പാർലെ-ജി ബിസ്ക്കറ്റ് ചായയിൽ മുക്കി കഴിക്കുന്നത് ഒരു ഒന്നൊന്നര കോമ്പിനേഷനാണ്. എന്നാൽ പാർലെ-ജി പച്ചവെള്ളത്തിൽ മുക്കി കഴിക്കുന്നത് അതിലും രുചികരണമാണെന്നാണ് റെഡ്ഡിറ്റിൽ ഒരു ഉപയോക്താവ് കുറിച്ചിരിക്കുന്നത്.
പലരും പാർലെ-ജി ചായ കോമ്പിനേഷൻ ഐതിഹാസികമെന്ന് പണ്ടേ വാഴ്ത്തിയിട്ടുണ്ടെങ്കിലും ഈ കോമ്പിനേഷൻ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചയ്ക്ക് കാരണമായി.
“കൂടുതൽ ഐതിഹാസികമായ ഒരു കോമ്പോയ്ക്ക് പേരിടൂ, ഞാൻ കാത്തിരിക്കാം,” ഒരു ഗ്ലാസ് വെള്ളത്തിന്റെ അരികിൽ ഇരിക്കുന്ന പാർലെ-ജി ബിസ്ക്കറ്റിന്റെ ചിത്രത്തിനൊപ്പം റെഡ്ഡിറ്റിൽ അയാൾ എഴുതി.
പോസ്റ്റ് പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. തുടർന്ന് പലരും തങ്ങളുടെ പ്രിയപ്പെട്ട കോമ്പിനേഷനുകളെ കുറിച്ച് കമന്റുകളുമായെത്തി. പഴയെ തേങ്ങാ ബിസ്ക്കറ്റുകളും, മിൽക്ക് ബിസ്ക്കറ്റുകളും ബോൺവിറ്റ ബിസക്കറ്റുകളുമൊക്കെ കമന്റ് ബോക്സിൽ ഇടംപിടിച്ചു.
Name a more legendary combo, I'll wait
by inindiasocial
