പൂച്ചാക്കൽ: കൗതുക ക്കാഴ്ച്ചയായി മഞ്ഞനിറത്തിലെ ആമ. പാണാവള്ളി പഞ്ചായത്തിൽ പത്താം വാർഡിൽ മാവുങ്കൽവെളി അനീഷിന്റെ വീട്ടുമുറ്റത്തെത്തിയ മഞ്ഞനിറത്തിലുള്ള ആമയാണ് കൗതുകമായത്. ആമയുടെ തല, വാൽ, കൈ, പുറംതോട് എല്ലാം മഞ്ഞ നിറത്തിലാണ്. ഇന്നലെ വൈകിട്ടാണ് ആമയെ വീട്ടുമുറ്റത്ത് കണ്ടത്. ജനിതിക വൈകല്യമാണ് നിറമാറ്റത്തിന് കാരണമെന്നാണ് നിഗമനം. കഴിഞ്ഞദിവസം ചേർത്തല തുറവൂരിൽ ഇത്തരത്തിലുള്ള ആമയെ കണ്ടെത്തിയിരുന്നു. വനം വകുപ്പിനെ വിവരമറിയിച്ച് കാത്തിരിക്കുകയാണ് വീട്ടുകാർ.മഞ്ഞനിറത്തിലുള്ള ആമയെ കാണാൻ നിരവധിപ്പേരാണ് അനീഷിന്റെ വീട്ടിൽ എത്തുന്നത്.
Read MoreDay: June 27, 2024
നടന് സിദിഖിന്റെ മകന് റാഷിന് അന്തരിച്ചു
കൊച്ചി: നടന് സിദ്ദിഖിന്റെ മകന് റാഷിന്(37) അന്തരിച്ചു. മൂന്നു മക്കളില്‍ മൂത്തയാളാണ്. ഖബറടക്കം ഇന്ന് വൈകുന്നേരം നാലിന് പടമുകള്‍ ജുമാ മസ്ജിദില്‍ നടക്കും. അമ്മ: സഹോദരങ്ങള്‍ : ഫര്ഹീന്, ഷഹീന് സിദിഖ്. സാപ്പി എന്നു വിളിപ്പേരുള്ള റാഷിന്റെ വിശേഷങ്ങള്‍ സിദിഖ് സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന സാപ്പിയെ സ്പെഷല്‍ ചൈല്‍ഡ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും നിറ സാന്നിധ്യമായിരുന്ന സാപ്പിയുടെ പിറന്നാള്‍ കഴിഞ്ഞ നവംബര്‍ 26-ന് ആഘോഷിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും സിദിഖ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
Read More33 കോടി രൂപ ജാക്ക്പോട്ടിൽ നേടി; സന്തോഷ വാർത്ത അറിഞ്ഞ് വിജയി ഹൃദയഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു
താങ്ങാനാവാത്ത വിഷമം മാത്രമല്ല അമിത സന്തോഷവും ചിലപ്പോൾ മനുഷ്യ ഹൃദയത്തെ സ്തംഭിപ്പിച്ചേക്കാം. അത്തരമൊരു സംഭവത്തിന്റെ തെളിവാണ് എക്സിൽ വൈറലാകുന്ന ഒരു വീഡിയോ വിശദമാക്കുന്നത്. സംഭവം എന്തെന്നാൽ സിംഗപ്പൂരിലെ ഒരു കാസിനോയിൽ 4 മില്യൺ ഡോളറിന്റെ(33.87 കോടി രൂപ) ജാക്ക്പോട്ട് അടിച്ചയുടനെ വിജയി ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു. ശനിയാഴ്ച മറീന ബേ സാൻഡ്സ് കാസിനോയിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരു സ്ത്രീ വീണുകിടക്കുന്ന ആളുടെ അരികിൽ ഇരുന്ന് സഹായത്തിനായി അപേക്ഷിക്കുന്നതും കാണാൻ കഴിയും. കാസിനോ ജീവനക്കാരും സംഭവസ്ഥലത്തുണ്ട്. ‘ഒരു മനുഷ്യൻ കാസിനോയിൽ 4 മില്യൺ ഡോളർ നേടുന്നു, തുടർന്ന് ഹൃദയാഘാതം മൂലം നിമിഷങ്ങൾക്കകം മരിക്കുന്നു.സിംഗപ്പൂരിലെ മറീന ബേ സാൻഡ്സ് കാസിനോയിൽ 4 മില്യൺ ഡോളർ വിജയിച്ച ഒരാൾ തൻ്റെ വിജയത്തിൻ്റെ ഞെട്ടലും ആവേശവും കാരണം ഹൃദയസ്തംഭനത്തെ തുടർന്ന് ഉടൻ തന്നെ മരിച്ചു’ എന്ന കുറിപ്പോടെയാണ് സോഷ്യൽ…
Read Moreകൊലപാതകക്കേസിൽ നടിയെ വീട്ടിലെത്തിച്ച് അന്വേഷണം; തിരിച്ചെത്തിയപ്പോൾ അണിഞ്ഞൊരുങ്ങി സുന്ദരിയായി നടി; മേക്കപ്പിടാന്‍ സൗകര്യമൊരുക്കിയ പോലീസുകാരിക്ക് എട്ടിന്റെ പണി
ബംഗളൂരു: രേണുകാസ്വാമി വധക്കേസിലെ പ്രതിയായ നടി പവിത്ര ഗൗഡ പോലീസ് കസ്റ്റഡിയിലിരിക്കെ മേക്കപ്പ് ചെയ്ത സംഭവത്തില്‍ വനിതാ സബ് ഇന്‍സ്പെക്ടര്‍ക്ക് കര്‍ണാടക പോലീസിന്റെ നോട്ടീസ്. നടിയെ കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിനായി അവരുടെ വസതിയിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാല്‍ പോലീസുകാര്‍ക്കൊപ്പം മടങ്ങുമ്പോള്‍ പവിത്ര ലിപ്സ്റ്റിക്കും മേക്കപ്പും പുരട്ടി പുഞ്ചിരിക്കുന്നതായി കാണപ്പെട്ടു. കൊലപാതകത്തില്‍ പവിത്ര ഗൗഡ ഒരു കുറ്റബോധവും കാണിക്കാത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിയായ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ അണിഞ്ഞൊരുങ്ങിയത് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഡിസിപി (വെസ്റ്റ്) ഓഫീസില്‍ നിന്ന് എസ്ഐക്ക് നോട്ടീസ് നല്‍കുകയും വിശദീകരണം തേടുകയും ചെയ്തു. ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയെ (33) കൊലപ്പെടുത്തിയ കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്ശന് തുഗുദീപ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ എന്നിവരും മറ്റ് 15 പേരുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
Read Moreഅത്ഭുതകരമായ രക്ഷപെടൽ… ഉറക്കത്തിൽ ദേഹത്ത് എന്തോ വീണു; മകനെയുമെടുത്ത് ചാടി എണീറ്റപ്പോൾ മുറിയുടെ ഭിത്തി തകർന്ന് വീണത് കട്ടിലിലേക്ക്
ചിങ്ങവനം: കനത്ത മഴയിൽ വീടിന്റെ കിടപ്പുമുറി ഇടിഞ്ഞുവീണു. ഉറങ്ങിക്കിടന്നിരുന്ന അച്ഛനും മകനും വലിയ അത്യാഹിതത്തിൽനിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ചാന്നാനിക്കാട് വിഷ്ണു ക്ഷേത്രത്തിന് സമീപം പിള്ളക്കൊണ്ടൂർ വിഷ്ണു പി. വിജയന്റെ വീടാണ് ഇടിഞ്ഞുവീണത്. ഇന്നലെ പുലർച്ചെ ആറിനാണ് സംഭവം. ഉറക്കത്തിലായിരുന്ന വിഷ്ണുവും മകനും കട്ടിലിലേക്ക് മണ്ണ് വീഴുന്നതറിഞ്ഞ് ഉറക്കമുണർന്നപ്പോൾ മുറിയുടെ ഭിത്തിയിൽ വിള്ളൽ വീഴുന്നത് കാണുകയായിരുന്നു. ഉടൻതന്നെ മകനെയുമെടുത്ത് പുറത്ത് കടന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. പെട്ടെന്നുതന്നെ ഭിത്തിയും മേൽക്കൂരയും കട്ടിലിലേക്കും മറ്റു ഭാഗങ്ങളിലേക്കും തകർന്നുവീണു. അപകടം നടക്കുമ്പോൾ അമ്മ രാധയും ഭാര്യ സുമിയും അടുക്കളയിലായിരുന്നു. കിടപ്പുമുറിയും മുറിക്കുള്ളിലെ സാധനങ്ങളും തകർന്ന നിലയിലാണ്.
Read Moreതിരിമുറിയാതെ മഴ, തിരുവാതിര ഞാറ്റുവേലയെത്തി; കര്‍ഷകര്‍ക്ക് നടീല്‍ക്കാലം
കോട്ടയം: കര്‍ഷകര്‍ക്കു വരദാനമായ തിരുവാതിര ഞാറ്റുവേലയെത്തി. തിരിമുറിയാതെ മഴപെയ്യുന്ന ഈ ദിവസങ്ങളാണ് കേരളത്തിന് നടീല്‍കാലം. തെങ്ങ്, മാവ്, പ്ലാവ്, റമ്പുട്ടാന്, തേക്ക് തൈകളും കുരുമുളക് വള്ളിയുമൊക്കെ നടാന്‍ ഏറ്റവും അനുയോജ്യമായ ദിവസങ്ങള്‍. ഞാറ്റുവേല മഴയില്‍ വളക്കൂര്‍ കൂടുതലുണ്ടെന്നാണ് വിശ്വാസം. പഴമക്കാരുടെ കാര്‍ഷിക കലണ്ടറാണ് ഞാറ്റുവേല. ജൂലൈ ഏഴിന് അവസാനിക്കുന്ന ഞാറ്റുവേലയില്‍ കൊമ്പൊടിച്ചു കുത്തിയാലും കിളിര്‍ക്കുമെന്നാണ് പഴമൊഴി. നെല്‍പ്പാടങ്ങളില്‍ കള പറിച്ചു വളമിടുന്ന കാലവുമാണിത്.
Read Moreപ്രായം ഒരു പ്രശ്നമല്ല: 71-ാം വയസിൽ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് സ്വപ്ന സാക്ഷാത്കാരം; മിടുക്കിയാണ് മരീസ
പ്രായമായി… ഇനി നടക്കില്ല എന്ന് കരുതി സ്വപ്നങ്ങൾ മാറ്റിവച്ച നിരവധി സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സ്വപ്നങ്ങൾക്ക് പിന്നാലെ കുതിക്കാൻ പ്രായം ഒരു തടസമാണോ? അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മരീസ തേജോ. സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്ന 71 കാരിയായ യുഎസ് വനിത ഒടുവിൽ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഹൂസ്റ്റണിൽ സംഘടിപ്പിച്ച മിസ് ടെക്സസ് യുഎസ്എ മത്സരത്തിലാണ് മരിസ തേജോ പങ്കെടുത്തത്. 75 മത്സരാർഥികളിൽ ഒരാളായിരുന്നു അവർ. മരീസയ്ക്ക് മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും പങ്കെടുക്കുന്നതിനും തന്റെ കഴിവിൽ സ്വയം വിശ്വസിച്ചതിനും ലോകം അവരെ അഭിനന്ദിച്ചു. അങ്ങനെ മിസ് ടെക്സസ് യുഎസ്എ മത്സരത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വനിതയായി അവർ മാറി. ‘മിസ് ടെക്സസ് യുഎസ്എ മത്സരത്തിൽ ഒരു മത്സരാർഥിയെന്ന നിലയിൽ ഈ അവിശ്വസനീയമായ പുതിയ അനുഭവത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടയാണ്. ഏത് പ്രായത്തിലും സൗന്ദര്യമുണ്ടെന്ന് വിശ്വസിക്കാനും സ്ത്രീകളെ പ്രചോദിപ്പിക്കാനും…
Read Moreഡീസലിൽ വെള്ളം: പാലായിലെ പന്പ് അടയ്ക്കാൻ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഉത്തരവ്; പരാതി നൽകി 48 മണിക്കൂറിനുള്ളിൽ ഫലപ്രദമായ ഇടപെടൽ
പാലാ: ഡീസലിൽ വെള്ളം കണ്ടെത്തിയെന്ന പരാതിയിൽ പമ്പിലെ ഡീസൽ വിൽപ്പന നിർത്തി വയ്ക്കാനും പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ ഉത്തരവ്. പൊതുപ്രവർത്തകനും സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ മുണ്ടുപാലം ജയിംസ് വടക്കന്റെ പരാതിയിലാണ് 48 മണിക്കൂറിനുള്ളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഫലപ്രദമായ ഇടപെടൽ. കഴിഞ്ഞ 17ന് ജയിംസിന്റെ മരുമകനും കോട്ടയം ഐസിഐസിഐ ബാങ്ക് മാനേജരുമായ ജിജു കുര്യൻ പാലാ കടപ്പാട്ടൂരുള്ള ഐഒസിയുടെ പെട്രോൾ പമ്പിൽ നിന്നും 36 ലിറ്ററോളം ഡീസൽ കാറിൽ നിറച്ചു. കോട്ടയത്ത് എത്തുന്നതിനിടെ പല തവണ സൂചനാലൈറ്റുകൾ തെളിയുകയും ബീപ് ശബ്ദം മുഴക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ജിജു കാർ കോട്ടയത്തെ ഷോറൂമിൽ എത്തിക്കുകയും പരിശോധന നടത്തുകയും ചെയ്തു. തുടർന്ന് ഡീസലിൽ വെള്ളം കണ്ടെത്തുകയായിരുന്നു. ഷോറൂമിലെ വർക്ക് ഷോപ്പിൽ ഡീസൽ നീക്കം ചെയ്യുകയും ഡീസൽ ടാങ്കും…
Read Moreസെമി ഫൈനലിന് റിസർവ് ദിനം ഇല്ല; മഴ മുടക്കിയാൽ ഇന്ത്യ ഫൈനലിൽ
ജോർജ്ടൗണ് (ഗയാന): ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ പോരാടും. വാശിയേറിയ പോരാട്ടത്തിന് ഭീഷണിയായി മഴ. സെമി ഫൈനലിന് റിസർവ് ദിനം ഇല്ല. മഴയ്ക്ക് 90 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം. മൂന്ന് ദിവസമായി ഗയാനയിൽ കനത്ത മഴയാണ്. അതുകൊണ്ടുതന്നെ ഇന്ത്യ x ഇംഗ്ലണ്ട് സെമി ഫൈനൽ ഒരുപക്ഷേ, നടന്നേക്കില്ല. അങ്ങനെയെങ്കിൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. കാരണം, സൂപ്പർ എട്ട് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയാണ് ഇംഗ്ലണ്ടിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചത്. സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്നു. സൂപ്പർ രണ്ട് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാണ് ഇംഗ്ലണ്ട്. മാത്രമല്ല, ലീഗ് റൗണ്ടിൽ ഗ്രൂപ്പ് എയിൽ ഇന്ത്യ ഒന്നാമതായപ്പോൾ ഇംഗ്ലണ്ട് ബിയിൽ രണ്ടാം സ്ഥാനക്കാരായിരുന്നു. റിസർവ് ദിനം ഇല്ലാത്തതിനാൽ എക്സ്ട്രാ 250 മിനിറ്റ് മത്സരത്തിനായി മാറ്റിവച്ചിട്ടുണ്ട്. അപ്പോഴും നടന്നില്ലെങ്കിൽ മാത്രമേ മത്സരം ഉപേക്ഷിക്കൂ.
Read Moreമോഷണത്തിനിടെ ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങൾ ഫോണിൽ പകർത്തി വാട്സ്ആപിൽ അയച്ചു കൊടുത്തു; പത്ത് ലക്ഷം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് കള്ളന്റെ ഭീഷണി
റായ്പൂർ: മോഷ്ടിക്കാൻ വീട്ടിൽ അതിക്രമിച്ച് കയറിയ കള്ളൻ ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങൾ കാമറയിൽ പകർത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചു. ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെ ദമ്പതിമാർ പോലീസിൽ പരാതി നൽകിയതോടെ കള്ളൻ കുടുങ്ങുകയായിരുന്നു. ഛത്തീസ്ഗഡിലാണ് സംഭവം.സർക്കാർ ജോലിക്കായി പരീക്ഷകളെഴുതിയിരുന്ന വിനയ് കുമാർ(28) ജോലി കിട്ടാതായതോടെ മോഷണത്തിലേക്ക് തിരിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മോഷ്ടിക്കാനായി രാത്രി ദമ്പതികളുടെ വീട്ടിലെത്തിയ പ്രതി ഇവരുടെ സ്വകാര്യ നിമിഷങ്ങൾ ചിത്രീകരിച്ചു. പിന്നീട് ഈ ദൃശ്യങ്ങൾ ദമ്പതികൾക്ക് ഇയാൾ വാട്സ്ആപിലൂടെ അയച്ചു നൽകുകയും ചെയ്തു. പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പത്ത് ലക്ഷം രൂപ വേണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. എന്നാൽ വാട്സ്ആപിലൂടെ ദൃശ്യങ്ങൾ ലഭിച്ചപ്പോൾ ദമ്പതികൾ ഞെട്ടിയെങ്കിലും പണം നൽകാൻ തയാറായില്ല. തുടർന്ന് പോലീസിൽ ഇവർ പരാതി നൽകി. വാട്സ്ആപിൽ അയച്ച മെസേജും ഫോൺ കോൾ വന്ന നമ്പറും ഉണ്ടായിരുന്നതിനാൽ പോലീസിന് കള്ളനെ…
Read More