ഏവർക്കുംപ്രിയങ്കരിയായ താരമാണ് ഖുശ്ബു. ഇപ്പോഴിതാ താൻ സിനിമയിൽ എത്തിയ കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. ഞാന്‍ സിനിമയില്‍ പ്രവേശിക്കുമെന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ബോളിവുഡിലെ താരസുന്ദരി ഹേമമാലിനിയുടെ ബന്ധുക്കളുമായി എന്റെ സഹോദരന് സൗഹൃദത്തിലായിരുന്നു. അതുകൊണ്ടു പലപ്പോഴും ഹേമമാലിനിയുടെ വീട്ടില്‍ കളിക്കാന്‍ ഞാനും പോകാറുണ്ട്. ഹേമമാലിനിയുടെ വീട് എങ്ങനെയായിരിക്കുമെന്നു കാണാന്‍ ആകാംക്ഷയുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ എന്റെ സഹോദരനൊപ്പം ഹേമമാലിനിയുടെ വീട്ടില്‍ പോയി. അപ്പോള്‍ രവി ചോപ്ര എന്നെ കണ്ടു. ആ സമയത്ത് ബേണിംഗ് ട്രെയിന്‍ എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു അദ്ദേഹം. മാത്രമല്ല ആ സിനിമയില്‍ എട്ടുവയസുള്ള കുട്ടിയുടെ വേഷത്തില്‍ എന്നെ അഭിനയിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹം എന്നോടും അമ്മയോടും ഇക്കാര്യം ചോദിച്ചു. അതില്‍ അഭിനയിക്കണോ എന്ന് അമ്മ എന്നോടു ചോദിച്ചു. ദിവസവും ഒരു ഐസ്ക്രീം വാങ്ങി തന്നാല്‍ ഞാന്‍ അഭിനയിക്കാമെന്നു ഞാന്‍ രവി ചോപ്രയോട് പറഞ്ഞു.…
Read MoreDay: June 18, 2024
കുടിവെള്ളം മാലിന്യം കലർന്നതോ? കാക്കനാട്ടെ ഡിഎൽഎഫ് ഫ്ളാറ്റിലെ താമസക്കാർക്ക് ഛർദിയും വയറിളക്കവും; 350 പേർ ചികിത്സതേടി
കൊച്ചി: എറണാകുളം കാക്കനാട്ടെ ഡിഎല്‍എഫ് ഫ്ളാറ്റില്‍ ഛര്‍ദിയും വയറിളക്കവുമായി 350 പേര് ചികിത്സ തേടി. കുടിവെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് സംശയം. ജൂണ്‍ ആദ്യമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ഫ്ളാറ്റില്‍ താമസക്കാരായ 340 പേര് ചികിത്സ തേടിയതായാണ് വിവരം. അഞ്ച് വയസില്‍ താഴെയുള്ള ഇരുപതിലധികം കുട്ടികള്‍ക്ക് രോഗബാധയുണ്ടായി. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകള്‍ ശേഖരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളും ക്ലോറിനേഷന് അടക്കമുള്ള നടപടികളും ഉണ്ടാകും. പരിശോധനയില്‍ ഫ്ളാറ്റിലെ ഒരാളില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതു തന്നെയാണോ ഇത്രയും പേര്‍ക്ക് അസുഖം വരാന്‍ കാരണമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം തുടങ്ങി. സംഭവത്തിൽ ജില്ലാ കളക്ടർ ഡിഎംഒയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.15 ടവറുകളിലായി 1268 ഫ്ളാറ്റുകളില്‍…
Read Moreഒരു വാതില്‍ അടയ്ക്കപ്പെടുമ്പോള്‍ മറ്റൊന്നു തുറക്കും; ഈ ബഹളങ്ങള്‍ എന്നെ എന്നിലേക്ക് തന്നെ തിരികെ കൊണ്ടു വന്നതാണ്; പാർവതി തിരുവോത്ത്
ഒരിടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചുവരവിന് തയാറെടുക്കുകയാണ് പാര്‍വതി തിരുവോത്ത്. ഉള്ളൊഴുക്ക് എന്ന സിനിമയിലൂടെയാണ് പാര്‍വതിയുടെ തിരിച്ചുവരവ്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉര്‍വശിയും പ്രധാന വേഷത്തിലെത്തുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് പാര്‍വതി. ഒരഭിമുഖത്തിലാണ് പാര്‍വതി മനസുതുറന്നത്. സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ തന്നെ തീരുമാനിച്ച കാര്യമാണ്. എനിക്ക് ഇതില്‍ നിന്നു കിട്ടേണ്ടത് അഭിനയിക്കുമ്പോള്‍ തന്നെ കിട്ടുന്നുണ്ട്. ഷൂട്ട് കഴിയുന്നതോടെ നൂറ് ശതമാനവും റിട്ടേണ്‍ കിട്ടുന്നു. ആളുകളുടെ അംഗീകാരവും അവാര്‍ഡുകളുമൊക്കെ ബോണസാണ്. തീര്‍ച്ചയായും അതിനും മൂല്യമുണ്ട്. പക്ഷെ പൊതുബോധം മാനേജ് ചെയ്യാന്‍ എനിക്ക് താത്പര്യമില്ല. ഒരു യഥാര്‍ഥ ആള് ഇതിന്റെ പിന്നിലുണ്ട് എന്ന ഫീല്‍ സോഷ്യല്‍ മീഡിയ സ്പേസൊക്കെ വല്ലാതെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് അതിനു ശക്തി നല്‍കാതിരിക്കുക, എന്‍ഗേജ് ചെയ്യാതിരിക്കുക എന്നതാണ് എനിക്കാകെ ചെയ്യാനുള്ളത്. അവര്‍ അവരുടെ സമയമാണു വിനിയോഗിക്കുന്നത്. അവരുടെ ചിന്തയാണത്. ആ…
Read Moreമന്ത്രിമാരുടെ ഓഫീസുകളിലെ വാഹന ഉപയോഗം തോന്നുംപടി; പരിശോധന വേണമെന്ന ആവശ്യം ശക്തം; ഓഫീസ് അസിസ്റ്റന്റുമാർവരെ യാത്രയ്ക്കായി വകുപ്പിന്റെ വാഹനങ്ങൾ ഉപയോഗിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ ഓഫീസു കൾ കേന്ദ്രീകരിച്ച് സർക്കാർ വാഹനം ഉപയോഗം തോന്നുംപടി. ഓഫീസ് അസിസ്റ്റന്റുമാർവരെ വകുപ്പിലെ വാഹനങ്ങൾ വൻ തോതിൽ ദുരുപയോഗം ചെയ്യുന്നതായും സ്വന്തം വീട്ടിൽ വരുന്നതിനും പോകുന്നതിനും ഇത്തരത്തിൽ സർക്കാർ വാഹനങ്ങൾ ഉപയോഗിക്കുന്നതായുമാണ് പരാതി. ഇത്തരത്തിൽ സർക്കാർ ഖജനാവിന് വൻതോതിലുള്ള നഷ്ടമാ ണ് സംഭവിക്കുന്നത്. മന്ത്രിമാരുടെ ഓഫീസിൽ സർക്കാർ വാഹനം ഉപയോഗിക്കാൻ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് മാത്രമാണ് സർക്കാർ അനുമതി നല്‍കിയിട്ടുള്ളത്. അതും നിശ്ചിത കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കൃത്യമായി ലോഗ് ബുക്കിൽ രേഖപ്പെടു ത്തുകയും വേണം. എന്നാൽ ഇതൊക്കെ കാറ്റിൽപ്പറത്തിയാണ് ഇപ്പോൾ തോന്നുംപടിയുള്ള വാഹന ഉപയോഗം ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ അന്വേഷണവും പരിശോധനയും വേണമെന്ന ആവശ്യവും ശക്തമായി. സർക്കാർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തി രിയുമ്പോൾ ആവശ്യമില്ലാതെ തോന്നും പടിയുള്ള മന്ത്രിമാ രുടെ ഓഫീസിലെ ജീവനക്കാരുടെ വാഹന ഉപയോഗത്തിനെതിരേ ചില…
Read Moreഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരേ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ബിജെപിയിലേക്ക് പോകും; സിപിഐ
വയനാട്: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെ എംപി സ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുമെന്നു സിപിഐ നേതൃത്വം. പ്രിയങ്ക ഗാന്ധിക്കെതിരേ മത്സരിക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരേ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട്ടില്‍ മത്സരിക്കുന്ന സമയത്തുതന്നെ മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്ന് രാഹുലിന് അറിയാമായിരുന്നുവെന്നും അക്കാര്യം വയനാട് മണ്ഡലത്തിലെ ജനത്തോട് പറയാതിരുന്നത് നീതികേടാണെന്നുമുള്ള തന്റെ വിമര്‍ശനത്തില്‍ ഉറച്ചുനല്ക്കുന്നതായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുലിനെതിരേ മത്സരിച്ച സിപിഐ നേതാവ് ആനി രാജ വ്യക്തമാക്കി. അതേസമയം രാഹുല്‍ ഗാന്ധി തിടുക്കപ്പെട്ട് തീരുമാനം എടുക്കുന്നയാളല്ലെന്നും വളരെ ആലോചിച്ച് മാത്രം തീരുമാനമെടുക്കുന്നയാളാണെന്നും ആനി രാജ പറഞ്ഞു.
Read Moreഇരിങ്ങാലക്കുട സ്വദേശിയെ അര്‍മേനിയയില്‍ ബന്ദിയാക്കി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനെ അര്‍മേനിയയില്‍ ബന്ദിയാക്കിയതായി പരാതി. ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം ചെമ്പില്‍ മുകുന്ദന്റെയും ഗീതയുടെയും മകന് വിഷ്ണു (31)വിനെ മോചനദ്രവ്യം ആവശ്യപ്പെട്ട് അര്‍മേനിയയില്‍ ബന്ദിയാക്കിയിരിക്കുകയാണെന്നു കാണിച്ച് അമ്മ ഗീത നോര്‍ക്ക ഓഫീസിലും, മുഖ്യമന്ത്രിക്കും മന്ത്രി ആര്. ബിന്ദുവിനും പരാതിനല്‍കി. ഇരിങ്ങാലക്കുട സ്വദേശിയും മകന്റെ സുഹൃത്തുമായ ഷാരൂഖ് വഴിയാണ് വിഷ്ണു അര്മേനിയയിലെത്തിയതെന്നും ആറു ലക്ഷത്തോളം രൂപയാണ് ഷാരൂഖ് വിസയ്ക്കായി ആവശ്യപ്പെട്ടതെന്നും അമ്മ ഗീത പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 19 നാണ് വിഷ്ണു അര്‍മേനിയയിലേക്ക് പോയത്. യാരവന്‍ എന്ന സ്ഥലത്തെ ഹോസ്റ്റലിലായിരുന്നു വിഷ്ണുവിന് ജോലി. ഷാരൂഖിനൊപ്പം മലയാളികളായ മുഹമ്മദ്, ഷിബു, അമീര്‍ എന്നിവരുമുണ്ടായിരുന്നു. പിന്നീട് ഈ ഹോസ്റ്റലിന്റെ നടത്തിപ്പ് വിഷ്ണുവിന്റെ പേരിലാക്കിയുള്ള സമ്മതപത്രത്തില്‍ ഒപ്പിടിച്ച് കൂടെയുള്ളവര്‍ സ്ഥലംവിട്ടതായും പരാതിയില്‍ പറയുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കെട്ടിട ഉടമ വിഷ്ണുവിനെ പണം ആവശ്യപ്പെട്ട് ബന്ദിയാക്കുകയായിരുന്നുവെന്നു പറയുന്നു. നാട്ടില്‍നിന്നു കുടുംബം ഒന്നരലക്ഷം…
Read Moreവയനാട്ടുകാരെ വിഡ്ഢികളാക്കി രാഹുൽ; കെ. സുരേന്ദ്രൻ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. രാഹുൽ വയനാട്ടുകാരെ വിഡ്ഢികളാക്കിയെന്ന് സുരേന്ദ്രൻ പറഞ്ഞു. രാഹുലിനെ പരിഹസിക്കുന്ന വീഡിയോ പങ്കുവച്ചായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. “ബൈ ബൈ, റ്റാറ്റ’ എന്ന് രാഹുല്‍ പറയുന്ന വീഡിയോയാണ് സുരേന്ദ്രന് പങ്കുവച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത് കെ. സുരേന്ദ്രനായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി എന്നത്തെയും പോലെ നാണമില്ലാത്ത രീതി നടപ്പാക്കുകയാണെന്നും കുടുംബാധിപത്യംതന്നെയാണ് പാര്‍ട്ടിയില്‍ ഇപ്പോഴുമുള്ളതെന്നും ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ കുറിച്ചു. ക
Read Moreവയനാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാരെ കാണാൻ രാഹുലിന്റെ ‘കൈ’പിടിച്ച് പ്രിയങ്കയെത്തും
കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിൽ വിപുലമായ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി ഒരുങ്ങുന്നതായി റിപ്പോർട്ട്. രാഹുൽ ഗാന്ധിക്കൊപ്പം അടുത്ത മാസം രണ്ടാം വാരം പ്രിയങ്ക വയനാട്ടിലെത്തും. വിപുലമായ മണ്ഡല പര്യടനവും റോഡ്ഷോയും നടത്താനാണ് തീരുമാനം. എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കുന്ന വിധത്തിലായിരിക്കും വയനാട്ടിലെ പ്രചാരണ പരിപാടികൾ നടത്തുക. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വൻ ഭൂരിപക്ഷം നേടി എടുക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. രാഹുലിന്റെയും പ്രിയങ്കയുടെയും വരവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അടുത്ത ദിവസങ്ങളില്‍ അറിയിക്കുമെന്നു ഡിസിസി നേതൃത്വം അറിയിച
Read Moreകെഎസ്ആർടിസി ആദ്യഘട്ടത്തിൽ ആറ് ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങുന്നു; ഫീസ് നിശ്ചയിച്ചു
ചാത്തന്നൂർ: കെഎസ്ആർടിസി ആദ്യഘട്ടത്തിൽ തുടങ്ങുന്നത് ആറ് ഡ്രൈവിംഗ് സ്കൂളുകൾ. ഫീസ് നിശ്ചയിച്ചു. സംസ്ഥാനത്താകെ 22 ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങാനാണ് കെഎസ്ആർടി സിയുടെ പദ്ധതി. തിരുവനന്തപുരത്ത് ഈ മാസം പ്രവർത്തനം തുടങ്ങുന്ന ഡ്രൈവിംഗ് സ്കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഹെവി ലൈസൻസ് എടുക്കാൻ 9,000 രൂപയാണ് ഫീസ്. ലൈറ്റ് മോട്ടോർ വെഹിക്കിളിനും ഇത്രയും തുക വേണം. ടുവീലർ ലൈസൻസിന് 3,500 രൂപയാണ് ഫീസ്. ഗിയർ ഉള്ളതിനും ഇല്ലാത്തതിനും ഒരു നിരക്കാണ്. എൽഎംവി, ടുവീലർ ലൈസൻസുകൾക്ക് രണ്ടിനുംകൂടി 11,000 രൂപ മതി. മികച്ച ഡ്രൈവിങ് പഠനമാകും സ്കൂളിൽ ഒരുക്കുകയെന്ന് അധികൃതർ പറഞ്ഞു. തിയറി ക്ലാസുമുണ്ടാകും. കെഎസ്ആർടിസി ജീവനക്കാരെ ഇൻസ്ട്രക്ടർമാരായി നിയമിക്കും. റോഡിൽ വാഹനം ഓടിക്കാനും എച്ചും എട്ടും എടുക്കാനും പ്രാപ്തമാക്കിയശേഷമാകും ടെസ്റ്റിന് വിടുക. സ്വകാര്യസ്ഥാപനങ്ങളിൽ പലതിലും കൂടിയ നിരക്കാണ് ഈടാക്കുന്നത്. പല ജില്ലകളിലും ഹെവി ലൈസൻസ് എടുക്കാനും…
Read Moreവിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങളാണ് ഉയർന്നു വരുന്നത്; ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങളാണ് ഉയർന്നുവരാൻ പോകുന്നതെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. യുവജനതയ്ക്ക് വിശിഷ്യാ തീരദേശ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിന് അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തതായും മേയർ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിനായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഏറ്റെടുത്ത ഭൂമിയിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് സ്കിൽ പാർക്ക് പണിതിരിക്കുന്നത്. കുട്ടികൾക്ക് താമസിച്ചു പഠിക്കാൻ സൗകര്യമുള്ള ഹോസ്റ്റലും ഇതിന്റെ പ്രത്യേകതയാണ്. വിവിധ വകുപ്പുകൾ തമ്മിൽ കൈകോർത്ത് നാടിന്റെ വികസനത്തിനായി ഒരുമിക്കുന്ന മാതൃകാപരമായ ഇടപെടലാണിതെന്നും ആര്യ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങളാണ് ഉയർന്നുവരാൻ പോകുന്നത്. ആ തൊഴിലിലേക്ക് യുവജനങ്ങളെ പ്രാപ്തരാക്കുക എന്നത് വളരെ…
Read More