തിരുവനന്തപുരം: സുസ്ഥിര വികസന സൂചികയിൽ കേരളം ഇന്ത്യയിൽ വീണ്ടും ഒന്നാമത്. ജനക്ഷേമവും സാമൂഹ്യപുരോഗതിയും മുൻനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കും അതിനു ജനങ്ങൾ നൽകുന്ന പിന്തുണയ്ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസന സൂചികയിൽ കേരളം ഇന്ത്യയിൽ വീണ്ടും ഒന്നാമത്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വ നിർമ്മാർജ്ജനം, ഊർജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങി 16 വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി നീതി ആയോഗ് തയാറാക്കുന്ന പട്ടികയിൽ തുടർച്ചയായി കേരളം ഒന്നാം സ്ഥാനത്താണ്. ജനക്ഷേമവും സാമൂഹ്യപുരോഗതിയും മുൻനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കും അതിനു ജനങ്ങൾ നൽകുന്ന പിന്തുണയ്ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സുസ്ഥിര വികസന സൂചികയിൽ കേരളം ഇന്ത്യയിൽ വീണ്ടും ഒന്നാമത്.…
Read MoreDay: July 14, 2024
മിടുക്കി…മിടുമിടുക്കി; ഉപയോഗിച്ച വസ്ത്രങ്ങൾ ഓൺലൈനിൽ വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കുന്ന വനിത
ഓരോ വ്യക്തികളും പണം സമ്പാദിക്കാവുന്നതിനായി പല മാർഗങ്ങൾ കണ്ടെത്തുന്നു. അതിലൂടെ അവർക്ക് പണം സമ്പാദിക്കാം, അത് ഒരു ബിസിനസായാലും ജോലിയായാലും. ഇത്തരത്തിൽ ലക്ഷങ്ങൾ സമ്പാദിക്കാനും പണക്കാരനാകാനും യുവതി ഒരു വഴി കണ്ടെത്തിയിരിക്കുകയാണ്. മറ്റുള്ളവരിൽ നിന്ന് അൽപ്പം വ്യത്യസ്തമായ ഒരു ബിസിനസ് ആണ് ഈ യുവതി നടത്തുന്നത്. ഉപയോഗിച്ച വസ്ത്രങ്ങൾ വിറ്റ് പണം സമ്പാദിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണിത്. തന്റെ ബിസിനസ് നന്നായി നടക്കുന്നുണ്ടെന്നും വസ്ത്രങ്ങൾ വിറ്റ് നല്ല തുക സമ്പാദിക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയയിൽ ഹന്ന ബെവിംഗ്ടൺ വ്യക്തമാക്കി. മറ്റുള്ളവർക്ക് പ്രയോജനപ്രദമായ നിരവധി ബിസിനസ്സ് ടിപ്പുകളും അവർ നൽകിയിട്ടുണ്ട്. ഉപയോഗിച്ച വസ്ത്രങ്ങൾ മാത്രമല്ല, ഷൂസും ആഭരണങ്ങളും അവർ വിൽക്കുന്നു. വിൻ്റഡ് എന്ന ഓൺലൈൻ മാർക്കറ്റിലാണ് യുവതി തന്റെ വസ്ത്രങ്ങൾ വിൽക്കുന്നതെന്നാണ് റിപ്പോർട്ട്. സെക്കൻഡ് ഹാൻഡ് ഇനങ്ങൾ വിൽക്കുന്ന ഒരു സൈറ്റാണിത്. ഈ ഓൺലൈൻ വിപണിയുടെ ഉപയോക്താക്കളിൽ ഒരാളാണ് ഹന്ന.…
Read Moreമൈനസ് 25 ഡിഗ്രി സെൽഷ്യസിൽ വിവാഹം; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ദമ്പതികൾ
ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനോട് താൽപര്യമുള്ളവരാണ് ഇന്നത്തെ തലമുറയിൽ അധികവും. തിരഞ്ഞെടുത്ത ഈ ലക്ഷ്യസ്ഥാനം ഒടുവിൽ ദമ്പതികളുടെ പ്രണയകഥയുടെ ഒരു പ്രധാന ഭാഗമായി മാറുന്നു. ഗുജറാത്തിൽ നിന്നും കേരളത്തിൽ നിന്നുമുള്ള ഈ ദമ്പതികളുടെ കാര്യത്തിലും സമാനമായ ഒരു സംഭവം ഉണ്ടായി. മൈനസ് 25 ഡിഗ്രി സെൽഷ്യസിൽ 12500 അടി ഉയരത്തിൽ ഹിമാചൽ പ്രദേശിലെ സ്പിതിയിലെ മൊറാംഗിലാണ് ഇവരുടെ വിവാഹച്ചടങ്ങ് നടന്നത്. ഇത് ഈ മേഖലയിലെ ആദ്യ സംഭവമായിരുന്നു; 2024 ഫെബ്രുവരിയിലാണ് വിവാഹം നടന്നത്. ഈ സംഭവത്തിന്റെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടു. അതിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച ജീപ്പ് വിവാഹ വേദിയിലേക്ക് പ്രവേശിക്കുന്നത് കാണിക്കുന്നു. കുറഞ്ഞ താപനില ഉണ്ടായിരുന്നിട്ടും അവർ ആസ്വദിച്ച് നൃത്തം ചെയ്യുകയും ചെയ്യുന്നു. വിവാഹത്തിൽ പങ്കെടുത്തവരിൽ പുരോഹിതൻ മാത്രമാണ് കമ്പിളി വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നത്. മികച്ച വസ്ത്രം ധരിച്ച ദമ്പതികൾ കെട്ടുറപ്പിക്കുന്നതും വീഡിയോയിൽ കാണിക്കുന്നു. വീഡിയോ ഇപ്പോൾ തന്നെ 6 ദശലക്ഷത്തിലധികം…
Read Moreമരണക്കളി; ആഗ്നല്‍ തൂങ്ങിമരിച്ചത് ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റതിനാലെന്ന് ബന്ധുക്കള്‍; ഫോൺ പരിശോധിക്കാൻ പോലീസ്
നെടുന്പാശേരി: പത്താംക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം ആലുവ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും. ചെങ്ങമനാട് കപ്രശേരി വടക്കുഞ്ചേരി ജെയ്മിയുടെ മകൻ അഗ്നൽ (15) ആണു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്കൂളിൽനിന്നു വീട്ടിലെത്തിയ ശേഷം അഗ്നൽ ഭക്ഷണം കഴിച്ച് മുറിയിലേക്കു പോയി. വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറായ ജെയ്മി ജോലി കഴിഞ്ഞ് വീട്ടിലെത്തി ഏറെനേരം കഴിഞ്ഞിട്ടും മകന്റെ മുറിയുടെ വാതിൽ തുറക്കാതായതോടെ ചവിട്ടി തുറന്നപ്പോഴാണ് കുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓണ്‍ലൈൻ ഗെയിമിലെ ടാസ്കാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് സൂചന. ശരീരമാകെ മഴക്കോട്ടുകൊണ്ട് മൂടി കൈകളും കാലുകളും കെട്ടി വായ് ടേപ്പുകൊണ്ട് ഒട്ടിച്ച നിലയിലായിരുന്നു. അമ്മയുടെ ഫോണിൽ ഡെവിൾ എന്ന ഗെയിം ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തുടരന്വേഷണത്തിനായി ഫോണ്‍ പോലീസ് പരിശോധിച്ചുവരികയാണ്. അമ്മ: ജിനി കുരിയിക്ക…
Read Moreതോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ഒഴുക്കില്‍പ്പെട്ടു; രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ് സംഘം
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നന്പർ പ്ലാറ്റ്ഫോമിന് അടിയിലൂടെ ഒഴുകുന്ന ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാനിറങ്ങിയ ശുചീകരണത്തൊഴിലാളിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മാരായമുട്ടം വടകര സ്വദേശി ജോയ്(45)യെയാണ് കാണാതായത്. ഇദ്ദേഹത്തിനായുള്ള തിരച്ചിൽ തുടരുന്നു. എൻ ഡി ആർ എഫ് സംഘം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസം കനത്ത മഴപെയ്തതിനാല്‍ തോട്ടില്‍ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. രാവിലെ ശുചീകരണത്തിനിറങ്ങിയ ജോയി പതിനൊന്നോടെയാണ് ഒഴുക്കില്‍പ്പെട്ടത്. തോട് വൃത്തിയാക്കാന്‍ റെയില്‍വേ കോണ്‍ട്രാക്ട് എടുത്തയാളുടെ തൊഴിലാളിയാണ് ജോയ്. ശുചീകരണത്തിനായി മറ്റു നാലുപേരും ഉണ്ടായിരുന്നു. എന്നാല്‍, ഒഴുക്ക് ശക്തമായതോടെ ഇവര്‍ തോട്ടില്‍നിന്നു കയറി. ജോയിയോടു കയറാന്‍ ആവശ്യപ്പെട്ടെങ്കിലും ജോലി തുടരുകയായിരുന്നു. പൊടുന്നനെ ഒഴുക്കിൽപ്പെട്ട ഇയാളെ കാണാതായി. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അടിയൊഴുക്കുള്ളതിനാല്‍ സാധിച്ചില്ല. അഗ്നിരക്ഷാ സേനയും സ്കൂബ ടീമും ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും തോട്ടില്‍ മാലിന്യങ്ങള്‍…
Read Moreറോഡിൽ കാൽ തെന്നി വീണു: പിന്നാലെ വന്ന വാഹനങ്ങൾ നിർത്താതെ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം; സംഭവത്തിൽ രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ
കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ കാൽ തെന്നി റോഡിലേക്ക് വീണ വഴിയാത്രക്കാരന് മേൽ കയറിയിറങ്ങിയ രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍. ആറളം സ്വദേശിയുടെ ഓട്ടോയും അഞ്ചരക്കണ്ടി സ്വദേശിയുടെ കാറുമാണ് കസ്റ്റഡിയിലെടുത്തത്. സിസിടിവി ക്യാമറകളുടെ സഹായത്തോടെ വാഹനങ്ങളെ തിരിച്ചറിഞ്ഞുവെന്ന് ഇരിട്ടി പോലീസ് വ്യക്തമാക്കി. ബുധനാഴ്ചയാണ് ഇരിട്ടി – മട്ടന്നൂർ റോഡിൽവച്ച് ഇടുക്കി വാളറ സ്വദേശിയായ ഗോപാലൻ വാഹനം ശരീരത്തിൽ കയറിയിറങ്ങി മരിച്ചത്. ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ഗോപാലൻ പെട്ടെന്ന് കാൽ തെറ്റി റോഡിലേക്ക് വീഴുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ വാഹനം ഇയാളെ ഇടിച്ചിട്ടു നിർത്താതെ പോയി. പിറകെ എത്തിയ മറ്റൊരു വാഹനവും ദേഹത്ത് കൂടെ കയറി ഇറങ്ങി. ഈ സമയത്ത് ഇതുവഴി മറ്റ് ഇരുചക്ര വാഹനങ്ങൾ എത്തിയെങ്കിലും ആരും വാഹനം നിർത്തിയില്ല. പിന്നീട് വന്ന വാഹനങ്ങളുടെ ഡ്രൈവർമാരാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗോപാലൻ വെള്ളിയാഴ്ചയാണ് മരിച്ചത്.
Read Moreവീണ്ടും മഴ: കാലവര്‍ഷം ശക്തിപ്പെട്ടു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായി. സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ പെയ്തു. അടുത്ത നാലു ദിവസംകൂടി വ്യാപക മഴ തുടരുമെന്നും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍ വിവിധ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച വരെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ 24 മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ വരെയുള്ള തീവ്രമഴയ്ക്കാണു സാധ്യത. അതിനാല്‍ ഇവിടങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന…
Read More