കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ എന്താണു ചെയ്യുന്നത് എന്ന സംശയം പൊതുവേ രോഗികള്‍ ചോദിക്കാറുണ്ട്. തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധിയാണ് കാല്‍മുട്ട്. ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു.എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്ഥി എന്ന പേരില്‍ കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്. ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്തമ്മില് ഉരസുമ്പോള്‍ സന്ധിയില്‍ വേദനഒഴിവാകുന്നത്. തേയ്മാനവും മുട്ടുവേദനയുംതേയ്മാനംമൂലം തരുണാസ്ഥിയുടെ കട്ടി കുറയുമ്പോഴാണ് കാല്‍മുട്ടില്‍ വേദന അനുഭവപ്പെടുന്നത്. പ്രായാനുപാതികമായ മാറ്റങ്ങളും അമിത ശരീരഭാരവും പേശികളുടെ ബലക്കുറവുംമൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് ഇതിന്റെ ഏറ്റവും സാധാരണമായ കാരണം. ഇതുകൂടാതെരക്തസംബന്ധമായ ആര്‍ത്രൈറ്റിസ് (rheumatoid arthritis), അണുബാധ,പരിക്കുകള്‍ എന്നിവയും തേയ്മാനത്തിന് കാരണമാകാം. കാൽ വളയൽവേദന മാത്രമല്ല, കാല് വളയുന്നതിനുംതേയ്മാനം കാരണമാകുന്നു. ഏതെങ്കിലുംഒരു ഭാഗത്തുള്ള തരുണാസ്ഥി കൂടുതലായി തേയുന്നതാണ് വളവിന്റെ കാരണം. സർജറിവേദന അകറ്റുകയും വളവ് നിവര്‍ത്തുകയും ചെയ്യുക എന്നതാണ് കാല്‍മുട്ട് ശസ്ത്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്.…
Read MoreDay: July 16, 2024
കടം വാങ്ങിയ പണത്തിനു പകരം പെൺകുട്ടിയെ 35,000 രൂപയ്ക്കു വിറ്റു; ബാലികയെ വിറ്റത് അമ്മയുടെ സഹോദരി; കുട്ടിയെ വാങ്ങിയത് കോഴിക്കച്ചവടക്കാരൻ
ബംഗളൂരു: കടം വാങ്ങിയ പണത്തിനു പകരമായി വിറ്റ ബാലികയെ കണ്ടെത്തി പോലീസ്. കർണാടകയിലെ തുംകൂരുവിലാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വെറും 35,000 രൂപയ്ക്കു വേണ്ടിയാണു ബാലികയെ അമ്മയുടെ സഹോദരി വിറ്റത്. കുട്ടിയുടെ അമ്മ തന്റെ സഹോദരിയിൽനിന്നു പണം കടം വാങ്ങിയിരുന്നു. ഇതു മടക്കിക്കൊടുക്കാൻ കഴിയാതെവന്നപ്പോൾ കുട്ടിയെ സഹോദരി കൊണ്ടുപോകുകയായിരുന്നു. സാന്പത്തികപ്രശ്നങ്ങൾ മനസിലാക്കിയാണു കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോകുന്നതെന്നും അവിടെനിർത്തി പഠിപ്പിക്കാമെന്നും സംരക്ഷിക്കാമെന്നും യുവതി കുട്ടിയുടെ അമ്മയോടു പറഞ്ഞിരുന്നു. എന്നാൽ, ബാലികയെ ഹിന്ദുപുരയിൽ കോഴിഫാം നടത്തുന്ന ശ്രീരാമുലു എന്നയാൾക്കു വിൽക്കുകയായിരുന്നു. കുട്ടിയെ സ്കൂളിൽ ചേർത്തെന്ന് അമ്മയെ അറിയിച്ചിരുന്നു. എന്നാൽ, ഒരുവർഷമായിട്ടും മകളെ തിരിച്ചെത്തിക്കാത്തതിനാൽ യുവതി സഹോദരി താമസിക്കുന്ന ഹിന്ദുപുരത്തെത്തിയപ്പോഴാണ് മകളെ വിറ്റതായി അറിഞ്ഞത്. തുടർന്ന്, യുവതി ശ്രീരാമുലുവിനെ ഫോണിൽ വിളിച്ച് മകളെ വിട്ടുതരാൻ ആവശ്യപ്പെട്ടപ്പോൾ സഹോദരിയും ഭർത്താവും വാങ്ങിച്ച 35,000 രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്നു കുട്ടിയുടെ അമ്മ…
Read Moreസിപിഎം നിയന്ത്രണത്തിലുള്ള ഇരിവേരി സഹകരണ ബാങ്കിൽ വായ്പാത്തട്ടിപ്പ്; ജീവനക്കാർക്ക് സസ്പെൻഷൻ
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഇരിവേരി സർവീസ് സഹ. ബാങ്കിൽ നടന്ന വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് സെക്രട്ടറിയെയും മാനേജരെയും ഭരണ സമിതി സസ്പെൻഡ് ചെയ്തു.ഭരണ സമിതി യോഗത്തിന്റെ അനുമതി വാങ്ങാതെ വലിയ തോതിൽ വായ്പ അനുവദിച്ച് തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഒറ്റ ദിവസം കൊണ്ട് പത്തു ലക്ഷം രൂപ വീതം പത്തുപേർക്ക് വായ്പയായി അനുവദിക്കുകയും ഇത് മറ്റൊരാൾക്കു മാത്രമായി നൽകിയുമാണു തട്ടിപ്പ് നടത്തിയത്.ജാമ്യക്കാരെന്ന് തെറ്റിദ്ധരിപ്പിച്ച് പത്തുപേരെ ബാങ്കിൽ വിളിപ്പിച്ച് രേഖകളിൽ ഒപ്പുവയ്പ്പിച്ച് അവരറിയാതെ വായ്പ എന്ന നിലയിൽ മറ്റൊരാൾക്ക് നൽകുകയായിരുന്നു. ഇത്തരത്തിൽ വായ്പ നൽകിയ ഒരു കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഭരണ സമിതി വായ്പയുടെ വ്യാപ്തി അറിയുന്നതും അന്വേഷണം നടത്തുന്നതും.വായ്പ നൽകിയയാൾ തിരിച്ചടക്കാതെ വന്നതോടെ ബാങ്ക് പ്രസിഡന്റ് പോലീസിൽ പരാതി നൽകിയിരുന്നു. ബാങ്കിന്റെ പ്രവർത്തനപരിധിക്കുള്ള സ്ഥാപനത്തിനാണ് വായ്പ നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജീവനക്കാരിൽ നിന്നു…
Read Moreസൈബർ തട്ടിപ്പ്; നൈനിറ്റാൾ ബാങ്കിൽനിന്ന് കവർന്നത് 16 കോടി; കേസിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്
ന്യൂഡൽഹി: നൈനിറ്റാൾ ബാങ്കിന്റെ നോയിഡ ശാഖയിലെ സെർവറുകൾ ഹാക്ക് ചെയ്ത് 16 കോടിയിലധികം രൂപ കവർന്നതായി പരാതി. 89 വ്യത്യസ്ത അക്കൗണ്ടുകളിലേക്കു പണം ട്രാൻസ്ഫർ ചെയ്താണു തട്ടിപ്പു നടത്തിയത്. സംഭവത്തിൽ ബാങ്കിന്റെ ഐടി മാനേജർ സുമിത് കുമാർ ശ്രീവാസ്തവ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ജൂൺ 16 നും ജൂൺ 20 നും ഇടയിലാണു കവർച്ച നടന്നത്. ജൂൺ 17ന്, സാധാരണ ഓഡിറ്റിംഗിൽ ബാലൻസ് ഷീറ്റിൽ പണം കുറവുണ്ടെന്നു കണ്ടെത്തിയെന്നും ദിവസങ്ങളോളം ബാലൻസ് ഷീറ്റുമായി പൊരുത്തപ്പെടാൻ കഴിയാതെ വന്നപ്പോഴാണു തട്ടിപ്പു പുറത്തായതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി എസിപി സൈബർ ക്രൈം വിവേക് രഞ്ജൻ റായ് അറിയിച്ചു. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേകസംഘത്തെ രൂപീകരിച്ചുവെന്നും അദ്ദേഹം കണ്ടെത്തി.
Read Moreപിഎസ്സി കോഴ; പുറത്താക്കലിനെതിരേ സിപിഎം നേതൃത്വത്തിന് പരാതി നല്കാന് പ്രമോദ് കോട്ടൂളി
കോഴിക്കോട്: പിഎസ്സി കോഴ ആരോപണത്തിൽ സിപിഎമ്മിൽ നിന്നു പുറത്താക്കിയ കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി സിപിഎം സംസ്ഥാന കമ്മിറ്റിക്കും കൺട്രോൾ കമ്മീഷനും പരാതി നൽകും. തന്നെ പുറത്താക്കാൻ ചില നേതാക്കൾ ഗൂഢാലോചന നടത്തിയതാണെന്നും മതിയായ അന്വേഷണം നടത്താതെ സ്വീകരിച്ച നടപടി പുനഃപരിശോധിക്കണമെന്നുമാണ് പ്രമോദിന്റെ ആവശ്യം. പ്രമോദിനെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കമ്മിറ്റിക്കു നിര്‍ദേശം നല്കിയതു സംസ്ഥാന നേതൃത്വമാണെന്നതിനാല്ത്തന്നെ പരാതിയില്‍ പ്രമോദിനനുകൂലമായ നടപടിയുണ്ടാകാന്‍ സാധ്യത കുറവാണ്. മാത്രമല്ല പുറത്താക്കിയതിനെത്തുടര്‍ന്ന് പ്രമോദ് നടത്തിയ പ്രതികരണങ്ങള്‍ പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കിയെന്നാണു വിലയിരുത്തൽ. പുറത്താക്കലിനുപിന്നാലെ, പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഇ. പ്രേംകുമാർ, കോട്ടൂളി ലോക്കൽ കമ്മിറ്റി അംഗം രജുല എന്നിവർക്കെതിരേ പ്രമോദ് പരസ്യമായി രംഗത്തുവരികയും ചെയ്തു. റിയൽ എസ്റ്റേറ്റ് ബിസിനസ് അടക്കം നടത്തിയെന്നാരോപിച്ച് പാർട്ടിക്ക് പരാതി നൽകിയത് രജുലയാണ്. പിഎസ്സി കോഴയിൽ തന്നെ കുടുക്കാൻ കളിച്ചത് പ്രേം…
Read Moreമൊബൈല്‍ഷോപ്പ് ഉടമയെ തട്ടിക്കൊണ്ടുപോയ കേസ്: രണ്ടുപേര്‍ കസ്റ്റഡിയിൽ; പിടിയിലായവർക്ക് പരാതിക്കാരനുമായി അടുത്തബന്ധമെന്ന് പോലീസ്
കോഴിക്കോട്: മൊബൈല്‍ഷോപ്പ് ഉടമയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലെന്നു സൂചന. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂഴിക്കൽ സ്വദേശി ഹർഷാദിനെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയിൽ ഒരു ബൈക്ക് കടയ്ക്കു സമീപം ഇന്നലെ യുവാവിനെ ഇറക്കിവിടുകയായിരുന്നു. തട്ടിക്കൊണ്ടുപോയവർ തന്നെയാണ് വൈത്തിരിയിൽ ഇറക്കിവിട്ടെന്ന് ഫോണിലൂടെ അറിയിച്ചത്. പിടിയിലായ രണ്ടുപേര്‍ക്കും ഹര്‍ഷാദുമായി അടുത്ത ബന്ധമുള്ളതായാണു വിവരം. ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിലേക്കു കലാശിച്ചത്. ഹർഷാദിന്റെ കാർ തട്ടിക്കൊണ്ടുപോയതിന്റെ തൊട്ടടുത്ത ദിവസം കണ്ടെത്തിയിരുന്നു. കാറിന്റെ മുൻഗ്ലാസ് തകർത്ത നിലയിലായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് ഹർഷാദിനെ വഴിയില്‍ ഉപേക്ഷിച്ചതെന്നാണു വിവരം. ആരുടെയോ ഫോൺകോളിനെത്തുടർന്നാണ് ഹർഷദ് വീട്ടിൽ നിന്നു പുറത്തേക്കു പോയതെന്നു ഭാര്യ പറയുന്നു. സാന്പത്തിക ഇടപാടുകളൊന്നും ഉള്ളതായി അറിയില്ലെന്നും കുടുംബം പറഞ്ഞു.
Read Moreജൂനിയര്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം; രണ്ടു നഴ്സിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റിൽ
കൊച്ചി: ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത് ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളജിലെ നഴ്സിംഗ് വിദ്യാര്‍ഥികളായ ഗോവിന്ദ് (20), സുജിത്ത്(20) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി.ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ ചേരാനല്ലൂര്‍ എസ്ഐ സുനില്‍ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. കോളജിനു പുറത്ത് വീടെടുത്തു താമസിക്കുന്ന പ്രതികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ അവിടേക്ക് വിളിച്ചുവരുത്തിയാണ് ക്രൂരമായി മര്‍ദിച്ചത്. കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി ഹാങ്കര്കൊണ്ടും കൈ കൊണ്ടും മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ അവശ നിലയിലായ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രതികളുടെ സുഹൃത്തുക്കള്‍ക്കെതിരേ ഇപ്പോള്‍ മര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥി പരാതി നല്‍കിയിരുന്നു. റാഗിംഗ് തന്നെയായിരുന്നു അന്നും പരാതിക്ക് ആസ്പദമായത്. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ജൂനിയര്‍ വിദ്യാര്‍ഥിയെ പ്രതികളുടെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി…
Read Moreമരണക്കുറിപ്പെഴുതി ലിഫ്റ്റിൽ തൂക്കി; രക്ഷപ്പെടാൻ പല പ്രാവശ്യം ശ്രമിച്ചെന്ന് രവീന്ദ്രൻ നായർ
തിരുവനന്തപുരം: ലിഫ്റ്റ് തകരാറിലാണെന്ന മുന്നറിയിപ്പ് ബോർഡ് ഇല്ലായിരുന്നുവെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലെ ലിഫ്ടിൽ ഒന്നരദിവസം കുടുങ്ങിയ രോഗി രവീന്ദ്രൻ നായർ. മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്നുവെങ്കിൽ ലിഫ്റ്റിൽ കയറില്ലായിരുന്നു. രക്ഷപ്പെടാൻ പല പ്രാവശ്യം ശ്രമിച്ചു. രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പെഴുതി ലിഫ്റ്റിൽ തൂക്കിയിട്ടുവെന്നും അദ്ദേഹം പറഞ്ഞു. മരണകാരണം എന്താണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണ് മരണക്കുറിപ്പെഴുതിയത്. ആരോഗ്യമന്ത്രി വീണ ജോർജ് തന്നെ വീട്ടിലെത്തി സന്ദർശിച്ചുവെന്നും ഇനി ആർക്കും തന്റെ ഗതികേട് വരാതിരിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടെന്നും രവീന്ദ്രൻ നായർ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreകുത്തൊഴുക്കിനെ തോൽപിച്ച രക്ഷാപ്രവർത്തനം; ചിറ്റൂർ പുഴയിൽ കുടുങ്ങിയവരെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു
പാലക്കാട്: ചിറ്റൂർ പുഴയിൽ കുടുങ്ങിയവരെ കരയ്ക്കെത്തിച്ചു. അഗ്നിശമന സേനയും പോലീസും ചേർന്നാണ് ശക്തമായ ഒഴുക്കിൽ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേരാണ് പുഴയുടെ നടുവില്‍ കുടുങ്ങിയത്. മൂലത്തറ റെഗുലേറ്റർ തുറന്നതിനാൽ ചിറ്റൂർ പുഴയിൽ ജലനിരപ്പ് മിനിറ്റുകൾക്കുള്ളിൽ ഉയരുകയായിരുന്നു. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമായിരുന്നു പുഴയുടെ നടുവിൽ കുടുങ്ങിയത്. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും സ്ഥലത്തെത്തിയിരുന്നു. വടം ഉപയോഗിച്ചാണ് നാലുപേരെയും കരയ്ക്കെത്തിച്ചത്. പുഴയിലെ കുത്തൊഴുക്ക് തുടരുകയാണ്.
Read Moreലിഫ്റ്റില്‍ കുടുങ്ങിയ രോഗിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു; ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കിലെ ലിഫ്റ്റില്‍ കുടുങ്ങിയ രോഗിയെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചു. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ച പറ്റിയവര്ക്കെതിരേ ചട്ടപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അതില്‍ യാതൊരു ദയയും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. മന്ത്രി വന്നത് തനിക്ക് വലിയ ആശ്വാസമാണെന്ന് രോഗി അറിയിച്ചു. രോഗിയുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അടിയന്തര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണം നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. വിശ്വനാഥനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Read More