ലക്നൗ: ഉത്തർപ്രദേശിൽ വനിതാ സഹപ്രവർത്തകയുമായി ഹോട്ടലിൽ മുറിയെടുത്ത ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ കോൺസ്റ്റബിൾ റാങ്കിലേക്ക് തരം താഴ്ത്തി. ഡെപ്യൂട്ടി സൂപ്രണ്ട് കൃപാ ശങ്കർ കനൗജിയയെ പ്രവിശ്യാ ആംഡ് കോൺസ്റ്റബുലറി (പിഎസി) ഗൊരഖ്പുർ ബറ്റാലിയനിൽ കോൺസ്റ്റബിളായിട്ടാണ് തരംതാഴ്ത്തിയത്. മൂന്ന് വർഷം മുമ്പ് നടന്ന സംഭവത്തിലാണു നടപടി. 2021 ജൂലൈ ആറിന് അവധിയെടുത്ത കൃപാ ശങ്കർ വീട്ടിൽ പോകാതെ വനിതാ കോൺസ്റ്റബിളിനൊപ്പം കാൺപുരിനടുത്തുള്ള ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇദ്ദേഹത്തെ കാണാതായപ്പോൾ ഭാര്യ ഓഫീസിൽ അന്വേഷിച്ചെത്തി. തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിൽ ഉദ്യോഗസ്ഥനെയും വനിതാ ഓഫീസറെയും ഹോട്ടൽ മുറിയിൽനിന്നു കണ്ടെത്തുകയായിരുന്നു. വകുപ്പുതലത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിനുശേഷമാണു കൃപാ ശങ്കർ കനൗജിയയ്ക്കെതിരേ തരംതാഴ്ത്തൽ നടപടിയുണ്ടായത്.
Read MoreDay: June 24, 2024
ലോക്സഭാ തെരഞ്ഞെടുപ്പു പരാജയം; മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്ന് കേരള കോൺഗ്രസ്-എം
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പു പരാജയത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നും കൂട്ടായ ചര്‍ച്ചയും തിരുത്തലുകളുമാണ് ഉണ്ടാകേണ്ടതെന്ന് കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിംഗ് കമ്മറ്റിയോഗം. ലോക്സഭാ തെരഞ്ഞെടുപ്പുഫലം വിലയിരുത്തുന്നതിനായി ഇന്നലെ കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് അഭിപ്രായം ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ ഉള്ളതുപോലെ പരാജയങ്ങളിലും കൂട്ടുത്തരവാദിത്വമാണ് മുന്നണിയിലെ ഘടകകക്ഷികള്‍ക്കുള്ളത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. കൂട്ടുത്തരവാദിത്വവും കൂട്ടായ തിരുത്തലുകളുമാണു വേണ്ടതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എക്കാലവും ഇടതുപക്ഷത്തോടൊപ്പം അടിയുറച്ചുനിന്നിരുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍നിന്ന് അകന്നത് എല്‍ഡിഎഫ് ഗൗരവമായി കാണണം. സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ആവശ്യങ്ങളായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയാറാകണം. മലയോര മേഖലകളിലെ കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ കഴിയാത്തതു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി ഭൂപരിഷ്കരണ കമ്മീഷന് രൂപീകരണവും അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കായി എല്‍ഡിഎഫ്…
Read Moreഎറണാകുളം-ബംഗളൂരു വന്ദേഭാരത് കോട്ടയം വരെ നീട്ടണമെന്ന് ഫ്രാൻസിസ് ജോർജ്
കോട്ടയം: എറണാകുളം-ബംഗളൂരു വന്ദേഭാരത് കോട്ടയംവരെ നീട്ടണമെന്ന് നിയുക്ത എംപി ഫ്രാൻസിസ് ജോർജ്. പുതിയതായി ആരംഭിക്കുന്ന വന്ദേഭാരത് കോട്ടയത്തു നിന്നു തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റി നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സാബു മാത്യു അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്,അഡ്വ. പ്രിൻസ് ലൂക്കോസ്, ഡിസിസി വൈസ് പ്രസിഡന്റ് മോഹൻ കെ നായർ, ജയചന്ദ്രൻ, സിബി ജോൺ, ടി.സി. റോയ്, ഷൈനി ഫിലിപ്പ്, കെ.ഒ. തോമസ് എന്നിവർ പ്രസംഗിച്ചു.
Read Moreപാർലമെന്റ് തെരഞ്ഞെടുപ്പിലെ തോൽവി; എന്‍ജിഒ യൂണിയന് സമ്മേളനത്തില്‍ പിണറായിക്കെതിരേ രൂക്ഷവിമര്‍ശനം
കോഴിക്കോട്: എന്‍ജിഒ യൂണിയന് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിനു കനത്ത തോല്‍വി നേരിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനം ഉയരുന്ന ഘട്ടത്തിലാണ് സിപിഎമ്മിനോട് ആഭിമുഖ്യമുള്ള എന്‍ജിഒ യൂണിയനും വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്നലെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. അജിത്ത്കുമാര്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയിലാണ് പ്രതിനിധികളുടെ രൂക്ഷ വിമര്‍ശനം.ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പ് തോല്‍വിക്കു പ്രധാന കാരണമായതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മാവേലി സ്റ്റോറുകള്‍ േനാക്കുകുത്തിയാക്കി മാറി. സാമൂഹിക പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതില്‍ കുറ്റകരമായ അനാസ്ഥകാട്ടി. സാധാരണക്കാരുടെ പ്രതീക്ഷയായിരുന്ന പെന്ഷന് മുടങ്ങിയത് അവരെ നിരാശരാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക നല്‍കാത്തത് ജീവനക്കാരുടെ എതിര്‍പ്പിന് കാരണമായി. സര്‍ക്കാര്‍ ജീവനക്കാരുടേതടക്കമുള്ള പ്രതിഷേധ വോട്ടുകള്‍ യുഡിഎഫിനും ബിജെപിക്കും ഗുണം ചെയ്തു. തുശൂരില്‍ സുരേഷ് ഗോപിയുടെ വിജയം സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും…
Read Moreസഖാക്കളേ… വോട്ട് ചോർച്ച അടയ്കക്കണം; പറ്റിയ പിഴവുകൾ ഒരു കാരണവശാലും തദ്ദേശതെരഞ്ഞെടുപ്പിൽ സംഭവിക്കരുത്; താഴെത്തട്ടിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ അനുമതി നൽകി സിപിഎം
തൃശൂർ: ആവേശം സിനിമയിൽ ഫഹദിന്റെ രങ്കണ്ണൻ അന്പാനോടു പറയും പോലെ താഴേത്തട്ടിലുള്ള സഖാക്കളോട് സിപിഎമ്മിലെ മുതിർന്ന നേതാക്കൾ പറഞ്ഞു തുടങ്ങി – സഖാക്കളേ ശ്രദ്ധിക്കണം….ലോക്സഭ തെരഞ്ഞെടുപ്പു തോൽവിയുടെ കാര്യകാരണങ്ങൾ ചിക്കിചികഞ്ഞും കൊത്തിപ്പെറുക്കിയും ജില്ല സെക്രട്ടേറിയറ്റും ജില്ല കമ്മിറ്റിയും കൂട്ടിക്കിഴിക്കലും ഹരണഗുണനങ്ങളും നടത്തി പിരിഞ്ഞതോടെ വരാനിരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് സജ്ജരാകാൻ താഴേത്തട്ടിലുള്ളവർക്ക് പാർട്ടി നിർദ്ദേശം നൽകിക്കഴിഞ്ഞു. അന്പാനേ ശ്രദ്ധിക്കണം എന്ന രങ്കണ്ണന്റെ ഡയലോഗു പോലെയാണ് സഖാക്കളേ ശ്രദ്ധിക്കണമെന്ന നിർദ്ദേശം നേതാക്കൾ നൽകുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ പറ്റിയ പിഴവുകൾ ഒരു കാരണവശാലും തദ്ദേശതെരഞ്ഞെടുപ്പിൽ സംഭവിക്കരുതെന്നും ജാഗ്രത വേണമെന്നുമാണ് ഏവരേയും നേതൃത്വം ഓർമപ്പെടുത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് ഇനി കീറിമുറിക്കലുകൾ വേണ്ടെന്നും ശ്രദ്ധ കൊടുക്കേണ്ടത് അധികം അകലെയല്ലാതെ വന്നുനിൽക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനാണെന്നും നേതാക്കൾ അണികളെയും താഴെത്തട്ടിലുള്ള പ്രവർത്തകരേയും ഓർമപ്പെടുത്തിയിട്ടുണ്ട്. ബിജെപി സ്ഥാനാർഥി സുരേഷ്ഗോപി വിജയിച്ച തൃശൂർ ലോക്സഭ മണ്ഡലത്തിൽ…
Read Moreഗതാഗത നിയമം പാലിച്ചേ മതിയാകു… വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
ചാത്തന്നൂർ: ഇന്ന് മുതല്‍ വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ് (എംവിഡി). വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ പ്രധാനമായും പരിശോധിക്കും. എല്‍ഇഡി ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്കും പൂട്ടു വീഴും. സ്പീഡ് ഗവർണർ അഴിച്ച വാഹനങ്ങള്‍ പിടികൂടുന്ന സ്ഥലത്ത് വെച്ച് തന്നെ ശരിയാക്കിയിട്ടേ വിട്ടുകൊടുക്കുകയുള്ളൂ. നമ്പർപ്ലേറ്റ് മറച്ച് ഗ്രില്ല് സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളും പിടികൂടും. കൂടാതെ വാഹനമോടിച്ച് അപകടം വരുത്തിയതിന് സസ്പെൻഷൻ കിട്ടിയ ഡ്രൈവർമാർക്ക് ഇനി മുതല്‍ ക്ലാസ് നല്‍കാനും തീരുമാനമായി. ഐഡിആർടിയില്‍ 5 ദിവസത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാലേ ലൈസൻസ് പുതുക്കി നല്‍കൂ. കഴിഞ്ഞ ദിവസം എറണാകുളത്ത് ചേർന്ന മോട്ടോർ വാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ കൊക്കൊണ്ടത്. ഗതാഗത നിയമം ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോട്ടോർ…
Read Moreഭക്ഷണത്തിൽ മാതളം പ്രധാനം
അനേകം ഔഷധ ഗുണമേന്മകളാല് സമ്പന്നമാണ് മാതളം(പോമെഗ്രനേറ്റ്). ലിത്തറേസി കുലത്തില്‍പ്പെട്ട ഫലവര്‍ഗം. മാതള നാരങ്ങ മൂന്നു തരത്തിലുണ്ട്. മധുരമുള്ളത്, മധുരവും പുളിയുമൂള്ളത്, പുളിയുള്ളത്. ഇവയ്ക്ക് മൂന്നിനും അവയുടേതായ ഗുണവിശേഷണങ്ങളും ഉണ്ട്. മധുരമാതളപ്പഴം ശരീരത്തില്‍ രക്ത നിര്‍മ്മാണത്തിന് സഹായകം. മധുരവും പുളിയുമുള്ള മാതളപ്പഴം അതിസാരം, ചൊറി എന്നീ അസുഖങ്ങളെ ശമിപ്പിക്കും. പുളിയുള്ള മാതളം നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയ്ക്ക് ആശ്വാസം നല്‍കും. മാതളത്തിന്റെ മുകള്‍ ഭാഗത്ത് ദ്വാരം ഉണ്ടാക്കി ശുദ്ധമായ ബദാമിന്റെ എണ്ണ അതില്‍ നിറച്ച് അടച്ചു വയ്ക്കുക. ഒരുമണിക്കൂര്‍ കഴിഞ്ഞാല്‍ എണ്ണ പഴത്തില്‍ അലിഞ്ഞു ചേരും. ആപഴത്തിന്റെ അല്ലി കഴിച്ചാല്‍ കാലപ്പഴക്കമുള്ള ചുമയ്ക്കും പഴക്കം ചെന്നതായ ശ്വാസം മുട്ടലിനും ആശ്വാസം ലഭിക്കും. ഉദരരോഗ ശമനത്തിന്.. മാതളനീരും തിപ്പലിയും കല്‍ക്കണ്ടവും തേനും ചേര്‍ത്തു കഴിച്ചാല്‍ ചര്‍ദിക്ക് പെട്ടെന്നു തന്നെ ആശ്വാസം ലഭിക്കും. നിത്യവും ഒരു മാതളപ്പഴം വീതം കഴിച്ചുവന്നാല്‍ ഉദരപ്പുണ്ണ് ഇനി…
Read Moreട്രെയിനിൽ യുവാവ് മരിച്ചു കിടന്ന സംഭവത്തിൽ ദുരൂഹത; റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
പരവൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ യുവാവ് മരിച്ചു കിടന്ന സംഭവത്തിൽ ദുരൂഹത. കടയ്ക്കാവൂർ വക്കം ബി.എസ് നിവാസിൽ ശൈലേഷാ (20)ണ് മരിച്ചത്. പരവൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കൊച്ചു വേളി -ഇൻഡോർ എക്സ് പ്രസിന്റെ എ സി കോച്ചിലാണ് ഞായറാഴ്ച രാവിലെ പത്തുമണിയോടെ ശൈലേഷിന്റെ മൃതദേഹം കണ്ടത്. ഈ ട്രെയിൻ രണ്ടു ദിവസമായി പരവൂരിൽ നിർത്തിയിട്ടിരിക്കയായിരുന്നു കൊച്ചുവേളിയിൽ നിന്നും പരവൂരിൽ എത്തിച്ച ട്രെയിന്റെ എല്ലാ ബോഗികളും പൂട്ടിയിട്ടിരുന്നതാണ്. അതാണ് റെയിൽവേയുടെ നിയമവും. പ്രത്യേകിച്ചും എസി ബോഗികൾ നിർബന്ധമായും പൂട്ടിയിടേണ്ടതാണ്. അങ്ങനെ പൂട്ടിയിട്ടിരുന്ന ബോഗിയിൽ ശൈലേഷ് എങ്ങനെ എത്തപ്പെട്ടു എന്നത് ദുരുഹമാണ്. ഈ ട്രെയിന്റെ പല സ്ലീപ്പർ ക്ലാസ്, ലോക്കൽ ക്ലാസ് ബോഗികളും തുറന്ന നിലയിലായിരുന്നു. ഇതും ദുരുഹത ഉയർത്തുന്നുണ്ട്. ശൈലേഷിന്റെ ദേഹത്ത് പ്രത്യേക പാടുകളൊന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ്…
Read Moreമുതലപ്പൊഴിയിലെ അപകടം; ശാശ്വത പരിഹാരം ഒന്നരവർഷത്തിനകമെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് ഒന്നര വർഷത്തിനകം ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. എം. വിന്‍സന്റിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾക്ക് കാരണമെന്നും കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാർ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മണൽമാറ്റി ചാലിന് ആഴം കൂട്ടുക, ബ്രേക്ക് വാട്ടറിൽ അറ്റകുറ്റപ്പണി,മ ുന്നറിയിപ്പ് ബോയകൾ സ്ഥാപിക്കുക എന്നിവയാണ് പ്രശ്ന പരിഹാരത്തിന് ചെയ്യേണ്ടത്. മനുഷ്യസഹജമായി ചെയ്യാവുന്ന എല്ലാം മുതലപ്പൊഴി പ്രശ്ന പരിഹാരത്തിന് ചെയ്തിട്ടുണ്ട്.യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ കേന്ദ സർക്കാരിന് പദ്ധതി സമർപ്പിച്ചു. 65.6 കോടി സംസ്ഥാന സർക്കാർ വകയിരുത്തി. ആവശ്യമുള്ള വിവരങ്ങളെല്ലാം കേന്ദ്രസർക്കാരിന് നൽകി.കേന്ദ്രത്തിന്റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും. രണ്ട് മാസത്തിനകം പണി തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.അതേസമയം മരണങ്ങളെക്കുറിച്ചുള്ള സർക്കാർ കണക്ക് തെറ്റെന്ന്…
Read Moreതോക്ക് ഉള്ളതുകൊണ്ട് തോറ്റില്ല! മാല പൊട്ടിക്കാൻ ബൈക്കിലെത്തിയവരെ യുവതി വെടിവച്ചോടിച്ചു
വഴിയാത്രക്കാരായ സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിക്കുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ട്. രാജ്യഭേദമില്ലാതെ ഇത്തരം ആക്രമണങ്ങൾ നടക്കാറുമുണ്ട്. ഇരുചക്രവാഹനത്തിലെത്തി എളുപ്പത്തിൽ മാല പൊട്ടിച്ചെടുത്ത് കടന്നുകളയാമെന്നതാണ് ക്രമിനലുകളെ ഇത്തരം കവർച്ചകൾക്കു പ്രേരിപ്പിക്കുന്നത്. സ്വർണത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വില കവർച്ചകളുടെ എണ്ണം വർധിക്കാനും ഇടയാക്കുന്നു. അതേസമയം, കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട സമാനമായ ഒരു മോഷണശ്രമത്തിന്റെ വീഡിയോ മാലപറിക്കാരുടെ ഉള്ളം കിടുക്കുന്നതാണ്. അര്‍ജന്റീനയിലാണു സംഭവം. വഴിയാത്രക്കാരിയായ യുവതി വിജനമായ റോഡിലൂടെ നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടു പേരിൽ ഒരാള്‍ ചാടിയിറങ്ങി അവരുടെ അടുത്തേക്ക് പാഞ്ഞു ചെല്ലുന്നു. പിന്നാലെ കേൾക്കുന്നത് മൂന്നു വെടി ശബ്ദം ആണ്. ഇതോടെ അക്രമി കവർച്ചാശ്രമം ഉപേക്ഷിച്ച് ബൈക്കിൽ കയറി രക്ഷപ്പെടുന്നു. സിവിലിയന്‍ വേഷത്തില്‍ പോവുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥയെയാണ് പ്രതികൾ കവർച്ചയ്ക്കിരയാക്കാൻ ശ്രമിച്ചത്. അക്രമികളെ കണ്ടിട്ടും പതറാതെ അവർ തന്റെ ബാഗിലുണ്ടായിരുന്ന റിവോൾവർ എടുത്തു വെടി ഉതിർക്കുകയായിരുന്നു. പോലീസ് പിന്നീടു നടത്തിയ പരിശോധനയില്‍…
Read More