ഗോ​സി​പ്പു​ക​ൾ​ക്ക് വി​ട

ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി ബ​ച്ച​ൻ കു​ടും​ബ​മാ​യി​രു​ന്നു ബോ​ളി​വു​ഡി​ലെ ച​ർ​ച്ചാ​വി​ഷ​യം. ബ​ച്ച​ൻ കു​ടും​ബ​വു​മാ​യി ഐ​ശ്വ​ര്യ റാ​യ് പി​ണ​ക്ക​ത്തി​ൽ ആ​ണെ​ന്നും അ​ഭി​ഷേ​കു​മാ​യി ബ​ന്ധം വേ​ർ​പെ​ടു​ത്താ​ൻ ഒ​രു​ങ്ങു​ന്നു എ​ന്നു​മാ​യി​രു​ന്നു അ​ഭ്യൂ​ഹ​ങ്ങ​ൾ.

ഇ​പ്പോ​ഴി​താ ഇ​വ​യ്ക്കെ​ല്ലാം വി​രാ​മ​മി​ട്ട് പൊ​തു​വേ​ദി​യി​ൽ ബ​ച്ച​ൻ കു​ടും​ബം ഒ​ന്നി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച് ആ​ഘോ​മാ​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ക​ഴി​ഞ്ഞ ദി​വ​സം നെ​റ്റ്ഫ്ലി​ക്സി​ന്‍റെ ദ് ​ആ​ർ​ച്ചീ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സ്പെ​ഷ​ൽ പ്രീ​മി​യ​ർ ഉ​ണ്ടാ​യി​രു​ന്നു.

ഇ​തി​ന് ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളെ​ല്ലാം പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ങ്കി​ലും അ​മി​താ​ഭ് ബ​ച്ച​നും ഫാ​മി​ലി​യും എ​ത്തു​മോ എ​ന്ന​താ​യി​രു​ന്നു ആ​ശ​ങ്ക. ഒ​ടു​വി​ൽ സ​ർ​പ്രൈ​സ് ഒ​രു​ക്കി ബ​ച്ച​നും കു​ടും​ബ​വും എ​ത്തു​ക​യാ​യി​രു​ന്നു. അ​മി​താ​ഭ് ബ​ച്ച​ന്‍റെ മ​ക​ൾ ശ്വേ​ത​യു​ടെ മ​ക​ൻ അ​ഗ​സ്ത്യ ന​ന്ദ, ദ് ​ആ​ർ​ച്ചീ​സി​ന്‍റെ ഭാ​ഗ​മാ​ണ്.

ബ​ച്ച​ൻ കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും പ​ര​സ്പ​രം സം​സാ​രി​ക്കു​ന്ന​തും ഫോ​ട്ടോ എ​ടു​ക്കാ​ൻ ഐ​ശ്വ​ര്യ​യും ജ​യ ബ​ച്ച​നും എ​ല്ലാ​വ​രെയും വി​ളി​ക്കു​ന്ന​തും വീ​ഡി​യോ​ക​ളി​ൽ കാ​ണാം. സ​കൂ​ടും​ബ​മാ​യി ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ നി​ല്‍​ക്കു​ന്ന അ​മി​താ​ഭ് ബ​ച്ച​നെ​യും ഇ​വ​ര്‍​ക്കൊ​പ്പം സ​ന്തോ​ഷ​വ​തി​യാ​യി നി​ല്‍​ക്കു​ന്ന ഐ​ശ്വ​ര്യ​യെ​യും വീ​ഡി​യോ​യി​ല്‍ ദൃ​ശ്യ​മാ​ണ്.

അ​മി​താ​ഭ് ബ​ച്ച​നും ഐ​ശ്വ​ര്യ റാ​യി​യും പ​ര​സ്പ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളിൽ അ​ണ്‍​ഫോ​ളോ ചെ​യ്തെ​ന്ന വാ​ര്‍​ത്ത​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ മു​മ്പ് ഇ​വ​ര്‍ ഫോ​ളോ ചെ​യ്തി​രു​ന്നി​ല്ല എ​ന്നാ​ണ് അ​റി​യാ​ന്‍ സാ​ധി​ച്ച​ത്. അ​ടു​ത്തി​ടെ വി​വാ​ഹ മോ​തി​രം ഇ​ല്ലാ​തെ അ​ഭി​ഷേ​ക് ബ​ച്ച​ന്‍ പൊ​തു വേ​ദി​യി​ല്‍ എ​ത്തി​യ​തും ഏ​റെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൾ സു​ഹാ​ന, ഖു​ഷി ക​പൂ​ർ എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന ചി​ത്ര​മാ​ണ് ദ് ​ആ​ർ​ച്ചീ​സ്. സോ​യ അ​ക്ത​ർ ആ​ണ് സം​വി​ധാ​നം. ആ​ര്‍​ച്ചി എ​ന്ന കോ​മി​ക് ബു​ക്കി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment