പാലക്കാട് : ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിൽ യുവതിക്ക് പാന്പുകടിയേറ്റു. പനിബാധിച്ച മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് പാന്പുകടിയേറ്റത്. ബുധനാഴ്ച രാവിലെ 11 നായിരുന്നു സംഭവം. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ഗായത്രി 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. പനിബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എട്ടുമാസം പ്രായമുള്ള മകളെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ യൂറിന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തറയില്‍ വീണ യൂറിന്‍ തുടയ്ക്കാന്‍ ചൂലെടുക്കാന്‍ പോയ സമയത്താണ് ഗായത്രിയുടെ കൈയിൽ പാന്പുകടിയേറ്റത്. പാമ്പിനെ പിടികൂടി കുപ്പിയിലടച്ച് സൂക്ഷിച്ചിരിക്കുകയാണ്. ഏത് പാമ്പാണ് കടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കെട്ടുവരയന് (വെള്ളിക്കെട്ടന്) എന്ന പാമ്പാണ് കടിച്ചതെന്ന് ഗായത്രിയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. സംഭവത്തിൽ ഡിഎംഒ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ടു തേടി.
Read MoreDay: July 17, 2024
ശക്തമായ കാറ്റിനെ നേരിടാൻ പൊതുജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണം; വി. വിഘ്നേശ്വരി
കോട്ടയം: ശക്തമായ കാറ്റിനെ നേരിടാൻ പൊതുജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ കളക്ടർ വി. വിഘ്നേശ്വരി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനിടയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ ചെയ്യണം. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്തും വീടിന്റെ ടെറസിലും നിൽക്കരുത്. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുമ്പോൾ സുരക്ഷിത കെട്ടിടങ്ങളിലേയ്ക്ക് മാറണം. ഫേസ്ബുക്ക് പോസ്റ്റിലാണ് കളക്ടറുടെ നിർദേശം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ…
Read Moreഉത്തരകൊറിയൻ ഉദ്യോഗസ്ഥൻ കൂറുമാറി
സീയൂൾ: ക്യൂബയിൽ ജോലി ചെയ്തിരുന്ന ഉത്തരകൊറിയൻ നയതന്ത്ര ഉദ്യോഗസ്ഥൻ ദക്ഷിണകൊറിയയിലേക്കു കൂറുമാറി. നംവബറിലായിരുന്നു സംഭവം. 52 വയസുള്ള റി ഇൽ ക്യു എന്നയാളാണ് കൂറുമാറിയതെന്നു ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്യൂബയിലെ ഉത്തരകൊറിയൻ എംബസിയിൽ രാഷ്ട്രീയകാര്യങ്ങളുടെ ചുമതലയുള്ള കോൺസൽ ഉദ്യോഗസ്ഥനായിരുന്നു റി. ഉത്തരകൊറിയയെക്കുറിച്ചുള്ള വ്യാമോഹങ്ങളെല്ലാം അവസാനിച്ച സാഹചര്യത്തിലാണു ദക്ഷിണകൊറിയയിൽ ജീവിക്കാൻ തീരുമാനിച്ചതെന്ന് ഇദ്ദേഹം പറഞ്ഞത്രേ. ക്യൂബൻ സർക്കാർ ദക്ഷിണകൊറിയയുമായി ഒൗദ്യോഗിക നയതന്ത്രബന്ധം സ്ഥാപിക്കുന്നത് തടയലായിരുന്നു റിയുടെ ചുമതല. എന്നാൽ, ഫെബ്രുവരിയിൽ ഇരു സർക്കാരുകളും നയതന്ത്രബന്ധം സ്ഥാപിച്ചു. ഈ സംഭവം ഉത്തരകൊറിയയ്ക്കു വലിയ തിരിച്ചടിയായിരുന്നു. ഉന്നത ഉത്തരകൊറിയൻ ഉദ്യോഗസ്ഥൻ ദക്ഷിണകൊറിയയിലേക്കു കടക്കുന്ന സംഭവം ആദ്യത്തേതല്ല. 2016ൽ ഉത്തരകൊറിയയുടെ ബ്രിട്ടീഷ് ഡെപ്യൂട്ടി അംബാസഡറായിരുന്ന തായി യോംഗ് ഹോ കൂറുമാറിയിരുന്നു. ഇതിനിടെ, ദക്ഷിണകൊറിയൻ സർക്കാർ തിങ്കളാഴ്ച ഉത്തരകൊറിയയിൽനിന്നു കൂറുമാറി വന്നവർക്കായുള്ള ദിനം ആദ്യമായി ആഘോഷിച്ചു. ഉത്തരകൊറിയയിൽനിന്നു വരുന്നവർക്ക് സാന്പത്തികമടക്കം എല്ലാ സഹായവും…
Read Moreതായ്ലൻഡിൽ വീസയില്ലാതെ പ്രവേശനം
ബാങ്കോക്ക്: ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്താനായി തായ്ലൻഡ് സർക്കാർ 93 രാജ്യങ്ങളിൽനിന്നുള്ളവർക്ക് വീസരഹിത പ്രവേശനം അനുവദിച്ചു. തിങ്കളാഴ്ച ഇതു പ്രാബല്യത്തിലായി. നേരത്തേ 57 രാജ്യക്കാർക്കു വീസ ഫ്രീ പ്രവേശനം അനുവദിച്ചിരുന്നു. കോവിഡ് കാലത്തു തളർന്ന ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടാക്കാനാണ് നീക്കം. തായ്ലൻഡിലെ സന്പദ്വ്യവസ്ഥയിൽ ടൂറിസം വ്യവസായത്തിനു വലിയ പങ്കുണ്ട്. ബുദ്ധക്ഷേത്രങ്ങൾ, മലനിരകൾ, ബിച്ചുകൾ, നിശാ ആഘോഷം തുടങ്ങിയവയാണ് ടൂറിസ്റ്റുകളെ തായ്ലൻഡിലേക്ക് ആകർഷിക്കുന്നത്.
Read Moreആഹാരത്തില്‍ ശ്രദ്ധിക്കാം
മഴക്കാലമാണ്. അണുബാധകള്‍, ദഹനപ്രശ്നങ്ങള്‍, അലര്‍ജികള്‍ എന്നിവ കൂടുതലായി കാണപ്പെടുന്ന സമയമാണിത്. കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തണം. ശരീരത്തിന് രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന കാലമാണ്.ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം പ്രതിരോധശേഷി വര്‍ധിപ്പിക്കും. വേവിക്കാത്ത ഭക്ഷണം ഒഴിവാക്കാംമഴക്കാലത്ത് വയറിളക്കം, ഛര്‍ദി പോലുള്ള ദഹന വൈഷമ്യങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് വേവിക്കാത്ത ഭക്ഷണം കഴിവതും ഒഴിവാക്കണം. കുടിക്കുന്ന വെള്ളം തിളപ്പിച്ചതാകണം. ഭക്ഷണം ചെറു ചൂടോടുകൂടി വേണം കഴിക്കാന്‍. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരങ്ങള്‍ ഒഴിവാക്കണം. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഓറഞ്ച്, നാരങ്ങ, കിവി തുടങ്ങിയ പഴങ്ങള്‍ വിറ്റമിന്‍ ‘സി’യുടെ മികച്ച സ്രോതസുകളാണ്.വീട്ടില്‍തന്നെ പാകം ചെയ്യാം മഴക്കാലത്ത് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. തട്ടുകടകളില്‍ നിന്നും മറ്റും ലഭിക്കുന്ന ഭക്ഷണം കഴിവതും ഒഴിവാക്കി വീട്ടില്‍ തന്നെ പാകം ചെയ്യുന്ന ഭക്ഷണമാണ് നല്ലത്. അസംസ്കൃത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. വറുത്ത ആഹാരം കുറയ്ക്കാംമഴക്കാലത്ത്…
Read Moreബാൻഡേജുമായി ട്രംപ്; അണികൾക്ക് ആവേശം
വിസ്കോൺസിൻ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. മിൽവാക്കിയിൽ നടക്കുന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. ഒഹായോയിൽനിന്നുള്ള യുഎസ് സെനറ്ററായ ജെ.ഡി. വാൻസ് ആണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി. ശനിയാഴ്ച വധശ്രമത്തെ അതിജീവിച്ച ട്രംപ് തിങ്കളാഴ്ച വൈകുന്നേരം കൺവെൻഷൻ വേദിയിൽ എത്തിയപ്പോൾ അത്യാവേശകരമായ സ്വീകരണമാണു ലഭിച്ചത്. വെടിയേറ്റ വലത്തേ ചെവിയിൽ ബാൻഡേജുമായി വന്ന ട്രംപിനെ കണ്ടപ്പോൾ അനുയായികളിൽ പലരും കണ്ണീരൊഴുക്കി. കൺവെൻഷന്റെ ആദ്യദിന പരിപാടിയിൽ ട്രംപിന്റെ പേര് ഇല്ലായിരുന്നുവെങ്കിലും അദ്ദേഹം എത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. ട്രംപ് വേദിയിൽ പ്രസംഗിച്ചില്ലെങ്കിലും ഇടയ്ക്കിടെ അനുയായികൾക്കിടയിലേക്കു ചെന്ന് നന്ദി അറിയിച്ചുകൊണ്ടിരുന്നു. നവംബർ അഞ്ചിനു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡനാണ് ട്രംപിന്റ എതിരാളി. ബൈഡനുമായുള്ള പ്രസിഡൻഷ്യൽ സംവാദത്തിൽ മികച്ചുനിന്നതും നിയമപോരാട്ടങ്ങളിലെ ജയവുമെല്ലാം ട്രംപിനു വിജയപ്രതീക്ഷകൾ നല്കുന്നു. പ്രസിഡന്റായിരിക്കേ ഔദോഗിക രഹസ്യരേഖകൾ…
Read Moreകാട്ടാന ആക്രമത്തില്‍ മരിച്ചയാളുടെ വീട് സന്ദര്‍ശിക്കാനെത്തിയ മന്ത്രിയെ നാട്ടുകാര്‍ തടഞ്ഞു
കോഴിക്കോട്: കല്ലൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജു മാറോടിന്റെ വീട് സന്ദർശിക്കാൻ എത്തിയ മന്ത്രി ഒ.ആര്. കേളുവിന്റെ വാഹനം നാട്ടുകാർ തടഞ്ഞു. ഒടുവില്‍ പോലീസ് ഇടപെട്ടാണ് അദ്ദേഹത്തിന്റെ വാഹനം വീട്ടിലേക്ക് കടത്തിവിട്ടത്. ഇന്നു രാവിലെയായിരുന്നു സംഭവം. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് സർവകക്ഷിയോഗം നടക്കുകയാണ്. പ്രദേശത്ത് വന്യജീവികളെത്തുന്നതു സ്ഥിരം സംഭവമാണെന്നു നാട്ടുകാര്‍ പറയുന്നു. നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻപോലും പറ്റാത്തവിധം ആശങ്കയിലാണിവര്‍. അതിനിടയിലാണു വീണ്ടും ആനക്കലിയിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുന്നത്. ഞായറാഴ്ചയാണ് കാട്ടാനയുടെ ആക്രമത്തിൽ രാജുവിന് പരിക്കേറ്റത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമായിരുന്നു മരണം. വയലിൽ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന രാജുവിനെ വീടിനു സമീപത്തുവച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.
Read Moreപാരീസ് ഒളിമ്പിക്സ്; വിപ്ലവത്തൊപ്പി ഭാഗ്യചിഹ്നം…
2024 ഒളിന്പിക്സിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമാണ് ഫ്രീജിയൻ തൊപ്പി. ഫ്രഞ്ച് വിപ്ലവത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായ തൊപ്പിയുടെ പേരാണ് ഫ്രീജ്. രണ്ട് ഫ്രീജുകളാണ് പാരീസ് ഒളിന്പിക്സിനുള്ളത്. അവയിൽ ഒരെണ്ണം സമ്മർ ഒളിന്പിക്സിനെയും മറ്റൊന്ന് പാരാലിന്പിക്സിനെയും പ്രതിനിധീകരിക്കുന്നു. പാരാലിന്പിക് ഗെയിംസിനെ പ്രതിനിധീകരിക്കുന്ന ഫ്രീജിന് കൃത്രിമ കാലാണ്. ‘ഞങ്ങൾ ഒറ്റയ്ക്ക് വേഗത്തിൽ പോകുന്നു, പക്ഷേ ഒരുമിച്ച് ഞങ്ങൾ മുന്നോട്ട് പോകുന്നു’ എന്നതാണ് 2024 ഒളിന്പിക്സ് ഭാഗ്യചിഹ്നത്തിന്റെ മോട്ടോ. ഒളിന്പിക്സ്, പാരാലിന്പിക്സ് ആതിഥേയരാജ്യത്തെ ജീവജാലങ്ങളുമായോ ആപ്രദേശത്തെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന ആളുകളുമായോ സാദൃശ്യമുള്ള സാങ്കൽപിക കഥാപാത്രങ്ങളാണ് സാധാരണയായി ഭാഗ്യചിഹ്നങ്ങൾ. ഒളിന്പിക്സിൽ മസ്കോട്ടുകൾ ഉപയോഗിച്ചു തുടങ്ങിയത് 1968ൽ ഫ്രാൻസിലെ ഗ്രെനോബിളിൽ നടന്ന വിന്റർ ഒളിന്പിക്സിലായിരുന്നു. ഫ്രീജിസ് മസ്കോട്ടുകൾ ഫ്രഞ്ച് വിപ്ലവത്തിന്റെ മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സഹോദര്യം എന്നിവയുടെ പ്രചാരകരായാണ് നിലകൊള്ളുന്നത്. ഫ്രീജിയൻ തൊപ്പി ഫ്രഞ്ച് വിപ്ലവത്തിന്റെ ഐക്യചിഹ്നമായ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമാണ്. ലോകത്തിലെ ഏറ്റവും…
Read More1968ലെ സ്വർണ മെഡൽ ലേലത്തിനുവച്ച് ബോബ് ബീമണ്
യൂറോയും കോപ്പയും വിംബിൾഡണും ലോകകപ്പ് ക്രിക്കറ്റുമെല്ലാം പെയ്തൊഴിഞ്ഞു… കായികനീലിമയിൽ തെളിയാനൊരുങ്ങി 2024 പാരീസ് ഒളിന്പിക്സ്. 33-ാം ഒളിന്പിക്സ് മാമാങ്കത്തിനായി ഇനിയുള്ളത് വെറും ഒന്‍പതു ദിനങ്ങൾ മാത്രം… 20k കിഡ്സിന്റെ ഒളിന്പിക് ലോകത്തെ സൂപ്പർ ഹീറോ ഭൂഗോളത്തിലെ ഏറ്റവും വേഗമുള്ള മനുഷ്യനായ ഉസൈൻ ബോൾട്ട്. 2012 ലണ്ടൻ ഒളിന്പിക്സിൽ 9.63 സെക്കൻഡിൽ ബോൾട്ട് 100 മീറ്റർ ഫിനിഷ് ചെയ്തപ്പോൾ കായികലോകം ആവേശത്തിന്റെ കൊടുമുടിയിലായി. 100 മീറ്ററിൽ ഒളിന്പിക്സിൽ ഇനി ഏറെക്കാലം ഈ റിക്കാർഡ് മായാതെ കിടക്കുമെന്ന് അന്നുതന്നെ കുറിക്കപ്പെട്ടു… എന്നാൽ, ഇന്നത്തെ ശാന്തസുന്ദര ഒളിന്പിക്സല്ല വർഷങ്ങൾ പിന്നോട്ടോടിയാൽ മുഖാമുഖമെത്തുക. കറുപ്പിന്റെ വെറുപ്പിനെതിരേ പോരാടിയ ധീരന്മാരുടെ വേദിയായിരുന്നു ഒളിന്പിക്സ്… സംഭവബഹുലമായ 1968 ഒളിന്പിക്സിൽ ബോംബായി ജംപ് പിറ്റിലേക്ക് നീണ്ടുചാടിയ താരമുണ്ട്, അമേരിക്കയുടെ ബോബ് ബീമണ്. പുരുഷ ലോംഗ്ജംപിൽ ബീമണ് അന്നു കുറിച്ച റിക്കാർഡ് 56 വർഷമായി തകർക്കപ്പെടാതെ നിൽക്കുന്നു… ഒളിന്പിക്സ്…
Read Moreഹാർദിക് പാണ്ഡ്യയെ നായകനാക്കുന്നതിൽ ഭിന്നത
ന്യൂഡൽഹി: ഹാർദിക് പാണ്ഡ്യയെ ഇന്ത്യയുടെ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ സ്ഥിരം നായകനായി നിയമിക്കുന്ന കാര്യത്തിൽ ബിസിസിഐയും സെലക്ഷൻ കമ്മിറ്റി അംഗങ്ങളും തമ്മിൽ ഭിന്നത. പാണ്ഡ്യയുടെ കായികക്ഷമതയെക്കുറിച്ചുള്ള ആശങ്കകളാണ് സ്ഥിരം നായകനാക്കുന്നതിൽ ഭിന്നതയ്ക്കിടയാക്കിയിരിക്കുന്നത്. ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് വിജയത്തിൽ പാണ്ഡ്യ വലിയ പങ്കാണ് വഹിച്ചത്. എന്നാൽ, താരത്തിന്റെ എട്ടു വർഷത്തെ അന്താരാഷ്ട്ര കരിയറിലുണ്ടായ ഗുരുതരമായ പരിക്കുകളുടെ പരന്പരയാണ് ഒരു ക്യാപ്റ്റനെന്ന നിലയിൽ പാണ്ഡ്യയിലുള്ള വിശ്വാസ്യതയിൽ സംശയം ഉണ്ടാക്കിയിരിക്കുന്നത്. കായികക്ഷമതയിലുള്ള ഉറപ്പില്ലായ്മകൊണ്ടുതന്നെ പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റിൽനിന്നും പൂർണമായും മാറി നിൽക്കുകയാണ്. പാണ്ഡ്യക്ക് നായകസ്ഥാനം നല്‍കിയില്ലെങ്കിൽ ആ സ്ഥാനത്തേക്ക് സൂര്യകുമാർ യാദവ് എത്താനാണ് സാധ്യത. രോഹിത് ശർമയും വിരാട് കോഹ്ലിയും അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ച സ്ഥിതിക്ക് സൂര്യകുമാറാണ് നിലവിൽ ഇന്ത്യയുടെ ഒന്നാംനന്പർ ട്വന്റി-20 ബാറ്റർ. ഏകദിന ലോകകപ്പിനുശേഷം ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ട്വന്റി-20 പരന്പരയിലും ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും സൂര്യകുമാർ നായകനായുള്ള മികവ് തെളിയിച്ചതാണ്.…
Read More