സാൻ ഫെർണാണ്ടോ: സെമികൾ പലത് തോറ്റു പുറത്താകുന്ന ചരിത്രം തിരുത്തിക്കുറിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം. ഐസിസി 2024 ട്വന്റി-20 ലോകകപ്പ് സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ ഒന്‍പതു വിക്കറ്റിനു നിലംപരിശാക്കി ദക്ഷിണാഫ്രിക്ക കിരീട പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ചരിത്ര ഫൈനൽ പ്രവേശം. ന്യൂസിലൻഡ്, ഓസ്ട്രേലിയ, ബംഗ്ലാദേശ് ടീമുകളെ തകർത്തെത്തിയ അഫ്ഗാനിസ്ഥാന് ദക്ഷിണാഫ്രിക്കയുടെ മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ വെറും 11.5 ഓവറിൽ 56നു പുറത്ത്. മറുപടിക്കിറങ്ങിയ പ്രോട്ടീസ് 8.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 60 റണ്‍സ് നേടി ജയം സ്വന്തമാക്കി. ക്വിന്റണ്‍ ഡികോക്കിന്റെ (5) വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടപ്പെട്ടത്. റീസ ഹെൻഡ്രിക്സ് (25 പന്തിൽ 29), ക്യാപ്റ്റൻ എയ്ഡൻ മാർക്രം (21 പന്തിൽ 23) എന്നിവർ പുറത്താകാതെനിന്നു. 59: അഫ്ഗാനു നാണക്കേട് ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനൽ ചരിത്രത്തിലെ ഏറ്റവും…
Read MoreDay: June 28, 2024
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന് പറയുന്ന ബിജെപിക്ക് ‘ഒരു രാജ്യം ഒരു പരീക്ഷ’ പോലും നടത്താൻ പറ്റാത്ത കഴിവില്ലായ്മയെ ലാത്തികൊണ്ടു ഒതുക്കാനാകില്ല; രാഹുൽ മാങ്കൂട്ടത്തിൽ
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചതിൽ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന് പറയുന്ന ബിജെപിക്ക് ‘ഒരു രാജ്യം ഒരു പരീക്ഷ’ പോലും നടത്താൻ പറ്റാത്ത കഴിവില്ലായ്മയെ ലാത്തി കൊണ്ടു ഒതുക്കാനാകില്ലന്ന് രാഹുൽ പറഞ്ഞു. നീറ്റ് ക്രമക്കേട്, അഗ്നിവീർ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പാർലമെന്റ് മാർച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത്കോൺഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്. അതേസമയം, ജന്തർമന്തറിൽ ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടു പോകാൻ ശ്രമിച്ച ദേശീയ അധ്യക്ഷൻ ബി. വി. ശ്രീനിവാസനയെയും രാഹുലിനേയും പോലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Moreഞെട്ടിച്ച് കുഞ്ഞന്മാർ, യൂറോ നോക്കൗട്ടിലെ സർപ്രൈസുകൾ
ഠേ, ഠോ… ജർമൻ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽനിന്നുയർന്ന ഈ ശബ്ദങ്ങൾക്കു പിന്നാലെ വന്പന്മാരാടെ പുക വായുവിലുയർന്നു. കുഞ്ഞന്മാരെന്നു മുദ്രകുത്തപ്പെട്ടവർ ഗോലിയാത്തിനെ വീഴ്ത്തി. അതോടെ യുവേഫ യൂറോ കപ്പ് പ്രീക്വാർട്ടറിൽ സർപ്രൈസ് എൻട്രികളെത്തി. യുവേഫ യൂറോ കപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ സമാപിച്ചപ്പോൾ ഏവരെയും ഞെട്ടിച്ചത് ജോർജിയ, ഓസ്ട്രിയ, സ്ലോവാക്യ, സ്ലോവേനിയ ടീമുകളാണ്. തുർക്കിയെ കറുത്ത കുതിരകളാകാൻ കരുത്തുള്ള ടീമായി നേരത്തേ പരിഗണിച്ചതിനാൽ അവരുടെ പ്രീക്വാർട്ടർ പ്രവേശം അത്ര സർപ്രൈസ് അല്ലെന്നതും ശ്രദ്ധേയം. കുഞ്ഞന്മാരെന്നു വിശേഷിപ്പിക്കപ്പെട്ട ടീമുകളുടെ മുന്നേറ്റത്തിലും ഇംഗ്ലണ്ട്, ജർമനി, സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗൽ, ഇറ്റലി, നെതർലൻഡ്സ് എന്നീ പാരന്പര്യക്കാർ വീഴാതെ പിടിച്ചുനിന്നു. ആതിഥേയരായ ജർമനിയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീം (എട്ട് ഗോൾ). ജോർജിയ -2, പോർച്ചുഗൽ -0 ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ടിൽ പോർച്ചുഗലിനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് ജോർജിയ അട്ടിമറിച്ചതായിരുന്നു…
Read Moreതോൽവി വഴങ്ങി ഇംഗ്ലണ്ട്; ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ
ഗയാന: ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ട്വന്റി 20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. 68 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസെടുത്തു പുറത്തായി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും(57) സൂര്യകുമാര്‍ യാദവിന്റെയും(47) ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയും(13 പന്തില്‍ 23) രവീന്ദ്ര ജഡേജയും( ഒൻപത് പന്തില്‍ 17) ഇന്ത്യൻ സ്കോര്‍ 170 എത്തിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്കിയപ്പോള് വിരാട് കോലി( ഒൻപത്), റിഷഭ് പന്ത്(നാല്), ശിവം ദുബെ(0) എന്നിവര്‍ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദ്ദാന്‍ മൂന്ന് വിക്കറ്റെടുത്തു. സ്പിന്നർമാരായ അക്ഷര്‍ പട്ടേലും കുൽദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ…
Read Moreനീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സംഘർഷം; രാഹുൽ മാങ്കൂട്ടത്തിലിനെ തല്ലിച്ചതച്ച് പോലീസ്
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസിന്റെ ലാത്തിചാര്‍ജ്ജ്. സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. ജന്തർമന്തറിൽ ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടു പോകാൻ ശ്രമിച്ച ദേശീയ അധ്യക്ഷൻ ബി. വി. ശ്രീനിവാസനയെയും രാഹുലിനേയും പോലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നീറ്റ് ക്രമക്കേട്, അഗ്നിവീർ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം.
Read Moreജോലിയില്ലാത്തതിനാൽ താനും മകനും ആത്മഹത്യയുടെ വക്കിൽ; ഒന്നുകിൽ ജോലി, അല്ലെങ്കിൽ പറഞ്ഞുവിടണം; ഗതാഗതമന്ത്രിക്ക് കത്തെഴുതി യദു
തിരുവനന്തപുരം: ഒന്നുകിൽ ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കിൽ പറഞ്ഞുവിടണം. മേയർ ആര്യാ രാജേന്ദ്രനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന് യദു കത്തു നൽകി. ജോലിയില്ലാത്തതിനാൽ താനും മകനും ആത്മഹത്യയുടെ വക്കിലാണെന്നും കത്തിൽ പറയുന്നു. മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്നാണ് യദുവിനെ ജോലിയിൽനിന്നു മാറ്റിനിർത്തിയത്. ആര്യ രാജേന്ദ്രന് നല്കിയ പരാതിക്ക് പിന്നാലെയാണ് യദുവിനെതിരായ നടപടി. ഏപ്രിലിൽ തിരുവനന്തപുരം പാളയത്ത് വച്ചായിരുന്നു മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്.
Read Moreവ്യാജ വിദേശ വാച്ചുകളുടെ വന്‍ ശേഖരം പിടികൂടി; പിടിച്ചെടുത്തത് ഒറിജിനലിനെ വെല്ലുന്ന 9,000ത്തിലധികം വ്യാജ പതിപ്പുകള്‍
കൊച്ചി: കള്ളക്കടത്തു സംഘങ്ങള്‍ ചൈനയില്‍നിന്നു കേരളത്തിലെത്തിച്ച വ്യാജ വിദേശ ബ്രാന്‍ഡ് വാച്ചുകളുടെ വന്‍ ശേഖരം പിടികൂടി. കസ്റ്റംസും പോലീസും ചേര്‍ന്ന് മലപ്പുറത്തും കൊച്ചിയിലും നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങള്‍ വിലയുള്ള വിദേശ ബ്രാന്‍ഡ് വാച്ചുകളുടെ ഒറിജിനലിനെ വെല്ലുന്ന 9,000ത്തിലധികം വ്യാജ പതിപ്പുകള്‍ പിടിച്ചെടുത്തത്. ചൈനയില്‍ നിര്‍മിച്ച വ്യാജ വാച്ചുകൾ കേരളത്തില്‍ വിറ്റഴിക്കുന്നതായി കസ്റ്റംസിനും പോലീസിനും നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരൂരിലെയും കൊച്ചി ബ്രോഡ്വേയിലെയും കടകളില്‍ ഇന്നലെ ഒരേസമയം പരിശോധന നടത്തിയത്. ടിസോട്ട്, റാഡോ, ജി ഷോക്ക്, കാസിയോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ വ്യാജ പതിപ്പുകളാണ് പിടികൂടിയത്. സൂക്ഷ്മ പരിശോധന നടത്തിയാല്‍ മാത്രമേ ഇവ വ്യാജമാണെന്ന് ഉറപ്പിക്കാനാകൂ. 10,000 രൂപ മുതൽ മൂന്നു ലക്ഷം രൂപയ്ക്കു വരെയാണ് വാച്ചുകൾ വിറ്റിരുന്നത്. റെയ്ബാന്‍ അടക്കമുള്ള ബ്രാന്‍ഡുകളുടെ കൂളിംഗ് ഗ്ലാസുകളും വില്പനയ്ക്കെത്തിച്ചിരുന്നു. മലപ്പുറം തിരൂരില്‍ ആറു കടകളിലായിരുന്നു പരിശോധന.
Read Moreമെറ്റ എഐ സേവനം ഇന്ത്യയിലും; വരവേറ്റ് സൈബർ ലോകം
ഏറ്റവും പുതിയ നിർമിതബുദ്ധി ചാറ്റ്ബോട്ടായ മെറ്റ എഐ അസിസ്റ്റന്റ് ഇന്ത്യക്ക് പരിചയപ്പെടുത്തി മെറ്റ. വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്, മെസഞ്ചർ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് മെറ്റ ഇതിനെ രൂപപ്പെടുത്തിയിരിക്കുന്നത്. meta.ai എന്ന യുആർഎൽ വഴി എഐ ചാറ്റ്ബോട്ട് നേരിട്ട് ഉപയോഗിക്കാനും സാധിക്കും. രണ്ടു മാസം മുമ്പാണ് മെറ്റ എഐ പുറത്തിറങ്ങിയത്. ആദ്യഘട്ടത്തിൽ ന്യൂസിലൻഡ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഇതിന്റെ സേവനം ഇപ്പോൾ ഇന്ത്യയിലും ലഭ്യമാണ്. ആപ്ലിക്കേഷനുകളുടെ അപ്ഡേറ്റഡ് ആയ വേർഷനുകളിൽ എല്ലാം നിലവിൽ മെറ്റ എഐ ലഭ്യമാണ്. ഓരോ പ്ലാറ്റ്ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മെറ്റ പ്ലാറ്റ്ഫോംസിന്റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ചിത്രങ്ങൾ നിർമിക്കാനും വാട്സ് ആപ്പ് സ്റ്റിക്കറുകളുണ്ടാക്കാനും ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്താനും മെറ്റ എഐ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. കൃത്യതയോടെ ഇ-മെയിലുകൾ…
Read Moreഗ്യാസ് സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉപയോക്താവ് നേരിട്ട് എത്തണം
കൊച്ചി: സംസ്ഥാനത്ത് ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. സിലിണ്ടര്‍ യഥാര്‍ഥ ഉപയോക്താവിന്റെ കൈയിലാണോയെന്ന് അറിയാനുള്ള നടപടിയുടെ ഭാഗമായാണ് ഗ്യാസ് കണക്ഷന് മസ്റ്ററിംഗ് (ഇകെവൈസി അപ്ഡേഷന്) ആരംഭിച്ചത്. എന്നാല്‍ ഇന്‍ഡേന്‍, ഭാരത്, എച്ച്പി കമ്പനികള്‍ക്കു കീഴിലുള്ള ഉപയോക്താക്കളില്‍ വളരെ കുറച്ചുപേര്‍ മാത്രമേ മസ്റ്ററിംഗ് ചെയ്തിട്ടുള്ളൂ. പല ഏജന്‍സികളും ഇതിനായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. എങ്കിലും ഉപയോക്താവ് എത്താതായതോടെ പാചക വാതക മസ്റ്ററിംഗ് നിര്‍ബന്ധമാണെന്ന മുന്നറിയിപ്പുമായി ഗ്യാസ് ഏജന്‍സികള്‍ രംഗത്തെത്തിയിട്ടുണ്ട്. മസ്റ്ററിംഗ് നടത്താനുള്ള അവസാന തീയതി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതുകഴിഞ്ഞാല്‍ മസ്റ്ററിംഗ് നടത്താത്തവര്‍ക്ക് സിലിണ്ടര്‍ ബുക്ക് ചെയ്യാനാകില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഉപയോക്താവ് നേരിട്ട് എത്തണം ഗ്യാസ് കണക്ഷന് എടുത്തിട്ടുള്ള ഉപയോക്താവ് നേരിട്ടെത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഉപയോഗിച്ചാണു വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത്. അതേസമയം…
Read Moreകെഎസ്ആർടിസിയിൽ ഒന്നാം തീയതിതന്നെ ശമ്പളം കൊടുക്കും, കുടിശികയും വൈകാതെ കൊടുത്തുതീർക്കും; മന്ത്രി ഗണേഷ്കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വൈകാതെ ഒന്നാം തീയതി തന്നെ ശമ്പളം കൊടുത്തു തുടങ്ങുമെന്നു ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ. അതിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. ഗതാഗതവകുപ്പിനെക്കുറിച്ചുള്ള ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസിയിൽ കാലത്തിനനുസരിച്ചുള്ള ആധുനികീകരണ പ്രവർത്തനങ്ങൾ ആറു മാസത്തിനകം നടപ്പിലാക്കും. പെൻഷൻ ആനുകൂല്യങ്ങളുടെ കുടിശിക 2022 മേയ് വരെയുള്ളതു കൊടുത്തുതീർത്തു. അവശേഷിക്കുന്ന കുടിശികയും വൈകാതെ കൊടുത്തുതീർക്കും. കെഎസ്ആർടിസി മന്ദിരങ്ങളിൽ മിനി സൂപ്പർ മാർക്കറ്റും നിലവാരമുള്ള റസ്റ്ററന്റുകളും ആരംഭിക്കും. കെഎസ്ആർടിസിയുടെ 21 ശൗചാലയങ്ങളുടെ നടത്തിപ്പ് സുലഭ് എന്ന ഏജൻസിക്കു കൈമാറും. കെഎസ്ആർടിസിക്കു പണച്ചെലവില്ലാതെയാണു ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങുന്നത്. മോട്ടോർ വാഹന നിയമങ്ങളുടെ ലംഘനങ്ങൾ പൊതുജനങ്ങൾക്കു നേരിട്ടു കണ്ടെത്തി അറിയിക്കുന്നതിനായി വകുപ്പ് ആപ്പ് തയാറാക്കും. മോട്ടോർ വാഹന വകുപ്പിലെ അഴിമതിയും മറ്റും അറിയിക്കുന്നതിനായി ടോൾ ഫ്രീ നന്പർ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Read More