അക്കാലത്ത് എല്ലാത്തിനും സമയക്രമം ഉണ്ടായിരുന്നു. ഇപ്പോൾ 30, 35 ലും കല്യാണം കഴിക്കാം. ആ പ്രഷർ ഇന്നത്തെ തലമുറയ്ക്കില്ല. കല്യാണത്തിനു ശേഷവും ഞാൻ അഭിനയിച്ചിരുന്നു. എന്റെ കരിയറിനെയോ പാഷനെയോ തടുക്കുന്ന ആളെയല്ല കല്യാണം കഴിക്കുന്നത് എന്നറിയാമായിരുന്നു. എനിക്ക് ആ സ്വാതന്ത്ര്യം എപ്പോഴും വേണം. അറേഞ്ച്ഡ് മാര്യേജാണ്. പ്രണയത്തിലാവാനുള്ള സമയം എടുത്തിട്ടുണ്ട്. ഞാനൊരു ഗെയിം ഷോ ഹോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം എന്നെ ടിവിയിൽ കണ്ടു. ശ്യാമിന്റെ ചേച്ചി നടിയാണ്, ജയശ്രീ. അവർ എന്നെ കണ്ട് സുഹാസിനി മാമിന് ഫോൺ ചെയ്തു. ഇത് ഞങ്ങൾ ഇൻഡ്രഡ്യൂസ് ചെയ്ത കുട്ടിയാണെന്ന് പറഞ്ഞ് സുഹാസിനി മാം ഫുൾ സർട്ടിഫിക്കറ്റ് കൊടുത്തു. അങ്ങനെയാണ് വിവാഹാലോചന നടക്കുന്നത്. എന്റെ ഇന്നത്തെ സന്തോഷത്തിന് കടപ്പെട്ടിരിക്കുന്നത് സുഹാസിനിയോടാണ്. – കനിഹ
Read MoreDay: June 24, 2024
ഇന്ധനം നിറച്ച ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്
കിളിമാനൂർ: ഇന്ധനവുമായി പോയ ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു. കിളിമാനൂരിലെ തട്ടത്തുമലയില്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം. കോട്ടയത്ത് നിന്നും 16ാം മൈലിലെ ഭാരത് പെട്രോളിയത്തിന്റെ പമ്പിലേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി. കിളിമാനൂര്‍ തട്ടത്തുമലയില്‍ വെച്ച് നിയന്ത്രണം വിട്ട് ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഡ്രൈവറെയും ക്ലീനറെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. മഴയില്‍ നിയന്ത്രണം വിട്ട് ലോറി തെന്നിമാറിയതാണെന്നാണ് വിവരം. ടാങ്കറില്‍ നിന്നും ഇന്ധനം തോട്ടിലെ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ട്. ഐഒസി അധികൃതരുടെ സഹായത്തോടെ ഇന്ധനം മാറ്റാനുള്ള ശ്രമത്തിലാണ്. വലിയ ക്രെയിൻ എത്തിച്ച് ലോറി ഉയര്‍ത്താനാണ് നീക്കം. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.
Read Moreഅവരോട് ഉറച്ച ശബ്ദത്തിൽ പറഞ്ഞു; തുറന്ന് പറഞ്ഞ് ഇല്യാന ഡിക്രൂസ്
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് ഇല്യാന ഡിക്രൂസ്. തെലുങ്ക് സിനിമയിൽ തന്റെ പ്രകടനം കൊണ്ട് സൂപ്പര്‍താര പദവിയിലേക്ക് എത്താന്‍ നടിക്കു സാധിച്ചിരുന്നു. പതിനഞ്ചു വര്‍ഷത്തിലേറെയായി സിനിമാലോകത്തു സജീവമായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി തെലുങ്ക് സിനിമയില്‍നിന്നു വിട്ടു നില്ക്കുകയാണു നടി. രണ്ടു തവണ പ്രണയപരാജയം ഉണ്ടായെങ്കിലും അടുത്തിടെ താന്‍ അമ്മയായെന്ന് ഇല്യാന വെളിപ്പെടുത്തിയിരുന്നു. അതിനുശേഷം നടി തന്റെ കുഞ്ഞിനെയും കുട്ടിയുടെ പിതാവിനെയുമൊക്കെ പുറംലോകത്തിന പരിചയപ്പെടുത്തിയിരുന്നു. ഇല്യാനയുടെ ഒട്ടുമിക്ക സിനിമകളിലും താരത്തിന്റെ അരക്കെട്ടിന് പ്രാധാന്യം നല്‍കിയിരുന്നു. പലപ്പോഴും ഇല്യാനയുടെ അരക്കെട്ടിനെക്കുറിച്ചു വലിയ ചര്‍ച്ചകളും നടക്കാറുണ്ടായിരുന്നു. നടിയുടെ മെലിഞ്ഞ അരക്കെട്ട് വിവരിച്ച് കൊണ്ടുള്ള പാട്ടുകള്‍ പോലും സിനിമകളില്‍ ഉണ്ടായിരുന്നു എന്നതും രസകരമായ കാര്യമാണ്. അതിനെക്കുറിച്ച് നടി മുൻപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. പലപ്പോഴും സംവിധായകന്മാര് എന്റെ അരക്കെട്ടില്‍ മാത്രം ഫോക്കസ് ചെയ്യുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ഇക്കാര്യം പിന്നീട് എനിക്കു തുറന്ന്…
Read Moreന്യൂനപക്ഷ വോട്ടിനു പിന്നാലെ പോയപ്പോൾ മറ്റ് വോട്ടുകൾ ചോർന്നു; കോഴിക്കോട്, വടകര തോൽവിയിൽ സിപിഎം നേതൃത്വത്തിനു വിമർശനം
കോഴിക്കോട്: ജില്ലയിലെ രണ്ടു പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടത് പഠിക്കാന്‍ സിപിഎം. കോഴിക്കോട്ടെയും വടകരയിലെയും തോല്‍വി പരിശോധിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുള്ളത്. രണ്ടുമണ്ഡലങ്ങളിലും ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ വന്‍േതാതില്‍ ചോര്‍ന്നതായി യോഗം വിലയിരുത്തി. സിപിഎം ന്യൂനപക്ഷങ്ങളുടെ വോട്ടിനുവേണ്ടി നടന്നപ്പോള്‍ ഹിന്ദുവോട്ടുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടായതായി വിമര്‍ശനമുയര്‍ന്നു. ഈഴവ വോട്ടുകള്‍ ബിജെപിക്കും കോണ്‍ഗ്രസിനും ലഭിച്ചു. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന്റെ നാലാംവട്ട വിജയത്തിനു കാരണം ജനങ്ങള്‍ യുഡിഎഫ് പക്ഷത്തുനിന്നതുകൊണ്ടല്ല. മറിച്ച് സിപിഎമ്മിന്റെ സംഘടനാതലത്തിലെ പോരായ്മകളാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വോട്ടുകള്‍ പലയിടത്തും രേഖപ്പെടുത്താതിരുന്നതും ചില വോട്ടുകള്‍ യുഡിഎഫിലേക്കു മറിഞ്ഞതും പാര്‍ട്ടി പരിശോധിക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ് പ്രതിനിധാനം ചെയ്യുന്ന ബേപ്പൂരിലും എ.കെ. ശശീന്ദ്രന്റെ എലത്തൂരും വന്‍ തോതില്‍ വോട്ട് ചോർച്ചയുണ്ടായത് പ്രത്യേകം പരിേശാധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
Read More‘കൃഷ്ണാ ഗുരുവായൂരപ്പാ….ഭഗവാനേ’! പ്രാർഥനയോടെ തുടക്കം; മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി
ന്യൂഡൽഹി: ലോക്സഭ അംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി. ‘കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ’ എന്നു ജപിച്ചുകൊണ്ടാണ് അദ്ദേഹം പീഠത്തിന് അരികിലേക്ക് എത്തിയത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും തൊഴുതാണ് സുരേഷ് ഗോപി സീറ്റിലേക്ക് മടങ്ങിയതും. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്‍ക്കാരിൽ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് അദ്ദേഹം. ലോക്സഭയിൽ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രിക്ക് ശേഷം രണ്ടാമതായി രാജ്നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി എല്ലാ എംപിമാരെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തിരുന്നു. അതേസമയം, കേരളത്തിൽ നിന്നുള്ള മറ്റ് എംപിമാരുടെ സത്യപ്രതിജ്ഞ വൈകുന്നേരം നാലു മണിയോടെയാകും നടക്കുക.
Read Moreസുന്ദരി, ആകർഷകമായ വ്യക്തിത്വം; പരിചയപ്പെടുന്നവരെല്ലാം ശ്രുതിയുടെ വലയിൽ കുടുങ്ങും; പണം നഷ്ടപ്പെട്ടവരിൽ പോലീസുകാരനും ജിം ട്രെയ്നറും; ഹണിട്രാപ്പിൽ വീണത് നാല് ജില്ലയിലെ യുവാക്കൾ
കാസർഗോഡ്: ആകർഷകമായ വ്യക്തിത്വമുള്ള വിദ്യാസമ്പന്നയെന്നു തോന്നിക്കുന്ന യുവതി. ഇവരെ പരിചയപ്പെട്ടവരിൽ ചിലരോട് പറഞ്ഞത് തിരുവനന്തപുരം ഐഎസ്ആർഒയിൽ അസി. എൻജിനീയറാണെന്നാണ്. മറ്റു ചിലരോട് തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലനം നടത്തുകയാണെന്നു പറഞ്ഞു. പരിചയപ്പെടുന്നവരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അടുത്ത സുഹൃത്തുക്കളാക്കും. തുടർന്നു ഹണിട്രാപ്പിലും മറ്റും പെടുത്തി പണവും സ്വർണവുമുൾപ്പെടെ തട്ടിയെടുക്കും. അവ തിരിച്ചുചോദിക്കുകയോ അന്വേഷിച്ചുചെല്ലുകയോ ചെയ്താൽ അവരെ കാത്തിരിക്കുന്നത് വ്യാജ പീഡനക്കേസ്.കാസർഗോഡിനു സമീപം ചെമ്മനാട് കൊമ്പനടുക്കം സ്വദേശിനി ശ്രുതി ചന്ദ്രശേഖരന്റേത് (35) സമാനതകളില്ലാത്ത തട്ടിപ്പുകളാണ്. കൊയിലാണ്ടി സ്വദേശിയായ ഒരു യുവാവിന്റെ പരാതിയിൽ ശ്രുതിക്കെതിരേ ഇന്നലെ മേൽപറമ്പ് പോലീസ് കേസെടുത്തതോടെ തട്ടി പ്പുകൾ ഓരോന്നായി പുറത്തുവരികയാണ്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊയിലാണ്ടി സ്വദേശിയുടെ കൈയിൽനിന്ന് ഒരു ലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്. ശ്രുതി പിടിയിലായതായി സൂചനകളുണ്ടെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിവാഹിതയായ ഇവർക്കു മൂന്നു മക്കളുണ്ട്. തട്ടിപ്പുകൾക്കിരയായവരിൽ…
Read Moreവെള്ളപ്പൊക്കത്തിലെ ഉള്ളൊഴുക്കുകൾ;ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഇമോഷണൽ ഡ്രാമ ഉള്ളൊഴുക്ക് തിയറ്ററുകളിൽ
കന്യക, കാമുകി എന്നീ നോണ്‍ ഫീച്ചര്‍ ചിത്രങ്ങളിലൂടെ രണ്ടു തവണ ദേശീയപുരസ്കാരം നേടിയ സംവിധായകന് ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ സിനിമ ഉള്ളൊഴുക്ക് തിയറ്ററുകളിൽ. പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന വേഷങ്ങളില്‍. “വെള്ളപ്പൊക്ക സമയത്തു മരിച്ച കുടുംബാംഗത്തിന്റെ സംസ്കാരം കുടുംബക്കല്ലറയിൽ നടത്താൻ വെള്ളമിറങ്ങുന്നതും കാത്തിരിക്കുന്ന ഒരു കുടുംബം. ആ ദിവസങ്ങളില്‍ അവരുടെ ജീവിതത്തിലെ ചില പഴയ രഹസ്യങ്ങളും കള്ളത്തരങ്ങളുമൊക്കെ പുറത്തുവരുന്നു. അതു കുടുംബബന്ധങ്ങളെ സ്വാധീനിക്കുന്നതും അവർക്കു തുടര്‍ന്നുള്ള സാഹചര്യങ്ങളെ കൈകാര്യം ചെയ്യേണ്ടിവരുന്നതുമാണു സിനിമ’ – ക്രിസ്റ്റോ ടോമി രാഷ്ട്രദീപികയോടു പറഞ്ഞു. സിനിമയിലെത്തിയത്… പ്ലസ്ടുകാലത്ത് എറണാകുളത്തു ഫിലിം സൊസൈറ്റികളില്‍ സിനിമ കാണൽ ശീലമായതോടെ ഫിലിം മേക്കിംഗില്‍ താത്പര്യമായി. എന്‍ജി. എന്‍ട്രന്‍സ് കോച്ചിംഗ് നിര്‍ത്തി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാന്‍ തീരുമാനിച്ചു. പക്ഷേ, പ്രവേശന പരീക്ഷയ്ക്കു ഡിഗ്രി നിര്‍ബന്ധം. അങ്ങനെ മാസ് കമ്യൂണിക്കേഷന്‍ പഠനത്തിനു തിരുവനന്തപുരം മാര്‍ ഇവാനിയോസിൽ. അക്കാലത്തു…
Read Moreഓപ്പറേഷൻ ചെയ്യാൻ കൈക്കൂലി, വാർഡിലെ ചികിത്സയ്ക്കും പണം വേണം; ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരേ ആരോപണവുമായി യുവതി
ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരേ ഗുരുതര ആരോപണവുമായി യുവതി.ആശുപത്രി സൂപ്രണ്ട് കൈക്കൂലി വാങ്ങിയെന്നും തുക കുറഞ്ഞതിനാൽ രോഗിയെ നോക്കിയില്ലെന്നുമാണ് ആരോപണം. കാലിന് മൈനര്‍ ശസ്ത്രക്രിയ നടത്താനെത്തിയ ഹരിപ്പാട് സ്വദേശി അനിമോന്റെ ഭാര്യയാണ് ആരോപണവുമായി രംഗത്തെത്തിയത്.ശസ്ത്രക്രിയയ്ക്ക് മുൻപ് കൈക്കൂലി നൽകിയെന്നും ശസ്ത്രക്രിയയ്ക്കുശേഷം കൂടുതൽ തുക കൈക്കൂലിയായി ആവശ്യപ്പെട്ടെന്നും ബീന പറഞ്ഞു. എന്നാൽ ഈ തുക നൽകാതിരുന്നതിനാൽ ഡോക്ടര്‍ ഭര്‍ത്താവിനെ തിരിഞ്ഞുനോക്കിയില്ലെന്നും കുറ്റപ്പെടുത്തി. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ബീന പരാതി നൽകിയിട്ടുണ്ട്. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. അനിമോന് മതിയായ ചികിത്സ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്കി.
Read Moreതമിഴ് പെണ്‍കൊടിയായി ഹന്‍സിക; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
തമിഴ്, തെലുങ്ക് സിനിമകൾക്കൊപ്പം ബോളിവുഡിലും തിളങ്ങി നിൽക്കുന്ന താരമാണ് ഹൻസിക. അഭിനയ രംഗത്തു മാത്രമല്ല ഫാഷൻ രംഗത്തും ഒട്ടും പിന്നിലല്ല താരം. ജീവിതത്തിലെ പ്രധാന നിമിഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഹൻസികയുടെ ട്രെഡീഷണൽ ഹാഫ് സാരിയിലുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞ കളറിലുള്ള പാവടയും വെള്ള ദാവണിയും അടങ്ങുന്ന സെറ്റാണിത്. ഹെവി വർക്കുകളുള്ള ബ്ലൗസും ഒപ്പം അണിഞ്ഞിരിക്കുന്നു. ദാവണി സെറ്റിനു ചേർന്ന സ്റ്റൈലിലുള്ള മാലയും വളകളും നെറ്റിച്ചുട്ടിയും അരപ്പട്ടയും ജിമിക്കിയും ഒപ്പം അണിഞ്ഞിട്ടുണ്ട്. മുടിയിൽ മുല്ലപ്പൂവും താരം അണിട്ടുണ്ട്.
Read Moreകൊടുംവളവുകളും കുത്തിറക്കവും അപകടത്തിന് കാരണമാകും; കെഎസ്ആര്‍ടിസി മിനി ബസുകള്‍ ഹൈറേഞ്ച് പാതകളില്‍ സുരക്ഷിതമാവില്ലെന്ന് ജീവനക്കാർ
‘കോട്ടയം: കെഎസ്ആര്‍ടിസി പുതുതായി നിരത്തിലിറക്കുന്ന മിനി ബസുകള്‍ ഹൈറേഞ്ച് റൂട്ടുകളില്‍ പ്രായോഗികമാകില്ലെന്ന് ജീവനക്കാര്‍. കുമളി, കട്ടപ്പന റൂട്ടുകളില്‍ നിറയെ ആളുമായി മിനി ബസുകള്‍ കയറ്റം കയറില്ലെന്നും യാത്ര സുരക്ഷിതമാകില്ലെന്നുമാണ് ആശങ്ക. മിനി ബസുകളില്‍ യാത്രക്കാരെ നിർത്തി സര്‍വീസ് നടത്തുക ദുഷ്ക്കരമാണ്. 48 സീറ്റ് വലിയ ബസുകളില്‍ 15 പേരെ നിർത്തി കൊണ്ടുപോകാന്‍ അനുമതിയുണ്ട്. കോട്ടയത്തുനിന്നു സൂപ്പര്‍ ഫാസ്റ്റും ടൗണ്‍ ടു ടൗണും മൂന്നു മണിക്കൂറിലും ഫാസ്റ്റ് പാസഞ്ചര്‍ മൂന്നു മണിക്കൂറിലും ഓര്‍ഡിനറി നാലു മണിക്കൂറിലും കുമളിയിലും കട്ടപ്പനയിലും ഓടിയെത്തേണ്ടതാണ്. മിനി ബസ് ഈ സമയത്തിനുള്ളില്‍ ഓടിയെത്തില്ല. മാത്രവുമല്ല കൊടുംവളവുകളും കുത്തിറക്കവുമുള്ള ഹൈറേഞ്ച് പാതയില്‍ ചെറു ബസുകളുടെ സര്‍വീസ് അപകടത്തിന് കാരണമാകും. 2002ല്‍ കെഎസ്ആര്‍ടിസി 350 മിനി ബസുകള്‍ വാങ്ങിയിരുന്നു. തുടര്‍ച്ചയായി കേടുപാടുകള്‍ വന്നതോടെ നഷ്ടം പെരുത്തു. അറ്റകുറ്റപ്പണിക്ക് വന്‍തുക മുടക്കേണ്ടിവന്നതിനാല് ബസുകള്‍ കട്ടപ്പുറത്തായി. പത്താം വര്‍ഷം ബസുകള്‍…
Read More