വൈക്കം: അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിക്കാതിരിക്കാൻ വെട്ടിച്ച പിക്കപ് വാൻ കടയിലേക്ക് ഇടിച്ചുകയറി. കടയുടെ സമീപത്ത് പത്രക്കെട്ടെടുക്കാൻ നിന്ന രാഷ്ട്ര ദീപക ഏജന്റ് എം. ജെ. ജോസ് തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വെച്ചൂർ ബണ്ട് റോഡ് ജംഗ്ഷനിൽ ബുധനാഴ്ച പുലർച്ചെ 5.30നായിരുന്നു അപകടം. ജംഗ്ഷനിലെ നെടുംകരിയിൽ ജിജി ജേക്കബിന്റെ കടയുടെ മുൻഭാഗം പൂർണമായി തകർന്നു. എം.ജെ. ജോസിന്റെ സൈക്കിൾ അപകടത്തിൽ പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് പരിഭ്രാന്തനായ ജോസിനെ ഓടിക്കൂടിയ നാട്ടുകാർ സാന്ത്വനിപ്പിച്ചാണ് സാധാരണ നിലയിലാക്കിയത്. സൈക്കിൾ തകർന്നതിനെ തുടർന്ന് പത്രവിതരണവും മുടങ്ങി. എറണാകുളത്തു നിന്നു- പത്തനാപുരത്തേക്ക് ലോഡുമായി പോയ പിക്കപ് വാനാണ് അപകടത്തിൽപ്പെട്ടത്. പടിഞ്ഞാറ് നിന്ന് അമിത വേഗത്തിൽ വന്ന ടിപ്പറിൽ ഇടിക്കാതിരിക്കാൻ പിക്കപ്പ് വാൻ വെട്ടിച്ച് മാറ്റിയപ്പോഴാണ് അപകടമുണ്ടായതെന്ന് പറയപ്പെടുന്നു. വെച്ചൂർ – കല്ലറ, വൈക്കം – വെച്ചൂർ റോഡിൽ ടിപ്പർ ലോറികളുടെ…
Read MoreDay: July 11, 2024
യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ച് പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡ്
പാലാ: ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞിട്ട് നാളുകളേറെയായെങ്കിലും നന്നാക്കാന്‍ നടപടിയില്ല. നൂറുകണക്കിനാളുകള്‍ ദിനംപ്രതി ഉപയോഗിക്കുന്ന ബസ് സ്റ്റാന്‍ഡിനാണ് ഈ ദുര്‍ഗതി. ടാറിംഗ് പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. മഴയുള്ള ദിവസങ്ങളില്‍ ടാറിംഗ് തകര്‍ന്ന ഭാഗങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതു പതിവാണ്. ബസ് കടന്നുപോകുമ്പോള്‍ മലിന ജലമാണ് യാത്രക്കാരുടെ ദേഹത്തേക്കും വസ്ത്രങ്ങളിലേക്കും തെറിക്കുന്നത്. ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ ഇരിക്കുന്ന ഷെഡുകളിലൊന്ന് ഏതു സമയത്തും നിലം പൊത്താവുന്ന നിലയിലാണ്. കാലപ്പഴക്കത്താല്‍ കമ്പികള്‍ തുരുമ്പെടുത്ത് ഒടിഞ്ഞു വീഴാറായ നിലയിലാണ് ബസ് കാത്തിരിപ്പുകേന്ദ്രം. ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ ഇവിടെ നില്ക്കാന് യാത്രക്കാര്‍ ഭയപ്പെടുകയാണ്. എപ്പോഴാണ് കാത്തിരിപ്പുകേന്ദ്രം തലയില്‍ വീ ഴുകയെന്ന പേടിയോടെയാണ് യാത്രക്കാര്‍ ഇവിടെ ഇരിക്കുന്നത്. ഇരിക്കുന്ന കമ്പികള്‍ പലതും അപ്രത്യക്ഷമായതോടെ ഒറ്റക്കമ്പിയില്‍ ഇരിക്കേണ്ട ഗതികേടും യാത്രക്കാര്‍ക്കുണ്ട്. ബസ് സ്റ്റാന്‍ഡിനു നടുവിലെ ഷെഡിന്റെ ഒരു ഭാഗത്തെ…
Read Moreസിപിഎമ്മിൽ സ്ഥിരം കുറ്റവാളികള്‍ക്ക് അംഗത്വം, വിശദീകരണം പാളുന്നു
പത്തനംതിട്ട: പാര്‍ട്ടി അംഗത്വം നല്‍കിയതിനു പിന്നാലെ കഞ്ചാവ് കേസില്‍ പിടികൂടിയ ആളെ രക്ഷിക്കാനും സിപിഎം. രണ്ടു ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയ മലയാലപ്പുഴ സ്വദേശി യദുവിനെ ജാമ്യത്തിലിറക്കിയത് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്. കേസ് എക്സൈസ് കെട്ടിച്ചമച്ചതാണെന്ന ആരോപണവും ഇതിനു പിന്നാലെ സിപിഎം നേതാക്കള്‍ ഉയര്‍ത്തി. കാപ്പ ചുമത്തപ്പെട്ട ശരണ്‍ ചന്ദ്രന് അംഗത്വം നല്കിയപ്പോള് അയാളുടെ കേസുകള്‍ പഴയതാണെന്നും കാപ്പ നിലനില്‍ക്കില്ലെന്നും വാദിച്ച സിപിഎമ്മിനേറ്റ മറ്റൊരു തിരിച്ചടിയായി കഞ്ചാവ് കേസ് മാറുന്നുവെന്നു കണ്ടതോടെയാണ് എക്സൈസിനെതിരേ തിരിഞ്ഞിരിക്കുന്നത്. ബിജെപി അനുഭാവികളായിരുന്നവര്‍ രാഷ്ട്രീയ സംഘര്‍ഷത്തിലാണ് മുന്‍പ് പ്രതികളായതെന്നും ഇപ്പോള്‍ അവര്‍ തിരുത്തിയിട്ടുണ്ടെന്നുമായിരുന്നു ഏതാനും ദിവസം മുന്‍പ് സിപിഎം ജില്ലാ സെക്രട്ടറിയുടേതായ വിശദീകരണം വന്നത്. എന്നാല്‍, അതിലൊരാളെയാണ് ഇപ്പോള്‍ കഞ്ചാവുമായി പിടികൂടിയിരിക്കുന്നത്. ഇയാളെ പുറത്തിറക്കാന്‍ ലോക്കല്‍ സെക്രട്ടറി തന്നെ ഇടപെട്ടതോടെ വിവാദം വീണ്ടും ചൂടുപിടിക്കുകയാണ്. സ്ഥിരം കുറ്റവാളികളും ക്രിമിനല്‍ ബന്ധമുള്ളവരുമായവര്ക്ക്…
Read Moreഅമ്പട കള്ളാ… ഹെല്‍മറ്റ് ധരിച്ചെത്തിയ ബ്രാണ്ടി കള്ളന് ബിവറേജസ് ജീവനക്കാരുടെ പിടിയില്‍
കോട്ടയം: ഹെല്‍മറ്റ് ധരിച്ച് ബിവറേജില്‍ മോഷണം നടത്തിയ ബ്രാണ്ടി കള്ളന് കുടുങ്ങി. ബിവറേജസ് ജീവനക്കാരുടെ ശ്രദ്ധയിലും ജാഗ്രതയിലുമാണ് ഞാലിയാകുഴി സ്വദേശിയായ ബ്രാണ്ടി കള്ളന് കുടുങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം മണിപ്പുഴയിലെ ബിവറേജസ് കോര്‍പറേഷന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 1420 രൂപ വിലയുള്ള ലാഫ്രാന്‍സിന്റെ ഫുള്‍ കുപ്പി മോഷണം പോയത്. മുമ്പും സമാന രീതിയില്‍ മദ്യം മോഷണം പോയിട്ടുണ്ടെങ്കിലും പല സ്ഥലത്തു നിന്നും പല രീതിയില്‍ മോഷണം നടന്നതിനാൽ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഞായറാഴ്ച ഒരേ റാക്കില്‍ അടുത്തടുത്തായി ലാഫ്രാന്‍സിന്റെ രണ്ട് മദ്യക്കുപ്പികളാണ് വച്ചിരുന്നത്. അതുകൊണ്ടുതന്നെ സിസി ടിവി കാമറാ ദൃശ്യങ്ങളില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് ഈ മദ്യക്കുപ്പികള്‍ മോഷ്ടിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. സംഭവത്തെത്തുടർന്ന് രണ്ടു ദിവസമായി ബിവറേജ് ജീവനക്കാര്‍ ഇവിടെ എത്തുന്ന ഓരോരുത്തരെയും സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി 7.30ന് ഹെല്‍മറ്റ് ധരിച്ച് സമാന രീതിയില്‍ ഒരാള്‍…
Read Moreഓപ്പറേഷൻ റാഹത് സ്വിച്ചോൺ; കാത്തിരിപ്പിൽ പ്രേക്ഷകർ
പ്രശസ്ത തെന്നിന്ത്യന്‍ നടന് ശരത് കുമാറിനെ നായക കഥാപാത്രമാക്കി മേജർ രവി സംവിധാനം ചെയ്യുന്ന ഓപ്പറേഷന് റാഹത് എന്ന ചിത്രത്തിന്റെ ടീസർ പൂജാ സ്വിച്ചോൺ കർമം പാലാരിവട്ടം റോയൽ വിഷൻ സ്റ്റുഡിയോയിൽ നടന്നു. സംവിധായകൻ മേജർ രവി സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ നിർമാതാവ് അനൂപ് മോഹൻ ക്ലാപ്പടിച്ചു. പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റർനാഷണലിന്റെ ബാനറില്‍ ആഷ്ലിന് മേരി ജോയ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അർജുൻ രവി നിർവഹിക്കുന്നു. കഥ, തിരക്കഥ കൃഷ്ണകുമാര്‍ കെ എഴുതുന്നു. 2015-ൽ സൗദി അറേബ്യയും സഖ്യകക്ഷികളും നടത്തിയ സൈനിക ഇടപെടലിനെത്തുടർന്ന് യെമനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുള്ള ഇന്ത്യൻ സായുധ സേനയുടെ പ്രവർത്തനമായിരുന്നു ഓപ്പറേഷൻ റാഹത്. ഈ ഓപ്പറേഷനെ അടിസ്ഥാനമാക്കിയാണ് മേജർ രവി ഈ ചിത്രം ഒരുക്കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. എഡിറ്റർ-ഡോണ്‍ മാക്സ്,…
Read Moreഅഴകാന ഐശ്വര്യ; വൈറലായി ചിത്രങ്ങൾ
ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിനു പുറമെ തമിഴിലും ഐശ്വര്യ തന്റേതായ ഇടം കണ്ടെത്തി. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലിയായും താരം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അഭിനയത്തോടൊപ്പം മോഡലിംഗിലും തിളങ്ങുകയാണ് ഐശ്വര്യ. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടില്നിന്നുളള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. പേസ്റ്റല്‍ നിറത്തിലുളള ബോഡികോണ്‍ ഔട്ഫിറ്റില്‍ ഹോട്ട് ലുക്കിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിനു താഴെ നിരവധി പേരാണ് ഐശ്വര്യയെ അഭിനന്ദിച്ച് കമന്റുകള്‍ എഴുതുന്നത്. ദേവതയെപ്പോലെ തോന്നുന്നു, മനോഹരി എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍. നിരവധി സെലിബ്രിറ്റികളും ലുക്കിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreനിരഞ്ജനയുടെ ആയിരം പടങ്ങളും വൈറല്‍
കോട്ടയം: ദിവസം ഒന്നുവീതം ആയിരം ദിവസങ്ങളില്‍ നിരഞ്ജന ആയിരം ചിത്രങ്ങള്‍ വരച്ചു. ഓരോ ചിത്രവും ആതാത് ദിവസം സമൂഹ മാധ്യമങ്ങളില്‍ സന്ദേശങ്ങളായി അയയ്ക്കുകയും ചെയ്തു. തൃക്കൊടിത്താനം ഗവണ്മെന്റ് എച്ച്എസ്എസ് ഏഴാം ക്ലാസ് വിദ്യാര്‍ഥി കെ. നിരഞ്ജനയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പടങ്ങള്‍ക്കൊപ്പം ആശംസയും ദിവസത്തിന്റെ പ്രത്യേകതയും മെസേജുകളായി അയ്ക്കുന്നതാണ് ശീലം. വിനോദവും വിജ്ഞാനവും നിറഞ്ഞ പടംവര ഇന്ന് ആയിരം ദിവസത്തിലെത്തുകയാണ്. ഒരു ദിവസം പോലും നിരഞ്ജന വരയും പങ്കുവയ്ക്കലും മുടക്കിയിട്ടില്ല. ചിത്രരചന പഠിക്കാതെയാണ് നിരഞ്ജന മനോഹര ചിതങ്ങള്‍ വരച്ചു കൂട്ടുന്നത്. ചിത്രരചനയുടെ തുടക്കം കോവിഡ് കാലത്താണ്. സ്കൂളിന് ഏറെക്കാലം അവധി. അക്കാലത്ത് തൃക്കൊടിത്താനം ഗവണ്മെന്റ് എല്‍പി സ്കൂളിന്റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ കുട്ടികളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അധ്യാപകര്‍ അവസരമൊരുക്കി. അങ്ങനെ ചിത്രങ്ങള്‍ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചായിരുന്നു തുടക്കം. ക്രയോണ്‍സും പെന്‍സിലും ഉപയോഗിച്ചായിരുന്നു തുടക്കം. ചിത്രങ്ങള്‍…
Read Moreപഴയകാലത്തെ ഊഷ്മളത ബന്ധങ്ങളിൽ ഉണ്ടോയെന്നതു സംശയമാണ്, പുതിയ തലമുറയിലെ താരങ്ങൾ വലിയ ആത്മബന്ധം സൂക്ഷിക്കുന്നവരാണ്; ഇന്ദ്രൻസ്
പഴയകാലത്തെ ഊഷ്മളത ബന്ധങ്ങളിൽ ഉണ്ടോയെന്നതു സംശയമാണെങ്കിലും പുതിയ തലമുറയിലെ താരങ്ങളും വലിയ ആത്മബന്ധം സൂക്ഷിക്കുന്നവരാണെന്ന് ഇന്ദ്രൻസ്. ഇപ്പോഴത്തെ താരങ്ങൾ മുതിർന്ന താരങ്ങളോട് ബഹുമാനം ഉള്ളവരാണ്. അഭിനയിക്കുന്നത് സംബന്ധിച്ച സംശയമെല്ലാം മുതിർന്ന താരങ്ങളോട് അവർ ചോദിക്കാറുണ്ട്. പലപ്പോഴും നമ്മൾ അടുത്ത് വരുമ്പോൾ അവർ എഴുന്നേറ്റു നിൽക്കുകയും ചിലപ്പോൾ ഒഴിഞ്ഞുമാറുകയും ചെയ്യാറുണ്ട്. അതൊന്നും ഒരിക്കലും ബഹുമാനക്കുറവ് കൊണ്ടല്ല. മാതാപിതാക്കളോടൊക്കെ മക്കൾ കാണിക്കുന്ന പോലൊരു ബഹുമാനം ആണത്. അവരെ തെറ്റ് പറയാൻ സാധിക്കില്ല, കാരണം ഇപ്പോഴത്തെ കാലത്തെ കാഴ്ചപ്പാടും ചിന്തയുമൊക്കെ വ്യത്യസ്തമല്ലേ എന്ന് ഇന്ദ്രൻസ് പറഞ്ഞു.
Read Moreവിദ്യാര്‍ഥികള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ കണ്സഷന് നല്‍കണം; മോട്ടോര്‍ വാഹനവകുപ്പ്
ചങ്ങനാശേരി: വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ കണ്സഷൻ നല്‍കണമെന്ന് മോട്ടോര്‍വാഹനവകുപ്പ്. കണ്സഷന് നല്‍കിയില്ലെങ്കില്‍ ബസ് ജീവനക്കാര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിലും പോലീസിലും വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാം. അവധി ദിവസങ്ങളിലെ ക്ലാസുകള്‍ക്ക് സ്ഥാപന മേധാവിയുടെയോ ക്ലാസ് ടീച്ചറുടെയോ അനുമതിക്കത്തുണ്ടെങ്കില് വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ കണ്സഷന് യാത്ര അനുവദിക്കണമെന്ന് കഴിഞ്ഞദിവസം കോട്ടയം ജില്ലാകളക്ടര്‍ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. ബസില്‍ രാത്രി ഏഴിന് മുന്‍പ് യാത്ര ആരംഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരേണ്ട സ്ഥലംവരെ യാത്ര അനുവദിക്കണം. കണ്സഷന് സമയം നീട്ടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളില്‍നിന്ന് അമിത ചാര്‍ജ് നിര്‍ബന്ധിച്ചു വാങ്ങരുതെന്നും അപമര്യാദയായി പെരുമാറരുതെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് ആര്‍ടി ഓഫീസില്‍നിന്ന് അഞ്ചുരൂപ കൊടുത്ത് കാര്‍ഡ് വാങ്ങാം. കണ്സഷന് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ വിദ്യാര്‍ഥി സഞ്ചരിക്കുന്ന റൂട്ട്…
Read Moreവിജയ്ക്ക് സാമന്തയെ വേണ്ട! തൃഷ എത്തണമെന്ന് ആരാധകർ
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനു മുന്‍പ് വിജയ് അവസാനമായി ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ തെന്നിന്ത്യയിൽ സംസാരവിഷയം. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്ത നായികയായി എത്തുന്നു എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകൾ. അഭിനയം നിര്‍ത്തി പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ഒരുങ്ങുകയാണ് ഇളയ ദളപതി. തമിഴക വെട്രിക്കഴകം എന്ന പാര്‍ട്ടി ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു. വിജയ് ഫാന്‍സിന്റെ ശക്തമായ പിന്തുണയോടെയാണ് പാർട്ടി രൂപീകരിച്ചത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനു മുന്‍പ് ഏറ്റെടുത്ത സിനിമകള്‍ ചെയ്തു തീര്‍ക്കുന്ന തിരക്കിലാണ് വിജയ്. ദളപതി 69 എന്നു താത്കാലികമായി പേരിട്ടിരിയ്ക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്ഡേഷനും പ്രേക്ഷകരെ സംബന്ധിച്ച് വിലപ്പെട്ടതാണ്. സൂപ്പര്‍ താരം അവസാനമായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആരായിരിക്കും, ആരായിരിക്കും നായിക എന്നൊക്കെയുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. അതിനിടയിലാണ് സാമന്തയുടെ പേരു പറഞ്ഞു കേട്ടത്. കത്തി, തെറി, മെര്‍സല്‍ എന്നീ സിനിമകളില്‍ വിജയ്ക്കൊപ്പം ജോഡി ചേര്‍ന്ന്…
Read More