ഒ​ലി​പ്പാ​റ- പൈ​ത​ല റോ​ഡി​ന്‍റെ  ശോ​ച​നീ​യാ​വ​സ്ഥ​;  വാഴനട്ടു പ്രതിഷേധിച്ച് നാട്ടുകാർ

നെന്മാറ : ഒ​ലി​പ്പാ​റ- പൈ​ത​ല റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച നാ​ട്ടു​കാ​ർ റോ​ഡി​ൽ വാ​ഴ​ന​ട്ടു .
പൈ​ത​ല പാ​ല​ത്തോ​ടു​ചേ​ർ​ന്ന ഭാ​ഗ​മാ​ണു കു​ണ്ടും കു​ഴി​യു​മാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. അ​യി​ലൂ​ർ-​വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ ഒ​രു​വ​ശം ന​ന്നാ​ക്കി​യെ​ങ്കി​ലും വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ലാ​ണു കു​ഴി​ക​ളെ​ന്നു നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.

ആ​ദ്യ​കാ​ല​ത്തു​ണ്ടാ​യി​രു​ന്ന ച​പ്പാ​ത്ത് പൊ​ളി​ച്ചു​നീ​ക്കി വീ​തി​യു​ള്ള പാ​ലം നി​ർ​മ്മി​ച്ച​താ​യി​രു​ന്നു. ദി​വ​സേ​ന നൂ​റു​ക്ക​ണ​ക്കി​നു​പേ​ർ യാ​ത്ര​ചെ​യ്യു​ന്ന പാ​ത​യി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ള​ട​ച്ചു ടാ​റി​ങ് ചെ​യ്യ​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts