തലശേരി: ലോക്സഭാ തെരഞ്ഞടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ പോലീസിലടക്കം ഭരണത്തിൽ പിടിമുറുക്കാൻ സിപിഎം. ഇതിന്റെ ആദ്യപടിയായി പാർട്ടിയുടെ നിർദേശ പ്രകാരം പോലീസിനുള്ളിൽ സമൂല മാറ്റങ്ങൾക്ക് സർക്കാർ തുടക്കം കുറിച്ചു. ലോക്കൽ പോലീസിനെ കറകളഞ്ഞ കാക്കിക്കുള്ളിലാക്കാനാണ് ആദ്യ നീക്കം. ഇതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിന് പാർട്ടിയുടെ നിർദേശപ്രകാരം രഹസ്യ പോലീസ് രംഗത്തെത്തി. പോലീസിലെതന്നെ വിശ്വസിക്കാവുന ്നവരാണ് രഹസ്യ പോലീസായി സർക്കാരിന് വിവരം ശേഖരിച്ചു നൽകുക. എസ്ഐ മുതൽ എസ്പിമാർവരെയുള്ളവരുടെ രഹസ്യവും പരസ്യമായ മുഴുവൻ വിവരങ്ങളും ശേഖരിക്കാനാണ് രഹസ്യ പോലീസിന് നിർദേശം ലഭിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ആരാഞ്ഞു കൊണ്ട് ചോദ്യാവലിയുമായാണ് പ്രത്യേക അന്വേഷണസംഘം കേരളം മുഴുവൻ വിവരങ്ങൾ തേടുന്നത്. ഇതിനു പുറമേ സ്റ്റേഷൻ ചുമതലയിൽനിന്ന് എസ്ഐമാരെ മാറ്റി സിഐ മാർക്ക് ചുമതല നൽകുന്ന നടപടി പുനഃപരിശോധിക്കാനും ആഭ്യന്തരവകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ലോക്കൽ പോലീസിലെ…
Read MoreDay: June 27, 2024
അസാൻജ് സ്വതന്ത്രനായി ഓസ്ട്രേലിയയിൽ കാലുകുത്തി
കാൻബറ: അമേരിക്കൻ കോടതിയിൽ നിയമനടപടികൾ പൂർത്തിയാക്കിയ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് സ്വദേശമായ ഓസ്ട്രേലിയയിൽ തിരിച്ചെത്തി. ഇന്നലെ വൈകുന്നേരം കാൻബറയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ ഭാര്യ സ്റ്റെല്ലയും പിതാവ് ജോൺ ഷിപ്റ്റണും സ്വീകരിച്ചു. ഇരുവരെയും അസാൻജ് ആലിംഗനം ചെയ്തു. വിക്കിലീക്സ് സ്ഥാപകനായ അസാൻജ് അമേരിക്കൻ പ്രോസിക്യൂഷനുമായുണ്ടാക്കിയ ധാരണയനുസരിച്ച് തിങ്കളാഴ്ചയാണു ലണ്ടനിലെ ബെൽമാർഷ് ജയിലിൽനിന്നു മോചിതനായത്. ധാരണപ്രകാരം ഇന്നലെ അദ്ദേഹം ഓസ്ട്രേലിയയോടു ചേർന്ന അമേരിക്കൻ പ്രദേശമായ നോർത്തേൺ മരിയാന ദ്വീപിലെ ഫെഡറൽ കോടതിയിൽ ഹാജരായി. വിക്കിലീക്സിലൂടെ അമേരിക്കൻ പ്രതിരോധരഹസ്യങ്ങൾ ചോർത്തിയതിനു ചുമത്തപ്പെട്ട ചാരവൃത്തിക്കേസിൽ അസാൻജ് കോടതിയിൽ കുറ്റം സമ്മതിച്ചു.
Read Moreമയക്കുമരുന്നു കടത്തുകാർ മരണവ്യാപാരികൾ: മാർപാപ്പ
.വത്തിക്കാൻ സിറ്റി: മയക്കുമരുന്നു കടത്തുകാർ മരണവ്യാപാരികളാണെന്ന് ഫ്രാൻസിസ് മാർപാപ്പ. അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധദിനമായ ഇന്നലെ വത്തിക്കാനിൽ പ്രതിവാര പൊതുദർശന പരിപാടിക്കിടെ പ്രഭാഷണം നടത്തുകയായിരുന്നു മാർപാപ്പ. മയക്കുമരുന്ന് ഉത്പാദനവും മയക്കുമരുന്ന് കടത്തും തടയുകയെന്നത് നമ്മുടെ ധാർമിക ഉത്തരവാദിത്വമാണെന്ന് മാർപാപ്പ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം സമൂഹത്തെ ഏറെ ദോഷകരമായി ബാധിക്കുന്നു. ചില രാജ്യങ്ങളിൽ നടപ്പാക്കിയതുപോലെ, മയക്കുമരുന്നിന്റെ ഉപഭോഗം ഉദാരമാക്കുന്നതിലൂടെ മയക്കുമരുന്ന് ആശ്രിതത്വം കുറയ്ക്കാൻ കഴിയില്ല. ഇതൊരു വ്യാമോഹമാണ്. ഉദാരമാക്കപ്പെടുന്പോൾ ഒരുവൻ അതു കൂടുതൽ ഉപയോഗിക്കുന്നു. മയക്കുമരുന്നിന് അടിമകളായവരുടെയും അവരുടെ കുടുംബങ്ങളുടെയും നിരവധി ദുരന്തകഥകൾ അറിയാവുന്നതിനാൽ, അപകടരമായ ഈ വസ്തുക്കളുടെ ഉത്പാദനവും കടത്തും അവസാനിപ്പിക്കേണ്ടത് ധാർമികമായ ഉത്തരവാദിത്വമാണ് – മാർപാപ്പ പറഞ്ഞു. മയക്കുമരുന്ന് ഉത്പാദനവും കടത്തും പരിസ്ഥിതിയിൽ വിനാശകരമായ സ്വാധീനമുണ്ടാക്കുമെന്ന് ആമസോണ്‍ ചൂണ്ടിക്കാട്ടി മാർപാപ്പ പറഞ്ഞു.
Read Moreകാല്‍മുട്ടുകളിലെ വേദനയും നീര്‍ക്കെട്ടും
കാല്‍മുട്ടുകളില്‍ വേദനയും നീര്‍ക്കെട്ടും കാരണം കാലുകള്‍ മടക്കാനും നിവര്‍ത്താനും കൂടി പ്രയാസം അനുഭവിക്കുന്നവര്‍ ഒരുപാട് പേരാണ് നമുക്കിടയിലുള്ളത്. കാല്‍മുട്ടുകള്‍ നിവര്‍ത്താനും മടക്കാനും കഴിയണം. ശരീരഭാരം താങ്ങുന്ന പ്രധാന സന്ധികളില്‍ ഒന്നാണ് കാല്‍മുട്ടുകള്‍. കാല്‍മുട്ടുകള്‍/മടക്കാനും നിവര്‍ത്താനും കഴിയാതെവരുന്നത് കാല്‍മുട്ടുകളില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചതിന്റെ തെളിവാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങൾകാല്മുട്ടുകളില് ചലനം പ്രയാസമാകുമ്പോള്‍ കാര്യങ്ങളെല്ലാം തകിടംമറിയും. മുമ്പ് ചെയ്തിരുന്നതു പോലെ നടക്കാനോ ജോലികള്‍ ചെയ്യാനോ കഴിയാത്ത അവസ്ഥയാകും. അതിന്റെ ഭാഗമായി ഒരുപാട് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ പിന്നീട് ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രധാന പ്രശ്നങ്ങള്‍ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ നിലഎന്നിവയാണ്.” ജീവിതശൈലിയിൽ മാറ്റങ്ങൾമുന്കാലങ്ങളില് ഇത് ഇന്നത്തെ പോലെ വ്യാപകമായി കണ്ടിരുന്നില്ല. അക്കാലങ്ങളില്‍ ഇത് കായിക താരങ്ങളിലാണ് കൂടുതല്‍ കാണാന്‍ കഴിഞ്ഞിരുന്നത്. ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള നല്ലതല്ലാത്ത മാറ്റങ്ങള്‍ മുട്ടുവേദന വ്യാപകമായി കണ്ടുവരുന്നതിന് ഒരു പ്രധാന കാരണമാണ്. ശരീരഭാരം താങ്ങുന്ന സന്ധികൾജീവിതത്തില്…
Read Moreനിങ്ങള്‍ സുരക്ഷിതയല്ലെന്ന് തോന്നുന്നുണ്ടോ? ഒപ്പമുണ്ട് കേരളാ പോലീസിന്റെ പോല്‍ ആപ്പ്
കൊച്ചി: സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാണെന്ന് അവകാശപ്പെടുമ്പോഴും പകല്‍ സമയത്തു പോലും പൊതു നിരത്തില്‍ സ്ത്രീകള്‍ അപമാനിക്കപ്പെട്ട അവസ്ഥ ഇന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സാഹചര്യത്തിലും മറ്റ് താന്‍ സുരക്ഷിതയല്ലെന്ന് തോന്നല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉണ്ടാകാറുണ്ടോ? ഇത്തരം സാഹചര്യം കേരള പോലീസിന്റെ പോല്‍ ആപ്പ് രജിസ്റ്റര്‍ ചെയ്യാം. ലൊക്കേഷന്‍ പോലീസ് കണ്ട്രോള് റൂമിലെത്തുംഎന്തെങ്കിലും അപകടകരമായ സാഹചര്യത്തില്‍ പോല്‍ ആപ്പിലെ എസ്ഓഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ നില്ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പോലീസ് കണ്ട്രോള് റൂമില്‍ ലഭിക്കും. ഉടന്‍ തന്നെ പോലീസ് സഹായം ലഭിക്കും. പോല്‍ ആപ്പില്‍ മൂന്ന് എമര്‍ജന്‍സി നമ്പര്‍ ചേര്‍ക്കാനുള്ള ഓപ്ഷന് ലഭ്യമാണ്. അങ്ങനെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ എസ്ഓഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന അതേസമയം ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങള്‍ അപകടത്തിലാണെന്ന സന്ദേശം എത്തും. വളരെയെളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന…
Read Moreയുവാവിനെ ക്രൂരമായി മര്‍ദിച്ച് കാര്‍ തട്ടിയെടുത്തു; സൈജു തങ്കച്ചനും കൂട്ടാളികള്‍ക്കുമെതിരേ കേസ്
കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചനും സുഹൃത്തുക്കള്‍ക്കുമെതിരേ യുവാവിനെ മര്‍ദിച്ച് കാര്‍ തട്ടിയെടുത്തതിന് കേസ്. സൈജു തങ്കച്ചന് ഒന്നാം പ്രതിയും എറണാകുളം സ്വദേശികളായ റെയ്സ് രണ്ടാം പ്രതിയായും കണ്ടാല്‍ തിരിച്ചറിയാവുന്ന ഒരു യുവതിക്കുമെതിരേയുമാണ് എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസ് എടുത്തതിനു പിന്നാലെ സൈജുവും സംഘവും ഒളിവില്‍ പോയി. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രേമാനന്ദ കൃഷ്ണന് അറിയിച്ചു.ക്രൂര മര്‍ദനത്തില്‍ പരിക്കേറ്റ കുണ്ടന്നൂര്‍ സ്വദേശി അഭിനന്ദാണ് പോലീസില്‍ പരാതി നല്‍കിയത്. സൈജു പ്രതിയായ കേസില്‍ നിന്നടക്കം ഒഴിവാക്കി കൊടുക്കുന്നതിന് ദത്താത്രേയ സ്വരൂപ് സ്വാമി എന്നയാള്‍ക്ക് 15 ലക്ഷം രൂപ ഇവര്‍ കൊടുത്തിരുന്നു. ഇതിന് ഇടനിലക്കാരനായി നിന്നത് അഭിനന്ദായിരുന്നു. വീടിന്റെ ഇലക്ട്രിക്കല്‍ ഡിസൈന്‍ സംബന്ധിച്ച് നേരില്‍ സംസാരിക്കാനെന്ന് പറഞ്ഞ് പ്രതികള്‍ അഭിനന്ദിനെ ചിലവന്നൂരിലെ…
Read Moreസിവിൽ സർവീസ് എന്ന സ്വപ്നം: ബ്രെയിൻ ട്യൂമർ ബാധിച്ച ഒൻപത് വയസുകാരൻ ഒരു ദിവസത്തേക്ക് ഐപിഎസ് ഓഫീസറായി; ഇത് അവന്റെ ആഗ്രഹ സാഫല്യം
ഇന്ത്യയിലെ ഒട്ടുമിക്ക യുവാക്കളുടെയും സ്വപ്നമാണ് സിവിൽ സർവീസ്. സ്ഥിരതയുള്ള ഒരു ജോലി എന്നതിനപ്പുറം കാക്കി യൂണിഫോം ധരിക്കുന്നതും രാജ്യത്തെ സേവിക്കുന്നതും അഭിമാനമായാണ് യുവാക്കൾ കാണുന്നതും. സിവിൽ സർവീസ് പരീക്ഷകൾ വിജയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിന് കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമാണ്. ചിലപ്പോൾ യുപിഎസ്സിയിൽ വിജയം കൈവരിക്കുന്നതിന് ഉദ്യോഗാർഥികൾക്ക് വർഷങ്ങളുടെ പരിശ്രമവും വേണ്ടി വന്നേക്കാം. എന്നാൽ വാരണാസിയിൽ നിന്നുള്ള ഒരു ഒമ്പത് വയസുകാരൻ തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. ഒരു ദിവസം കൊണ്ട് കുട്ടി ഐപിഎസ് ഓഫീസറായി മാറി. ബ്രെയിൻ ട്യൂമർ ബാധിച്ച് ഉത്തർപ്രദേശിലെ മഹാമന കാൻസർ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. രൺവീർ ഭാരതിയുടെ സ്വപ്നമായിരുന്നു സിവിൽ സർവീസ്. ഉത്തർപ്രദേശിലെ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്മെന്റ് മുൻകൈ എടുത്താണ് ഒരു ദിവസം കുട്ടിയെ ഐപിഎസ് ഓഫീസറാക്കിയത്. എഡിജി സോൺ വാരണാസി എക്സിൽ പങ്കിട്ട പോസ്റ്റിൽ പോലീസ് യൂണിഫോം ധരിച്ച് രൺവീർ ഒരു ക്യാബിനിനുള്ളിൽ…
Read Moreകാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ രോഗബാധ; അസോസിയേഷന് ഭാരവാഹികളുടെ അനാസ്ഥ അന്വേഷിക്കണമെന്നു പരാതി
കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ താമസക്കാര്‍ അസുഖബാധിതരായ സംഭവത്തില്‍ ഫ്ളാറ്റ് അസോസിയേഷന് ഭാരവാഹികളുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി. ഫ്ളാറ്റിലെ താമസക്കാരായ മെല്വിന് ജോസും ഭാര്യയുമാണ് ഇതുസംബന്ധിച്ച് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. 500ലേറെ പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും പിടിപെട്ടത് കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയകള്‍ കലര്‍ന്നതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.മെല്‍വിന്റെ രണ്ടു വയസുള്ള മകന് ഒരാഴ്ചയും 74കാരനും ഹൃദ്രോഗിയുമായ പിതാവ് അഞ്ച് ദിവസവും അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. 15 ടവറുകളിലെ 1268 ഫ്ളാറ്റുകളിലായി 5000ത്തിലേറെ താമസക്കാരാണ് ഇവിടെയുള്ളത്. വെളളത്തില്‍ കോളിഫോം ബാക്ടിരീയയുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞിട്ടും ഇക്കാര്യങ്ങള്‍ മറച്ചുവച്ചുവെന്നും 15 ദിവസം കഴിഞ്ഞിട്ടാണ് ഇക്കാര്യം പുറത്തു പറയാന്‍ അസോസിയേഷന് ഭാരവാഹികള്‍ തയാറായതെന്നും പരാതിയില്‍ പറയുന്നു. ഇത്രയുമധികം പേരുടെ ജീവന് വച്ച് പന്താടുന്ന സമീപനമാണ് അസോസിയേഷന് ഭാരവാഹികളുടെ പക്കല്‍ നിന്നുണ്ടായിട്ടുള്ളതെന്നും അതിനാല്‍…
Read Moreഗൂഗിൾ മാപ്പ് വീണ്ടും ചതിച്ചു; വനത്തിനുള്ളിലെ ചപ്പാത്തിൽനിന്ന് കാർ പുഴയലേക്ക് മറിഞ്ഞു; യാത്രക്കാരെ രക്ഷപ്പെടുത്തി
കുറ്റിക്കോൽ (കാസർഗോഡ്): കുറ്റിക്കോൽ പള്ളഞ്ചിയിൽ പയസ്വിനി പുഴയ്ക്ക് കുറുകേയുള്ള ചപ്പാത്തിൽനിന്ന് കാർ പുഴയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കാർ ഒഴുകിപ്പോയി. ഇന്ന് രാവിലെയായിരുന്നു സംഭവം. അമ്പലത്തറ സ്വദേശികളായ അബ്ദുൽ റാഷിദ് (35), തസ്രീഫ് (36) എന്നിവരാണ് കാറിലുണ്ടായിരുന്നത്. പാണ്ടി വനത്തിനുള്ളിലെ കൈവരികളില്ലാത്ത ചപ്പാത്തിനു മുകളിലൂടെ പുഴ കരകവിഞ്ഞൊഴുകുകയായിരുന്നു. കർണാടകയിലെ ഉപ്പിനങ്ങാടിയിലേക്ക് പോവുകയായിരുന്ന ഇവർ ഗൂഗിൾ മാപ്പ് നോക്കിയാണ് ഈ വഴി വന്നതെന്ന് സംശയിക്കുന്നു. ചപ്പാത്തിനടിയിൽ കുടുങ്ങിയിരുന്ന ഒരു മരത്തടിയിൽ പിടികിട്ടിയതാണ് ഇവർക്ക് രക്ഷയായത്. കുറ്റിക്കോലിൽ നിന്നും അഗ്നിരക്ഷാസേനയെത്തി ഫൈബർ ബോട്ടിറക്കിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്.
Read Moreപ്രിയങ്ക ഗാന്ധിയെ നേരിടാൻ പത്മജ? അഭ്യൂഹങ്ങൾ ശക്തം; പ്രചരിക്കുന്ന വാർത്തയെക്കുറിച്ച് പത്മജാ വേണുഗോപാൽ രാഷ്ട്രദീപികിയോട് പറഞ്ഞതിങ്ങനെ…
തൃശൂർ: രാഹുൽഗാന്ധിക്കു പകരം വയനാട് ലോക്സഭ സീറ്റിൽ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനെത്തുന്പോൾ ബിജെപി പ്രിയങ്കക്കെതിരെ പത്മജ വേണുഗോപാലിനെ മത്സരരംഗത്തിറക്കുമെന്ന് അഭ്യൂഹം. എന്നാൽ ഇതേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പത്മജ വേണുഗോപാൽ രാഷ്ട്രദീപികയോടു പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലോ വയനാട് ലോക്സഭ തെരഞ്ഞെടുപ്പിലോ പത്മജവേണുഗോപാലിനെ ബിജെപി മത്സരിപ്പിക്കുമെന്ന പ്രചരണം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. വയനാട്, പാലക്കാട് സ്ഥാനാർഥികളുടെ കാര്യത്തിൽ ഇതുവരെയും ബിജെപിക്കുള്ളിൽ അന്തിമതീരുമാനമായിട്ടില്ല. കോണ്‍ഗ്രസിൽനിന്ന് ബിജെപിയിലേക്ക് വന്ന പത്മജയ്ക്ക് പാർട്ടി അംഗത്വമല്ലാതെ മറ്റു സ്ഥാനമാനങ്ങളൊന്നും ഇതുവരെയും നൽകിയിട്ടില്ല. കാബിനറ്റ് റാങ്കുള്ള ഏതെങ്കിലും ഉയർന്ന പദവിയിലേക്ക് പത്മജയെ പരിഗണിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഇപ്പോൾ ലോക്സഭ സമ്മേളനം നടക്കുന്നതിനാൽ അതു കഴിഞ്ഞ ശേഷമേ ഇനി പത്മജയുടെ പദവിയുടെ കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്നാണ് ഡൽഹിയിൽനിന്നുള്ള വിവരം. ഏതായാലും കോണ്‍ഗ്രസിൽനിന്നും ബിജെപിയിലേക്ക് എത്തിയ പത്മജയ്ക്ക് പ്രമുഖമായ ഒരു സ്ഥാനം നൽകണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ താൻ അതേക്കുറിച്ചൊന്നും…
Read More