കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലയിലെ ഒരു വീട്ടിലെ കിണറിൽ നീല നിറത്തിലുള്ള വെള്ളം കണ്ടത്. നാട്ടുകാർക്കും വീട്ടുകാർക്കും ആ കാഴ്ച ഒരുപോലെ കൗതുകമായിരുന്നു. എന്താണതിന്റെ കാരണമെന്നറിയാൻ കിണറ്റിലെ വെള്ളം ടെസ്റ്റിംഗിനായി കൊണ്ടു പോയിട്ടുണ്ട്. റിസൾട്ട് വന്നെങ്കിൽ മാത്രമേ കാരണം കണ്ടെത്തുന്നതിനു സാധിക്കു. ഇപ്പോഴിതാ അതിനു പിന്നാലെ മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലെ ഒരു ഗ്രാമത്തിലെ ജലാശയത്തിലെ വെള്ളത്തിനും നീല നിറം. തലേന്നു പെയ്ത മഴയ്ക്ക് ശേഷമാണ് വെള്ളം നീല നിറത്തിൽ കാണപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഈ ജലം പാടത്തിലേക്കും ഒഴുകിയെത്തി. ഈ കാഴ്ച നാട്ടുകാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിച്ചതോടെ നെറ്റിസണ്‍സിന് ഇത് കൗതുകമായി മാറി. എന്തുകൊണ്ടാണ് വെള്ളത്തിന് നീല നിറം വന്നതെന്ന ചോദ്യം പല കോണില്‍ നിന്നും ഉയർന്നു. പലരും പല അഭിപ്രായങ്ങളാണ് പറഞ്ഞത്. വലിയ കളര്‍ ബോക്സില്‍ നിന്നും നിറം വെള്ളത്തിലെത്തി എന്നാണ് ചില വിരുതൻമാർ…
Read MoreDay: June 18, 2024
വീട്ടുകാര്‍ മൂന്നാറില്‍ പോയ തക്കം പാർത്ത് കള്ളൻമാരെത്തി; വീടു കുത്തിത്തുറന്ന് 20 പവന് മോഷ്ടിച്ചു
കോട്ടയം: മെഡിക്കല്‍ കോളജിനു സമീപം ചെമ്മനംപടിയില്‍ വീടു കുത്തിത്തുറന്ന് 20 പവന് മോഷ്ടിച്ചു. ചെമ്മനംപടിയില്‍ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീട്ടുകാര്‍ മൂന്നാറില്‍ മകന്റെ വീട്ടില്‍ പോയ തക്കം നോക്കിയാണു മോഷ്ടാക്കള്‍ വീടു കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഇന്നലെ രാവിലെ വീട്ടുകാര്‍ മൂന്നാറില്‍നിന്നു തിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. അലമാരയില്‍ സൂക്ഷിച്ച 20 പവന് സ്വര്‍ണമാണ് മോഷണം പോയത്. വീടിനുള്ളില്‍ സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സയന്റിഫിക് സംഘവും പരിശോധന നടത്തി.
Read Moreഭായിമാര്‍ വാഴും കേരളം; ബംഗാളിയെന്ന് കേട്ടാൽ മലയാളിക്ക് ഭയം; ജോലിക്കെത്തുന്നവർക്കൊപ്പം സുരക്ഷിത താവളം തേടി ക്രിമിനലുകളും; രേഖകളില്ലാതെ പോലീസ്
കോട്ടയം: പോലീസ് സ്റ്റേഷനുകളില്‍ രേഖകള്‍ നല്‍കാതെയും ഹെല്‍ത്ത് കാര്‍ഡില്ലാതെയും അതിഥി തൊഴിലാളികള്‍ വലിയ തോതില്‍ ജില്ലയിലേക്കൊഴുകുന്നു. വടക്ക്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൃഷി ജോലികള്‍ പൂര്‍ത്തിയായതിനാല്‍ ഭായിമാര്‍ കൂട്ടത്തോടെ ട്രെയിന്‍ കയറിയെത്തുകയാണ്. വോട്ടെടുപ്പിന് ബംഗാളിലേക്കും മറ്റും പോയവര്‍ക്കൊപ്പം അയല്‍വാസികളും ബന്ധുക്കളുമായ ചെറുപ്പക്കാരാണു ജില്ലയിലെത്തി ജോലികള്‍ തേടുന്നത്. പച്ചക്കറി, പഴം വ്യാപാരികള്‍ ഇവരെ കമ്മീഷന് വ്യവസ്ഥയില്‍ ചില്ലറ വില്പനകള്ക്കും നിയമിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഏജന്‍സികളില്ലാതെ നേരിട്ടവരുന്ന ഇതരസംസ്ഥാനത്തൊഴിലാളികളെപ്പറ്റി പോലീസിനും വ്യക്തമായി ധാരണയില്ല. ഏതാനും മാസങ്ങള്‍ ഇവിടെ തങ്ങുകയും പിന്നീട് നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നവര്‍ പലരാണ്. പല സ്റ്റേഷന് പരിധികളില്‍ ജോലി ചെയ്യുകയും പലയിടങ്ങളിലെ ക്യാമ്പുകളില്‍ താമസിക്കുന്നയും ചെയ്യുന്നവരെക്കുറിച്ച് പോലീസിന്റെ പക്കൽ കൃത്യമായ കണക്കില്ല. തട്ടുകടകളിലും കടകമ്പോളങ്ങളിലുമൊക്കെ സുഹൃത്തുക്കള്‍ക്കൊപ്പം ജോലി ചെയ്തു വരുമാനമുണ്ടാക്കിയശേഷം ഒക്ടോബറില്‍ വിളവെടുപ്പിനു നാട്ടിലേക്കു മടങ്ങാന്‍ താത്പര്യപ്പെട്ടാണ് പലരും എത്തുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ പശ്ചിമ ബംഗാളിലെത്തി വ്യാജതിരിച്ചറിയല്‍…
Read Moreഎഐ ആപ്പ് വഴി യുവതികളുടെ നഗ്നചിത്രം നിർമിച്ച് പ്രചരിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ
ചിറ്റാരിക്കാൽ (കാസർഗോഡ്): ബന്ധുക്കളും പരിചയക്കാരുമായ നൂറ്റന്പതോളം സ്ത്രീകളുടെ നഗ്നചിത്രങ്ങൾ എഐ ആപ്പ് വഴി സൃഷ്ടിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ. ചിറ്റാരിക്കൽ സ്വദേശികളായ സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (18), ജസ്റ്റിൻ ജേക്കബ് (21) എന്നിവരാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളിൽ നിന്നും ശേഖരിച്ച യുവതികളുടെ ചിത്രങ്ങൾ എഐ ആപ്പ് ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റിയെടുത്താണ് ഇവർ പ്രചരിപ്പിച്ചത്. ഇതിലൊരാളുടെ സുഹൃത്തായ മറ്റൊരു വിദ്യാർഥി അവിചാരിതമായി സുഹൃത്തിന്റെ ഫോണെടുത്തു നോക്കിയപ്പോൾ തന്റെ അടുത്ത ബന്ധുവായ യുവതിയുടെ നഗ്നചിത്രം കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഏതാനും ചിത്രങ്ങൾ ഈ വിദ്യാർഥി തന്റെ ഫോണിലേക്ക് പകർത്തിയെടുത്ത് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.വിവരം നാട്ടിൽ പ്രചരിച്ചതോടെ പോലീസെത്തുന്നതിനു മുമ്പ് യുവാക്കൾ തങ്ങളുടെ ഫോണിൽ നിന്ന് ചിത്രങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. പോലീസ് പിടിച്ചെടുത്ത ഫോണുകൾ സൈബർ സെല്ലിന്റെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത കാര്യം…
Read Moreഅധ്യാപികയോടു മോശം പെരുമാറ്റം; കട്ടപ്പന ഡിഇഒയ്ക്കെതിരേ പരാതി; കുഴഞ്ഞുവീണ അധ്യാപിക ചികിത്സ തേടി
ഇടുക്കി: കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിയ അധ്യാപികയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡിഇഒയ്ക്കതിരേ പോലീസില്‍ പരാതി. ഡിഇഒ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതെന്നാണ് വലിയതോവാള ക്രിസ്തുരാജ ഹൈസ്കൂളിലെ സംസ്കൃതം അധ്യാപിക ശ്രീലക്ഷ്മി കട്ടപ്പന പോലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ചെന്നും വിശദമായ അന്വേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കുമെന്നും കട്ടപ്പന ഡിവൈഎസ്പി പറഞ്ഞു. കട്ടപ്പന ഡിഇഒ മണികണ്ഠനെതിരെയാണ് പരാതി. സംഭവത്തിനു ശേഷം കുഴഞ്ഞു വീണ പാലാ ഇടമറ്റം സ്വദേശിയായ ശ്രീലക്ഷ്മി പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവിധ അധ്യാപക സംഘടനകളും ഡിഇഒയ്ക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു ഉച്ചയോടെയായിരുന്നു സംഭവം. തന്റെ സ്ഥിര നിയമന കാര്യവുമായി ബന്ധപ്പെട്ടാണ് ശ്രീലക്ഷ്മി കട്ടപ്പന ഡിഇഒ ഓഫീസില്‍ എത്തിയത്. തുടര്‍ന്ന് ഡിഇഒയെ കണ്ടപ്പോഴാണ് മോശമായി പെരുമാറിയതെന്നാണ് ശ്രീലക്ഷ്മി നല്കിയ പരാതിയില്‍ പറയുന്നത്. അതിരൂക്ഷമായി ശകാരിക്കുകയും ഓഫീസില്‍ കയറില്‍ കാലു തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും…
Read Moreവ്യത്യസ്ത പോസ്റ്റർ ലോഞ്ചുമായി ആനന്ദ് ശ്രീബാല
മാളികപ്പുറം,2018 എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന പുതിയ ചിത്രമാണ് ആനന്ദ് ശ്രീബാല. അർജുൻ അശോകനും അപർണ ദാസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു വിനയ്. സംവിധായകൻ വിനയന്റെ മകനും സിനിമാ താരവുമാണ് വിഷ്ണു വിനയ്. മാളികപ്പുറം എന്ന മെഗാ ഹിറ്റിനു തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് രചന നിർവഹിക്കുന്നത്. കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയ വേണു, നീറ്റാ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റീലീസിനു തയാറെടുക്കുന്ന ചിത്രത്തിന്റെ വ്യത്യസ്തമായ ഒരു പോസ്റ്റർ ലോഞ്ചിനാണ് സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചത്. ആനന്ദ് ശ്രീബാലയുടെ അഞ്ച് വ്യത്യസ്ത പോസ്റ്ററുകളാണ് ഇന്ന് പുറത്തു വന്നത്. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ബേസിൽ ജോസഫ്, മമിത ബൈജു, നസ്ലിൻ എന്നിവരുടെ…
Read Moreഊരുമൂപ്പൻ വളർത്തിയ നായയെ പുലി ആക്രമിച്ചു; മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും നായ ചത്തു
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 10 ലെ 101 ാം നമ്പർ വീട്ടിലെ താമസക്കാരനായ ഊരുമൂപ്പൻ സോമന്റെ വളർത്തുനായയെ പുലി ആക്രമിച്ചു പരിക്കേൽപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. പുലിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട നായ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ നായയെ ആർആർടി സംഘം പേരാവൂർ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഗുരുതരമായി പരിക്കേറ്റ നായ ചികിത്സ നൽകിയെങ്കിലും വൈകുന്നേരത്തോടെ ചത്തു. ആനഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ആറളം പുനരധിവാസ മേഖലയിൽ പുലിയുടെ ആക്രമണം കൂടി ആയതോടെ ജനങ്ങൾ ഭീതിയിൽ ആയിരിക്കുകയാണ്.
Read More‘കോളനി’ എന്ന പദം അടിമത്തത്തിന്റേത്, ഇനി അങ്ങനെ വിളിക്കരുത്; ഉത്തരവിറക്കി മന്ത്രി കെ. രാധാകൃഷ്ണൻ പടിയിറങ്ങി
തിരുവനന്തപുരം: ആലത്തൂരില്‍നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനമൊഴിഞ്ഞത് ചരിത്രത്തിലിടം നേടാവുന്ന ഉത്തരവിറക്കിയശേഷം. പട്ടികവർഗ വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ നിലവിൽ കോളനികൾ, ഊര്, സങ്കേതം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഈ പേര് മാറ്റുന്നതിനാണ് ഇപ്പോൾ തീരുമാനം. കോളനി എന്ന അഭിസംബോധന അവിടെ താമസിക്കുന്ന ജനങ്ങളിൽ അവമതിപ്പും അപകർഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റുന്നതിനായി ഉത്തരവ് ഇറക്കിയത്. പുതിയ ഉത്തരവനുസരിച്ച് കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരമായി നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താൽപര്യമുള്ള കാലാനുസൃതമായ പേരുകളോ തെരഞ്ഞെടുക്കാവുന്നതാണെന്നും വ്യക്തമാക്കുന്നു. കോളനി എന്നുള്ള പദം ഒഴിവാക്കുന്നത് താൻ നേരത്തെ ആഗ്രഹിച്ചതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അടിമത്തത്തിന്റെ ഒരു ചിഹ്നമായിരുന്നു ആ വാക്ക്. ആ വാക്ക് ഒഴിവാക്കി ഉത്തരവിറക്കി. പകരം മന്ത്രിയെ പാർട്ടി തീരുമാനിക്കുമെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. അതേസമയം, വൈകുന്നേരം മൂന്ന് മണിയോടെ ക്ലിഫ്…
Read Moreകൊച്ചി നഗരത്തിലെ പൊതു ഇടങ്ങളില്‍ അജ്ഞാത ഗ്രാഫിറ്റി വരകള്‍; ആശങ്കയില്‍ ജനം
കൊച്ചി: കൊച്ചി നഗരത്തിലെ പൊതു ഇടങ്ങളില്‍ അജ്ഞാത ഗ്രാഫിറ്റി വരകള്‍ വ്യാപകമായതോടെ ജനങ്ങള്‍ ആശങ്കയില്‍. കൊച്ചി, മരട്, തൃപ്പൂണിത്തുറ ഭാഗങ്ങളിലാണ് ദുരൂഹതയും കൗതുകവുമുണര്‍ത്തി ഗ്രാഫിറ്റി രചനകള്‍ കണ്ടെത്തിയത്. നഗരത്തിലെ ദിശാ ബോര്‍ഡുകളെ പോലും വികൃതമാക്കും വിധത്തില്‍ പ്രത്യക്ഷപ്പെട്ട ഈ രചനകള്‍ക്ക് പിന്നിലെ അജ്ഞാതനെ കണ്ടെത്തണമെന്ന ആവശ്യവുമായി മരട് നഗരസഭ പോലീസിനെ സമീപിക്കാനൊരുങ്ങുകയാണ്. രാത്രിയുടെ മറവിലാണ് വരകള്‍ കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. നഗരസഭകള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍, പാലങ്ങളുടെ അടി, ദിശാ സൂചകങ്ങള്‍, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, ടെലിഫോണ്‍ കേബിള്‍ ബോക്സുകള്‍ എന്നിവിടങ്ങളില്‍ വരകള്‍ കണ്ടെത്തിയത്. ഒരേ രീതിയിലുളളതാണ് എഴുത്ത്. എസ്, ഐ, സി, കെ എന്നാണ് എഴുത്തിലുള്ള അക്ഷരങ്ങള്‍. ലോകമെങ്ങും പൊതുഇടങ്ങളില്‍ അനുവാദമില്ലാതെ വരയ്ക്കുന്ന ഗ്രാഫിറ്റി കൂട്ടായ്മകളുടെ ഭാഗമായവാരാകാം ഇതെന്നാണ് അനുമാനം. മുമ്പ് കൊച്ചി മെട്രോയുടെ യാര്‍ഡില്‍ കയറി ട്രെയിനില്‍ ഗ്രാഫിറ്റി രചന നടത്തിയവര്‍ക്കു പിന്നാലെ രാജ്യവ്യാപക അന്വേഷണം പോലീസ് നടത്തിയെങ്കിലും…
Read Moreനെടുമ്പാശേരി വിമാനത്താവളത്തിൽ 85 ലക്ഷത്തിന്റെ സ്വർണം പിടികൂടി
നെടുമ്പാശേരി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 85 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. ഇന്ന് പുലർച്ചെ റിയാദിൽനിന്നും ബഹ്റൈൻ വഴി നെടുമ്പാശേരിയിലെത്തിയ ജിഎഫ് 270 നമ്പർ ഗൾഫ് എയർ വിമാനത്തിൽ യാത്രചെയ്ത മലപ്പുറം സ്വദേശിയായ യാത്രക്കാരനാണ് പിടിയിലായത്. ഇയാളുടെ ചെക്ക്-ഇൻ ബാഗേജ് സ്കാൻ ചെയ്തപ്പോൾ അതിനകത്ത് ബ്ലൂടൂത്ത് സ്പീക്കർ സംശയാസ്പദമായി കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ സ്പീക്കറിന്റെ ഓരോ കോറിനുള്ളിലും 1350.40 ഗ്രാം ഭാരമുള്ള രണ്ട് സിലിണ്ടർ ആകൃതിയിലുള്ള സ്വർണക്കട്ടികൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് ആഭ്യന്തര വിപണിയിൽ 84,69,601 രൂപ വിലവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. രാജ്യത്ത് സ്വർണ വില റെക്കോർഡിൽ എത്തിയതോടെ വിമാനത്താവളങ്ങൾ വഴിയുള്ള അനധികൃത സ്വർണക്കടത്തും വർധിച്ചതായി രഹസ്യാന്വേഷണ വിഭാഗങ്ങൾ നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
Read More