ഷിക്കാഗോ/വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പു റാലിക്കിടെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വെടിയേറ്റു. വലതുചെവിയുടെ മുകൾഭാഗത്തു വെടിയേറ്റ ട്രംപിന്റെ പരിക്ക് സാരമുള്ളതല്ല. അദ്ദേഹം ഇന്നലെ ആശുപത്രി വിട്ടു. ട്രംപിനുനേരെ വെടിവച്ചത് സ്വന്തംപാർക്കാരനായ ഇരുപതുകാരൻ. അക്രമകാരണം വ്യക്തമല്ല. പെൻസിൽവേനിയയിലെ ബട്ലർ നഗരത്തിൽ ശനിയാഴ്ച വൈകുന്നേരം നടന്ന റാലിക്കിടെയാണ് ആക്രമണമുണ്ടായത്ട്രംപിനെ വധിക്കുകയെന്ന ഉദ്ദേശ്യത്തോടെ സമീപത്തെ കെട്ടിടത്തിന്റെ മുകളിൽ നിലയുറപ്പിച്ച അക്രമി തുടർച്ചയായി വെടിവയ്ക്കുകയായിരുന്നു. ട്രംപ് കഷ്ടിച്ചാണു രക്ഷപ്പെട്ടത്. ട്രംപ് പ്രസംഗം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ വെടിവയ്പുണ്ടായി. മിന്നൽവേഗത്തിൽ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തിരിച്ചു വെടിവച്ചു. വെടിയേറ്റ ട്രംപിനെ ഉടൻ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വലയം ചെയ്തു. ചെവിയിൽനിന്നു രക്തമൊഴുകിയ ട്രംപിനെ വേദിയിൽനിന്നു കൊണ്ടുപോയി. പിന്നീട് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു. ഇരുപതുകാരനായ അക്രമിയെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ…
Read MoreDay: July 15, 2024
ഒളിന്പിക്സ് ഉദ്ഘാടനം സെയ്ൻ നദിയിൽ…
പാരീസിന്റെ ജീവനാഡിയാണ് സെയ്ൻ നദി. നിരവധി ചരിത്ര സംഭവങ്ങൾക്കു മൂകസാക്ഷിയായ സെയ്ൻ പാരീസിനെ പുണർന്ന് ഒഴുക്കുതുടരുന്നു… 2024 പാരീസ് ഒളിന്പിക്സിന്റെ പ്രത്യേക ആകർഷണമാണ് സെയ്ൻ നദിയിൽ നടത്തുന്ന മത്സരങ്ങൾ. മാത്രമല്ല, ഒളിന്പിക്സിന്റെ ഉദ്ഘാടന പരിപാടികൾ സെയ്ൻ നദിയിൽവച്ചാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സെയ്ൻ ശാന്തമായി ഒഴുകുകയാണെങ്കിൽ മാത്രമേ ഒളിന്പിക്സ് ഓപ്പണിംഗ് സെറിമണി നടക്കൂ. മറിച്ച് നദിയിൽ ശക്തമായ ഒഴുക്കാണെങ്കിൽ ഉദ്ഘാടനമാമാങ്കം ഇവിടെനിന്ന് മാറ്റും. മുടക്കിയത് കോടികൾ ഒളിന്പിക്സ് നീന്തൽ മത്സരങ്ങൾക്കും ഉദ്ഘാടന ചടങ്ങുകൾക്കുമായി സെയിൻ നദിയെ പുനരുജ്ജീവിപ്പിക്കാനായി 1.4 ബില്യണ്‍ യൂറോയാണ് (12,769 കോടി രൂപ) ചെലവഴിച്ചത്. ഒളിന്പിക്സിനപ്പുറം പാരീസ് നഗരത്തിന്റെ ഭാവി മുൻനിർത്തിക്കൂടിയായിരുന്നു സെയ്ൻ നദിയെ പുനരുജ്ജീവിപ്പിച്ചത്. വെള്ളത്തിന്റെ ശുദ്ധി ഉൾപ്പെടെയുള്ള കാര്യങ്ങളിലും പ്രത്യേക ശ്രദ്ധപതിപ്പിച്ചായിരുന്നു പുനരുജ്ജീവിപ്പിക്കൽ. ഇതുകൊണ്ടുതന്നെ 1923നുശേഷം സെയ്ൻ നദിയിൽ നീന്തൽ നിയമവിധേയമാക്കുവാൻ പാരീസ് അധികാരികൾ തയാറെടുക്കുകയാണെന്നതും ശ്രദ്ധേയം. ഒളിന്പിക്സിലെ ട്രയാത്തലണ്‍, മാരത്തണ്‍ നീന്തൽ…
Read Moreട്വന്റി-20യിൽ മുന്നൂറാമത്തെ സിക്സ് പറത്തി സഞ്ജു; സിംബാബ്വെയിലും കപ്പുയർത്തി ഇന്ത്യ
ഹരാരെ: സഞ്ജു സാംസണിന്റെ മികവിൽ ഇന്ത്യക്കു ജയം. സിംബാബ്വെയ്ക്കെതിരേയുള്ള അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി-20യിൽ ഇന്ത്യ 42 റണ്‍സ് ജയം കുറിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ 167/6. സിംബാബ്വെ 18.3 ഓവറിൽ 125. ഇതോടെ പരന്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. വാഷിംഗ്ടണ്‍ സുന്ദർ പ്ലെയർ ഓഫ് ദ സീരീസ് ആയും ശിവം ദുബെ പ്ലെയർ ഓഫ് ദ മാച്ചായും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചാം ട്വന്റി-20യിൽ മൂന്നു വിക്കറ്റിന് 40 റണ്‍സ് എന്ന നിലയിൽനിന്ന ഇന്ത്യയെ 45 പന്തിൽ 58 റണ്‍സ് നേടിയ സഞ്ജുവാണ് മികച്ച സ്കോറിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തിലേ സിംബാബ്വെ ആഘാതമേൽപ്പിച്ചു. കഴിഞ്ഞ കളിയിൽ ഗംഭീര പ്രകടനം നടത്തിയ യശസ്വി ജയ്സ്വാൾ-ശുഭ്മാൻ ഗിൽ കൂട്ടുകെട്ട് ആദ്യ ഓവറിൽ പൊളിഞ്ഞു. ജയ്സ്വാളിനെ ( അഞ്ച് പന്തിൽ 12) സിക്കന്ദർ റാസ ക്ലീൻബൗൾഡാക്കി. അഭിഷേക് ശർമ…
Read Moreരണ്ടര വർഷത്തെ സമ്പാദ്യം; ഇരുപത് രൂപ നോട്ടുകൾ ശേഖരിച്ച് ലക്ഷാധിപതിയായി വിദ്യാർഥിനി
കുട്ടിക്കാലത്ത് സമ്മാനമായി ലഭിക്കുന്ന പണം ശേഖരിച്ച് വയ്ക്കാത്തവരായി ആരും കാണില്ല. ഇത്തരത്തിൽ പണം ശേഖരിച്ച ഒരു കുട്ടിയുണ്ട്. തനിക്ക് കിട്ടിയ പുതിയ ഇരുപതു രൂപ നോട്ടുകൾ ഒമ്പത് വയസുകാരിയായ ഫാത്തിമ നഷ്വ ശേഖരിച്ചു ലക്ഷങ്ങൾ സമ്പാദിച്ചു. മലപ്പുറം കരുവാരക്കുണ്ടിൽ സ്വദേശിയായ ഫാത്തിമ നഷ്വയുടെ രണ്ടര വർഷത്തെ ഈ സമ്പാദ്യം ലക്ഷങ്ങൾ വരും. തുവ്വൂരിലെ ഓട്ടോ ഡ്രൈവറായ എറിയാട്ടു കുഴിയിൽ ഇബ്രാഹിമിന്റെ മകളാണ് ഫാത്തിമ നഷ്വ. പിതാവ് വൈകിട്ട് വീട്ടിൽ എത്തുമ്പോൾ പേഴ്സും മൊബൈൽ ഫോണും മേശപ്പുറത്ത് വയ്ക്കും. ഇതിൽ നിന്നും നിഷ്വ സ്ഥിരമായി 20 രൂപ എടുക്കുമായിരുന്നു. ഇബ്രാഹിമിന്റെ സുഹൃത്ത് കുറച്ചു ദിവസങ്ങൾക്ക് മുൻപ് വീട്ടിൽ വന്നപ്പോഴാണ് നഷ്വയുടെ സമ്പാദ്യം ചർച്ചാ വിഷയമായത്. തുടർന്ന് പണം എണ്ണി നോക്കിയപ്പോൾ ലക്ഷങ്ങൾ മകളുടെ പക്കലുണ്ടെന്ന് തിരിച്ചറിഞ്ഞു. ശേഖരിച്ച തുക പിതാവിന്റെ കടബാധ്യത തീർക്കാൻ ഉപയോഗിക്കുമെന്ന് നഷ്വ വ്യക്തമാക്കി. സമ്പാദ്യത്തിൽ…
Read Moreറെയിൽവേയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് അപകടം നടന്നത്; പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നടത്തിയ പ്രതികരണം അപക്വവും മനുഷ്യത്വരഹിതവുമാണ്; വി. ശിവൻകുട്ടി
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നടത്തിയ പ്രതികരണം അപക്വവും മനുഷ്യത്വരഹിതവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒരാളെ അപകടത്തിൽ കാണാതായപ്പോഴും രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം. റെയിൽവേയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് അപകടം നടന്നത്. അവിടെ തിരുവനന്തപുരം കോർപ്പറേഷന്റേയോ സംസ്ഥാന സർക്കാരിന്റെയോ ഇടപെടലുകൾക്ക് റെയിൽവേ അനുവാദം നൽകിയിട്ടില്ല. യാതൊരു സുരക്ഷയും ഇല്ലാതെയാണ് റെയിൽവേയുടെ കരാറുകാരൻ തൊഴിലാളികളെ ശുചീകരണ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തിയത് എന്നത് വ്യക്തമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നടത്തിയ പ്രതികരണം അപക്വവും മനുഷ്യത്വരഹിതവുമാണ്. ഒരാളെ അപകടത്തിൽ കാണാതായപ്പോഴും രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷനേതാവിന്റെ ശ്രമം. റെയിൽവേയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് അപകടം…
Read Moreലൗട്ടാരോ മാര്‍ട്ടിനസിന്റെ ഗോളിൽ കോപ്പയില്‍ 16-ാം കിരീടം സ്വന്തമാക്കി അർജന്റീന
മയാമി: അധിക സമയത്തേക്ക് നീണ്ട കോപ്പ അമേരിക്ക മത്സരത്തിൽ കപ്പുയർത്തി അര്‍ജന്റീന. മത്സരത്തിൽ നിര്‍ണായകമായത് 112-ാം മിനിറ്റില്‍ പിറന്ന ഗോള്‍. അര്‍ജന്റീനൻ താരം ലൗട്ടാരോ മാര്‍ട്ടിനസ് ആണ് ഗോള്‍ നേടിയത്. ടൂര്‍ണമെന്റിലെ അദ്ദേഹത്തിന്റെ അഞ്ചാം ഗോളാണിത്. ഗോള്‍ നേട്ടം മെസിയെ കെട്ടിപ്പിടിച്ചാണ് മാര്‍ട്ടിനസ് ആഘോഷിച്ചത്. കോപ്പയിൽ അര്‍ജന്റീനയുടെ 16-ാം കിരീടമാണിത്. 15 കിരീടം സ്വന്തമാക്കിയ ഉറുഗ്വേയുടെ റിക്കാർഡ് ഇതോടെ പഴങ്കഥയായി. കഴിഞ്ഞതവണയും കോപ്പ അമേരിക്ക കിരീടം നേടിയത് അര്‍ജന്റീനയായിരുന്നു. നേരത്തെ, കളിയുടെ നിശ്ചിത സമയം സമനിലയില്‍ അവസാനിച്ചിരുന്നു. അതിനിടെ 66-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസി പരിക്കേറ്റ് പുറത്തായിരുന്നു. അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന മത്സരത്തിനായി ഇറങ്ങുന്ന ഏഞ്ചല്‍ ഡി മരിയയ്ക്കായി കപ്പ് നേടാനാണ് അര്‍ജന്റീന ഇറങ്ങിയത്. ഫ്ലോറിഡയിലെ മിയാമി ഗാര്‍ഡന്‍സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഒന്നര മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്.…
Read Moreഅഞ്ച് വയസുകാരനെ റോഡിൽ വളഞ്ഞിട്ട് ആക്രമിച്ച് കുരങ്ങുകൾ; വീഡിയോ വൈറൽ
കുരങ്ങന്റെ ആക്രമണത്തിൽ നിന്ന് അഞ്ച് വയസുകാരൻ രക്ഷപ്പെട്ട വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. ആളുകളുള്ള റോഡിൽ വച്ചാണ് പകൽ സമയത്ത് കുരങ്ങുകൾ കുട്ടിയെ ആക്രമിച്ചത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുരങ്ങുകൾ ആക്രമിക്കുമ്പോൾ കുട്ടി സ്വയം രക്ഷിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സംഭവസ്ഥലത്തുണ്ടായിരുന്നവർ ഓടിക്കൂടിയാണ് കുട്ടിയെ കുരങ്ങുകളിൽ നിന്ന് രക്ഷിച്ചത്. വെള്ളിയാഴ്ച മഥുരയിലെ വൃന്ദാവനത്തിലാണ് സംഭവം നടന്നത്. ആക്രമണത്തിനിടെ ക്ഷേത്ര കോണിപ്പടിയിൽ നിന്ന് കുട്ടി വീണു. അവൻ എഴുന്നേറ്റു തന്റെ വീട്ടിലേക്ക് ഓടാൻ തുടങ്ങി, പക്ഷേ തെരുവിലെ മറ്റ് കുരങ്ങുകൾ അവനെ ആക്രമിച്ച് താഴെയിട്ടു. നാല് കുരങ്ങന്മാർ കുട്ടിയെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ആക്രമണത്തിനിടെ കുരങ്ങുകളും ഇയാളെ അടിച്ച് നിലത്തിട്ടു. ആക്രമണസമയത്ത് ഏതാനും സ്ത്രീകൾ സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും കുട്ടിയെ സഹായിക്കാൻ അവർ അടുത്തേക്ക് എത്തിയില്ലന്നതും വീഡിയോയിൽ കാണാം. കുരങ്ങന്മാർ കുട്ടിയെ…
Read Moreനൃത്ത പരിപാടിക്കിടെ വേദിയിൽ വച്ച് നർത്തകി കോഴിയുടെ തല കടിച്ചു; വീഡിയോ വൈറലായതിനെ പിന്നാലെ കേസെടുത്ത് പോലീസ്
നൃത്തത്തിനിടെ നടന്ന അവിചാരിതമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിൽ വിഷ്ണു എന്റർടൈൻമെന്റ് എന്ന സംഘം അവതരിപ്പിച്ച നൃത്തപരിപാടിക്കിടെ കോഴിയുടെ തല കടിച്ച സംഭവമാണ് വിവാദമായത്. പരിപാടിക്കിടെ കോഴിയുടെ തല കടിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വിവാദം തുടങ്ങിയത്. ചുവന്ന സാരി ധരിച്ച് നടുവിൽ നിന്ന നർത്തകി കോഴിയെ ഉയർത്തുമ്പോൾ സംഘം സ്റ്റേജിൽ പ്രകടനം നടത്തുന്നത് വീഡിയോയിൽ കാണാം. നിമിഷങ്ങൾക്ക് അകം നർത്തകി മുന്നോട്ട് നടന്ന് കോഴിയുടെ തല കടിച്ചു. ക്രൂരത ഇവിടെ അവസാനിക്കുന്നില്ല. നർത്തകി പിന്നീട് കോഴിയുടെ രക്തം കുടിക്കുകയും രക്തം പുറത്തേക്ക് വായിൽ നിന്ന് ചീറ്റിക്കളയുകയും ചെയ്തു. വിവേകശൂന്യമായ ഈ പ്രവൃത്തിയുടെ വീഡിയോ പെട്ടെന്ന് വൈറലായതോടെ പോലീസിന്റെ പ്രതികരണവും വന്നു. ജനരോഷത്തിൽ ആശങ്കയറിയിച്ച പൊലീസ്, കുട്ടികൾ ഉൾപ്പെടെയുള്ള സദസ്സിന് മുന്നിൽ ഇത്തരമൊരു പ്രവൃത്തി ചെയ്തത നൃത്തസംഘത്തിനെതിരെ കേസെടുത്തു.
Read Moreഒരുദിവസം പ്രായമുള്ള കുഞ്ഞിനെ സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ; കുട്ടിയെ അമ്മത്തൊട്ടിലിലേക്ക് മാറ്റി
കാസർഗോഡ്: പഞ്ചിക്കലിൽ സ്കൂൾ വരാന്തയിൽ ഒരു ദിവസം മാത്രം പ്രായമുള്ള നവവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എസ് വിഎ യുപി സ്കൂളിലെ വരാന്തയിൽ ഇന്നലെ വൈകുന്നേരമാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആരാണ് കുട്ടിയെ അവിടെ എത്തിച്ചതെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിൽ ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കുട്ടിയെ അമ്മത്തൊട്ടിലിലേക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു.
Read Moreമടങ്ങിയെത്തുമെന്ന അമ്മയുടെ പ്രതീക്ഷകൾക്ക് അന്ത്യം; തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാനിറങ്ങിയ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്- വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. 46 മണിക്കൂറിന് ശേഷമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും ജോയി തന്നെയെന്ന് സ്ഥിരീകരിച്ചു. ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി റെയിൽവേയുടെ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായില്ല. ഇന്ന് കൊച്ചിയിൽ നിന്നുളള നേവി സംഘവും സ്ഥലത്ത് തിരച്ചിലിനെത്തിയിരുന്നു. രാവിലെ തിരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു ജോയ്. കഴിഞ്ഞ ദിവസം കനത്ത മഴപെയ്തതിനാല്‍ തോട്ടില്‍ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. ശുചീകരണത്തിനിറങ്ങിയ ജോയി ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് ഒഴുക്കില്‍പ്പെട്ടത്. തോട് വൃത്തിയാക്കാന്‍ റെയില്‍വേ കോണ്‍ട്രാക്ട് എടുത്തയാളുടെ തൊഴിലാളിയാണ് ജോയ്. ശുചീകരണത്തിനായി മറ്റു നാലുപേരും ഉണ്ടായിരുന്നു.…
Read More