കേരളത്തിലെ ഒരു വനിതാ ബസ് കണ്ടക്ടറുടെ ചിത്രം ഒരു കലാകാരൻ ലൈവായി വരയ്ക്കുന്ന വീഡിയോ വൈറലാവുകയാണ്. കെഎസ്ആർടിസി ബസിലെ യാത്രയ്ക്കിടെ ആർട്ടിസ്റ്റ് ആകാശ് ഡ്യൂട്ടിയിലുള്ള വനിതാ കണ്ടക്ടറെ വരയ്ക്കുന്നത് വീഡിയോയിൽ കാണാം. കലാകാരന്റെ കഴിവും അതിനോടുള്ള കണ്ടക്ടറുടെ പ്രതികരണവും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്. ട്രാൻസ്പോർട്ടിൽ ഇരിക്കുമ്പോൾ ബസ് കണ്ടക്ടറുടെ ചിത്രം രഹസ്യമായി വരയ്ക്കുന്നത് കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. മറ്റേതൊരു യാത്രക്കാരനെയും പോലെ അയാൾ അവർക്ക് യാത്രാ ടിക്കറ്റിനായി പണം നൽകി. പിന്നാലെ ഒരു പ്ലെയിൻ പേപ്പർ എടുത്ത് അതിൽ പെൻസിലുകൊണ്ട് കണ്ടക്ടറെ വരയ്ക്കാനും തുടങ്ങി. യാത്രയ്ക്കിടയിൽ ആകാശ് തന്റെ രേഖാചിത്രം പൂർത്തിയാക്കി. തുടരർന്ന ബസിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് അത് അവർക്ക് സമ്മാനിക്കുകയും ചെയ്തു. കലാകാരന്റെ കഴിവിലൽ അവർ ആശ്ചര്യപ്പെടുകയും മനോഹരമായ പുഞ്ചിരിയോടെ പ്രതികരിക്കുകയും ചെയ്തു. “ഒരു കലാകാരൻ്റെ യഥാർഥ പ്രതിഫലം ഹൃദയത്തിൽ നിന്ന് സൃഷ്ടിക്കുന്ന സന്തോഷമാണ്” എന്ന…
Read MoreDay: July 11, 2024
അശ്ലീല ഫേസ്ബുക്ക് പേജുകളിൽ കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ പങ്കുവെച്ചു; മുൻ എസ്എഫ്ഐ നേതാവിനെതിരേ 9 പെൺകുട്ടികൾ കൂടി പരാതി നൽകി
കൊച്ചി: അശ്ലീല ഫേസ്ബുക്ക് പേജുകളിൽ കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ പങ്കുവച്ച മുൻ എസ്എഫ്ഐ നേതാവിനെതിരേ കൂട്ട പരാതി. കാലടി ശ്രീ ശങ്കര കോളജിലെ പൂർവ വിദ്യാർഥിയായ രോഹിതിനെതിരേ ആണ് വീണ്ടും പരാതിയുമായി കൂടുതൽ പെൺകുട്ടികൾ എത്തിയത്. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെടുന്നു. സമീപ കാലത്ത് ഇയാൾ കോളജിൽ നിരന്തരം വരുമായിരുന്നു. വിദ്യാർഥിയായിരുന്നില്ലെങ്കിലും ഫോട്ടോഗ്രാഫറായി കാമ്പസിൽ പതിവായി എത്തിയിരുന്ന രോഹിത് വിദ്യാർഥിനികളുമായി നല്ല രീതിയിലുള്ള സൗഹൃദം വളർത്തിയിരുന്നു. തുടർന്ന്, അവരുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ നിന്ന് എടുത്ത ചിത്രങ്ങൾ അപകീർത്തികരമായ അടിക്കുറിപ്പുകളോടെ അശ്ലീല ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുകയായിരുന്നു. വിദ്യാർഥികളുടെ പരാതിയിൽ ഇയാൾക്കെതിരേ കാലടി പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയുംചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
Read Moreപെപ്സി ഒഴിച്ചൊരു ചൂട് ചായ കുടിച്ചാലോ? ഞെട്ടണ്ട സംഭവം ഉള്ളതാണ്; വഴിയോര ചായക്കച്ചവടക്കാരന്റെ പുത്തൻ ചായ വൈറൽ
വിചിത്രമായി തോന്നുന്ന എന്നാൽ നല്ലതായി മാറിയേക്കാവുന്ന വിവിധ ഭക്ഷണ കോമ്പിനേഷനുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകാം. എന്നാൽ ഈ ചായ പരീക്ഷണം നിങ്ങളുടെ ഹൃദയം കീഴടക്കുമോ അതോ നിങ്ങളുടെ കപ്പ് ചായ വലിച്ചെറിയിക്കുമോ എന്നത് കണ്ടറിയണം. എല്ലാ ചായ പ്രേമികൾക്കും ഒരു മുന്നറിയിപ്പ്… ഈ വൈറൽ വീഡിയോ അമ്പരപ്പിക്കുകയോ വെറുപ്പിക്കുകയോ ചെയ്തേക്കാം. വഴിയോര ചായ വിൽപനക്കാരൻ ഉപഭോക്താക്കൾക്കായി ചായ തയ്യാറാക്കുന്നതാണ് വൈറൽ വീഡിയോയിൽ കാണിക്കുന്നത്. അസാധാരണമായി ഇതിൽ തോന്നിയത് എന്തെന്നാൽ അദ്ദേഹം ഉപയോഗിക്കുന്ന ഒരു ചേരുവയാണ്. പെപ്സി കലർത്തിയ ചായയാണ് അയാൾ തയാറാക്കുന്നത്. ഇന്റർനെറ്റ് ഉപയോക്താക്കൾ ഈ അസ്വീകാര്യമായ പരീക്ഷണം കാണുകയും അതിൽ നിന്ന് ഒരു മീം സൃഷ്ടിക്കുകയും ചെയ്തു. ഇത് ഓൺലൈനിൽ ശ്രദ്ധ നേടി. ഇപ്പോഴിതാ, പെപ്സി ഉപയോഗിച്ച് തയാറാക്കിയ വിചിത്രമായ ചായയെ ചിരിപ്പിക്കാനും ട്രോളാനും വീഡിയോ ഒരു രസകരമായ തെലുങ്ക് സിനിമാ സീനുമായി ചേർത്തിരിക്കുന്നു. പെപ്സി ചായ…
Read Moreയാത്രക്കാരില്ല; രണ്ട് ദിവസമായി സർവീസ് മുടങ്ങി നവകേരള ബസ്
കോഴിക്കോട്: യാത്രക്കാരില്ല, രണ്ട് ദിവസമായി സർവീസ് നടത്താതെ ‘നവകേരള’ ബസ്. കോഴിക്കോട് -ബംഗളൂരു റൂട്ടിലെ ഗരുഡ പ്രീമിയം ബസാണ് ബുധൻ, വ്യാഴം ദിവസങ്ങളിൽ ആളില്ലാത്തതിനാൽ സർവീസ് നിർത്തിയത്. ഈ രണ്ട് ദിവസങ്ങളിലും ബുക്കിംഗ് ഇല്ലാത്തതിനാൽ സർവീസ് നടത്താൻ സാധിച്ചില്ല. ഈ ആഴ്ചയിൽ തിങ്കളാഴ്ച 55,000 രൂപയും ചൊവ്വാഴ്ച 14,000 രൂപയും ആയിരുന്നു ബസിന്റെ വരുമാനം. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നവകേരള സദസിനായി യാത്രനടത്തിയ ബസ് ചില മാറ്റങ്ങൾ വരുത്തി കഴിഞ്ഞ മെയ് അഞ്ച് മുതലാണ് കോഴിക്കോട് -ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയത്.
Read Moreഎന്തൊരു ഫ്ലുവൻസി! അനായാസമായി ഇംഗ്ലീഷ് സംസാരിച്ച് ഓട്ടോ ഡ്രൈവർ; വൈറലായി വീഡിയോ
വളരെ അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ഓട്ടോഡ്രൈവറാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. ഇംഗ്ലീഷ് ഭാഷ വിദ്യാസമ്പന്നർക്കും പ്രൊഫഷണലുകൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിച്ചുകൊണ്ട് ഒരു മഹാരാഷ്ട്രക്കാരൻ ഓട്ടോഡ്രൈവർ ഞെട്ടിച്ചിരിക്കുകയാണ്. വൈറലായ വീഡിയോയിൽ, പ്രായമായ ഓട്ടോഡ്രൈവർ യാത്രക്കാരനുമായി നന്നായി ഇംഗ്ലീഷിൽ സംസാരിക്കുന്നത് കാണാം. മാത്രമല്ല ഇംഗ്ലീഷ് പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. കാരണം ഭാഷയ്ക്ക് ആളുകളെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ നിന്നാണ് വീഡിയോ പകർത്തിയതെന്ന് ഭൂഷൺ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പറഞ്ഞു. വീഡിയോയിൽ ഓട്ടോ ഡ്രൈവർ ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങുമ്പോൾ ഭൂഷൺ ഞെട്ടി നോക്കി നിൽക്കുന്നു. ഇംഗ്ലീഷ് അറിയുന്നത് ലണ്ടൻ, പാരീസ്, യുഎസ്എ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് പോകാൻ ആളുകളെ സഹായിക്കുമെന്നും ഓട്ടോ ഡ്രൈവർ വിശദീകരിച്ചു. വിദേശ രാജ്യങ്ങളിൽ ആളുകൾക്ക് എങ്ങനെ സംസാരിക്കാമെന്നതിന്റെ ഒരു ഉദാഹരണം നൽകിക്കൊണ്ട് അദ്ദേഹം…
Read Moreകേരളീയം വീണ്ടും നടത്തുന്നത് ആഭാസമാണ്; ക്ഷേമപെൻഷൻ കുടിശിക തീർക്കാൻ പണമില്ലാത്തവരാണ് കേരളീയം നടത്തുന്നത്; കേരളത്തെ സ്നേഹിക്കുന്നവർ ഇത് ബഹിഷ്കരിക്കണം; കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കേരളീയം നടത്തുന്നതിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളീയം വീണ്ടും നടത്തുന്നത് ആഭാസമാണ്. പാെതുജനങ്ങൾ പകർച്ച പനികൊണ്ട് വലയുകയാണ്. പനി ബാധിച്ച് നൂറുകണക്കിനാളുകളാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നിലവിൽ. ജൽജീവൻ മിഷൻ പോലും മുടങ്ങിക്കിടക്കുകയാണ്. ആ സാഹചര്യത്തിൽ വീണ്ടും ഇക്കൊല്ലം കേരളീയം ആഘോഷിക്കുന്നത് ആഭാസകരമായ പ്രവർത്തിയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. ക്ഷേമപെൻഷൻ കുടിശിക തീർക്കാൻ പണമില്ലാത്തവരാണ് കേരളീയം നടത്തുന്നത്. ഇവന്റ് മാനേജുമെന്റ് ടീമുകളെ സഹായിക്കാനാണ് ഇതെന്ന കാര്യം വ്യക്തമാണ്. കേരളത്തെ സ്നേഹിക്കുന്നവർ കേരളീയം ബഹിഷ്ക്കരിക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Moreവില ഏകദേശം 4.5 ലക്ഷം രൂപ! ഇതാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ബർഗർ; വൈറലായി പോസ്റ്റ്
ഒരു ബർഗർ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയത് അതിന്റെ അമിതമായ വിലകൊണ്ട് മാത്രമല്ല രുചികളുടെയും ചേരുവകളുടെയും അതുല്യമായ മിശ്രിതത്തിലൂടെയുമാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ ബർഗർ എന്ന പേരിൽ അടുത്തിടെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സിൽ ഒരു ബർഗർ ഇടം നേടിയിരുന്നു. ഏകദേശം 5,000 യൂറോ ( 4.5 ലക്ഷം രൂപയ്ക്ക് തുല്യം) വിലയുള്ള ഈ ബർഗർ കേവലം ഭക്ഷണം എന്നതിന് ഉപരി ആഡംബരത്തിനെയും തുറന്നുകാണിക്കുന്നു. എന്നാൽ പ്രസിദ്ധി നേടിയിട്ടും ഈ ബർഗർ ഓൺലൈനിൽ വിവാദങ്ങൾ സൃഷ്ടിച്ചു. സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളുള്ള ഈ ലോകത്ത് ഇത്തരം അമിത വിലയുള്ള ഭക്ഷണങ്ങൾക്ക് പിന്നിലെ യുക്തിയെ പലരും ചോദ്യം ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ബർഗറിന്റെ വിലയെക്കുറിച്ചുള്ള അവിശ്വസനീയത മുതൽ ആഗോള അസമത്വത്തെയും പട്ടിണിയെയും കുറിച്ചുള്ള രൂക്ഷമായ പ്രതിഫലനങ്ങൾ വരെ വിമർശനങ്ങളായി നിറഞ്ഞു. എന്നാൽ “ഗോൾഡൻ ബോയ്” യുടെ പ്രാരംഭ വിൽപ്പനയിൽ നിന്നുള്ള…
Read Moreമറ്റൊരു തുറമുഖത്തിന് ലഭിക്കാത്ത പ്രകൃതിയുടെ വരദാനമാണ് വിഴിഞ്ഞം; പിണറായി സർക്കാരിന്റെ തൊപ്പിയിലെ ഒരു പൊൻതൂവലാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്; വി. എൻ. വാസവൻ
തിരുവനന്തപുരം: ആദ്യ മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്ത് അടുക്കുന്നത് കേരളത്തെ സംബന്ധിച്ച് ആഹ്ളാദത്തിന്റേയും അഭിമാനത്തിന്റേയും നിമിഷമെന്ന് തുറമുഖ മന്ത്രി വി. എൻ. വാസവൻ. ഈ ധന്യനിമിഷത്തിൽ ലോകം മുഴുവൻ കേരളത്തെ ഉറ്റുനോക്കുന്നു. മറ്റൊരു തുറമുഖത്തിന് ലഭിക്കാത്ത പ്രകൃതിയുടെ വരദാനമാണ് വിഴിഞ്ഞം തുറമുഖം. ഇത് ചരിത്ര നിമിഷമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനരംഗത്ത് വിസ്മയങ്ങൾ തീർക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പിണറായി സർക്കാരിന്റെ തൊപ്പിയിലെ ഒരു പൊൻതൂവലാണ് ഇപ്പോൾ യാഥാർഥ്യമാകുന്നതെന്ന് വാസവൻ വ്യക്തമാക്കി. ആരുടെയും കണ്ണുനീര് വീഴ്ത്താതെ എല്ലാവരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുകൊണ്ടാണ് പോർട്ട് കമ്മീഷൻ ചെയ്യാൻ പോകുന്നത്. പ്രദേശത്ത് സ്ഥലം വിട്ടു നൽകിയവർക്കും, ജോലി നഷ്ടമായവർക്കും, വിവിധ തരത്തിൽ പ്രയാസം ഉണ്ടായവർക്കും 106.8 കോടി വീതം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.
Read Moreചായ പ്രേമികളേ… ഇത് എങ്ങനെയുണ്ട്? പച്ചവെള്ളത്തിൽ മുക്കി പാർലെ-ജി കഴിക്കൂ; പോസ്റ്റിനോട് പ്രതികരിച്ച് സോഷ്യൽ മീഡിയ
പാർലെ-ജി ബിസ്ക്കറ്റ് ചായയിൽ മുക്കി കഴിക്കുന്നത് ഒരു ഒന്നൊന്നര കോമ്പിനേഷനാണ്. എന്നാൽ പാർലെ-ജി പച്ചവെള്ളത്തിൽ മുക്കി കഴിക്കുന്നത് അതിലും രുചികരണമാണെന്നാണ് റെഡ്ഡിറ്റിൽ ഒരു ഉപയോക്താവ് കുറിച്ചിരിക്കുന്നത്. പലരും പാർലെ-ജി ചായ കോമ്പിനേഷൻ ഐതിഹാസികമെന്ന് പണ്ടേ വാഴ്ത്തിയിട്ടുണ്ടെങ്കിലും ഈ കോമ്പിനേഷൻ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചയ്ക്ക് കാരണമായി. “കൂടുതൽ ഐതിഹാസികമായ ഒരു കോമ്പോയ്ക്ക് പേരിടൂ, ഞാൻ കാത്തിരിക്കാം,” ഒരു ഗ്ലാസ് വെള്ളത്തിന്റെ അരികിൽ ഇരിക്കുന്ന പാർലെ-ജി ബിസ്ക്കറ്റിന്റെ ചിത്രത്തിനൊപ്പം റെഡ്ഡിറ്റിൽ അയാൾ എഴുതി. പോസ്റ്റ് പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. തുടർന്ന് പലരും തങ്ങളുടെ പ്രിയപ്പെട്ട കോമ്പിനേഷനുകളെ കുറിച്ച് കമന്റുകളുമായെത്തി. പഴയെ തേങ്ങാ ബിസ്ക്കറ്റുകളും, മിൽക്ക് ബിസ്ക്കറ്റുകളും ബോൺവിറ്റ ബിസക്കറ്റുകളുമൊക്കെ കമന്റ് ബോക്സിൽ ഇടംപിടിച്ചു. Name a more legendary combo, I'll wait byu/Useful_Morning3454 inindiasocial
Read Moreകാത്തിരിപ്പിന് വിരാമം: സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞത്ത്; വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു
തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ എത്തി. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. രാവിലെ ഒൻപതിനാണ് ബെർത്തിംഗ്. വാട്ടര്‍ സല്യൂട്ട് നല്‍കിയാവും സാന്‍ ഫെര്‍ണാണ്ടോയെ സ്വീകരിക്കുക. ബെര്‍ത്തിംഗ് നടത്തുന്നതിനു പിന്നാലെ ചരക്കിറക്കല്‍ ജോലി തുടങ്ങും. 1500 മുതല്‍ 2000 വരെ കണ്ടെയ്നറുകളാവും കപ്പലില്‍ ഉണ്ടാവുക എന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച നടക്കുന്ന സ്വീകരണ ചടങ്ങിനു പിന്നാലെ സാന്‍ ഫെര്‍ണാഡോ കൊളംബോയിലേക്കു പുറപ്പെടുമെന്നാണ് വിവരം. വെള്ളിയാഴ്ച മുഖ്യമന്ത്രിയും കേന്ദ്ര–സംസ്ഥാന മന്ത്രിമാരും ചേര്‍ന്നുള്ള സ്വീകരണ ചടങ്ങ് നടത്തും. ഓട്ടമേറ്റഡ് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന എസ്ടിഎസ്, യാര്‍ഡ് ക്രെയിനുകളാണ് ചരക്കിറക്കല്‍ ദൗത്യം നടത്തുക.
Read More