തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലെ ഒരു ഭക്ഷണശാലയിലെ വാർത്തയാണ് ഇപ്പോൾ സൈബറിടങ്ങളിലെ ചർച്ച. ഹോട്ടലിലെ ബാർബിക്യൂ സ്ക്യൂവറിൽ കാൻസറിന് കാരണമാകുന്ന പെയിൻറ് സ്പ്രേ ചെയ്തെന്ന വാർത്തയാണ് പുറത്ത് വരുന്നത്. റെസ്റ്റോറന്റിലെ ഒരു ജീവനക്കാരൻ ലിക്വിഡ് നൈട്രജൻ സ്പ്രേ ചെയ്യുന്നതിന്റെ വീഡിയോ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. സ്ക്യൂവറിൽ സ്പ്രേ ചെയ്യുന്ന പെയിന്റ് അതിൽ പിടിപ്പിച്ചിരിക്കുന്ന മാംസത്തിലും പതിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. അതോടെ ആളുകൾ ഹോട്ടലിനു മുന്നിൽ പ്രതിഷേധം ആരംഭിച്ചു. സ്പ്രേ ചെയ്യുന്ന ജീവനക്കാരൻ പെയിന്റ് തന്റെ കൈകളിലും ശരീരത്തിലും വീഴാതിരിക്കുന്നതിന് കയ്യുറയും മറ്റ് സുരക്ഷാ വസ്ത്രങ്ങളും ധരിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. സ്വന്തമായി ഇത്രയേറെ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്ന വ്യക്തി എന്തുകൊണ്ട് പെയിന്റ് ഭക്ഷ്യവസ്തുവിൽ പതിച്ചാൽ അത് കഴിക്കുന്നവർക്ക് ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് ചിന്തിക്കാത്തതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ പ്രതികരണവുമായി റസ്റ്റോറന്റ്…
Read MoreDay: June 18, 2024
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ തടവിലാക്കി പീഡിപ്പിച്ചു; ബന്ധികളായ യുവതികളെയും യുവാക്കളെയും തമ്മിൽ നിർബന്ധിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുത്തി; യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
പാറ്റ്ന: ബിഹാറിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവതികളെ തടവിലാക്കി മാസങ്ങളോളം പീഡിപ്പിച്ചു. തടവറിയിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടിയുടെ പരാതിയിൽ ഒൻപത് പേർക്കെതിരെ കേസ്. നടുക്കുന്ന സംഭവം മുസാഫർപുർ ജില്ലയിൽ. വ്യാജ മാർക്കറ്റിംഗ് സ്ഥാപനവുമായി ബന്ധമുള്ളവരാണ് കേസിലെ പ്രതികൾ. സംഭവം കേസായതോടെ ഒമ്പത് പ്രതികളും മുങ്ങി. ഇവരെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു. . പ്രതികളുടെ പക്കൽ നിന്നും രക്ഷപ്പെട്ടവരിൽ ഒരാൾ ഒമ്പത് പേർക്കെതിരെ കോടതിയിൽ പരാതി നൽകിയിരുന്നു. കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2022 ജൂണിൽ സോഷ്യൽ മീഡിയ വഴിയാണ് പ്രതി രക്ഷപെട്ട പെൺകുട്ടിയുമായി ബന്ധപ്പെട്ടത്. നല്ലൊരു ജോലി ലഭിക്കാൻ മുസാഫർപൂരിലെത്താൻ പ്രതി പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. മുസാഫർപൂരിൽ വന്നപ്പോൾ യുവതിയെ ആദ്യം ഒരു മുറിയിൽ പാർപ്പിച്ചു. മറ്റ് നിരവധി പെൺകുട്ടികളും അവിടെ താമസിച്ചിരുന്നു. പിന്നീട്, അവരെ ഒരു അജ്ഞാത സ്ഥലത്തേക്ക് മാറ്റുകയും…
Read Moreപ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത ആർഎസ്എസ് ഏജന്റാണ് ടി. എൻ. പ്രതാപൻ, അച്ചടക്കനടപടി സ്വീകരിക്കണം’; വിലക്ക് ലംഘിച്ച് തൃശൂർ ഡിസിസി മതിലിൽ പോസ്റ്റർ
തൃശൂർ: തൃശൂർ ഡിസിസി ഓഫീസിന് മുന്നിലും പ്രസ് ക്ലബ് റോഡിലും കോൺഗ്രസ് നേതാവ് ടി. എൻ പ്രതാപനെതിരേ പോസ്റ്റർ. ‘തൃശൂർ ജില്ലയിൽ കോൺഗ്രസിനെ നശിപ്പിച്ച ടിഎൻ പ്രതാപനെയും എംപി വിൻസെന്റിനേയും അനിൽ അക്കരയെയും അടിച്ചുപുറത്താക്കുക’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസിനേറ്റ തോൽവിയിൽ പ്രതാപനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പോസ്റ്ററിൽ ആവശ്യപ്പെടുന്നു. കോൺഗ്രസിനെ നശിപ്പിച്ചതിൽ ഒന്നാം പ്രതി പ്രതാപനാണെന്നും പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത ആർഎസ്എസ് ഏജന്റാണ് പ്രതാപനെന്നും പോസ്റ്ററിൽ പ്രതിപാദിക്കുന്നു. സേവ് കോൺഗ്രസ് ഫോറെ തൃശൂർ എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. അതേസമയം, തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാനുള്ള കെ.സി. ജോസഫ് ഉപസമിതി ഇന്ന് തൃശൂരിലെത്തും. രാവിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് ശേഷം ഭാരവാഹികളുടെ പരാതി കേള്‍ക്കും.
Read Moreഅമേരിക്കയിൽ വെടിവയ്പ്: ഇന്ത്യൻ വംശജനായ യുവാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരി; വെടിവയ്പിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് പോലീസ്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ന്യൂജേഴ്സിയിലെ മിഡിൽസെക്സ് കൗണ്ടിയിൽ നടന്ന വെടിവെയ്പി ൽ ഇന്ത്യക്കാരി കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. അക്രമിയായ 19കാരൻ ഇന്ത്യൻ വംശജനാണ്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബിൽ നിന്നുള്ള ജസ്വീർ കൗർ(29)ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 20കാരിയായ ഇവരുടെ ബന്ധുവിന്റെ നില ഗുരുതരമായി തുടരുകയാണ്. ജൂൺ 14ന് വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ രണ്ടുപേരെയും കണ്ടെത്തി. തുടർന്ന് ഇവരെ വിമാനമാർഗം ആശുപത്രിയിലെത്തിച്ചുവെങ്കിലും ജസ്വീർ കൗർ മരിച്ചു. ഗൗരവ് ഗില്ലിനെ അന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കെന്റിലെ താമസക്കാരനായ ഗിൽ, ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതകശ്രമം, ആയുധവുമായി ബന്ധപ്പെട്ട നിരവധി കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം ആരോപണങ്ങൾ നേരിടുന്നയാളാണ്. വെടിവയ്പിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല. യുവതികളുമായി ഗില്ലിന് എന്തെങ്കിലും മുൻബന്ധം ഉണ്ടായിരുന്നോ എന്ന് അറിയില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read More