ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾമൈതാനിയിൽ നടന്ന സുബ്രതോ മുഖർജി സംസ്ഥാന സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ 17 വയസിനുതാഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ജില്ല ജേതാക്കളായി. മലപ്പുറം രണ്ടാമതെത്തി. എറണാകുളം മാർ ബേസിലിലെ അൽസാബിത്ത് ആറു ഗോളുകൾ നേടി ടോപ് സ്കോററായി. 17 വയസിനു താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജേതാക്കളായി. കണ്ണൂർ രണ്ടാമതെത്തി. 15 വയസിനുതാഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം ജില്ല തിരുവനന്തപുരത്തെ പരാജയപ്പെടുത്തി ജേതാക്കളായി.
Read MoreDay: July 16, 2024
പാരീസിൽ സുരക്ഷ ശക്തമാക്കി
2024 ഒളിംപിക്സിനു തിരശീല ഉയരാൻ ഇനി വെറും 10 ദിനങ്ങൾ മാത്രം ബാക്കിനിൽക്കേ ഫ്രാൻസിലെ സുരക്ഷ ശക്തമാക്കി ഫ്രഞ്ച് ഭരണകൂടം. പാരീസിലെ തെരുവുകളിലും പ്രധാന കേന്ദ്രങ്ങളിലും ഒളിന്പിക്സ് മത്സരവേദികൾക്കു സമീപവും അതിശക്തമായ പോലീസ് വിന്യാസമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. 31 യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ ആകെ 43 രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 1,800 പോലീസ് ഓഫീസർമാർ പാരീസ് ഒളിന്പിക്സിനായി എത്തുന്നുണ്ടെന്നതും ശ്രദ്ധേയം. ഫ്രഞ്ച് സുരക്ഷാ സേനയുമായി ചേർന്ന് ഇവർ പ്രവർത്തിക്കും. ഏകദേശം 30,000 മുതൽ 45,000 പോലീസിനെ ഇൽ ഡി ഫ്രാൻസ് റീജനിൽ (പാരീസ് ഉൾപ്പെടുന്ന ഫ്രാൻസിന്റെ തലസ്ഥാന മേഖല) വിന്യസിച്ചിട്ടുണ്ട്. പാരീസിൽ മുൻപ് നടന്ന തീവ്രവാദി ആക്രമണങ്ങളുടെയും വിവിധ കോണുകളിൽ നിലവിൽ നടക്കുന്ന യുദ്ധങ്ങളുടെയും പശ്ചാത്തലത്തിലാണ് 2024 ഒളിന്പിക്സിനുള്ള സുരക്ഷ ശക്തമാക്കിയത്. പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര
Read Moreഭാവിയില്‍ മനുഷ്യര്‍ക്ക് ഉപയോഗിക്കാം: ചന്ദ്രനിൽ ഗുഹ; കണ്ടെത്തലുമായി ശാസ്ത്രലോകം
മനുഷ്യര്‍ക്ക് ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഗുഹയുടെ സൂചനകള്‍ ചന്ദ്രന്റെ ഉപരിതലത്തിനടിയില്‍ കണ്ടെത്തിയതായി ശാസ്ത്രലോകം. നീല്‍ ആംസ്ട്രോങ് ഇറങ്ങിയ ഇടത്തിന് സമീപമാണ് ഗുഹ കണ്ടെത്തിയത്. അപ്പോളോ 11 ലാന്‍ഡ് ചെയ്ത സ്ഥലത്ത് നിന്ന് 400 കിലോമീറ്റര്‍ ദൂരെയാണ് ഈ സ്ഥലം. ഇതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ നാസയുടെ ലൂണാര്‍ റികനൈസന്‍സ് ഓര്‍ബിറ്ററാണ് ശേഖരിച്ചത്. ചന്ദ്രനില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ കുഴിയില്‍ നിന്ന് ഈ ഗുഹയിലേക്ക് പ്രവേശിക്കാന്‍ കഴിയും. 45 മീറ്റര്‍ വീതിയും 80 മീറ്റര്‍ വരെ നീളവുമുള്ള ഈ ഗുഹ ‘പ്രശാന്ത സമുദ്രം’ എന്നറിയപ്പെടുന്ന സ്ഥലത്തിന് സമീപമാണ്. 14 ടെന്നീസ് കോര്‍ട്ടുകള്‍ ഉള്‍ക്കൊള്ളാവുന്ന വിസ്തൃതിയുണ്ട് ഗുഹയ്ക്ക്. ചന്ദ്രനിലെത്തുന്നവര്‍ക്ക് അവിടത്തെ പ്രതികൂല കാലാവസ്ഥകളില്‍ നിന്ന് രക്ഷ നല്കാന് കഴിയുന്ന ഇടമാവാന്‍ ഈ ഗുഹയ്ക്ക് കഴിയുമെന്ന് ഇറ്റലിയിലെ ട്രെന്റോ സര്‍വകലാശാലയിലെ ലൊറെന്‍സോ ബ്രുസോണ്‍ പറയുന്നു. ശൂന്യമായ ലാവ ട്യൂബ് ആണ്…
Read Moreഓമ്പ്രാൻ വരുന്നത് കണ്ടില്ലേ… എംഎല്‍എയുടെ കാറിന് വഴി മാറിയില്ല; തിരുവനന്തപുരത്ത് ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം; എംഎൽഎയ്ക്കെതിരെ പരാതി നൽകി കുടുംബം
തിരുവനന്തപുരം: എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് എട്ടുമാസം ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം. ജി. സ്റ്റീഫന്‍ എംഎല്‍എക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുമെതിരെ കുടുംബം പരാതി നൽകി. കഴിഞ്ഞദിവസം രാത്രി കാട്ടാക്കടയിൽ വെച്ചാണ് സംഭവം. എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ബിനീഷിന്റെ മൂക്കിനും കൈക്കും നെഞ്ചിനും പരിക്കുണ്ട്. ഇവരുടെ കാറും തല്ലിത്തകര്‍ത്തു. എംഎല്‍എക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുമെതിരേ കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്കി. സംഘര്‍ഷത്തിനിടെ മാല പൊട്ടിച്ചെടുത്തെന്നും പരാതിയിൽ പറയുന്നു. അതേസമയം, ആരോപണം ജി. സ്റ്റീഫന്‍ എംഎല്‍എ നിഷേധിച്ചു. തന്റെ കാര്‍ കടന്നുപോകുന്നതിന് വഴിയൊരുക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. സംഭവ സമയത്ത് താന്‍ കല്യാണ ഓഡിറ്റോറിയത്തില്‍ ആയിരുന്നു. ആരാണ് കുടുംബത്തെ ആക്രമിച്ചതെന്ന് അറിയില്ലെന്നും സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.
Read Moreആദ്യം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി: പിന്നീട് രണ്ട് വർഷത്തിനിടെ കൊന്നത് 42 സ്ത്രീകളെ; സീരിയൽ കില്ലർ അറസ്റ്റിൽ
കെനിയയിൽ 42 സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ സീരിയൽ കൊലയാളിയെ അറസ്റ്റ് ചെയ്ത ഒരു കേസ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വെറും രണ്ട് വർഷത്തിനുള്ളിൽ ഈ സ്ത്രീകളെയെല്ലാം ഇയാൾ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഈ ക്രൂരമായ കേസിനെക്കുറിച്ച് കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസ് അധികാരികൾ. ഇയാളുടെ ഭാര്യയെയും കൊലപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വാർത്ത വൈറലായതോടെ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. രണ്ട് വർഷത്തിനിടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ കെനിയയിൽ നിന്നുള്ള കോളിൻസ് ജുമൈസി ഖലുഷ എന്ന 33 കാരനാണ് അറസ്റ്റിലായത്. ഇയാൾ സ്ത്രീകളെ പ്രലോഭിപ്പിച്ച് പിന്നീട് കൊലപ്പെടുത്തുന്നത് പതിവാണെന്ന് കണ്ടെത്തി. യൂറോ 2024 ഫുട്ബോൾ ഫൈനൽ കാണാൻ പോയ ക്ലബിന് പുറത്ത് പുലർച്ചെ മൂന്ന് മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എല്ലാ കൊലപാതകങ്ങളും ഇയാൾ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ മുഹമ്മദ് അമീൻ വെളിപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ മാലിന്യം തള്ളുന്ന സ്ഥലത്ത് എറിയുക പതിവായിരുന്നുവെന്ന് കോളിൻസ്…
Read Moreട്രംപിനു നേർക്കുണ്ടായ വധശ്രമം; പ്രതി ഒരാൾ മാത്രമെന്ന് എഫ്ബിഐ
വാഷിംഗ്ടൺ ഡിസി: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേർക്കുണ്ടായ വധശ്രമം പ്രാദേശിക തീവ്രവാദപ്രവർത്തനമെന്ന നിലയിലാണ് അന്വേഷിക്കുന്നതെന്ന് അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). തോമസ് മാത്യു ക്രൂക്സ് (20) എന്നയാൾ മാത്രമാണ് ആക്രമണത്തിനു പിന്നിലെന്നും എഫ്ബിഐ അറിയിച്ചു. എന്നാൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും എഫ്ബിഐയുടെ നാഷണൽ സെക്യൂരിറ്റി ബ്രാഞ്ച് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഡയറക്ടർ റോബർട്ട് വെൽസ് പറഞ്ഞു. തീവ്രവാദ വിരുദ്ധ ഏജൻസികളുമായി ചേർന്നാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമി മരിച്ചത് അന്വേഷണത്തെ ബാധിക്കില്ലെന്ന് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ പറഞ്ഞു. നിലവിൽ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതിന് പരിമിതികളുണ്ടെന്നും റേ പറഞ്ഞു. ക്രൂക്സിന് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉള്ളതായി സൂചനയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. ആക്രമണത്തിനു മുൻപ് ഇയാൾ സമൂഹമാധ്യമത്തിൽ ഏതെങ്കിലും തരത്തിലുള്ള പോസ്റ്റുകളോ കുറിപ്പുകളോ പങ്കുവച്ചിരുന്നോ എന്ന കാര്യവും…
Read Moreപാക് തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടിയെ നിരോധിക്കാനൊരുങ്ങി പാക് സർക്കാർ
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന പിടിഐയെ(പാക് തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി) നിരോധിക്കാനൊരുങ്ങി പാക് സർക്കാർ. പിടിഐയെ നിരോധിക്കാനും സ്ഥാപകന്‍ ഇമ്രാന് ഖാന്, മുന്‍ പ്രസിഡന്റ് ആരിഫ് അല്‍വി, മുന്‍ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റമടക്കം ചുമത്തി നടപടികളെടുക്കാനും തീരുമാനിച്ചതായി വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി അത്താവുള്ള തരാര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് സര്‍ക്കാര്‍ തീരുമാനം മന്ത്രി പ്രഖ്യാപിച്ചത്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതടക്കമുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി പറയുന്നു. അതേസമയം, നടപടിയെ രൂക്ഷമായി വിമർശിച്ച പിടിഐ പാക്കിസ്ഥാന്റെ അടിസ്ഥാന ശിലകളെ തകർക്കരുതെന്ന് എക്സിൽ കുറിച്ചു. മേയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇമ്രാൻ ഖാൻ ഇപ്പോഴും ജയിലിലാണ്. നിലവിൽ ദേശീയ അസംബ്ലിയിൽ 109 സീറ്റുകളുള്ള പിടിഐയാണ് പാക്കിസ്ഥാനിലെ ഏറ്റവും…
Read Moreവിവാഹ സൽക്കാരത്തിൽ മത്സ്യം വിളമ്പിയില്ല: വരനും ബന്ധുക്കളും ചേർന്ന് വധുവിന്റെ കുടുംബത്തെ മർദിച്ചു; വീഡിയോ വൈറലാകുന്നു
വിവാഹത്തിന് വിളമ്പിയ ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്താത്തതിനെ തുടർന്ന് വരനും കൂട്ടരും വധുവിന്റെ കൂട്ടുകാരുമായി പൊരിഞ്ഞ അടി. ഉത്തർപ്രദേശിലെ ഡിയോറിയയിലാണ് സംഭവം. ജൂലൈ 11 ന് ആണ് അഭിഷേക് ശർമയും സുഷമയും തമ്മിലുള്ള വിവാഹ ചടങ്ങുകൾ നടന്നത്. വധുവിൻ്റെ വീട്ടുകാർ അതിഥികൾക്കായി വെജിറ്റേറിയൻ മെനു ഒരുക്കിയിട്ടുണ്ടെന്ന് വരൻ കണ്ടെത്തിയതിനെത്തുടർന്ന് വരന്റെ ബന്ധുക്കൾ മത്സ്യവും മാംസവും ആവശ്യപ്പെടാൻ തുടങ്ങി. ഇത് വാക്ക് തർക്കത്തിലേക്ക് നയിച്ചു. വിഷയം രൂക്ഷമായതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. വരന്റെ ബന്ധുക്കൾ വധുവിന്റെ വീട്ടുകാരെ വടികൊണ്ട് അടിക്കാൻ തുടങ്ങി. ബഹളത്തെ തുടർന്ന് വരൻ വേദി വിട്ടതോടെ വിവാഹം മുടങ്ങി. പിന്നീട് വരൻ 5 ലക്ഷം രൂപ സ്ത്രീധനം വാങ്ങിയതായി വധുവിൻ്റെ വീട്ടുകാർ ആരോപിച്ചു രംഗത്തെത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. “വരനും അവൻ്റെ പിതാവ് സുരേന്ദ്ര ശർമ്മയും മറ്റുള്ളവരും നോൺ-വെജിറ്റേറിയൻ ഭക്ഷണത്തിൻ്റെ അഭാവത്തെക്കുറിച്ച് അധിക്ഷേപകരമായ…
Read Moreപ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപ് തന്നെ; ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി
വാഷിംഗ്ഡണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം. കഴിഞ്ഞദിവസം വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട ട്രംപ് വലതുചെവിയില്‍ ബാന്‍ഡേജ് ധരിച്ചാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. വെടിവയ്പില്‍ തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, സൗത്ത് കാരലൈന മുന്‍ ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്ന കണ്വെന്ഷന് വ്യാഴാഴ്ച അവസാനിക്കും. അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ജെ.ഡി. വാന്‍സിനെ പ്രഖ്യാപിച്ചു. സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റര്‍ മാര്‍ക്കോ റൂബിയോ, നോര്‍ത്ത് ഡക്കോട്ട ഗവര്‍ണര്‍ ഡഗ് ബേര്‍ഗം തുടങ്ങിയവരെ പിന്തള്ളിയാണ് വാന്‍സ് ഔദ്യോഗിക സ്ഥാനാര്‍ഥിയാകുന്നത്. നിലവില്‍ ഒഹായോ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന യുഎസ് സെനറ്ററാണ് വാന്‍സ്. മുമ്പ് കടുത്ത ട്രംപ് വിമര്‍ശകനായിരുന്നു വാന്‍സ്. ഇപ്പോള്‍ ട്രംപ് ക്യാംപിലെ മുന്‍നിരക്കാരനാണ്. വാന്‍സിന്റെ ഭാര്യ…
Read Moreകനത്ത മഴ; പാലക്കാട് വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു; തകർന്ന വീടിന്റെ അടിയിൽപ്പെട്ട ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
പാലക്കാട്: ശക്തമായ കാറ്റിലും മഴയിലും വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കോടക്കുന്ന് വീട്ടില്‍ സുലോചന(53), മകന് രജ്ഞിത്ത്(33) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം. ശക്തമായ കാറ്റിലും മഴയിലും വീടിന്റെ പുറകുവശം ഇടിഞ്ഞ് വീഴുകയായിരുന്നു. രാവിലെ വീട് തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഇരുവരെയും കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് മരിച്ച രഞ്ജിത്ത്. ഇവർ താമസിച്ച വീട് അതീവ ശോചനീയാവസ്ഥയിലായിരുന്നെന്നാണ് വിവരം.
Read More