കായികാധ്വാനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. ലോകമെമ്പാടുമുള്ള പ്രായപൂര്‍ത്തിയായ 180 കോടി ജനങ്ങള്‍ക്കു കായികാധ്വാനം ഇല്ലാത്തതു മൂലം വിവിധ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പഠനറിപ്പോർട്ടിൽ ഇതുസംബന്ധിച്ച കണക്കുകളുമുണ്ട്. 2021ലെ കണക്കുകള്‍ പ്രകാരം ലോകത്തെ പ്രായപൂര്‍ത്തിയായ ജനതയുടെ മൂന്നിലൊന്നുപേർ മതിയായ കായികാധ്വാനം ഇല്ലാത്തതുകൊണ്ടുള്ള വെല്ലുവിളികള്‍ നേരിടുകയാണ്. 2030ഓടെ ഇത് 35 ശതമാനത്തിലെത്തുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രായപൂര്‍ത്തിയായ ഒരാള്‍ ആഴ്ചയില്‍ മിതമായ തോതില്‍ 150 മിനിറ്റോ കഠിനമായ രീതിയില്‍ 75 മിനിറ്റോ കായികാധ്വാനത്തില്‍ ഏര്‍പ്പെടണം. ശാരീരികാധ്വാനം ഇല്ലാത്തത് ഹൃദയാഘാതം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, മറവിരോഗം, സ്തനാര്‍ബുദം അടക്കമുള്ള രോഗങ്ങൾക്കു സാധ്യത കൂട്ടുന്നു. ഉയര്‍ന്ന കായികാധ്വാനത്തിലൂടെ അര്‍ബുദം, ഹൃദ്രോഗം എന്നിവയെ ഒരുപരിധിവരെ അകറ്റിനിര്‍ത്താനും മാനസികാരോഗ്യം ആര്‍ജിക്കാനും സാധിക്കുമെന്നു ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനം ഗെബ്രിയോസിസ് ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന വരുമാനമുള്ള ഏഷ്യാപസഫിക് മേഖലയിലും…
Read MoreDay: July 1, 2024
പണി പാളി; കുടിയേറ്റം നേരിടാൻ ഓസ്ട്രേലിയ; സ്റ്റുഡന്റ് വിസ ഫീസ് ഇരട്ടിയാക്കി
സിഡ്നി: അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള വിസ ഫീസ് ഇരട്ടിയിലധികം വർധിപ്പിച്ച് ഓസ്ട്രേലിയ. കുടിയേറ്റം നിയന്ത്രിക്കാനുള്ള പുതിയ നീക്കത്തിന്റെ ഭാഗമായാണ് ഫീസ് ഇരട്ടിയാക്കിയത്. ഇന്നു മുതൽ അന്താരാഷ്ട്ര സ്റ്റുഡന്റ് വിസ ഫീസ് 710 ഡോളറിൽ നിന്ന് 1,600 ആകും. അതേസമയം സന്ദർശക വിസയ്ക്കും താത്കാലിക ബിരുദ വിസയ്ക്കും ഇനി മുതൽ വിസ ഓൺ അറൈവൽ സംവിധാനവും ഉണ്ടായിരിക്കില്ല. പുതിയ നിയമം അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമഗ്രത പുനഃസ്ഥാപിക്കുമെന്നും കുടിയേറ്റത്തിലെ കുത്തൊഴുക്കു തടയാൻ സാധ്യമാണെന്നും ആഭ്യന്തരമന്ത്രി ക്ലെയർ ഒ നീൽ പ്രസ്താവനയിൽ പറഞ്ഞു.2023 സെപ്റ്റംബർ 30 വരെ മൊത്തം കുടിയേറ്റം 60% ഉയർന്ന് 548,800 പേരിൽ എത്തിയിരുന്നു. മാർച്ചിൽ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്. വിദ്യാർഥി വിസയ്ക്ക് യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന നിരക്കാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശ വിദ്യാർഥികൾക്ക് ഓസ്ട്രേലിയയിൽ തുടർച്ചയായി താമസിക്കാൻ അനുവദിക്കുന്ന വിസ…
Read Moreപി. ജയരാജനെയും കേരളത്തിലെ തിരുത്തൽ സംഘത്തെയും ഒതുക്കാൻ വേണ്ടി ഒരുക്കിയ പിണറായി ടൂൾ ആണ് മനു; സി. കെ. നജാഫ്
കണ്ണൂർ: പി. ജയരാജനെതിരേ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് നടത്തുന്നത് പിണറായി വിജയന്റെ സീക്രട്ട് ഓപ്പറേഷനെന്ന് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. കെ. നജാഫ്. പിണറായി വിജയനെതിരേ കേരളത്തിൽ മുഴുവൻ ഉണ്ടായി കൊണ്ടിരിക്കുന്ന പാർട്ടിക്കുള്ളിലെ പോരാട്ടം നയിക്കുന്ന പി. ജയരാജനെയും കേരളത്തിലെ തിരുത്തൽ സംഘത്തെയും ഒതുക്കാൻ വേണ്ടി ഒരുക്കിയ പിണറായി ടൂൾ ആണ് മനു എന്ന് നജാഫ് പറഞ്ഞു. പിണറായി വിജയൻ പ്രതിസന്ധിയിലാവുകയും കേരളത്തിൽ പി. ജയരാജന്റെ നേതൃത്തതിൽ പുതിയ പാർട്ടി വിഭാഗീയ പ്രവർത്തനങ്ങളുടെ വലിയ ശക്തി ഒരുങ്ങുന്നു എന്നും അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പി. ജയരാജന്റെ ഈ നീക്കത്തെ തടയിടാനുള്ള പിണറായിയുടെ ‘ കുടുംബ കൊട്ടേഷൻ ‘ ആണെന്നും നജാഫ് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ചെങ്കൊടിയുടെ സംസ്കാരം അധോലോകവുമായി നെക്സസ് ഉണ്ടാക്കി എന്നതാണ് യഥാർത്ഥത്തിൽ…
Read Moreമുൻ ജന്മപുണ്യം! ഈ ജന്മത്തിൽ എനിക്ക് അദ്ദേഹത്തെ ഭർത്താവായി ലഭിച്ചു, മുത്തച്ഛന്റെ പ്രായമുള്ള ആളാണ് തന്റെ ഭർത്താവ്; വീഡിയോ പങ്കുവച്ച് പെൺകുട്ടി
പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്ന് പറയുന്നത് പോലെ തന്നെ പ്രായവുമില്ല. ഇത് ശരിവയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു വയോധികന്റെയും അയാളെക്കാൾ വളരെ പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയുടെയും പ്രണയത്തെ കുറിച്ച് കാണിക്കുന്ന വീഡിയോയാണിത്. ഗുഡ്ഡി കുമാരി എന്നാണ് പെൺകുട്ടിയുടെ പേര്. ഈ വീഡിയോയിൽ അവൾ പറയുന്നത് “എൻ്റെ മുൻ ജന്മത്തിൽ ഞാൻ ചെയ്ത നല്ലതെന്താണെന്ന് എനിക്കറിയില്ല, ഈ ജന്മത്തിൽ എനിക്ക് നിന്നെപ്പോലെ ഒരു ഭർത്താവിനെ ലഭിച്ചു” എന്നാണ്. പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ വൃദ്ധന്റെ പിന്നിൽ നിന്ന് “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് പറയുന്ന മറ്റൊരു വീഡിയോയുമുണ്ട്. എന്നാൽ ഈ രണ്ട് വീഡിയോകൾ അല്ലാതെ വൃദ്ധനൊപ്പമുള്ള മറ്റൊരു ഫോട്ടോയോ വീഡിയോയോ പെൺകുട്ടി പങ്കുവച്ചിട്ടില്ല. അതേസമയം മുത്തച്ഛന്റെ പ്രായമുള്ള ഒരാളെ പങ്കാളിയായിട്ട് സ്വീകരിച്ചതെന്ന് പറയുന്ന ഈ വീഡിയോ പൂർണമായും വ്യാജമാണെന്നും ഇത് പ്രചരിപ്പിക്കാനായി പെൺകുട്ടി കെട്ടിച്ചമച്ചതാണെന്നും…
Read Moreസ്വൈര്യജീവിതം വേണം… കാട്ടുമൃഗ ആക്രമണത്തിൽ നിന്ന രക്ഷനേടാൻ വേണ്ടിവന്നാൽ നിയമലംഘനം നടത്തും; സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു
ചിറ്റാർ: വന്യജീവി ആക്രമണം രൂക്ഷമായ മലയോര മേഖലയിൽ ജനകീയ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് സിപിഎം. കൃഷി നശിപ്പിക്കുകയും ആളുകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യവുമായതോടെ പ്രതിരോധമല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് കഴിഞ്ഞ ദിവസം ചിറ്റാറിൽ ചേർന്ന മലയോര കർഷകരുടെ ജനകീയ കൺവൻഷൻ വിലയിരുത്തി. മലയോര മേഖലയിൽ കാട്ടുമൃഗശല്യം അതി രൂക്ഷമാകുകയും ജനങ്ങൾ കുടിയൊഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിരോധ നയവുമായി സിപിഎം രംഗത്തിറങ്ങുന്നത്.മലയോര മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി വന്നാൽ നിയമലംഘനം നടത്തുമെന്ന് ചിറ്റാറിൽ പെരുനാട് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൺവൻഷൻ ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. ആനയും പുലിയും കടുവയും കാട്ടുപന്നികളും ജനജീവിതം ദുരിതമാക്കുകയാണ്. കാടു വിട്ട് നാട്ടിലിറങ്ങിയ കാട്ടുപന്നി പെരുകിയിട്ടും ഇവയെ നശിപ്പിക്കാനാകുന്നില്ല. പന്നിയെ ക്ഷുദ്രജീവി ഗണത്തിൽപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരളം നിരവധി നിവേദനങ്ങൾ കേന്ദ്രത്തിനു നൽകിയതാണ്. എന്നാൽ കേരളത്തിന്റെ ആവശ്യം…
Read Moreകെഎസ്ആർടിസിയിൽ ടിക്കറ്റെടുക്കാതെ യാത്ര; ചോദ്യം ചെയ്ത കണ്ടക്ടർക്ക് അസഭ്യം; കേസെടുത്ത് പോലീസ്
അടൂർ: കെഎസ്ആർടിസി ബസിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തത് ചോദ്യംചെയ്ത കണ്ടക്ടർക്കു നേരേ അസഭ്യവർഷം. സംഭവത്തിൽ കൊട്ടാരക്കര മൈലം എസ്ജി കോട്ടേജിൽ ഷിബുവിനെതിരേ കണ്ടക്ടറെ അസഭ്യം വിളിച്ചതിനും കണ്ടക്ടറുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അടൂർ പോലീസ് കേസെടുത്തു. അടൂർ ഡിപ്പോയിലെ കായംകുളം-അടൂർ റൂട്ടിൽ ഓടിയിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് അസഭ്യം വിളിച്ചതും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതും. കണ്ടക്ടറെ അസഭ്യം വിളിക്കുന്നത് യാത്രക്കാർ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യം പിന്നീട് സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു. ശനിയാഴ്ച രാത്രി 8.40ന് പഴകുളം ഭാഗത്തായിരുന്നു സംഭവം. കായംകുളത്തുനിന്നു പുറപ്പെട്ടതായിരുന്നു ബസ്. ചാരുംമൂട് കഴിഞ്ഞപ്പോൾ ടിക്കറ്റ് മെഷീനിലെ ടിക്കറ്റിന്റെ കണക്കും ബസിലെ യാത്രക്കാരുടെ കണക്കും തമ്മിൽ വ്യത്യാസമുണ്ടായി. തുടർന്ന് കണ്ടക്ടർ ഓരോ യാത്രക്കാരുടെയും അടുത്തെത്തി ടിക്കറ്റ് എടുത്തിരുന്നോ എന്ന് അന്വേഷിച്ചു. ഇതിനിടയിൽ ടിക്കറ്റ് എടുക്കാതിരുന്ന യാത്രികനായ ഷിബു കണ്ടക്ടർക്കു നേരേ തിരിയുകയായിരുന്നു. കണ്ടക്ടറോട് മോശമായി…
Read Moreസ്ത്രീധനം നിരസിച്ച് വരൻ: ജോലി ലഭിച്ച് കഴിഞ്ഞാൽ ശമ്പളം മാതാപിതാക്കൾക്ക് നൽകാനും വധുവിനോട് ആവശ്യപ്പെട്ടു; കൈയടിച്ച് സോഷ്യൽ മീഡിയ
രാജ്യത്ത് സ്ത്രീധന സമ്പ്രദായം തടയാൻ നിയമങ്ങളുണ്ടെന്നാലും യഥാർഥ മാറ്റം അവനവനിൽ നിന്നുമാണ് തുടങ്ങേണ്ടത്. ഇത്തരത്തിൽ രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ദന്ത രാംഗഢിലെ ജയ് നാരായണൻ ജഖർ എന്ന വരൻ വധുവിൽ നിന്ന് സ്ത്രീധനം സ്വീകരിക്കാതെ ധീരമായ ഒരു ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. ജോലി ലഭിച്ച ശേഷം സമ്പാദിക്കുന്ന വരുമാനം മാതാപിതാക്കൾക്ക് അയച്ചുകൊടുക്കാനാണ് ഇയാൾ ഭാര്യയോട് അവശ്യപ്പെട്ടത്. സ്ത്രീധനരഹിതമായ ഈ വിവാഹത്തിന് സംസ്ഥാനമൊട്ടാകെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. വരൻ ജയ് നാരായൺ ജാഖർ പൊതുക്ഷേമ വകുപ്പിൽ ജൂനിയർ എഞ്ചിനീയറായി (ജെഇ) ജോലി ചെയ്യുകയാണ്. വധു അനിത വർമ ബിരുദാനന്തര ബിരുദധാരിയാണ്. അനിതയുടെ മാതാപിതാക്കളാണ് അവളെ നന്നായി വളർത്തിയതെന്നും ബിരുദാനന്തര ബിരുദം നേടാൻ സഹായിച്ചെന്നും വരൻ പറഞ്ഞു. വിദ്യാഭ്യാസം നേടുന്നത് ഇന്നത്തെ കാലത്ത് സമ്പത്തിനേക്കാൾ കുറവല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്ത്രീധന രഹിത വിവാഹമാണ് വരന്റെ വീട്ടുകാർ ആദ്യം നിർദേശിച്ചത് എന്ന് അനിതയും വ്യക്തമാക്കി. “എന്റെ മുത്തച്ഛന്റെയും…
Read Moreക്ഷണം ലഭിച്ചിട്ടും അകത്തേക്ക് കടത്തി വിടാതെ ബൗൺസർമാരെ ഉപയോഗിച്ച് തടഞ്ഞു; മാധ്യമ പ്രവർത്തകരോട് മാപ്പ് പറഞ്ഞ് അമ്മ ജനറൽ സെക്രട്ടറി
താര സംഘടനയായ ‘അമ്മ’യുടെ വാർഷിക യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് സുരക്ഷാ ജീവനക്കാർ മോശമായി പെരുമാറിയതിൽ മാപ്പ് പറഞ്ഞ് സംഘടനാ ജനറൽ സെക്രട്ടറി സിദ്ദിഖ്. തന്റെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് ഇതിന് കാരണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് സിദ്ദിഖ് ഉറപ്പ് നൽകി. മാധ്യമ പ്രവർത്തകർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സിദ്ദിഖ് അറിയിച്ചു. ഞായർ രാവിലെ നടന്ന ചടങ്ങിൽ 10 മുതൽ 10 മിനിറ്റ് സമയം യോഗഹാളിനുള്ളിൽ കടന്നു ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ മാധ്യമപ്രവർത്തകർക്ക് അനുവാദം ഉണ്ടെന്ന മുൻകൂർ അറിയിപ്പു ലഭിച്ചതിനാലാണു മാധ്യമപ്രവർത്തകർ യോഗവേദിയിൽ എത്തിയത്. എന്നാൽ, സംഘാടകരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ രീതിയിലുള്ള പെരുമാറ്റമായിരുന്നു ഇവർ നേരിട്ടത്. കൺവൻഷൻ ഹാളിനുള്ളിലേക്ക് കടക്കാൻ ഇവരെ അനുവദിച്ചില്ല. പെരുമഴയത്ത് കാത്തു നിൽക്കേണ്ട അവസ്ഥ വന്നപ്പോൾ മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു. അതിനു ശേഷമാണ് അകത്ത് കടക്കാൻ അനുമതി നൽകിയത്. വിളിച്ചുവരുത്തി…
Read Moreവരയ്ക്കാൻ അറിയാമെങ്കിൽ പെട്ടെന്നായിക്കോട്ടെ… നെഹ്റു ട്രോഫി ഭാഗ്യചിഹ്ന മത്സരം; എന്‍ട്രികള്‍ നാളെവരെ നല്‍കാം
ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ നാളെ വൈകുന്നേരം അഞ്ചുവരെ നല്‍കാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയാറാക്കേണ്ടത്. സൃഷ്ടികള്‍ മൗലികമായിരിക്കണം. എന്‍ട്രികള്‍ അയക്കുന്ന കവറില്‍ ’70-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാള്‍ക്ക് ഒരു എന്‍ട്രിയേ നല്‍കാനാകൂ. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ പ്രത്യേകം പേപ്പറില്‍ എഴുതി എന്‍ട്രിക്കൊപ്പം സമര്‍പ്പിക്കണം. കംപ്യൂട്ടറില്‍ തയാറാക്കിയ എന്‍ട്രികളും സ്വീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിക്ക് 10,001 രൂപ സമ്മാനമായി നല്‍കും. വിധിനിര്‍ണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എന്‍ട്രികള്‍ കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്, ആലപ്പുഴ- 688001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0477-2251349.
Read Moreകുട്ടനാട്ടുകാരെ മുക്കിക്കൊല്ലരുതേ! തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകൾ തുറക്കണമെന്ന ആവശ്യവുമായി കർഷക ഫെഡറേഷൻ
അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ അടിയന്തരമായി തുറക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകഫെഡറേഷന്‍. വെള്ളപ്പൊക്ക ഭീഷണിയില്‍നിന്നു കുട്ടനാടിനെ രക്ഷിക്കാനായി രണ്ടു ജലനിര്‍ഗമന മാര്‍ഗങ്ങളാണ് ജില്ലയ്ക്കുള്ളത്. പ്രധാനമായും അധികമായി വരുന്ന വെള്ളത്തെ തള്ളി പുറംകടലിലേക്ക് അയക്കുന്നത് തണ്ണീര്‍മുക്കം ഷട്ടറിലൂടെയും തോട്ടപ്പള്ളി സ്പില്വേയിലൂടെയുമാണ്. തണ്ണീര്‍മുക്കം ബണ്ടിലെ മുഴുവൻ ഷട്ടറുകളും തുറന്നിട്ടിയിരിക്കുന്നതുമൂലം വേമ്പനാട്ട് കായലിലേക്കുള്ള ജലനിര്‍ഗമനം സുഖമായി നടക്കുന്നുണ്ട്. എന്നാല്‍ തോട്ടപ്പള്ളി സ്പില്‍വേയുടെ 40 ഷട്ടറുകളില്പകുതിയോളം ഷട്ടറുകള്‍ ഇപ്പോഴും അടഞ്ഞ് കിടക്കുന്നത് വളരെ അടിയന്തരമായി തുറക്കേണ്ടതാണ്. തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ അടിയന്തരമായി തുറക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള നെല്‍ – നാളികേര കര്‍ഷക ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിന് നിവേദനം സമര്‍പ്പിച്ചു. കിഴക്കന്‍ വെള്ളത്തിന്റെ വരവ് അധികമായാല്‍ ഉടന്‍തന്നെ തുറക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നിവേദനത്തിനു മറുപടിയായി കളക്ടര്‍ അറിയിച്ചതായി ബേബി പാറക്കാടന്‍ പറഞ്ഞു.
Read More