കോഴിക്കോട്: പിഎസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് സിപിഎം ടൗണ്‍ ഏരിയാ കമ്മിറ്റി അംഗമായ യുവനേതാവ് പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചര്‍ച്ചചെയ്യാന്‍ സിപിഎം ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും ഇന്ന് ചേരും. നടപടി വിശദീകരിക്കുന്നതിനായി ഉച്ചയ്ക്കുശേഷം ടൗൺ ഏരിയ കമ്മിറ്റിയും ചേരും. ആരോപണവിധേയനായ പ്രമോദ് കോട്ടൂളി കഴിഞ്ഞ ദിവസം പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിരുന്നു. പിഎസ്സി അംഗത്വം ശരിയാക്കിതരാമെന്ന് പറഞ്ഞ് കോഴവാങ്ങിയെന്ന ഡോക്ടര്‍ ദമ്പതികളുടെ ആരോപണം പാര്‍ട്ടി ഇടപെട്ട് ഒതുക്കിത്തീര്‍ത്ത സാഹചര്യത്തില്‍ പ്രമോദിനെതിരേ കടുത്ത നടപടി ഉണ്ടാകാനിടയില്ലെന്നാണു സൂചന. ‘റിയല്‍ എസ്റ്റേറ്റ്’ ബന്ധങ്ങളുടെ പേരില്‍ നടന്ന പണമിടപാട് എന്നാക്കിമാറ്റാണ് ശ്രമം നടക്കുന്നത്. പാര്‍ട്ടിയിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രമോദിനെതിരേ കടുത്ത നടപടി എടുത്താല്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നു നേതൃത്വം കരുതുന്നു. കോഴയായി വാങ്ങിയ 22 ലക്ഷം തിരികെക്കൊടുത്ത് പരാതി ഇനി പൊതുസമൂഹത്തിലെത്തില്ലെന്ന് പാര്‍ട്ടി ഉറപ്പാക്കികഴിഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി…
Read MoreDay: July 13, 2024
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കഴുത്തറത്ത് കൊന്നശേഷം ഭർത്താവ് തൂങ്ങി മരിച്ചു
പറവൂർ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ഘണ്ഠകർണൻ വെളി കൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയിൽ വാലത്ത് വിദ്യാധരൻ (70) ആണ് ഭാര്യ വനജയെ (66) കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. രണ്ടരവർഷം മുമ്പാണ് ഇവർ ഇവിടെ താമസം തുടങ്ങിയത്. എറണാകുളത്ത് സ്വകാര്യ ഏജൻസിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാധരൻ. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിൽ ജീവനക്കാരിയായി വിരമിച്ചയാളാണ് വനജ. കാഴ്ചക്കുറവ് ഉണ്ടായതിനെതുടർന്ന് മാനസികമായ ചില പ്രശ്നങ്ങൾ വനജയ്ക്കുണ്ടായിരുന്നു. ഇതുമൂലം ചില പ്രശ്നങ്ങൾ ഇവർക്കിടയിലുണ്ടാകുകയും വഴക്കുണ്ടാകുകയും പതിവായിരുന്നു. സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന ഇവരുടെ മകൾ ദിവ്യ രാവിലെ അമ്മയെ ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരണ വിവരം പുറംലോകം അറിയുന്നത്. മറ്റൊരു മകൾ ദീപ ചങ്ങനാശേരിയിലാണ് താമസം. മേൽനടപടികൾക്കുശേഷം മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read Moreലക്ഷദ്വീപിൽ നിന്ന് ആംബര്‍ഗ്രിസ് വില്പനയ്ക്കെത്തിച്ചത് കളമശേരി സ്വദേശിക്കുവേണ്ടി; കൂട്ടുപ്രതികളെ തേടി പോലീസ്
കൊച്ചി: ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍നിന്നും വനംവകുപ്പ് പിടികൂടിയ തിമിംഗല ദഹനാവശിഷ്ടം (ആംബര്‍ഗ്രിസ്) കൊച്ചിയിലെത്തിച്ചത് കളമശേരി സ്വദേശിക്ക് വില്‍ക്കാനെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇഷാഖിന്റെ (31) മൊഴിയുടെ അടിസ്ഥാനത്തില്‍ കളമശേരി സ്വദേശിയുടെ മൊഴി വനംവകുപ്പ് ഉടന്‍ രേഖപ്പെടുത്തും. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിലെ കൂടുതല്‍ കണ്ണികളെ പുറത്തുകൊണ്ടുവരാനാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ആംബര്‍ഗ്രിസിന്റെ വിൽപ്പന വൈകിയതോടെ മുഹമ്മദ് ഇത് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെത്തി പോലീസുകാരെ ഏല്‍പ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വിൽപ്പനയ്ക്ക് മുമ്പ് എത്തിച്ച സാമ്പിള്‍ മാത്രമായിരുന്നു പിടികൂടിയതെന്നാണ് ഇയാള്‍ വനംവകുപ്പിന് മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ലക്ഷദ്വീപിലേക്ക് മുങ്ങിയ മുഹമ്മദിനെ ഇന്നലെ ഉച്ചയ്ക്ക് വിമാനമാര്‍ഗമാണ് കൊച്ചിയിലെത്തിച്ചത്. മുഹമ്മദ് കൊച്ചി വിട്ടതിന് പിന്നാലെ വനംവകുപ്പ് ലക്ഷദ്വീപ് അഡ്മിനിട്രേഷനില്‍ വിവരം കൈമാറിയിരുന്നു. ഇതുപ്രകാരം ഇന്നലെ രാവിലെ കപ്പലില്‍ ചെന്നിറങ്ങിയ ഇയാളെ ലക്ഷദ്വീപ് പോലീസ്…
Read Moreനിയമം പഠിക്കാൻ ലേറ്റാകേണ്ട… പുതിയ ക്രിമിനൽ നിയമങ്ങൾ പഠിക്കുന്നതിന് ആർപിഎഫിന് മൊബൈൽ ആപ്പ്
കൊല്ലം: രാജ്യത്ത് പുതുതായി നിലവിൽ വന്ന ക്രിമിനൽ നിയമങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് അവബോധം നൽകുന്നതിന് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ് ) മൊബൈൽ ആപ്പ് പുറത്തിറക്കി. സംഗ്യാൻ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഇത് ലഭ്യമാണ്. മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്നതിനായാണ് ആപ്പ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഭാരതീയ ന്യായ സംഹിത ( ബിഎൻഎസ് ), ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത ( ബിഎൻഎസ്എസ് ), ഭാരതീയ സാക്ഷ്യ അധീനിയം ( ബിഎസ്എ ) എന്നിവയാണ് പുതുതായി പ്രാബല്യത്തിൽ വന്ന നിയമങ്ങൾ. പ്രസ്തുത നിയമങ്ങളുടെ പ്രയോഗത്തിനും പ്രവർത്തി പഥത്തിൽ കൊണ്ടുവരുന്നതിനും ആർപിഎഫ് ഉദ്യോഗസ്ഥർക്ക് സംഗ്യാൻ ആപ്പ് സഹായവും മാർഗനിർദേശങ്ങളും നൽകും. ഉദ്യോഗസ്ഥർക്ക് എവിടെ ഇരുന്നാലും പുതിയ നിയമങ്ങളുടെ വിശദാംശങ്ങൾ അറിയാനും കൂടുതൽ വിവരങ്ങൾ തിരയാനും ഒപ്പം റഫർ ചെയ്യാനും കഴിയും…
Read Moreബിഗ് സല്യൂട്ട് ക്യാപ്റ്റന്‍ ഹരി; വിഴിഞ്ഞംപോർട്ടിലെത്തിയ മദര്‍ഷിപ്പിന് ചുക്കാന്‍ പിടിച്ചത് തിരുമല സ്വദേശി
പേരൂര്‍ക്കട: തിരുമല സ്വദേശിയായ ക്യാപ്റ്റന്‍ ഹരി കേരളത്തിന് എന്തുകൊണ്ടും അഭിമാനമാണ്. കാരണം ഒരു അഭിമാന നിമിഷത്തിന്റെ ഭാഗഭാക്കായി മാറിയ പേരാണ് അത്. കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖ തീരത്ത് ആദ്യ മദര്‍ഷിപ് സാന്‍ ഫെര്‍ണാണ്ടോയ്ക്ക് നങ്കൂരമിടാന്‍ ചുക്കാന്‍ പിടിച്ചത് കപ്പലിന്റെ സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി മാനേജര്‍ തിരുവനന്തപുരം തിരുമല തൃക്കണ്ണാപുരം സ്വദേശി ക്യാപ്റ്റന്‍ ജി.എന്‍ ഹരി (52) യാണ്. ഇദ്ദേഹമാണ് കപ്പലിനെ ആദ്യം തീരം തൊടുവിച്ചത്. ഔട്ടര്‍ ഏരിയയില്‍നിന്ന് കപ്പല്‍ ചാലിലൂടെ മദര്‍ഷിപ്പിനെ തുറമുഖത്തിലേക്ക് എത്തിച്ചത് ഹരിയുടെ നേതൃത്വത്തിലാണ്. സിംഗപ്പൂരിലായിരുന്ന ഹരിയോട് കഴിഞ്ഞ ഞായറാഴ്ചയാണ് വിഴിഞ്ഞത്തേക്ക് പോകണമെന്ന് കമ്പനി നിര്‍ദ്ദേശം നല്‍കിയത്. തുറമുഖത്തെയും കപ്പല്‍ ചാലിനെയും കാലാവസ്ഥയെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് തീരുമാനങ്ങള്‍ വേഗത്തിലായിരുന്നു. അവയെല്ലാം പിഴവില്ലാതെ നടപ്പിലാക്കാനായ നിര്‍വൃതിയിലാണ് ഇപ്പോള്‍ ഹരി. മഴയും കാറ്റുമില്ലാത്ത അന്തരീക്ഷം കപ്പലിനെ തീരമടുപ്പിക്കാന്‍ അനുകൂലമായെന്ന് ജി.എന്‍ ഹരി പറയുന്നു.…
Read Moreവിഴിഞ്ഞത്തെ ചൊല്ലി പോര് തീരുന്നില്ല; സമരത്തിനു പിന്നിൽ എം. വിൻസെന്റെന്ന് അഹമ്മദ് ദേവർകോവിൽ; സമരക്കാരെ പ്രകോപിപ്പിച്ചത് മന്ത്രിമാരെന്ന് എം. വിൻസെന്റ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങളുമായി അഹമ്മദ് ദേവർകോവിൽ എംഎൽഎയും എം. വിൻസെന്റ് എംഎൽഎയും. അഹമ്മദ് ദേവർകോവിൽ എംഎൽഎ ഒരു ചാനലിലൂടെ വിഴിഞ്ഞം സമരത്തിന് ചുക്കാൻ പിടിച്ചത് എം. വിൻസെന്റ് എംഎൽഎയാണെന്ന് ആരോപിച്ചിരുന്നു. സമരത്തിന് പിന്നിൽ വിൻസെന്റ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ കരങ്ങളുണ്ടെന്നായിരുന്നു അഹമ്മദ് ദേവർകോവിലിന്റെ ആരോപണം. ഉമ്മൻ ചാണ്ടി സർക്കാർ കരാറിൽ ഒപ്പുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും ഫണ്ട് നീക്കി വച്ചിരുന്നില്ലെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു. അദാനിക്ക് പൂർണ സ്വാതന്ത്രമുള്ള കരാറിലാണ് ആ സർക്കാർ ഒപ്പുവച്ചത്. ആ സർക്കാറിന് മുന്നോട്ട് പോകാൻ കഴിഞ്ഞില്ലെന്നും ദേവർകോവിൽ വിമർശിച്ചിരുന്നു. ആരോപണത്തിനു മറുപടിയുമായി എം. വിൻസെന്റ് എംഎൽഎ രംഗത്തെത്തി. വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണം എന്ന ആശയത്തോട് തനിക്ക് യോജിപ്പില്ലായിരുന്നെന്നും അഹമ്മദ് ദേവർകോവിൽ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും എം. വിൻസെന്റ് പറയുന്നു. വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള നീക്കങ്ങൾക്ക് യഥാർഥത്തിൽ ശ്രമിച്ചത് അന്ന് മന്ത്രിയായിരുന്ന അഹമ്മദ്…
Read Moreശ്രീകണ്ഠപുരം ചെങ്ങളായിയിൽ വീണ്ടും നിധി ലഭിച്ചു; പ്രദേശത്തേക്ക് ആളുകളുടെ പ്രവാഹം
ശ്രീകണ്ഠപുരം: ചെങ്ങളായി പരിപ്പായി ഗവ. യുപി സ്കൂളിന് സമീപത്തുനിന്ന് ഇന്ന് രാവിലെ വീണ്ടും നിധി ലഭിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴിയിൽ നിന്നാണ് ജോലി തുടങ്ങുമ്പോൾ സ്വർണം, വെള്ളി ആഭരണങ്ങൾ അടങ്ങിയ നിധി ലഭിച്ചത്. എന്നാൽ, ഇവ സ്വർണമാണോയെന്നും വെള്ളിയാണോയെന്നും സ്ഥിരീകരിച്ചിട്ടില്ല. വ്യാഴാഴ്ച ഇവിടെ നിന്ന് പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വർണം, വെള്ളി ആഭരണങ്ങൾ കണ്ടെത്തിയിരുന്നു. ഇതിന്റെ ബാക്കിയാണ് ഇന്ന് ലഭിച്ചത്. വിവരമറിഞ്ഞ് വാർഡ് മെമ്പർ ഉഷയും ശ്രീകണ്ഠപുരം പോലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. കളക്ടറും സ്ഥലം സന്ദർശിച്ചേക്കും. കഴിഞ്ഞ ദിവസം നിധി ലഭിച്ച പുതിയപുരയിൽ താജുദ്ദീന്റെ റബർ തോട്ടത്തിൽനിന്ന് തന്നെയാണ് തൊഴിലുറപ്പു തൊഴിലാളികൾക്ക് വീണ്ടും ആഭരണങ്ങൾ ലഭിച്ചത്. കഴിഞ്ഞ ദിവസം 17 മുത്തുമണി, 13 സ്വർണലോക്കറ്റ്, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കം, പഴയകാലത്തെ അഞ്ച് മോതിരം, ഒരു സെറ്റ് കമ്മൽ, നിരവധി വെള്ളി നാണയങ്ങൾ, ഭണ്ഡാരമെന്ന് തോന്നിക്കുന്ന…
Read Moreവീട്ടിൽ താമരപ്പാടം…
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം വളർത്താൻ ആരംഭിച്ച താമരകൾ ഇന്ന് പ്രജിഷയുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. മികച്ചയിനം താമരകൾ തേടിയുള്ള യാത്ര ഇപ്പോഴും തുടരുകയാണ്. താമര പൂക്കളോടുള്ള ഇഷ്ടംകൊണ്ട് നിരവധി പരീക്ഷണങ്ങളാണ് ഇവർ നടത്തുന്നത്. സമയവും കുറച്ച് സ്ഥലസൗകര്യവും ഉണ്ടെങ്കിൽ ആർക്കും ഈ മേഖലയിലേക്ക് വരാൻ കഴിയും. ഒന്നു മനസുവച്ചാൽ ഒരു മികച്ച താമരപ്പാടംതന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാനും കഴിയും. നൂതന സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത താമരകൾ ഇന്ന് മികച്ച പൂക്കളാണ് നൽകുന്നത്. മികച്ച പരിചരണം ആവശ്യമില്ല എന്നതുതന്നെയാണ് ഇതിന്റെ പ്രത്യേകത. തുടക്കക്കാർക്ക് പറ്റിയ ഇനം മുതൽ മാസങ്ങൾ എടുത്ത് പൂക്കുന്ന താമരകൾ വരെ ഇവിടെ ലഭ്യമാണ്. നട്ട് 12 ദിവസങ്ങൾക്കൊണ്ട് ഇല വരുന്നതിനൊപ്പം മൊട്ടും വരുന്ന മികച്ചയിനം താമരകൾ ശേഖരത്തിലുണ്ട്. റോസ് ഏഞ്ചൽ എന്ന പേരിൽ അറിയപ്പെടുന്ന…
Read Moreയൂ ട്യൂബ് നോക്കി ഹിപ്നോട്ടിസം; തലകുനിച്ചുനിർത്തി ഞരമ്പിൽ പിടിച്ചു വലിക്കും; പരീക്ഷണത്തിൽ ഏർപ്പെട്ട വിദ്യാർഥികൾ ബോധംകെട്ടു; കുട്ടികൾ പറഞ്ഞതുകേട്ട് ഞെട്ടി അധ്യാപകർ
കൊടുങ്ങല്ലൂർ: സ്കൂൾ വിദ്യാർഥികളെ ഹിപ്നോട്ടിസത്തിന് വിധേയരാക്കി അബോധാവസ്ഥയിലാക്കിയ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കും. ഒരാണ്‍കുട്ടിയും മൂന്നു പെണ്‍കുട്ടികളും അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. യൂട്യൂബ് നോക്കി ഹിപ്നോട്ടിസം പഠിച്ച് അത് വിദ്യാർഥികളിൽ പരീക്ഷിച്ച “കുട്ടിക്ക്’ ഉൾപ്പെടെ വിശദമായ ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. യൂട്യൂബ് നോക്കി ഹിപ്നോട്ടിസം പോലുള്ള അഭ്യാസങ്ങളും മറ്റും ചെയ്യല്ലേയെന്ന് രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളോടു പറഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികളിൽ ഒരാളൊഴികെയെല്ലാവരെയും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കേട്ടുകേൾവിയില്ലാത്ത ഹിപ്നോട്ടിസ അഭ്യാസം നടന്നത്. തലകുനിച്ചുനിർത്തി കഴുത്തിലെ ഏതോ ഞരന്പിൽ പിടിച്ചു വലിക്കുന്ന യൂ ട്യൂബ് ഹിപ്നോട്ടിസമായിരുന്നു കുട്ടികളിൽ പരീക്ഷിച്ചതെന്ന് പറയുന്നു. സ്കൂളിൽ ബോധമറ്റുവീണ കുട്ടികളെ അധ്യാപകരും പിടിഎ ഭാരവാഹികളും മറ്റും മുഖത്തു വെള്ളംതളിച്ച് വിളിച്ചുണർത്താൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്ന് ഇവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടികൾക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും…
Read Moreയുവതിയോട് അപമര്യാദ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കോട്ടയം: താഴത്തങ്ങാടിയില്‍ സ്വകാര്യബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടി. കാരമ്മൂട് സ്വദേശി രാജേഷിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ വൈകുന്നേരം കോട്ടയം-കുമരകം അട്ടിപ്പീടിക റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആന്മരിയ ബസിലായിരുന്നു സംഭവം. താഴത്തങ്ങാടി സ്വദേശിനിയായ 20 കാരിയെ പിന്തുടര്ന്ന് ശല്യം ചെയ്യുകയായിരുന്നു. താഴത്തങ്ങാടിയില്‍ ബസ് എത്തിയപ്പോള്‍ ഇയാള്‍ യുവതിയെ വീണ്ടും ശല്യം ചെയ്തു. പെണ്‍കുട്ടി ബഹളമുണ്ടാക്കിയതോടെ ഇയാളെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്നു പിടികൂടി പോലീസിനു കൈമാറുകയായിരുന്നു
Read More