ടെത്തിയത്. ഇതിന് പിന്നാലെ ചോദ്യം ചെയ്യലിൽ തനിക്ക് ഒരു പെൺകുട്ടിയുമായി പ്രണയബന്ധം ഉണ്ടായിരുന്നെന്നും ഇത് കൂടാതെ മറ്റാരു സ്ത്രീയുമായി ബന്ധം പുലർത്തിയത് വീട്ടുകാർ എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്നും യുവാവ് പറഞ്ഞു. കൂടാതെ യുവാവിനോട് ജോലിക്ക് പോകാൻ നിർബന്ധിച്ചതും കൊലപാതകത്തിന്…
Read Moreപേടകമൊന്നെടുത്ത് നമുക്കൊന്ന് ചന്ദ്രനിൽ പോയി വരാം… ചന്ദ്രനില്‍ വെള്ളം മഞ്ഞുകട്ടകളായി സ്ഥിതിചെയ്യുന്നുവെന്ന് ഐഎസ്ആര്‍ഒ
ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ ജലത്തിന്റെ സാനിധ്യം കണ്ടെത്തിയെന്ന് ഐഎസ്ആർഒ. 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ധ്രുവപ്രദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ ഉപരിതലത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ വെള്ളം ഉപരിതലത്തിനടിയില്‍ മഞ്ഞുകട്ടകളായി സ്ഥിതിചെയ്യുന്നതായി കണ്ടെത്തി. ആദ്യത്തെ രണ്ട് മീറ്ററുകളിലെ ഭൂഗര്‍ഭ ഹിമത്തിന്റെ അളവ് ഇരുധ്രുവങ്ങളിലെയും ഉപരിതലത്തെക്കാള്‍ അഞ്ച് മുതല്‍ എട്ട് മടങ്ങ് വരെ വലുതാണെന്ന് അടുത്തിടെ നടന്ന പഠനം സൂചിപ്പിക്കുന്നു. ഈ കണ്ടെത്തല്‍ ഐഎസ്ആര്‍ഒയുടെ ഭാവി ചാന്ദ്രപര്യവേക്ഷണ പദ്ധതികള്‍ക്ക് സഹായമാകും. സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞർ ഐഐടി കാന്‍പൂര്‍, യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, ഐഐടി ധന്‍ബാദ് എന്നിവിടങ്ങളിലെ ഗവേഷകരുമായി സഹകരിച്ചാണ് പഠനം നടത്തിയത്.
Read Moreഇസ്രയേലുമായുള്ള വ്യാപാരബന്ധം വിച്ഛേദിച്ച് തുർക്കി
അങ്കാറ: ഇസ്രയേലുമായുള്ള വ്യാപര ഇടപാടുകൾ നിർത്തിവച്ചതായി തുർക്കി അറിയിച്ചു. ഗാസയിൽ സ്ഥിരം വെടിനിർത്തൽ യാഥാർഥ്യമാക്കി ഇടതടവില്ലാതെ സഹായവിതരണം ഉറപ്പാക്കിയാലേ കയറ്റുമതിയും ഇറക്കുമതിയും പുനഃസ്ഥാപിക്കൂ എന്ന് തുർക്കി വാണിജ്യ മന്ത്രി ഒമർ ബൊലാത് പറഞ്ഞു. അന്താരാഷ്ട്ര വ്യാപാര ഉടന്പടികൾ ലംഘിക്കുന്ന തുർക്കി പ്രസിഡന്റ് എർദോഗൻ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് ആരോപിച്ചു. മറ്റു രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി വർധിപ്പിക്കാനും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനും നിർദേശം നല്‍കിയെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു. തുർക്കിക്കും ഇസ്രയേലിനും ഇടയിൽ കഴിഞ്ഞ വർഷം 700 കോടി ഡോളറിന്റെ വ്യാപാരം നടന്നിരുന്നു. ഇസ്രയേലിന്റെ ഇറക്കുമതിയിൽ തുർക്കിക്ക് അഞ്ചാം സ്ഥാനവും തുർക്കിയുടെ കയറ്റുമതിയിൽ ഇസ്രയേലിന് 13-ാം സ്ഥാനവുമുണ്ട്. 1949ൽ ഇസ്രയേലിനെ ആദ്യമായി അംഗീകരിച്ച മുസ്ലിം രാജ്യമാണ് തുർക്കി. എന്നാൽ, അടുത്ത പതിറ്റാണ്ടുകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പലപ്പോഴും മോശമായിട്ടുണ്ട്. തുർക്കി പ്രസിഡന്റ് എർദോഗൻ ഗാസ യുദ്ധത്തിന്റെ പേരിൽ…
Read Moreനൈജറിലെ യുഎസ് സൈനിക താവളത്തിൽ റഷ്യൻ സൈനികർ
നിയാമി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിലെ യുഎസ് സൈനികതാവളത്തിൽ റഷ്യൻ സേനയും. യുഎസ് സേന രാജ്യം വിടണമെന്ന് നൈജറിലെ പട്ടാള ഭരണകൂടം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് റഷ്യൻ സൈനികർ തലസ്ഥാനമായ നിയാമിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തോടു ചേർന്ന ‘എയർബേസ് 101’ താവളത്തിൽ വിന്യസിക്കപ്പെട്ടത്. റഷ്യൻ സൈനികർ അമേരിക്കൻ സേനയ്ക്കു ഭീഷണി ഉയർത്തുന്നില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. റഷ്യക്കാർ വേറെ കോന്പൗണ്ടിലാണെന്നും യുഎസ് സൈനികരുമായി ബന്ധപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ-യുഎസ് സൈനികർ തമ്മിൽ സംഘർഷത്തിനു സാധ്യതയില്ലെന്നാണ് നിരീക്ഷകരും അഭിപ്രായപ്പെട്ടത്. ഇസ്ലാമിക തീവ്രവാദികളെ നേരിടുന്നതിനാണ് യുഎസ് സേന നൈജറിൽ നിലയുറപ്പിച്ചിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിലെ തീവ്രവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന യുഎസിന്റെ മുഖ്യ കേന്ദ്രം ഇവിടെയാണ്. കഴിഞ്ഞവർഷം നൈജർ പട്ടാളം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തശേഷമാണ് യുഎസുമായുള്ള ബന്ധം വഷളായത്. യുഎസ് സേന നൈജർ വിടണമെന്ന് മാർച്ചിൽ പട്ടാള ഭരണകൂടം ആവശ്യപ്പെട്ടു. എയർബേസ്…
Read More