കോഴിക്കോട്: സിപിഎം കുന്നമംഗലം ഏരിയ സെക്രട്ടറി പാർട്ടി അനുഭാവിയെ തെറി വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറല്‍. ഏരിയാ സെക്രട്ടറി പി. ഷൈബു, ബാലകൃഷ്ണൻ എന്നയാളെ തെറി വിളിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ വിമർശിച്ചതിനാണ് ഏരിയാ സെക്രട്ടറിയുടെ ഭീഷണി. തോന്ന്യാസം എഴുതുന്നത് നിർത്തിയില്ലെങ്കിൽ കണ്ണടിച്ചുപൊട്ടിക്കുമെന്നാണു മോഹനനോടുള്ള ഭീഷണി. പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ അവിടെ വന്ന് ഞാൻ അടിക്കും. ഞാനാരാണെന്ന് അപ്പോൾ നിനക്കറിയാം എന്നാണ് ഫോണിൽ പറയുന്നത്.
Read MoreDay: July 11, 2024
കളരി പഠിക്കാനെത്തിയ അമേരിക്കൻ യുവതിയെ കണ്ണൂരിൽ പീഡിപ്പിച്ചു; പരിശീലകനെതിരേ കേസ്
കണ്ണൂർ: വിദേശവനിതയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കളരി പരിശീലകനെതിരേ ടൗൺ പോലീസ് കേസെടുത്തു. അമേരിക്കൻ സ്വദേശിയും ഇന്ത്യൻ പൗരത്വവുമുള്ള 42 കാരിയെ കളരി പഠിപ്പിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ തോട്ടട സ്വദേശിയും കളരി പരിശീലകനുമായ 53 കാരനെതിരേയാണ് ടൗൺ പോലീസ് കേസെടുത്തത്. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവമെങ്കിലും ഇന്നലെയാണ് യുവതി പരാതി നല്‍കിയത്. ടൗൺ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Read Moreഇടതുനേതാക്കൾ ജനഹൃദയങ്ങളിൽ നിന്ന് അകന്നു; സിപിഐ സംസ്ഥാന കൗൺസിൽ
തിരുവനന്തപുരം: സിപിഎം, സിപിഐ നേതാക്കൾ ജനഹൃദയങ്ങളിൽനിന്ന് അകന്നുവെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമർശനം. ഇടത് പാർട്ടികളുടെ അടിത്തറ നഷ്ടപ്പെട്ടുവെന്നും സർക്കാരിന്റെ പല വകുപ്പുകളുടെയും പ്രവർത്തനത്തിൽ കെടുകാര്യസ്ഥത ഉണ്ടെന്നും വിമർശനം ഉയർന്നു. ധനകാര്യവകുപ്പിനെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിക്ക് മുഖ്യമന്ത്രിയെ മാത്രം കുറ്റം പറയുന്നതിൽ കാര്യമില്ലെന്നും തോൽവിയിൽ കൂട്ടുത്തരവാദിത്വം വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടെങ്കിലും പ്രതിനിധികൾ വിമർശനം അറിയിച്ചു. ഒന്നല്ല ഒരായിരം പിണറായിമാർ പുറത്തുണ്ടെന്നും നേതാക്കളുടെ പെരുമാറ്റത്തെ വിമർശിച്ച് പ്രതിനിധികൾ അഭിപ്രായപ്പെട്ടുവെന്നാണ് ലഭിക്കുന്ന സൂചന. ബിജെപിക്ക് പോളിംഗ് ബൂത്തിലിരിക്കാൻ പോലും പ്രവർത്തകർ ഇല്ലാത്ത ബൂത്തുകളിൽ പോലും ബിജെപിക്ക് വോട്ട് വർധിച്ചു. ഇടതുപക്ഷത്തിന്റെ പ്രവർത്തനം ഇങ്ങനെ പോയാൽ ബംഗാളിലെ പോലെ തകരുന്ന അവസ്ഥയിലെത്തുമെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. രാജ്യസഭ സീറ്റിനെ ചൊല്ലിയും വിമർശനം ഉയർന്നു. പി.പി. സുനീറിന് രാജ്യസഭ സീറ്റ് നൽകിയത് ശരിയായില്ലെന്നും…
Read Moreനീറ്റ് ചോദ്യപേപ്പർ ചോർത്തിയത് ജാർഖണ്ഡിലേക്ക് കൊണ്ടുപോകവേ; ലക്ഷം വാങ്ങി വിദ്യാർഥികൾക്ക് വിറ്റു
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർത്തിയത് പരീക്ഷയ്ക്ക് വേണ്ടി ജാർഖണ്ഡിലെ സ്കൂളിലേക്ക് കൊണ്ടു പോകും വഴിയാണെന്നാണ് സിബിഐ കണ്ടെത്തൽ. ചോർത്തിയ പരീക്ഷാ പേപ്പറുകൾ 50 ലക്ഷം വരെ വാങ്ങി ബിഹാറിലെ വിദ്യാർഥികൾക്ക് എത്തിച്ചു. പരീക്ഷാ പേപ്പർ ചോർന്ന വിഷയം വ്യക്തമായിരുന്നിട്ടും സ്കൂൾ അധികൃതർ ഇക്കാര്യം സമയത്ത് എൻടിഎയെ അറിയിച്ചില്ല. വിവരം അറിഞ്ഞ ശേഷം എൻടിഎയും തെളിവുകൾ മറച്ചു വച്ചെന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, നീറ്റ് പരീക്ഷ വിവാദത്തിൽ സുപ്രീംകോടതിയുടെ നിർണായക തീരുമാനം ഇന്നുണ്ടാകും. പുനഃപരീക്ഷ സംബന്ധിച്ച് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തീരുമാനം എടുക്കും. ചിലയിടങ്ങളിൽ മാത്രം ഒതുങ്ങുന്ന ക്രമക്കേടാണ് നടന്നതെന്നും പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും പരീക്ഷ ഫലം റദ്ദാക്കേണ്ടത് ഇല്ലെന്നുമാണ് എൻടിഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
Read Moreപതിനാലുകാരന്റെ തൂങ്ങിമരണം; ഓൺലൈൻ റമ്മികളിയുടെ ഇരയെന്നു പോലീസ്
തലശേരി: ധർമടത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ടതുകൊണ്ടാണെന്ന് പോലീസ് റിപ്പോർട്ട്. ധർമടം എസ്ഐയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുള്ളത്. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് കുട്ടി വീട്ടുകാർക്കയച്ച വോയ്സ് സന്ദേശം പോലീസ് കണ്ടെടുത്തു. അമ്മയുടെ അക്കൗണ്ടിൽനിന്നുള്ള പണമാണ് ഓൺലൈൻ റമ്മി കളിയിലൂടെ നഷ്ടപ്പെട്ടത്. ധർമടം ഒഴയിൽ ഭാഗത്തെ പതിനാലുകാരനാണ് പെൺകുട്ടിയുടെ വസ്ത്രം ധരിച്ച് കഴിഞ്ഞ മാസം 28 ന് രാത്രി തൂങ്ങി മരിച്ചത്. ഒഴയിൽ ഭാഗത്ത് ഇത്തരത്തിലുള്ള രണ്ടാമത്തെ മരണമാണ് സംഭവിച്ചിട്ടുള്ളത്. ഒരു വർഷം മുമ്പ് പതിനഞ്ചുകാരൻ മൊബൈൽ കളിച്ചു കൊണ്ടിരിക്കെ ക്ഷുഭിതനാകുകയും മൊബൈൽ എറിഞ്ഞുടച്ച ശേഷം മുറിയിൽ കയറി ജീവനൊടുക്കുകയുമായിരുന്നു. ഇതിന് സമാനമായ തരത്തിലാണ് ഇപ്പോൾ പതിനാലുകാരനും ജീവനൊടുക്കിയത്. മരിച്ച രണ്ട് കുട്ടികളും ബന്ധുക്കളാണെന്ന പ്രത്യേകതയും ഉണ്ട്. രണ്ട് സംഭവത്തിലും ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ടിരുന്നു. രണ്ട് കുട്ടികളുടെ…
Read Moreവിഴിഞ്ഞം യുഡിഎഫ് സർക്കാരിന്റെ കുഞ്ഞാണ്; ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് അത്; വി. ഡി. സതീശൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി യുഡിഎഫിന്റെ കുഞ്ഞാണെന്നും അത് യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. അന്ന് ഉമ്മൻ ചാണ്ടിയേയും യുഡിഎഫിനേയും അപഹസിച്ചവർ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു എന്ന് സതീശൻ ആരോപിച്ചു. എന്തൊരു ഇരട്ടത്താപ്പാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം യുഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പൽ എത്തി. പുതു ചരിത്രം പിറന്നു. 2015 ഡിസംബർ 5 ന് തറക്കല്ലിട്ട പദ്ധതി. പൂർണ തോതിൽ ചരക്കു നീക്കം നടക്കുന്ന തരത്തിൽ ട്രയൽ റണ്ണും നാളെ തുടങ്ങും. നിറഞ്ഞ സന്തോഷവും അഭിമാനവുമാണ്. കാരണം വിഴിഞ്ഞം യുഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. ഉമ്മൻചാണ്ടി…
Read Moreസർവകലാശാലാ കാന്പസിൽ നായ്ക്കൾക്ക് സംരക്ഷണകേന്ദ്രം
ഏറ്റുമാനൂർ: വിദ്യാർഥികളുടെ പ്രതിഷേധം ഫലം കണ്ടു. കേരളത്തിൽ ആദ്യമായി എംജി സർവകലാശാലാ കാമ്പസിൽ നായ്ക്കൾക്കായി സംരക്ഷണ കേന്ദ്രം ഒരുക്കുമെന്ന് സർവകലാശാലാ അധികൃതർ. സർവകലാശാലാ കാമ്പസിൽ അമ്പതിലേറെ നായ്ക്കളാണ് അലഞ്ഞു നടക്കുന്നത്. ഇതേക്കുറിച്ചു വിദ്യാർഥികൾ പല തവണ പരാതി പറഞ്ഞിരുന്നു. പക്ഷേ നടപടി മാത്രം ഉണ്ടായില്ല. ഒടുവിൽ വൈസ് ചാൻസലറുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾ നായ ശല്യത്തിന് പരിഹാരം കാണുന്നില്ലെങ്കിൽ നായ്ക്കളെ വൈസ് ചാൻസലറുടെ ഓഫീസിൽ കെട്ടിയിടുമെന്ന് ഭീഷണി മുഴക്കി. ഇതോടെയാണ് തീരുമാനമായത്. കാമ്പസിൽ അലഞ്ഞു നടക്കുന്ന നായ്ക്കളെ കാമ്പസിൽ തന്നെ പ്രത്യേക സ്ഥലത്താക്കി വേലി കെട്ടിത്തിരിച്ച് സംരക്ഷിക്കാനാണ് പദ്ധതി. നായ്ക്കളെ സംരക്ഷിക്കാൻ കെയർടേക്കറും ഉണ്ടാകും.
Read Moreഹെല്‍മറ്റ് ധരിച്ചെത്തിയ ബ്രാണ്ടി കള്ളന് ബിവറേജസ് ജീവനക്കാരുടെ പിടിയില്‍
കോട്ടയം: ഹെല്‍മറ്റ് ധരിച്ച് ബിവറേജില്‍ മോഷണം നടത്തിയ ബ്രാണ്ടി കള്ളന് കുടുങ്ങി. ബിവറേജസ് ജീവനക്കാരുടെ ശ്രദ്ധയിലും ജാഗ്രതയിലുമാണ് ഞാലിയാകുഴി സ്വദേശിയായ ബ്രാണ്ടി കള്ളന് കുടുങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം മണിപ്പുഴയിലെ ബിവറേജസ് കോര്‍പറേഷന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 1420 രൂപ വിലയുള്ള ലാഫ്രാന്‍സിന്റെ ഫുള്‍ കുപ്പി മോഷണം പോയത്. മുമ്പും സമാന രീതിയില്‍ മദ്യം മോഷണം പോയിട്ടുണ്ടെങ്കിലും പല സ്ഥലത്തു നിന്നും പല രീതിയില്‍ മോഷണം നടന്നതിനാൽ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഞായറാഴ്ച ഒരേ റാക്കില്‍ അടുത്തടുത്തായി ലാഫ്രാന്‍സിന്റെ രണ്ട് മദ്യക്കുപ്പികളാണ് വച്ചിരുന്നത്. അതുകൊണ്ടുതന്നെ സിസി ടിവി കാമറാ ദൃശ്യങ്ങളില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് ഈ മദ്യക്കുപ്പികള്‍ മോഷ്ടിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. സംഭവത്തെത്തുടർന്ന് രണ്ടു ദിവസമായി ബിവറേജ് ജീവനക്കാര്‍ ഇവിടെ എത്തുന്ന ഓരോരുത്തരെയും സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി 7.30ന് ഹെല്‍മറ്റ് ധരിച്ച് സമാന രീതിയില്‍ ഒരാള്‍…
Read Moreജലദോഷത്തിനു പിന്നിൽ പലതരം വൈറസുകൾ
ലോക ജനസംഖ്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഏറ്റവും കൂടുതൽ കാലം അനുഭവിക്കുന്ന ആരോഗ്യപ്രശ്നമാണ് ജലദോഷം. ഒരുപാട് പേർ ഇതിന്റെ പേരിൽ അവധി എടുക്കാറുണ്ട് എന്നുള്ളതാണ് വേറൊരു പ്രശ്നം. കൂടുതൽ പേർ കൂടുതൽ ആയി ഡോക്ടറെ കാണാറുള്ളത് ജലദോഷത്തിനും പനിക്കുമുള്ള ചികിത്സതേടിയാണ്. സന്ധിവാത രോഗം, ആസ്ത്മാ എന്നീ രോഗങ്ങളെ പോലെയാണ് ജലദോഷവും എന്ന് പറയാറുണ്ട്. ഏത് പ്രായത്തിലുള്ളവരേയും എപ്പോൾ വേണമെങ്കിലും ജലദോഷവും ബാധിക്കാവുന്നതാണ്. ചിലരിൽ ജലദോഷം വിട്ടുമാറാതെ കാണാറുണ്ട്. ഇങ്ങനെ ഉള്ളവർ ചിലപ്പോൾ കൊല്ലത്തിൽ പത്ത് പ്രാവശ്യം വരെ ഡോക്ടർമാരെ കാണാറുമുണ്ട്. ലക്ഷണങ്ങൾ മൂക്കിൽ നിന്ന് വെള്ളം ഒഴുകുക, തലയ്ക്ക് ഭാരം, ചുമ, തുമ്മൽ, തൊണ്ടവേദന, പനി, കുളിര്, വിയർപ്പ്, പേശികളിൽ വേദന, ക്ഷീണം എന്നിവയാണ് പൊതുവായി ജലദോഷം ഉള്ളവരിൽ കാണാറുള്ള പ്രശ്നങ്ങൾ. ജലദോഷത്തെ കുറിച്ചുള്ള ചില വസ്തുതകളാണു താഴെ പറയുന്നത്: • തണുപ്പ് ഏറ്റതുകൊണ്ട് ജലദോഷം ഉണ്ടാവുകയില്ല.…
Read Moreഇടവിട്ടുള്ള മഴ: ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; ജാഗ്രതാ മുന്നറിയിപ്പുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോട്ടയം: ഇടവിട്ട് മഴ പെയ്യുന്ന നിലവിലെ കാലാവസ്ഥ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകാന്‍ അനുകൂല സാഹചര്യമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ. ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലും കൊതുക് സാന്ദ്രത കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശുദ്ധജലത്തിലാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത്. ചെറുപാത്രങ്ങളിലും സണ്‍ ഷെയ്ഡിലും ഉള്‍പ്പെടെ ഒരിടത്തും വെള്ളം കെട്ടിനില്ക്കാന് അനുവദിക്കരുത്. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലും പരിസരത്തും ഇത്തരത്തില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളയണം. കൊതുക് നിര്‍മാര്‍ജനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും പങ്കാളികളാകണം. ജൂലൈ മാസത്തിന് മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റികള്‍, പുതുപ്പള്ളി, എരുമേലി, മറവന്തുരുത്ത്, മരങ്ങാട്ടുപിള്ളി, നെടുംകുന്നം, കാട്ടാമ്പാക് തുടങ്ങിയ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് പനിബാധിതര്‍ കൂടുതല്‍. ശക്തമായ പനി, തലവേദന, ശരീരവേദന, ശരീരത്തിലെ തിണര്‍പ്പുകള്‍…
Read More