ജീവനുള്ള നൂറിലേറെ പാമ്പുകളെ ട്രൗസറിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ചൈനീസ് പൗരനാണ് പിടിയിലായത്. ഹോങ്കോങില്‍ നിന്ന് അതിര്‍ത്തി നഗരമായ ഷെഹ്സനിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവാവിനെ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ആറ് പോളിത്തീന്‍ ബാഗുകളിലായി നന്നായി പൊതിഞ്ഞൊട്ടിച്ച നിലയിലാണ് ട്രൗസറിന്റെ പോക്കറ്റുകളിലായി പാമ്പുകളെ കണ്ടെത്തിയത്. പരിശോധനയില്‍ സ്വദേശിയും വിദേശിയുമായ 104 പാമ്പുകളെയാണ് തിരിച്ചറിഞ്ഞത്. ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ എത്തരത്തിലുള്ള ശിക്ഷയാകും പാമ്പുകളെ കടത്താന്‍ ശ്രമിച്ചയാള്‍ക്ക് നല്‍കുകയെന്ന് കസ്റ്റംസ് വ്യക്തമാക്കിയില്ല.
Read MoreDay: July 13, 2024
ക്ഷേത്ര ദർശനത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞ് തലയിൽ വീണു: യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ദൃശ്യങ്ങൾ പുറത്ത്
ആന്ധ്രയിലെ തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ തലയില്‍ മരച്ചില്ല വീണ് ഗുരുതര പരുക്ക്. ക്ഷേത്രത്തിന്റെ അങ്കണത്തിലൂടെ നടക്കുന്നതിനിടെ അടുത്തുള്ള മരത്തില്‍ നിന്ന് ചില്ല ഒടിഞ്ഞ് തലയിലേക്ക് പതിക്കുകയായിരുന്നു. ജപാലി തീര്‍ഥം എന്നറിയപ്പെടുന്ന പുണ്യജലപ്രവാഹത്തിനടുത്താണ് അപകടം നടന്നത്. ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരെത്തി ഇവരെ ഉടനെ ആശുപത്രിയിലേക്ക് അയച്ചു. യുവതിയുടെ സുഷുമ്ന നാഡിക്കടക്കം പരുക്കുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. യുവതിക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നെങ്കിലും ഇയാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മരകഷ്ണം വന്ന് വീണതിന്റെ ആഘാതത്തില്‍ യുവതിയും പെട്ടെന്ന് തന്നെ നിലത്തു വീണുപോയി. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. A branch of tree fell on a women in Tirumala at Anjaneyaswamy Japali Kshetra. She is severely injured head and spinal,she's shifted to Hospital #Tirupati #Tirumala #Tree #Injured pic.twitter.com/v0kksio4NA —…
Read More‘ഇമോഷൻ വിറ്റ് ജീവിക്കേണ്ട കാര്യം ലക്ഷ്മിക്ക് ഇല്ല’; വിമർശനങ്ങൾക്ക് പ്രതികരണവുമായി കൊല്ലം സുധിയുടെ ഭാര്യ
കൊല്ലം സുധിയുടെ മണം ഭാര്യ രേണുവിന്റെ ആഗ്രഹപ്രകാരം പെർഫ്യൂം ആക്കി വാങ്ങി ലക്ഷ്മി നക്ഷത്ര അവർക്ക് സമ്മാനിച്ചിരുന്നു. രേണുവിന്റെ വലിയൊരു ആഗ്രഹമാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര സാധിച്ചു കൊടുത്തത്. സുധി അപകട സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച് വച്ചിരുന്നു. യൂട്യൂബിലൂടെ പെർഫ്യൂം ഉണ്ടാക്കുന്നതിന്റെ നിമിഷങ്ങളെല്ലാം ലക്ഷ്മി പങ്കുവച്ചിരുന്നു. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ലക്ഷ്മിക്ക് എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നുവന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. ലക്ഷ്മി നക്ഷത്രയ്ക്ക് ഇമോഷൻ വിറ്റു ക്യാഷ് ആക്കേണ്ട കാര്യമില്ലെന്നും,പുതിയതായി പണിയുന്ന വീട്ടിൽ സുധിച്ചേട്ടൻ ഉണ്ടെന്നും നെഗറ്റീവ് കാര്യമാക്കുന്നില്ലെന്നും രേണു പറയുന്നു. ‘കേരളത്തില്‍ അറിയപ്പെടുന്ന ആങ്കറാണ് ലക്ഷ്മി, ഇമോഷൻ വിറ്റു ജീവിക്കേണ്ട കാര്യം ലക്ഷ്മിക്ക് ഇല്ലാ, എത്ര തിരക്കാണെലും എനിക്ക് മെസേജ് ഇടും, എന്റെ സഹോദിരിയെ പോലെയാണ് ഞാന്‍ ലക്ഷ്മിയെ…
Read Moreഉലകനായകൻ ‘അമ്മ’യിൽ അംഗത്വമെടുത്തു; സ്വാഗതം ചെയ്ത് താരങ്ങൾ
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ അംഗത്വമെടുത്ത് ഉലകനായകൻ കമല്ഹാസന്. അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് മെമ്പര്‍ഷിപ്പ് ക്യാംപെയിനിന്റെ ഭാഗമായി കമല്‍ ഹാസന് മെമ്പര്‍ഷിപ്പ് നല്കി സ്വാഗതം ചെയ്തു. അമ്മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് വിവരം പങ്കുവെച്ചത്. ‘അമ്മ’ കുടുംബത്തിന്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകന് കമല്ഹാസന് സാറിന് ഓണററി മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഞങ്ങളുടെ മെമ്പര്‍ഷിപ്പ് കാമ്പയിന് ആരംഭിച്ചിരിക്കുകയാണ്- അമ്മയുടെ പേജില്‍ കുറിച്ചു.
Read Moreമഴ കനക്കും: ഇന്ന് വ്യാപക മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ ലഭിക്കും. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ശക്തമായ മഴ കിട്ടും. എറണാകുളം തൃശൂർ മലപ്പുറം വയനാട് ജില്ലകളിൽ യെലോ അലർട്ട് ആണ്. ഈ ജില്ലകളിൽ പരക്കെ മഴ ലഭിക്കും. പതിനാറാം തീയതി വരെ മഴ തുടരും. കേരള തീരത്ത് നിന്ന് ചൊവ്വാഴ്ച വര കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Read Moreമകന്റെ ഫോട്ടോ മാത്രമേ ഞങ്ങളുടെ പക്കലുള്ളൂ, സര്‍ക്കാര്‍ മകന് നല്കിയ കീര്‍ത്തി ചക്ര മരുമകൾ കൊണ്ടുപോയി; ആരോപണവുമായി അന്‍ഷുമാന്‍ സിംഗിന്റെ മാതാപിതാക്കൾ
ന്യൂഡൽഹി: വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിംഗിന്റെ ഭാര്യ സ്മൃതിക്കെതിരെ ആരോപണങ്ങളുമായി മാതാപിതാക്കള്‍. തങ്ങളുടെ മകന് സര്‍ക്കാര്‍ നല്കിയ കീര്‍ത്തി ചക്ര ഗുരുദാസ്പൂരിലെ വീട്ടിലേക്ക് സ്മൃതി കൊണ്ടുപോയെന്ന് അന്‍ഷുമാന്റെ മാതാപിതാക്കളായ രവി പ്രതാപ് സിംഗും മാതാവ് മഞ്ജുവും വ്യക്തമാക്കി. കീര്‍ത്തിചക്രയില്‍ ഒന്നു തൊടാന്‍ പോലുമായില്ല. അന്‍ഷുമാന്റെ ചിത്രങ്ങളുള്ള ആല്‍ബവും വസ്ത്രങ്ങളും സ്മൃതി കൊണ്ടുപോയി. ചുമരില്‍ തൂക്കിയിരിക്കുന്ന അന്‍ഷുമാന്റെ ചിത്രം മാത്രമേ തങ്ങളുടെ കൈയിലുള്ളതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ പ്രതികരണത്തില്‍ മാതാപിതാക്കള്‍ പറഞ്ഞു. സൈനികൻ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള ഇന്ത്യൻ ആർമിയുടെ മാനദണ്ഡത്തിൽ (NOK) മാറ്റം വരുത്തണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. മരുമകൾ സ്മൃതി തങ്ങൾക്കൊപ്പമല്ല താമസിക്കുന്നതെന്നും മകന്റെ മരണശേഷം ഭൂരിഭാഗം ആനുകൂല്യങ്ങളും ലഭിച്ചതും മരുമകള്‍ക്കാണെന്നും രവി പ്രതാപ് സിംഗ് പറഞ്ഞു. ‘എൻഒകെയിൽ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡം ശരിയല്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും ഇക്കാര്യം സംസാരിച്ചു. അഞ്ച്…
Read Moreകലാമണ്ഡലത്തിൽ വിദ്യാർഥികൾക്ക് ഇനി ചിക്കൻ ബിരിയാണിയും; വിവാദങ്ങൾ അനാവശ്യമെന്ന് രജിസ്ട്രാർ
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ വിദ്യാർഥികൾക്കു മാംസാഹാരത്തിനു തുടക്കമിട്ട് ചിക്കൻ ബിരിയാണി വിളന്പി. വിഷയവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അനാവശ്യമെന്നു കേരള കലാമണ്ഡലം രജിസ്ട്രാർ പി. രാജേഷ് കുമാർ പറഞ്ഞു. കലാമണ്ഡലത്തിൽ മാംസാഹാരങ്ങൾ വിളന്പരുതെന്ന ചട്ടമില്ല. കാലങ്ങളായി ഇവിടെ അധ്യാപകരുടെ ക്വാർട്ടേഴ്സിലും വിവിധ പരിപാടികൾക്കു വിദ്യാർഥികളും മാംസാഹാരം ഓർഡർ ചെയ്തു വരുത്താറുണ്ട്. കുട്ടികളിൽ പോഷകാഹാരക്കുറവ് കണ്ടെത്തിയതിനെതുടർന്നാണ് സ്ഥിരമായി മാംസാഹാരം നൽകാൻ തീരുമാനമെടുത്തത്. മാസത്തിൽ രണ്ടു തവണയെങ്കിലും ചിക്കൻ ബിരിയാണി നൽകാനാണ് ഉദ്ദേശിക്കുന്നത്. കലാമണ്ഡലത്തിൽ മാംസാഹാരം പാടില്ലെന്നതു ചിലരുടെ പിടിവാശിയാണ്. ഭക്ഷണസ്വാതന്ത്ര്യത്തിൽ ആർക്കും കൈ കടത്താനാവില്ല. രാവിലെ അഞ്ചുമുതൽ തുടങ്ങുന്ന പഠനമാണ് കലാമണ്ഡത്തിലേത്. വിദ്യാർഥികൾക്കു വലിയ ശാരീരിക അധ്വാനവും ഉള്ളതിനാൽ ആരോഗ്യകരമായ എന്തു ഭക്ഷണം നൽകുന്നതിലും തെറ്റില്ലെന്നും രജിസ്ട്രാർ പറഞ്ഞു.
Read More