പ്രമുഖ സിനിമാ നിര്‍മാതാവും സംവിധായകനുമായ അരോമ മണി (എം. മണി) (65) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവി ഇന്റര്‍നാഷണല്‍, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു. 1977 ൽ മധുവിനെ നായകനാക്കി പുറത്തിറങ്ങിയ ‘ധീരസമീരെ യമുനാതീരെ’ ആണ് അരോമ മണിയുടെ ആദ്യ നിർമ്മാണ സംരംഭം. ഫഹദ് ഫാസില്‍ നായകനായ ആര്‍ട്ടിസ്റ്റാണ് അവസാന ചിത്രം. ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ‘ആ ദിവസം’ (1982), ‘കുയിലിനെത്തേടി’ (1983), ‘എങ്ങനെ നീ മറക്കും’ (1983), ‘മുത്തോടു മുത്ത്’ (1984), ‘എന്റെ കളിത്തോഴന്‍’ (1984), ‘ആനക്കൊരുമ്മ’ (1985), ‘പച്ചവെളിച്ചം’ (1985) എന്നിവയാണ് അരോമ മണി സംവിധാനം ചെയ്ത മറ്റ് സിനിമകള്‍.
Read MoreDay: July 14, 2024
മാലിന്യക്കയത്തിൽ ജോയി വീണിട്ട് ഒരു ദിവസം പിന്നിട്ടു; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ: അധികൃതർക്ക് നോട്ടീസ് അയച്ചു
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കളക്ടർക്കും നഗരസഭ സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു. 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നോട്ടീസിൽ നിർദേശിക്കുന്നു. കമ്മീഷൻ ഓഫീസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഇന്നലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതാകുന്നത്. തോട് വൃത്തിയാക്കാൻ റയിൽവേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് വ്യത്തിയാക്കൽ നടന്നതെന്ന് ആരോപണമുയരുന്നുണ്ട്. ടൺ കണക്കിന് മാലിന്യം കെട്ടി കിടക്കുന്ന ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന കാര്യത്തിൽ റയിൽവേയും നഗരസഭയും തമ്മിൽ തർക്കമുണ്ടെന്നും വാർത്തകളുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ജോയിക്കായുളള തിരച്ചിൽ പ്രദേശത്ത് പുരോഗമിക്കുകയാണ്.
Read Moreരണ്ടു ഗ്രാം തൂക്കമുള്ള ഗുരുവായൂരപ്പന്റെ സ്വർണലോക്കറ്റ് വാങ്ങിയത് 14200 ന്; വ്യാജമെന്നു ഭക്തൻ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽനിന്നു വാങ്ങിയ സ്വർണലോക്കറ്റ് വ്യാജമെന്നു ഭക്തന്റെ പരാതി. അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഭക്തൻ ദേവസ്വത്തിനും ഒറ്റപ്പാലം പോലീസിനും പരാതി നൽകി. ഒറ്റപ്പാലം പോലീസ് പരാതി ടെമ്പിൾ പോലീസിനു കൈമാറി. പാമ്പിൻതുള്ളൽ കലാകാരനായ ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശേരി കരുവാൻതൊടി പുത്തൻവീട്ടിൽ മോഹൻദാസാണ് പരാതി നൽകിയത്. ഇക്കഴിഞ്ഞ മേയ് 13 നാണ് ക്ഷേത്രത്തിൽനിന്ന് രണ്ടു ഗ്രാം തൂക്കമുള്ള ഗുരുവായൂരപ്പന്റെ സ്വർണലോക്കറ്റ് 14200 രൂപയ്ക്കു വാങ്ങിയത്. സാമ്പത്തികബുദ്ധിമുട്ടിനെതുടർന്ന് ജൂൺ 28 ന് ഒറ്റപ്പാലം കോ ഓപ്പറേറ്റീവ് ബാങ്കിന്റെ അമ്പലപ്പാറ ശാഖയിൽ പണയംവയ്ക്കാൻ എത്തിയപ്പോഴാണ് ലോക്കറ്റ് വ്യാജസ്വർണമാണ് എന്നറിയുന്നത്. തുടർന്ന് സ്വർണക്കടയിൽ നടത്തിയ പരിശോധനയിലും ലോക്കറ്റ് സ്വർണമല്ലെന്നു കണ്ടെത്തിയതായി പരാതിയിൽ പറയുന്നു. വ്യാജസ്വർണം പണയംവയ്ക്കാൻ ചെന്ന ആൾ എന്ന നിലയിൽ തനിക്കു മാനഹാനി ഉണ്ടായതായും മാനഹാനിക്കും നഷ്ടത്തിനുമുള്ള തുക ദേവസ്വത്തിൽനിന്ന് ലഭ്യമാക്കുന്നതിനു നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Read Moreപിറവത്തിന്റെ പൈതൃകമായ വടക്കില്ലത്ത് മനയിൽ പാണ്ഡവ ലഹള ചിത്രീകരണം തുടങ്ങി
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാണ്ഡവ ലഹള എന്ന സിനിമയുടെ ചിത്രീകരണം പിറവത്തിന്റെ പൈതൃകമായ വടക്കില്ലത്ത് മനയിൽ തുടങ്ങി. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ ആൻഡ് സജീവ് പി.കെ നിർമിക്കുന്ന എട്ടാമത്തെ സിനിമയായ പാണ്ഡവ ലഹളയുടെ സ്വിച്ചോൺ നിർമാതാവ് ആൻ നിർവഹിച്ചു. ഇന്ദ്രൻസ്, ജഗദീഷ്, പ്രാഗ് സി എന്നിവർ ചേർന്ന് ക്ലാപ്പടിച്ചു. പ്രണയം, ഖൽബ്, ഗോളം, കിങ്ഡം ഓഫ് കേരള, കിണർ, കേണി (തമിഴ് ) തുടങ്ങി ഏഴോളം സിനിമകൾ നിർമിച്ച സൗത്ത് ഇന്ത്യയിലെ പ്രമുഖ സിനിമ നിർമാണകമ്പനിയാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്. മുഴുനീള ഹാസ്യ സിനിമയായ പാണ്ഡവ ലഹളയുടെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു. സംഗീതം-ബിജിപാൽ, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ,…
Read Moreവണ്ടിക്കൂലിക്ക് കാശ് മാത്രം സംഘടിപ്പിച്ചു സിനിമയില്‍ ചാന്‍സ് ചോദിച്ച് പോയ അനുഭവമുണ്ട്; ദുരവസ്ഥ വെളിപ്പെടുത്തി കവിരാജ്
അന്ന് വണ്ടിക്കൂലിക്ക് കാശ് മാത്രം സംഘടിപ്പിച്ചു സിനിമയില്‍ ചാന്‍സ് ചോദിച്ച് പോയ അനുഭവമുണ്ട്. ആലപ്പുഴക്കാരനായ സംവിധായകനാണ്. ഞാനും ആലപ്പുഴയില്‍ നിന്നായത് കൊണ്ട് സ്വീകരിച്ച് ഇരുത്തും എന്നൊക്കെയായിരുന്നു ധാരണ. എന്നാല്‍ ബെല്‍ അടിച്ച് വാതില്‍ പകുതി തുറന്നിട്ട് ആരാണെന്ന് ചോദിച്ചു. ഞാന്‍ ആലപ്പുഴയില്‍ നിന്നാണെന്നും സിനിമയിലൊരു അവസരത്തിന് വന്നതാണെന്നും പറഞ്ഞു. അതൊന്നും ആയിട്ടില്ല, ആവുമ്പോള്‍ അറിയിക്കാം എന്നും പറഞ്ഞ് വാതില്‍ ഒറ്റ അടയ്ക്കലായിരുന്നു. ഒരിക്കലും അങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ശരിക്കും ഞാന്‍ ഷോക്ക് ആയിപ്പോയി എന്ന് കവിരാജ് പറഞ്ഞു.
Read Moreകാപ്പി കലര്‍ത്തിയ ചോറ്; ലീയുടെ വിചിത്രമായ ഭക്ഷണം
അടുക്കള എന്നത് പരീക്ഷണശാലയാണല്ലൊ. പലതരം രുചികള്‍ അവിടെ രൂപപ്പെടാറുണ്ടല്ലൊ. അവയില്‍ പലതും വിജയം വരിക്കുകയും പില്ക്കാലത്ത് ആളുകളുടെ ഇഷ്ടഭക്ഷണമായി മാറുകയും ചെയ്യും. ചിലത് “ഒറ്റത്തവണ തീര്പ്പക്കലില്’ ഒതുങ്ങും. ചോക്ലേറ്റ് വട പാവ് പോലുള്ള വിചിത്രമായ നിരവധി ഭക്ഷണ കോമ്പിനേഷനുകളുടെ കഥ സമൂഹ മാധ്യമങ്ങളില്‍ എത്തിരുന്നല്ലൊ. ഇപ്പോഴിതാ ഒരു പാത്രം ചോറിനൊപ്പം കാപ്പി എന്ന രീതിയില്‍ ഒരു രുചി ഉദയംകൊണ്ടിരിക്കുന്നു. ഭക്ഷണത്തില്‍ പരീക്ഷണം ഇഷ്ടപ്പെടുന്ന സിംഗപ്പൂരില്‍ നിന്നുള്ള കാല്വിന് ലീ ആണ് ഇത്തരമൊന്ന് ഒരുക്കിയിട്ടുള്ളത്. ദൃശ്യങ്ങളില്‍ ഇദ്ദേഹം കുറച്ച് ചോറില്‍ കാപ്പി ചേര്‍ക്കുന്നു. ശേഷം കുറച്ച് മുട്ടയും സ്പ്രിംഗ് ഉള്ളിയും ചേര്‍ത്ത് സോയ സോസും തേനും ചേര്‍ത്ത് വേവിയ്ക്കുന്നു. ഒടുവില്‍ ഈ ഭക്ഷണം അദ്ദേഹം അകത്താക്കുകയാണ്. രുചികരമെന്നാണ് കാല്വിന് അവകാശപ്പെടുന്നത്. എന്തായാലും അത്ര പരിചിതമല്ലാത്ത ഈ കോമ്പിനേഷനായി നെറ്റിസണ്‍സ് മുതിരുമൊ എന്ന് കണ്ടറിയണം. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക്…
Read Moreഅംബാനി കല്ല്യാണത്തിൽ തീൻമേശ പിടിച്ചടക്കിയ സ്പെഷ്യല്‍ ഐറ്റം; ലോകത്തിലെ ഏറ്റവും വിലയേറിയ മത്സ്യമുട്ട
അംബാനി കുടുംബം ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹ ആഘോഷത്തിന്റെആരവത്തിലും ആവേശത്തിലുമാണ്. വിവാഹത്തിൽ പങ്കെടുക്കുന്നതിന് നിരവധി പ്രമുഖ വ്യക്തികളാണ് എത്തിയത്. അതിഥികളെ സത്കരിക്കുന്ന കാര്യത്തിലും അംബാനി കുടുംബം ഒട്ടും പിശുക്ക് കാട്ടിയില്ല. വിവിധ രൂചികൾ വിളന്പി എല്ലാവരുടേയും മനസും വയറും നിറച്ചാണ് എല്ലാവരേയും മടക്കി അയച്ചതും. ഇറ്റാലിയന്‍ ഡെസര്‍ട്ട് ആയ തിരാംസുവിനോടൊപ്പം വിളമ്പിയ കടൽക്കൂരിയുടെ മുട്ട എന്നറിയപ്പെടുന്ന കാവിയ ആണ് വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. 100 വര്‍ഷം വരെ ആയുസുള്ള സ്റ്റജണ്‍ എന്ന ഇനത്തില്‍പ്പെടുന്ന മത്സ്യത്തിന്റെ മുട്ടയാണ് കാവിയാ. ഇവയുടെ തൂക്കം 453 കിലോയാണ്. ഇവയില്‍ തന്നെ ബെലൂഗ എന്ന മീനില്‍നിന്നുള്ള കാവിയകളാണ് ഏറ്റവും വിലപിടിപ്പുള്ളത്. 60,230 രൂപയാണ് വിപണിയില്‍ 100ഗ്രാം ബെലൂഗ കാവിയകളുടെ വില.
Read Moreസുഹൃത്തുക്കൾക്ക് അനന്ത് അമ്പാനിയുടെ സ്നേഹ സമ്മാനം; കല്യാണത്തിനെത്തിയ ബോളിവുഡ് താരങ്ങൾക്ക് സമ്മാനിച്ചത് 2 കോടിയുടെ വാച്ച്
കല്യാണത്തിനെത്തിച്ചേര്ന്ന ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും രണ്വീര്സിംഗിനുമുള്പ്പെടെ തന്റെ സുഹൃത്തുക്കള്‍ക്കെല്ലാം രണ്ട് കോടി രൂപയുടെ വാച്ച് സമ്മാനിച്ച് അനന്ത് അംബാനി. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകന് അനന്ത് അംബാനി തന്റെ സുഹൃത്തുക്കള്‍ക്ക് സമ്മാനിച്ച വാച്ചിന്റെ വിലയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചര്‍ച്ചയാകുന്നത്. 2കോടി രൂപയുടെ വാച്ച് കിട്ടിയവരെല്ലാം ചേര്‍ന്നെടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ലിമിറ്റഡ് എഡിഷന് വാച്ചായ ഓഡ്മാര്സ് പിഗറ്റ് ആണ് അംബാനി പുത്രന് സുഹൃത്തുക്കള്‍ക്ക് നല്‍കിയത്. ഷാരൂഖും രണ്വീര്സിംഗുമുള്പ്പെടെ ഈ വാച്ച് കാണിച്ചാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. ദഇന്ത്യന്ഹൊറോളജി എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് വിഡിയോ ഷെയര്‍ ചെയ്തതിരിക്കുന്നത്. പിങ്ക് ഗോള്‍ഡ് നിറമുള്ള വാച്ചിന് ഇരുണ്ട നീല നിറത്തിലുള്ള സബ് ഡയല്‍സാണുള്ളത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreനല്ലത് ചെയ്തതാണ്… എന്നാൽ പണിപാളി; പരിസരം വൃത്തിയാക്കിയ ദമ്പതികൾക്ക് അധികൃതർ ഒരു ലക്ഷം രൂപ പിഴ ചുമത്തി
ഒരു വ്യക്തിക്ക് ഉണ്ടായിരിക്കാവുന്ന ഏറ്റവും മികച്ച ഗുണങ്ങളിൽ ഒന്നായി ശുചിത്വം കണക്കാക്കപ്പെടുന്നു. എന്നാൽ യുകെയിൽ നിന്നുള്ള ഈ ദമ്പതികൾക്ക് അവരുടെ പ്രദേശങ്ങൾ വൃത്തിയായി സൂക്ഷിച്ചത് അനാവശ്യ പ്രശ്നങ്ങളുടെ ഉറവിടമായി മാറി. റിപ്പോർട്ടുകൾ പ്രകാരം, ചുറ്റുപാടുകൾ വൃത്തിയാക്കിയതിന് ദമ്പതികളായ വെറോണിക്ക മൈക്കിനും സോൾട്ടൻ പിൻ്ററിനും 1,200 പൗണ്ട് അല്ലെങ്കിൽ 1.3 ലക്ഷം രൂപ പിഴ ചുമത്തി. സ്റ്റഫോർഡ്ഷെയറിലെ (ഇംഗ്ലണ്ട്) സ്റ്റോക്ക്-ഓൺ-ട്രെന്റിലെ നിവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. അവർ പറയുന്നതനുസരിച്ച് ആളുകൾ ബിന്നുകൾക്ക് പുറത്ത് മാലിന്യം ഉപേക്ഷിച്ചതിനാൽപ്രദേശം മാലിന്യത്താൽ നശിച്ചു. അതിന്റെ ശേഖരണം കാരണം അത് എലികളെയും പൂച്ചകളെയും ആകർഷിച്ചു. അതിനാൽ, വെറോണിക്കയും സോൾട്ടനും ചപ്പുചവറുകൾ വൃത്തിയാക്കി ഒരു കാർഡ്ബോർഡ് പെട്ടിയിൽ ശേഖരിക്കാൻ തീരുമാനിച്ചു. ഇതിന് നന്ദി പറയുന്നതിന് പകരം, അവർക്ക് അധികാരികളിൽ നിന്ന് ഒരു നിശ്ചിത പെനാൽറ്റി നോട്ടീസാണ് ലഭിച്ചത്. തുടർന്ന് അവർക്ക് പിഴ അടയ്ക്കേണ്ടി വന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന്…
Read Moreഡോ. വന്ദന ദാസിന്റെ വീട്ടിൽ സന്ദർശനം നടത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി; ഏത് ഘട്ടത്തിലും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകിവരുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് വന്ദനയുടെ അച്ഛൻ
കടുത്തുരുത്തി: കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഡോക്ടർ വന്ദന ദാസിന്റെ കടുത്തുരുത്തിയിലുള്ള വീട്ടിൽ സന്ദർശനം നടത്തി. രാവിലെ വീട്ടിലെത്തി വന്ദനയുടെ മാതാപിതാക്കളെ കണ്ടു. കേന്ദ്രമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. ഏത് ഘട്ടത്തിലും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകിവരുന്ന വ്യക്തിയാണ് സുരേഷ് ഗോപി എന്ന് വന്ദന ദാസിന്റെ അച്ഛൻ പറഞ്ഞു. മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥിനി ആയിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊലപാതകം. ചികിത്സക്കായി ആശുപത്രിയിൽ പോലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യുപി സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തില്‍ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.
Read More