റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുകളിലൊന്ന്. സോഷ്യൽ മീഡിയ വന്നപ്പോൾ സിനിമയ്ക്കു വലിയ തുണയും പ്രോത്സാഹനവുമാകുമെന്നു പലരും വിലയിരുത്തിയിരുന്നു. എന്നാൽ, അതേ സോഷ്യൽ മീഡിയതന്നെ ഇന്നു സിനിമകളുടെ അണിയറക്കാർക്കു വലിയ ഭീഷണിയുമായി വളർന്നിരിക്കുന്നു. തിയറ്റർ റിലീസിനൊപ്പം സിനിമകൾ ചോരുന്നതായിരുന്നു ഒരു ഘട്ടത്തിൽ നിർമാതാവിനെയും വിതരണക്കാരെയും സംവിധായകനെയുമൊക്കെ ആകുലപ്പെടുത്തിയിരുന്നത്. നിയമം കർശനമാക്കിയതോടെ കുറെയൊക്കെ അതിനു തടയിടാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും പൂർണമായി അതു നിയന്ത്രിക്കാനുമായിട്ടില്ല. എന്നാൽ, അതുപോലെതന്നെ ഭീഷണിയാണ് റിവ്യു ബോംബ് എന്നാണ് സിനിമാവൃത്തങ്ങൾ പറയുന്നത്. സിനിമകൾ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ സിനിമയെക്കുറിച്ചു വിലയിരുത്തൽ മാധ്യമങ്ങളിൽ വരുന്നതാണ് അണിയറക്കാരെ വിഷമിപ്പിച്ചിരുന്നത്. ആദ്യമൊക്കെ തൊട്ടും തലോടിയും വിമർശിച്ചിരുന്നവർ വിമർശനം കടുപ്പിക്കുകയും അതു ജനങ്ങളെ സ്വാധീനിക്കുകയും ചെയ്തതോടെയാണ് കളി കാര്യമായത്. ഏറ്റുമുട്ടൽ സിനിമ ഇറങ്ങുന്നതിനു പിന്നാലെ പലരും നടത്തുന്ന നിശിത വിമർശനം കാണികളെ തിയറ്ററിൽനിന്ന് അകറ്റുകയാണെന്ന ആക്ഷേപമാണ് സിനിമയുടെ അണിയറക്കാർ ഉയർത്തിയത്. സോഷ്യൽ…
Read MoreDay: May 15, 2024
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. കോമോറിന് തീരത്തായി ചക്രവാകച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരളാ തീരത്തോട് ചേര്‍ന്ന് മറ്റൊരു ചക്രവാതച്ചുഴിയും നില്‍ക്കുന്നുണ്ട്. ഈ സ്വാധീനംമൂലമാണ് മഴ ശക്തമാകുന്നത്. ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിച്ചേര്‍ന്നേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ അധികൃതരുടെ…
Read Moreഗുണ്ടകളുടെ ‘സ്വന്തം നാട് ’: രണ്ടര വർഷത്തിനിടെ കേരളത്തിൽ 1,000 പുതിയ ഗുണ്ടകൾ; ഗുണ്ടാലിസ്റ്റ് പുതുക്കാൻ പോലീസ്
തിരുവനന്തപുരം: ജനങ്ങളുടെ സ്വൈരജീവിതത്തിനു വിലങ്ങുതടിയായി സംസ്ഥാനമൊട്ടാകെ ഗുണ്ടാ ആക്രമണങ്ങൾ വർധിച്ചതിനു പിന്നാലെ കർശന നടപടി സ്വീകരിക്കാൻ പോലീസ് ഉന്നതതല യോഗത്തിൽ തീരുമാനം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഗുണ്ടകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായെന്നു വിലയിരുത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഗുണ്ടാപ്പട്ടിക പുതുക്കാനും നിർദേശിച്ചു. ഓരോ പോലീസ് സ്റ്റേഷൻ തലത്തിലുമുള്ള ഗുണ്ടകളുടെ പട്ടിക തയാറാക്കാനാണു നിർദേശം. ഡിവൈഎസ്പിമാർക്കാണ് ഗുണ്ടാലിസ്റ്റ് പുതുക്കാനുള്ള ചുമതല നൽകിയത്. ജയിലിൽനിന്ന് ഇറങ്ങുന്ന പ്രതികൾപോലും ഗുണ്ടാ ആക്രമണം നടത്തുന്ന സാഹചര്യത്തിൽ ഗുണ്ടാവേട്ട ശക്തമാക്കാനും നിർദേശിച്ചു. കഴിഞ്ഞ രണ്ടര വർഷത്തിനകം സംസ്ഥാനത്തെ ഗുണ്ടകളുടെ എണ്ണത്തിൽ ആയിരത്തോളം പേരുടെ വർധനയുണ്ടായെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2021-22 കാലയളവിൽ 2,800 ഗുണ്ടകൾ കേരളത്തിലുണ്ടെന്നായിരുന്നു കണക്ക്. ഇപ്പോഴത് 4,000ത്തോളം വരുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. എന്നാൽ, പോലീസിന്റെ കൈവശം കൃത്യമായ കണക്കില്ലാത്ത സാഹചര്യത്തിലാണു പുതിയ ഗുണ്ടാസംഘങ്ങളെ അടക്കം ഉൾപ്പെടുത്തി പട്ടിക തയാറാക്കുന്നത്. ലഹരിമാഫിയകളുടെ…
Read More