വിവാഹവേദികളിലെ സംഘർഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലെ പതിവ് കാഴ്ചയാണ്. അത്തരത്തിൽ വിവാഹവേദിയിൽ വരന് നേരെ ക്രൂരമർദനമേറ്റ സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലാണ് സംഭവം. വിവാഹ സൽക്കാരത്തിനായി പങ്കെടുക്കാനെത്തിയ അധ്യാപകനാണ് വരനെ മർദിച്ചത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വേദിയിലെത്തിയ യുവാവ് വരനെയും വധുവിനെയും ആശംസകൾ അറിയിക്കാനും ഇരുവർക്കുമൊപ്പം ഫോട്ടോ എടുക്കാനുമായി വേദിയിലേക്ക് കയറി. തുടർന്ന് ഫോട്ടോ എടുത്ത് സമ്മാനം വധുവിന് നൽകുകയും ചെയ്തു. പിന്നാലെ ആശംസയറിയിക്കാനായി വരന് നേരെ കൈ നീട്ടിയ യുവാവ് വരന്റെ മുഖത്ത് തുടർച്ചയായി ഇടിക്കുകയായിരുന്നു. തുടർന്ന് ആളുകൾ ഓടി വേദിയിലേക്ക് കയറി യുവാവിനെ പിടിച്ച് മാറ്റി. ദൃശ്യങ്ങളിൽ വധുവും ആക്രമണത്തെ ചെറുക്കാൻ ശ്രമിക്കുന്നത് കാണാം. വധു മുൻപ് ജോലി ചെയ്തിരുന്ന സ്കൂളിലെ അധ്യാപകനാണ് പ്രതി ശങ്കർലാൽ. ഒന്നിച്ച് ജോലി ചെയ്യുന്നതിനിടയിൽ ഇരുവരും തമ്മിൽ ചില തർക്കങ്ങൾ…
Read MoreDay: May 24, 2024
കൊട്ടിയം ഷിജുവിനെ നിക്കറിയില്ലേട; ഗുണ്ടകളെ തിരിച്ചറിഞ്ഞില്ലെന്നാരോപിച്ച് വിദ്യാർഥിയെ കൊല്ലാൻ ശ്രമം
കൊല്ലം: ഗുണ്ടയായതന്നെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ വിദ്യാർഥിയെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രധാനപ്രതി അറസ്റ്റിൽ. ബൗണ്ടർമുക്ക് സ്വദേശി കൊട്ടിയം ഷിജുവാണ് പിടിയിലായത്. കൊല്ലം ചിതറ ബൗണ്ടർ മുക്കിൽ ഏപ്രിൽ 17നായിരുന്നു സംഭവം. ഒരു മാസത്തിലധികമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊട്ടിയം ഷിജുവിനെ കൊട്ടിയത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. കേസിലെ രണ്ടാംപ്രതി തീപ്പൊരി ഷിബു നേരത്തെ പിടിയിലായിരുന്നു. പാങ്ങോട് മൂന്നുമുക്ക് സ്വദേശി മുസമ്മിൽ (18) ആണ് ആക്രമണത്തിനിരയായത്. മുസമ്മിൽ ഉൾപ്പെടെയുള്ള വിദ്യാർഥികൾ റോഡിൽ നിന്ന സമയത്താണ് കൊട്ടിയം ഷിജു അതുവഴിയെത്തിയത്. തുടർന്ന് വിദ്യാർഥികളോട് റോഡിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. മുസമ്മിൽ മാറാൻ ശ്രമിക്കവേ ഷിജു സ്കൂട്ടറിൽനിന്നും ഇറങ്ങി വന്ന് മാറാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോടായെന്ന് ചോദിച്ച് തള്ളി മാറ്റി. ഞാൻ ആരാണെന്ന് അറിയാമോ എന്ന് ചോദിച്ചപ്പോൾ മുസമ്മിൽ അറിയില്ലെന്ന് മറുപടി നൽകി. തുടർന്നാണ് ഇയാൾ വിദ്യാർഥിയെ പൊതുജനമധ്യത്തിൽവച്ച് ക്രൂരമായി…
Read Moreപാലിൽ വെള്ളം ചേർത്ത് ഭർത്താവ് ; വീട് വിട്ടിറങ്ങിയ ഭാര്യ വിവാഹമോചനത്തിന് ഒരുങ്ങുന്നു
ഭർത്താവ് പാലിൽ വെള്ളം ചേർത്തതിനെ തുടർന്ന് വീട് വിട്ടിറങ്ങി വിവാഹമോചനത്തിന് ഒരുങ്ങി ഭാര്യ. രാജസ്ഥാനിലെ രാജ്കേരയിൽ നിന്നുള്ള യുവാവ് അഗ്രയിലെ രാജ്പൂർ ചുങ്കിയിൽ നിന്നുള്ള യുവതിയെ രണ്ട് വർഷം മുൻപാണ് വിവാഹം കഴിച്ചത്. പാൽ വിൽപനയായിരുന്നു യുവാവിന്റെ തൊഴിൽ. പാലിന്റെ അളവ് കൂട്ടി ലാഭമുണ്ടാക്കാൻ ഇയാൾ പാലിൽ വെള്ളം ചേർക്കുന്നത് പതിവായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ഭാര്യയ്ക്ക് അറിയില്ലായിരുന്നു. ഒരു തവണ ഇയാൾ പാലിൽ വെള്ളം ചേർക്കുന്നത് കണ്ടപ്പോൾ തന്നെ യുവതി ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു. ഇത്തരത്തിൽ പാലിൽ മായം ചേർത്തുള്ള വരുമാനം വേണ്ടന്ന് യുവതി ഭർത്താവിനോട് പറഞ്ഞു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. പിന്നാലെ ഭാര്യ വീട് വിട്ടിറങ്ങി പോവുകയായിരുന്നു.
Read Moreഎവറസ്റ്റിന്റെ നെറുകയിൽ പതിനാറുകാരി; എവറസ്റ്റ് കീഴടക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യക്കാരി കാമ്യ കാർത്തികേയൻ
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യക്കാരിയെന്ന ബഹുമതി പതിനാറുകാരിയായ കാമ്യ കാർത്തികേയന്. നേപ്പാൾ വഴിയാണ് 8848 അടി ഉയരമുള്ള കൊടുമുടിയിൽ മേയ് 20ന് കാമ്യയും അച്ഛൻ കാത്തികേയനും എത്തിയതെന്ന് ടാറ്റ സ്റ്റീൽ അഡ്വഞ്ചർ ഫൗണ്ടേഷൻ (ടിഎസ്എഎഫ്)അറിയിച്ചു.നാവികസേന കമാൻഡറാണ് കാർത്തികേയൻ. എവറസ്റ്റ് കയറിയ രണ്ടാമത്തെ പ്രായംകുറഞ്ഞ പെൺകുട്ടിയെന്ന റിക്കാർഡും കാമ്യക്കാണ്. എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉയരം കൂടിയ കൊടുമുടികൾ കയറുന്ന ചലഞ്ച് ആയ സെവൻ സമ്മിറ്റിനുവേണ്ടി കഴിഞ്ഞവർഷം ഡിസംബറിൽ അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൻ മാസിഫും കാമ്യ കീഴടക്കിയിരുന്നുവെന്ന് വെസ്റ്റേൺ നേവൽ കമൻഡാന്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ അറിയിച്ചു. ഇനി ഒരു കൊടുമുടി മാത്രമാണ് അവശേഷിക്കുന്നത്. മുംബൈ നേവി ചിൽഡ്രൽ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് കാമ്യ. പ്രധാനമന്ത്രി രാഷ്ട്രീയ ബൽ ശക്തി പുരസ്കാരത്തിന് അർഹയായിട്ടുണ്ട്.
Read Moreആനകളെത്ര? കാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു
സംസ്ഥാനത്തെ നാലു ആനസങ്കേതങ്ങളിലെ കാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു. അന്തർസംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാന പ്രകാരമുള്ള കാട്ടാനകളുടെ കണക്കെടുപ്പിന്റെ ഭാഗമായാണു സംസ്ഥാനത്തും കണക്കെടുപ്പ് ആരംഭിച്ചത്. ആനമുടി, നിലമ്പൂ ർ, പെരിയാർ, വയനാട് എന്നീ സങ്കേതങ്ങളിലാണ് കണക്കെടുപ്പ് നടത്തുന്നത്. നാലു സങ്കേതത്തിലും നിരവധി ബ്ലോക്കുകളായി തിരിച്ചാണു കണക്കെടുപ്പ്. ഓരോ ബ്ലോക്കിലും പരിശീലനം നേടിയ കുറഞ്ഞത് മൂന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഇന്നും നാളെയും കണക്കെടുപ്പ് തുടരും. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനപരിധിയിലെ വനങ്ങളിലും ഇതേദിവസംതന്നെ ആനകളുടെ കണക്കെടുക്കുന്നുണ്ട്. ഇന്നലെ നേരിട്ടുള്ള രീതിയായ ബ്ലോക്ക് കൗണ്ട് രീതിയിലായിരുന്നു കണക്കെടുപ്പ് ഇന്ന് പരോക്ഷ കണക്കെടുപ്പായ ഡംഗ് കൗണ്ട് രീതിയിലും 25ന് വാട്ടർഹോൾ അല്ലെങ്കിൽ ഓപ്പണ് ഏരിയ കൗണ്ട് രീതിയിലുമാണ് ആനകളുടെ എണ്ണം പരിശോധിക്കുക. സംസ്ഥാനത്തെ ആനകളുടെ എണ്ണം സംബന്ധിച്ചുള്ള അന്തിമ റിപ്പോർട്ട് ജൂലൈ ഒൻപതിനു സമർപ്പിക്കും.
Read Moreപിണറായി വിജയൻ ഇന്ന് എണ്പതിലേക്ക്; പിറന്നാൾ ദിനത്തിൽ പതിവുപോലെ ആഘോഷങ്ങളില്ല, രാവിലെ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ 79 വയസ് പൂർത്തിയാക്കി ഇന്ന് എണ്പതിലേക്ക്. പതിവുപോലെ പിറന്നാൾ ദിനത്തിൽ വലിയ ആഘോഷമൊന്നും അദ്ദേഹത്തിനില്ല. ഇന്നു മന്ത്രിസഭായോഗം ഉണ്ട്. രാവിലെ സിപിഎം സംസഥാന സെക്രട്ടേറിയറ്റ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. 2016ലാണ് പിണറായി വിജയൻ തന്റെ ജന്മദിനം പരസ്യമാക്കിയത്. നേരത്തേ മാർച്ച് 21 എന്നായിരുന്നു രേഖകളിലുണ്ടായിരുന്നത്. എന്നാൽ മേയ് 25ന് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിനു തലേ ദിവസം എകെജി സെന്ററിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണു തന്റെ ജന്മദിനംകൂടിയാണ് ഇന്നെന്നു പിണറായി വിജയൻ വ്യക്തമാക്കിയത്. 1944 മേയ് 24ന് കണ്ണൂരിലെ തലശേരിയിലെ പിണറായി പഞ്ചായത്തിലാണ് അദ്ദേഹത്തിന്റെ ജനനം. കണ്ണൂർ പാറപ്പുറംകാരായ കോരന്റെയും കല്യാണിയുടെയും ഇളയമകനായാണു ജനനം.
Read Moreരാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വര്ധിക്കുന്നു; ഈ വർഷം പ്രതിദിനം 7000 പരാതികൾ
ന്യൂഡൽഹി: രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർധന. ഈ വർഷം മേയ് വരെ പ്രതിദിനം 7000 ത്തോളം പരാതികൾ രജിസ്റ്റർ ചെയ്തതായി സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ സിഇഒ രാജേഷ് കുമാർ വെളിപ്പെടുത്തി. തെക്കുകിഴക്കൻ ഏഷ്യയിലെ വിവിധ സ്ഥലങ്ങളിൽനിന്നാണ് തട്ടിപ്പുമായി ബന്ധപ്പെട്ടവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2019 മുതൽ ഇതുവരെ രാജ്യത്ത് തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നു. ഈവർഷം ഇതുവരെ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 740,957 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ട്രേഡിംഗ് ആപ്പുകൾ, ലോണ് ആപ്പുകൾ, ഗെയിമിംഗ് ആപ്പുകൾ, ഡേറ്റിംഗ് ആപ്പുകൾ തുടങ്ങിയവയാണ് തട്ടിപ്പുകൾക്കായി പ്രധാനമായും ഉപയോഗിക്കുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെ ഡിജിറ്റൽ തട്ടിപ്പുമായി ബന്ധപ്പെട്ട് 1203.06 കോടി രൂപയുടെ 4599 പരാതികളാണു ലഭിച്ചത്. കൂടാതെ ട്രേഡിംഗ് ആപ്പുകളുമായി ബന്ധപ്പെട്ട് 14,204 കോടി രൂപയുടെ 20,043 പരാതികളും ലഭിച്ചതായി രാജേഷ് കുമാർ പറഞ്ഞു. ഡേറ്റിംഗ്…
Read Moreഅറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം; ഇന്നും മഴ തോരില്ല
തിരുവനന്തപുരം: തുടർച്ചയായി പെയ്തിറങ്ങുന്ന മഴയ്ക്ക് ഇന്നും ശമനമുണ്ടാവില്ലെന്നു സൂചന. അറബിക്കടലിലും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദങ്ങൾ മൂലം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തമായ ചുഴലിക്കാറ്റായി മാറുമോ എന്നതാണു നിർണായകമെന്നും ചുഴലിക്കാറ്റിനുള്ള സാധ്യത തള്ളിക്കളയുന്നുമില്ലെന്നും വ്യക്തമാക്കി. ചുഴലിക്കാറ്റായി മാറിയാൽ റിമാൽ എന്ന പേരിലാവും അറിയപ്പെടുക. നിലവിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദം ഞായറാഴ്ച യോടെ അതിതീവ്ര ന്യൂനമർദമായി ഒഡീഷാ തീരത്തെത്താനാണു സാധ്യത. അധികം വൈകാതെതന്നെ സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുമെന്നും നിലവിൽ പെയ്യുന്ന മഴ വേനൽ മഴയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നുമാണു കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ പെയ്ത വേനൽമഴ മൂലം മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മലയോര പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതായി ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കി. ജനങ്ങൾ…
Read More