തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ സുഹൃത്ത് നെടുമങ്ങാട് സ്വദേശി ബിനോയിയുടെ(21) മൊബൈലിൽ നിന്ന് നിർണായകമായ തെളിവുകൾ ലഭിച്ചെന്ന് സൂചന. ലഭിച്ച പുതിയ തെളിവുകൾ കേന്ദ്രീകരിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും. യുവാവിന്റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ കൂടുതൽ സുഹൃത്തുക്കളുടെ മൊഴി പൂജപ്പുര പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. സൈബർ ആക്രമണം അല്ല മരണകാരണമെന്ന് കുടുംബം ഉറപ്പിക്കുന്ന പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ മൊഴിയും രേഖപ്പെടുത്തും. അന്വേഷണ സംഘം പെൺകുട്ടിയുടെ മൊബൈൽ ഫോൺ അടക്കം വിശദമായി പരിശോധിക്കും. പ്രതി ബിനോയിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. പെൺകുട്ടി ജീവനൊടുക്കിയത് മുതൽ ബിനോയിയുടെ നേർക്ക് ആരോപണം നീണ്ടിരുന്നു. ഇതിനെ തുടർന്നാണ് പൂജപ്പുര പോലീസ് ബിനോയിയെ ചോദ്യം ചെയ്തത്. ആത്മഹത്യയ്ക്ക് കാരണം സൈബർ ആക്രമണം അല്ല ബിനോയിയുടെ…
Read MoreDay: June 19, 2024
പാവോ നുര്‍മി ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക് സ്വർണം
ടുര്‍ക്കു (ഫിന്‍ലന്‍ഡ്): ഒളിമ്പിക്സിന്റെ മുന്നോടിയായി ഫിൻലാൻഡിലെ തുർക്കുവിൽ നടന്ന പാവോ നൂർമി ഗെയിംസിൽ സ്വർണം നേടി ഇന്ത്യയുടെ നീരജ് ചോപ്ര. 85.97 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. 84.19 മീറ്റര്‍ എറിഞ്ഞ ഫിന്‍ലന്‍ഡിന്റെ ടോണി കെരാനനാണ് വെള്ളി. ഫിന്‍ലന്‍ഡിന്റെ തന്നെ ഒലിവര്‍ ഹെലാന്‍ഡര്‍ 83.86 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടി. മൂന്നാമത്തെ ശ്രമത്തിലാണ് നീരജിന് 85 മീറ്റർ കടക്കാനായത്. 2022ല്‍ നീരജ് 89.30 മീറ്റര്‍ ദൂരം താണ്ടി ഇവിടെ വെള്ളി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പരിക്ക് മൂലം മത്സരിച്ചിരുന്നില്ല. ഈ വര്‍ഷം നീരജിന്റെ മൂന്നാമത്തെ മത്സരമാണിത്. പാരിസ് ഡയമണ്ട് ലീഗിലാകും നീരജ് ചോപ്ര ഇനി മത്സരിക്കുക. ജൂലൈ ഏഴിനാണ് ഈ മത്സരം.
Read Moreനീറ്റ് യുജി പരീക്ഷാ ഫലത്തെപ്പറ്റി ഉയർന്നുവന്ന ആക്ഷേപങ്ങൾ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയാണ് ബാധിക്കുന്നത്; മുഖ്യമന്ത്രി
തിരുവനന്തപുരം: മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള നീറ്റ്-യുജി പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനും നീറ്റ് പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയ്ക്കും (എൻടിഎ) സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീറ്റ് യുജി പരീക്ഷാ ഫലത്തെപ്പറ്റി ഉയർന്നുവന്ന ആക്ഷേപങ്ങൾ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന കാര്യമാണെന്ന് അദ്ദേഹം ആരോപിച്ചു. പരീക്ഷയുടെ നടത്തിപ്പിൽ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായ ഇടപെടലിന് കേന്ദ്ര സർക്കാർ തയാറാകാത്തത് ആശ്ചര്യജനകമാണെന്നും പിണറായി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള നീറ്റ്-യുജി പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനും നീറ്റ് പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയ്ക്കും (എൻടിഎ) സുപ്രീം കോടതി ഇന്ന് നോട്ടീസ് അയച്ചിരിക്കുകയാണ്. നീറ്റ് യുജി പരീക്ഷാ ഫലത്തെപ്പറ്റി ഉയർന്നുവന്ന ആക്ഷേപങ്ങൾ രാജ്യത്തെ…
Read Moreയുവേഫ യൂറോ കപ്പ്; എംബപ്പെ ഔട്ട്
ലൈപ്സിഗ്: യുവേഫ യൂറോ കപ്പ് ഫുട്ബോളിൽ ഫ്രാൻസിന് കനത്ത തിരിച്ചടിയായി ക്യാപ്റ്റൻ കിലിയൻ എംബപ്പെയുടെ പരിക്ക്. ഗ്രൂപ്പ് ഡിയിൽ ഓസ്ട്രിയയ്ക്കെതിരായ മത്സരത്തിനിടെ മൂക്ക് പൊട്ടിയ എംബപ്പെ ഫ്രാൻസിന്റെ അടുത്ത മത്സരത്തിൽ ഉണ്ടാകില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ 2000നുശേഷം യൂറോ കപ്പ് ട്രോഫി സ്വപ്നം കാണുന്ന ഫ്രാൻസിന് കനത്തപ്രഹരമാകുമത്. കരുത്തരായ നെതർലൻഡ്സിനെതിരേ ഇന്ത്യൻ സമയം വെള്ളിയാഴ്ച അർധരാത്രി 12.30നാണ് ഫ്രാൻസിന്റെ അടുത്ത മത്സരം. നിലവിൽ ഗ്രൂപ്പിൽ ഒരു റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ നെതർലൻഡ്സും ഫ്രാൻസും ഓരോ ജയം സ്വന്തമാക്കി. എന്നാൽ, ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ നെതർലൻഡ്സാണ് ഒന്നാമത്. നെതർലൻഡ്സ് 2-1ന് പോളണ്ടിനെ കീഴടക്കിയപ്പോൾ ഫ്രാൻസ് 1-0ന് ഓസ്ട്രിയയെ മറികടക്കുകയായിരുന്നു. ശസ്ത്രക്രിയ വേണ്ടെന്നുവച്ചു ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഓസ്ട്രിയൻ സെന്റർ ബാക്ക് താരമായ കെവിൻ ഡാൻസോയുടെ പുറത്ത് ഇടിച്ചായിരുന്നു കിലിയൻ എംബപ്പെയുടെ മൂക്കിന്റെ പാലം ഒടിഞ്ഞത്. ഒടിവുണ്ടെങ്കിലും ശസ്ത്രക്രിയ തത്കാലം വേണ്ടെന്നുവച്ചതായാണ്…
Read Moreസ്മൃതി മന്ദാന മൂന്നാം റാങ്കിൽ
ദുബായ്: ഐസിസി വനിതാ ഏകദിന ബാറ്റർമാരുടെ റാങ്കിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന മൂന്നാമത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ഒന്നാം ഏകദിനത്തിലെ 117 റണ്‍സാണ് മന്ദാനയെ മൂന്നിലെത്തിച്ചത്. മത്സരത്തിൽ ഇന്ത്യ ജയിക്കുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ നതാലി സ്കൈവർ ബ്രേണ്ട് ഒന്നാമതെത്തിയപ്പോൾ ശ്രീലങ്കയുടെ ചാമരി അട്ടപ്പട്ടു രണ്ടാം സ്ഥാനത്തേക്കിറങ്ങി.
Read Moreഅഞ്ച് മാസത്തിനിടെ ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ടത് 70 വിദ്യാര്‍ഥികള്‍; നാര്‍കോട്ടിക് കേസുകളില്‍ കോട്ടയവും എറണാകുളവും മുന്നില്‍
കൊച്ചി: സംസ്ഥാനത്ത് ലഹരിക്കേസുകളില്‍ അകപ്പെടുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നു. എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈവർഷം ജനുവരി ഒന്നു മുതല്‍ മേയ് 31 വരെ 70 വിദ്യാര്ഥികള്ക്കെതിരേയാണ് ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 45 വിദ്യാര്‍ഥികള്‍ കോട്ടയം ജില്ലയില്‍നിന്നുള്ളവരാണ്. എറണാകുളം ജില്ലയില്‍നിന്ന് 19 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. അഞ്ചു കേസുകള്‍ തിരുവനന്തപുരത്തും ഒരു കേസ് വയനാട്ടിലും രജിസ്റ്റര്‍ ചെയ്തു. ആഡംബരജീവിതത്തിനുള്ള പണം കണ്ടെത്താനായാണു വിദ്യാര്‍ഥികളില്‍ പലരും ലഹരി വില്പനയ്ക്കായി ഇറങ്ങുന്നത്. കൂട്ടുകെട്ടില്‍പ്പെട്ട് ലഹരിക്കേസുകളില്‍ അകപ്പെടുന്ന വിദ്യാര്‍ഥികളുമുണ്ട്. സംസ്ഥാനത്ത് സിന്തറ്റിക് ലഹരി ഉപയോഗവും വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 15 മാസത്തിനിടെ 9889 എന്‍ഡിപിഎസ് കേസുകളാണ് എക്സൈസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1141 കേസുകള്‍ എറണാകുളത്തും 1014 കേസുകള്‍ കോട്ടയത്തുമാണ്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ 700ന് മുകളില്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലഹരിവേട്ടയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥര്ക്കുനേരേയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട്…
Read Moreഎഐ ആപ് വഴി 150 സ്ത്രീകളുടെ നഗ്നചിത്രങ്ങൾ തയാറാക്കി പ്രചരിപ്പിച്ചു: മൂന്ന് യുവാക്കൾ അറസ്റ്റിൽ; പ്രചരിപ്പിച്ചത് സ്വന്തം നാട്ടിലുള്ള സ്ത്രീകളുടെ നഗ്നചിത്രങ്ങൾ
ചിറ്റാരിക്കാൽ: പരിചയക്കാരും ബന്ധുക്കളുമടക്കം സ്വന്തം നാട്ടിലുള്ള നൂറ്റമ്പതോളം സ്ത്രീകളുടെ നഗ്നചിത്രങ്ങൾ എഐ ആപ്പ് വഴി സൃഷ്ടിച്ച് പ്രചരിപ്പിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ. ചിറ്റാരിക്കൽ സ്വദേശികളായ സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (18), ജസ്റ്റിൻ ജേക്കബ് (21) എന്നിവരാണ് അറസ്റ്റിലായത്. യുവതികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽനിന്നു ശേഖരിച്ച ചിത്രങ്ങൾ എഐ ബോട്ട് ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു. ഒന്നര വർഷത്തിലേറെയായി ഇവർ ഈ രീതിയിൽ ചിത്രങ്ങളെടുക്കുന്നുണ്ടായിരുന്നു. ഇതിലൊരാളുടെ സുഹൃത്തായ മറ്റൊരു വിദ്യാർഥി അവിചാരിതമായി സുഹൃത്തിന്റെ ഫോണെടുത്തു നോക്കിയപ്പോൾ തന്റെ അടുത്ത ബന്ധുവായ യുവതിയുടെ നഗ്നചിത്രം കണ്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്. ഈ വിദ്യാർഥി ഏതാനും ചിത്രങ്ങൾ തന്റെ ഫോണിലേക്കു പകർത്തിയെടുത്ത് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തുന്നതിനു മുമ്പ് യുവാക്കൾ തങ്ങളുടെ ഫോണിൽനിന്നു ചിത്രങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. പോലീസ് ഇവരുടെ ഫോണുകൾ പിടിച്ചെടുത്ത് സൈബർ സെല്ലിന്റെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ചിത്രങ്ങൾ ഡിലീറ്റ്…
Read Moreഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി സര്വകാലനേട്ടത്തില്; 2023-24 സാമ്പത്തികവര്‍ഷത്തിലെ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിലയിൽ
കൊച്ചി: കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 2023-24 സാമ്പത്തികവര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. 2023-24 കാലയളവില്‍ 60,523.89 കോടി രൂപ (7.38 ബില്യണ്‍ യുഎസ് ഡോളര്‍) മൂല്യമുള്ള 17,81,602 മെട്രിക് ടണ്‍ സമുദ്രോത്പന്നമാണ് ഇന്ത്യ കയറ്റി അയച്ചത്. അളവിലും മൂല്യത്തിലും ശീതീകരിച്ച ചെമ്മീന്‍ പ്രധാന കയറ്റുമതി ഇനമായി തുടരുകയും അമേരിക്കയും ചൈനയും പ്രധാന വിപണികളാകുകയും ചെയ്തു. 2023-24 സാമ്പത്തികവര്‍ഷത്തില്‍ കയറ്റുമതി അളവിലുണ്ടായ വര്‍ധന 2.67 ശതമാനമാണ്. 2022-23 സാമ്പത്തികവര്‍ഷം ഇന്ത്യ 63,969.14 കോടി രൂപ (8.09 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള 17,35,286 മെട്രിക് ടണ്‍ സമുദ്രോത്പന്നമാണു കയറ്റുമതി ചെയ്തത്. വിദേശവിപണികളില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടെങ്കിലും 17,81,602 മെട്രിക് ടണ്‍ അളവും 7.38 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യവുമുള്ള സമുദ്രോത്പന്നങ്ങള്‍ 2023-24 സാമ്പത്തികവര്‍ഷം കയറ്റുമതി ചെയ്യാന്‍ ഇന്ത്യക്കു കഴിഞ്ഞതായി മറൈന്‍ പ്രോഡക്ടസ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അഥോറിറ്റി (എംപിഇഡിഎ) ചെയര്മാന്…
Read Moreവാട്സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒടിപി വെരിഫിക്കേഷന് തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്
കൊച്ചി: വാട്സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴുള്ള ഒടിപി വെരിഫിക്കേഷനിലൂടെ സാമ്പത്തിക തട്ടിപ്പ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അതിനാല്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇടപെടല്‍ സംശയം തോന്നാത്ത രീതിയില്‍ വാട്സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വെരിഫിക്കേഷന് ആറക്ക ഒടിപി ആവശ്യമാണ്. ഫോണിലേക്കു വരുന്ന എസ്എംഎസ് അല്ലെങ്കില്‍ കോള്‍ വഴിയാണ് ഒടിപി വെരിഫൈ ചെയ്യേണ്ടത്. ഉപഭോക്താവിന് സംശയമൊന്നും തോന്നാത്ത രീതിയില്‍ എന്തെങ്കിലും ഒരു സാധാരണ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി തട്ടിപ്പുകാര്‍ വിളിക്കും. അതേസമയം തന്നെ തട്ടിപ്പുകാര്‍ മറ്റൊരു ഡിവൈസില്‍ ഉപയോക്താവിന്റെ നമ്പറിന്റെ വാട്സ്ആപ് രജിസ്ട്രേഷനും ആരംഭിക്കുന്നു. കോള്‍ അടിസ്ഥാനമാക്കിയുള്ള വാട്സ്ആപ് ആക്ടിവേഷന് ഓപ്ഷന് ആയിരിക്കും അവര്‍ തെരഞ്ഞെടുക്കുക. ഉപഭോക്താവിന്റെ ഫോണില്‍ വന്ന ഒടിപി കൈക്കലാക്കാന്‍ അപ്പോള്‍ വരുന്ന കോള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടും. അതനുസരിച്ച് ഉപയോക്താവ് കോള്‍ മെര്‍ജ് ചെയ്യുന്നു. അത് വാട്ട്സ്ആപ്പില്നിന്നുള്ള വെരിഫിക്കേഷന് കോളാണ്. കൂടാതെ ഒടിപി യും ഉണ്ട്.…
Read More