ചെങ്ങന്നൂര്‍: ആറു മക്കളും കൈയൊഴിഞ്ഞതോടെ പുലിയൂര് കൊച്ചുകുന്നുംപുറത്ത് വീട്ടില്‍ ചെല്ലമ്മാള്‍ എന്ന തൊണ്ണൂറുകാരിക്ക് ഇനി ആശ്രയം കിടങ്ങന്നൂരിലെ കരുണാലയം അമ്മവീട്. ചെങ്ങന്നൂർ ആര്‍ഡിഒ ഓഫീസിലെത്തുമ്പോള്‍ രണ്ടാമത്തെ മകന് എത്തി തന്നെ ഏറ്റെടുക്കുമെന്നായിരുന്നു ഈ അമ്മയുടെ പ്രതീക്ഷ. എന്നാല്‍ ആരും വന്നില്ല. എഴുപത്തിനാലുകാരനായ മൂത്തമകന്റെ കൂടെയായിരുന്നു ഇതുവരെയും. ചെല്ലമ്മാളുടെ ആറുമക്കളിൽ അഞ്ചുപേരും ആണുങ്ങളാണ്. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഫെബ്രുവരിയില്‍ നടന്ന അനുരഞ്ജന യോഗത്തിന്റെ തീരുമാനപ്രകാരം ഓരോ മക്കളും രണ്ടുമാസം വീതം അമ്മയെ നോക്കണമെന്നാണ്. എന്നാല്‍, രണ്ടാമത്തെ മകൻ അതിന് തയാറായില്ല. മറ്റുമക്കളെ വിളിച്ചെങ്കിലും അവരും ഒഴിഞ്ഞുമാറി. അതോടെയാണ് ചെല്ലമ്മാളെ കരുണാലയത്തിലേക്ക് അയയ്ക്കാന്‍ നിര്‍ബന്ധിതമായത്. ചെല്ലമ്മാളുടെ ഭര്‍ത്താവ് നാണപ്പന് ആശാന് നാലുപതിറ്റാണ്ട് മുമ്പെ മരിച്ചു. ആകെയുണ്ടായിരുന്നത് വാഴൂരില്‍ മൂന്ന് സെന്റ് സ്ഥലമായിരുന്നു. 15 വര്‍ഷം മുമ്പ് അത് വിറ്റ് തുക മക്കൾക്ക് വീതിച്ചുനല്‍കിയിരുന്നു.കേള്‍വിശക്തി പൂര്‍ണമായും നഷ്ടപ്പെട്ട ചെല്ലമ്മാളിന് കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ട്. നടക്കാനും…
Read MoreDay: May 15, 2024
സാരിയില്‍ സുന്ദരിയായി അപർണ; വൈറലായി വീഡിയോ
അഭിനയത്തിനുപുറമേ ബിസിനസ് രംഗത്തും ചുവടുറപ്പിച്ചിരിക്കുകയാണ് അപർണ ബാലമുരളി. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിനു ചുക്കാൻ പിടിച്ചത് അപർണയുടെ എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്റ് പ്ലാനിംഗ് കമ്പനിയാണ്. ഇതിനു പുറമേ ഓൺലൈൻ വസ്ത്ര വ്യാപാര രംഗത്തും താരം സാന്നിധ്യമറിയിച്ചിരുന്നു. hypsway.com എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമാണ് അപര്‍ണ തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് അപർണ. സാരിയിലുള്ള മനോഹര ചിത്രങ്ങളാണ് അപർണ ഷെയർ ചെയ്തത്. സാരിയിൽ സ്റ്റൈലിഷ് ലുക്കിലായിരുന്നു താരം. ചെറിയൊരു കമ്മൽ മാത്രമാണ് അപർണ അണിഞ്ഞത്. കൈയിൽ സാരിക്ക് ഇണങ്ങുന്ന വളകളുമുണ്ട്. നെറ്റിയിലെ ചെറിയ പൊട്ട് അപർണയെ ശാലീന സുന്ദരിയാക്കുന്നുണ്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreരാഹുൽ വിവാഹത്തട്ടിപ്പുകാരനെന്നു യുവതിയുടെ അച്ഛൻ; പ്രതി വിദേശത്തേക്ക് മുങ്ങി
കോഴിക്കോട്: പറവൂര്‍ സ്വദേശിയായ നവവധുവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ ഭർത്താവ് കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന് ഒളിവിലെ ന്നു പോലീസ്. നവവധുവിനെ മര്‍ദിച്ച സംഭവത്തില്‍ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമാണ് രാഹുലിെനതിരേ പോലീസ് കേസെടുത്തിട്ടുള്ളത്. രാഹുല്‍ ഇന്നലെ വൈകിട്ടു മൂന്നുവരെ വീട്ടില്‍ ഉണ്ടായിരുന്നതായി അയാളുടെ അമ്മ പറഞ്ഞു. എവിടേക്കാണ് പോയതെന്ന് അറിയില്ല. അഭിഭാഷകനെ കാണണമെന്നു പറഞ്ഞ് പോയതാണ്. രാഹുല്‍ നവവധുവിനെ മര്‍ദിച്ചിട്ടുണ്ടെന്നും എന്നാല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലന്നും അവര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ വഴക്ക് ഉണ്ടായിട്ടില്ല. അടിച്ചുവെന്നത് ശരിയാണ്. താഴത്തെ നിലയിലാണ് ഞങ്ങള്‍ കിടക്കുന്നത്. ഇവര്‍ മുകളിലത്തെ നിലയിലും. അവിടെ നടന്ന സംഭവങ്ങള്‍ കേട്ടിട്ടില്ല. നേരത്തെ വഴക്ക് ഉണ്ടായിട്ടില്ല. നേരത്തെ രാഹുല്‍ വിവാഹം കഴിച്ചിട്ടില്ല. ഒരു വിവാഹനിശ്ചയം നടത്തിയിരുന്നു. പിന്നീട് അതു ഒഴിവാക്കിയെന്ന് അമ്മ പറഞ്ഞു. രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയെ സമീപിച്ചതായി സൂചനയുണ്ട്.…
Read Moreമുതലയുടെ പിടിയിൽ നിന്ന് സഹോദരിയെ സാഹസികമായി രക്ഷിച്ചു; ജോർജിയയ്ക്ക് ആദരം നൽകി ചാൾസ് രാജാവ്
മുതലയോട് സാഹസികമായി പൊരുതി ഇരട്ട സഹോദരിയെ രക്ഷിച്ച ജോർജിയ ലൗറിയെ ധീരതാ പുരസ്കാരം നൽകി ചാൾസ് രാജാവ് ആദരിച്ചു. 2021 ജൂണിൽ മെക്സിക്കോയിലെ തടാകത്തിൽ നീന്തുന്നതിനിടെയാണ് സഹോദരി മെലിസയെ കൂറ്റൻ മുതല പിടികൂടി വെള്ളത്തിനടിയിലേക്ക് കൊണ്ടുപോകുന്നത് ജോർജിയ കണ്ടത്. തൊട്ടുപിന്നാലെ അബോധാവസ്ഥയിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മെലിസയെ കണ്ടെത്തി. തുടർന്ന് ബോട്ടിൽ കയറ്റി സഹോദരിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുമ്പോൾ മുതലയെത്തി വീണ്ടും പിടികൂടി. എന്നാൽ ജോർജിയ മുതലയോട് പോരാടി സഹോദരിയെ സാഹസികമായി രക്ഷിച്ചു. മെലിസ ഏറെ നാൾ അബോധാവസ്ഥയിൽ കിടന്നതിന് ശേഷം പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. മുതലയുമായുള്ള ഏറ്റുമുട്ടലിൽ ജോർജിയയുടെ മുഷ്ടിയിൽ വലിയ മുറിവുമുണ്ടായി. കൂടാതെ വയറ്റിലും കാലിലും സാരമായ പരിക്കുകൾ ഉണ്ടായിരുന്നു.
Read Moreതോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിക്ക് നീര്‍നായയുടെ കടിയേറ്റു; വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സതേടി വിനായകൻ
എടത്വ: നദിയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിക്ക് നീര്‍നായയുടെ കടിയേറ്റു. തലവടി പഞ്ചായത്ത് 11 -ാം വാര്‍ഡില്‍ കൊത്തപ്പള്ളി പ്രമോദ്-രേഷ്മ ദമ്പതികളുടെ മകന് വിനായകനാണ് (9) നീര്‍നായയുടെ കടിയേറ്റത്. തലവടി മരങ്ങാട്ടുമഠം കടവില്‍ മാതാവിനും സഹോദരന് വിഘ്നേശ്വരനും ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. വിനായകിന്റെ കാലിലും ഏണിനുമാണ് നീര്‍നായ കടിച്ചത്. വിനായക് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. കഴിഞ്ഞവര്‍ഷം നിരവധി ആളുകള്‍ക്കു നീര്‍നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
Read Moreസ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല, മരുമകളെ മർദിച്ചത് വാട്സ്ആപ്പ് ചാറ്റ് പിടിച്ചതോടെ; പ്രതി രാഹുലിന്റെ അമ്മ
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതി രാഹുലിന്റെ അമ്മ. സ്ത്രീധനം ചോദിച്ചു എന്ന് പെൺകുട്ടി പറഞ്ഞത് പച്ചക്കള്ളമാണ്. മർദിച്ചെന്നുള്ളത് സത്യമാണ്. അത് പക്ഷേ പെൺകുട്ടിയുടെ വാട്സ്ആപ്പ് ചാറ്റ് പിടികൂടിയതു മൂലമാണ് മർദിച്ചതെന്ന് പ്രതിയുടെ അമ്മ പറഞ്ഞു. പെൺകുട്ടിയുടെ ഫോൺ സൈബർ സെൽ പരിശോധിച്ചാൽ സത്യാവസ്ഥ മനസിലാകുമെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. ഇന്നലെ ഉച്ച മുതൽ രാഹുൽ വീട്ടിൽ ഇല്ല. എവിടെ പോയതാണെന്ന് തനിക്ക് അറിയില്ലെന്നും അമ്മ വ്യക്തമാക്കി. അതേ സമയം, പെൺകുട്ടിക്ക ക്രൂരമായ മർദനമാണ് ഏറ്റ് വാങ്ങിയത്. നെറ്റിയിൽ ഇടിയുടെ ആഘാതത്തിൽ ചതഞ്ഞതിന് സമാനമായ പാടുകളുണ്ട്. കഴുത്തിലും ചുണ്ടിലും കൈകളിലും പരിക്ക് പറ്റിയിട്ടുണ്ടെന്നും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. സിടി സ്കാൻ ചെയ്യണമെന്നും അസ്ഥിരോഗ വിദഗ്ധനെ കാണിക്കാനും കുറിപ്പിൽ നിർദ്ദേശമുണ്ട്. ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു പറവൂർ സ്വദേശിയായ പെൺകുട്ടിയും കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർകുളം സ്നേഹതീരത്തിൽ രാഹുലും…
Read Moreപന്തീരാങ്കാവിലെ ഭർതൃഗൃഹത്തിലെ ഗാർഹിക പീഡനം; യുവതി ചികിത്സ തേടിയതിന്റെ രേഖകൾ പുറത്ത്
കോഴിക്കോട്: പന്തീരാങ്കാവിലെ ഭർതൃഗൃഹത്തിൽ ക്രൂര മർദനത്തിനിരയായ യുവതി ചികിത്സ തേടിയതിന്റെ രേഖകൾ പുറത്ത്. ഫറോക്ക് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലാണ് യുവതി ചികിത്സ തേടിയത്. ഡോക്ടറുടെ കുറിപ്പിൽ പെൺകുട്ടിക്ക് ഭർത്താവിൽ നിന്ന് ശാരീരിക ആക്രമണം നേരിട്ടതായി പറയുന്നുണ്ട്. നെറ്റിയിൽ ഇടിയുടെ ആഘാതത്തിൽ ചതഞ്ഞതിന് സമാനമായ പാടുകളുണ്ട്. കഴുത്തിലും ചുണ്ടിലും കൈകളിലും പരിക്ക് പറ്റിയിട്ടുണ്ടെന്നും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. സിടി സ്കാൻ ചെയ്യണമെന്നും അസ്ഥിരോഗ വിദഗ്ധനെ കാണിക്കാനും കുറിപ്പിൽ നിർദ്ദേശമുണ്ട്. ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു പറവൂർ സ്വദേശിയായ പെൺകുട്ടിയും കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർകുളം സ്നേഹതീരത്തിൽ രാഹുലും തമ്മിലുള്ള വിവാഹം. മാട്രിമോണി വെബ്സൈറ്റ് വഴിയാണ് ആലോചന വന്നത്. വിവാഹത്തിന്റെ ഏഴാം നാൾ വരന്റെ വീട്ടിൽ അടുക്കള കാണൽ ചടങ്ങിനായി പലഹാരങ്ങളും സമ്മാനങ്ങളുമായാണ് 26 അംഗം സംഘം രാഹുലിന്റെ വീട്ടിലെത്തിയത്. അപ്പോഴാണ് ദേഹമാസകലം പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടത്. നെറ്റി മുഴച്ചിരിക്കുകയായിരുന്നു. തലയിൽ തൊടാനാവാത്ത…
Read Moreഎട്ട് രൂപയ്ക്ക് ഊണും പാലും മുട്ടയുമൊക്കെ കൊടുത്തേ തീരൂ; സ്കൂളുകളിൽ ഇക്കൊല്ലവും അരി വേവിക്കാന്‍ പ്രധാന അധ്യാപകർ പാടുപെടും
കോട്ടയം: സ്കൂള്‍ ഉച്ചഭക്ഷണത്തിന്റെ ഭാരം തുടര്‍ന്നും പ്രധാനാധ്യാപകര്‍ സഹിക്കണം. സര്‍ക്കാര്‍ വിഹിതമായ എട്ട് രൂപയ്ക്ക് ഊണും പാലും മുട്ടയുമൊക്കെ കൊടുത്തേ തീരൂ. മിക്കയിനം പച്ചക്കറികള്‍ക്കും കിലോ 50 രൂപയ്ക്കു മുകളിലാണ്. മുട്ടയ്ക്കും പാലിനും വില കൂടി. സര്‍ക്കാര്‍ നല്‍കുന്നത് അരി മാത്രം. പാചകവാതക ചെലവും എട്ടു രൂപയില്‍നിന്ന് കണ്ടെത്തണം. സ്കൂള്‍ ഭക്ഷണ നിരക്ക് വര്‍ധിപ്പിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം അടുത്ത അധ്യയന വര്‍ഷത്തിലും നടപ്പാകില്ല. കഴിഞ്ഞ അധ്യയനവര്‍ഷം ഭക്ഷണം നല്‍കിയതില്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലെ തുക സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പാചകക്കാരുടെ വേതനവും കുടിശികയാണ്. തോരനും ഒഴിച്ചുകറിയും അച്ചാറും ഉള്‍പ്പെടെ അഞ്ചു ദിവസം ഊണും ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും ഉള്‍പ്പെടെ ഭക്ഷണമാണ് സര്‍ക്കാര്‍ നിര്‍ദേശം. കൂടാതെ ഓണത്തിനും മറ്റ് വിശേഷങ്ങള്‍ക്കും സദ്യയും. പച്ചക്കറി വില കുത്തനെ ഉയരുമ്പോള്‍ സാമ്പത്തിക ബാധ്യത അപ്പാടെ പ്രധാന അധ്യാപകന് വഹിക്കണം. ഇക്കൊല്ലം…
Read Moreലൈംഗിക പീഡനം, വിവാഹ വാഗ്ദാനം നൽകി ഒന്നിച്ച് താമസം, ഗർഭഛിദ്രം…ഒടുവിൽ ലൈംഗിക തൊഴിൽ ചെയ്യാൻ പ്രേരണ; യുവതിയുടെ പരാതിയിൽ പൂജാരിക്കെതിരേ കേസ്
ചെന്നൈ: ലൈംഗിക തൊഴിലിന് പങ്കാളിയെ നിർബന്ധിച്ചെന്ന പരാതിയിൽ ക്ഷേത്ര പൂജാരിക്കെതിരേ ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകളിൽ കേസ് റജിസ്റ്റർ ചെയ്ത് ചെന്നൈ പോലീസ്. പാരീസ് കോർണറിലെ ക്ഷേത്രത്തിലെ പൂജാരിയായ കാർത്തിക് മുനുസ്വാമിക്കെതിരേ സ്വകാര്യ ടെലിവിഷൻ ചാനലിലെ ജോലിക്കാരിയായിരുന്ന യുവതിയാണ് പരാതി നൽകിയത്. ലൈംഗിക തൊഴിൽ ചെയ്യണമെന്ന ആവശ്യം എതിർത്തതിനെ തുടർന്ന് ഇയാൾ ദേഹോപദ്രവം ഏൽപ്പിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതിക്കാരി എൻജിനീയറിംഗ് ബിരുദധാരിയാണ്. ഒരിക്കൽ മദ്യപിച്ചെത്തിയ പൂജാരി പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് വിവാഹം കഴിക്കാമെന്ന് ഇയാൾ വാഗ്ദാനം നൽകുകയും പിന്നീട് ഇരുവരും ഒരുമിച്ച് താമസിക്കുകയും ചെയ്തു. ഇതിനിടയിൽ നിർബന്ധിച്ച് യുവതിയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കി. പിന്നീടാണ് യുവതിയെ ലൈംഗിക തൊഴിൽ ചെയ്യാൻ നിർബന്ധിച്ചത്. സംഭവത്തിൽ കേസെടുത്ത വിരുഗമ്പാക്കം ഓൾ വിമൻ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreചുട്ടുപഴുത്ത് കുമരകം; പതിവുതെറ്റിക്കാതെ വേനലവധിക്ക് വിരുന്നെത്തുന്ന അതിഥിക്കിളികള് പിണങ്ങിപ്പോയി
കോട്ടയം: പറന്നുയരാന്‍ പറ്റാത്ത വിധം കഠിനമായചൂട് കുമരകത്തെ ദേശക്കിളികള്ക്കും ദേശാടനക്കിളികള്‍ക്കും താങ്ങാനാവുന്നില്ല. വേനലവധിക്കു പതിവുതെറ്റിക്കാതെ വിരുന്നു വരാറുള്ള അതിഥിപ്പക്ഷികള് ഒരാഴ്ചപോലും കുമരകം ആസ്വദിക്കാതെ തിരികെപ്പറന്നു. സൈബിരിയന്‍ കൊക്ക് മുതല്‍ വാള്‍ക്കൊക്കന്‍ വരെ പല നിറത്തിലും വലിപ്പത്തിലുമുള്ള പക്ഷികള്‍ കായലോരത്തെ മരങ്ങളിലും പക്ഷിസങ്കേതത്തിലുമൊക്കെ വേനലില്‍ വന്ന് കാലവര്ഷപ്പെയ്ത്തോടെ മടങ്ങിയിരുന്നു. മാമ്പഴത്തിന്റെയും ചക്കപ്പഴത്തിന്റെയും രുചിസമൃദ്ധി ഇക്കൊല്ലം ഇല്ലാതെ പോയതും കിളികള്‍ പല വഴി പോകാന്‍ കാരണമായി. മരപ്പൊത്തുകളിലും ചില്ലകളിലും തെങ്ങോലത്തലപ്പുകളിലും കൂടൊരുക്കി വിരിയാന്‍ കരുതിവച്ച മുട്ടകള്‍ ഉണങ്ങിവറ്റിപ്പോയതും കിളിക്കൊഞ്ചല്‍ മായാന്‍ കാരണമായി. വേമ്പനാട്ട് കായലിലും ചുറ്റുവട്ടത്തെ തോടുകളിലും പുഴയോരപ്പൊത്തുകളിലും അടയിരിക്കാറുള്ള നീര്ക്കാക്കകള്ക്കും മേടച്ചൂട് താങ്ങാനാവുന്നില്ല. തോടുകളിലെ ചൂടുവെള്ളത്തില്‍ മുങ്ങിക്കുളിക്കാന്‍ പറ്റാതായതോടെ കിളികള്‍ മരമുകളിലും തെങ്ങിന്തലപ്പുകളിലും മാനം നോക്കി മഴ കാത്തിരിപ്പാണ്. കൂമനും പരുന്തും മരംകൊത്തിയും മാടത്തയും മൈനയും തത്തയുമൊക്കെ തണുപ്പുതേടി കുറ്റിക്കാടുകളില്‍ ഒളിച്ചിരിക്കുന്നു. ഇന്നലെ കുമരകത്തെ പകല്താപം 38 ഡിഗ്രിയായിരുന്നു.…
Read More