ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണയിൽ 25 കാരനായ ദേവപര്‍ധി എന്ന ആദിവാസി യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചതിൽ വൻ പ്രതിഷേധം. ഞായറാഴ്ച സ്വന്തം വിവാഹവേദിയിൽനിന്നാണ് മോഷണക്കുറ്റം ആരോപിച്ച് ദേവപർധിയെയും അമ്മാവൻ ഗംഗാ റാമിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നാലെ വധുവും അമ്മായിയും പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മോഷണം പോയ സാധനങ്ങൾ കണ്ടെടുക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതായി ദേവ പരാതിപ്പെട്ടിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മരണവിവരമറിഞ്ഞ് യുവാവിന്റെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. പ്രതിഷേധത്തിനിടെ ചിലർ വസ്ത്രങ്ങൾ അഴിച്ചതോടെ സ്ഥിതിഗതികൾ വഷളായി. ബന്ധുക്കളായ സ്ത്രീകൾ കളക്ടറേറ്റിലും പ്രതിഷേധവുമായി എത്തി. ബലം പ്രയോഗിച്ചാണ് പോലീസ് ബന്ധുക്കളെ നീക്കിയത്. ചിലർക്ക് പരിക്കേറ്റു. ദേവപർധി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന ഉദ്യോഗസ്ഥരുടെ വാദം തെറ്റാണെന്നും പോലീസിന്റെ മർദ്ദനമേറ്റാണ് ദേവപർധി മരിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.
Read MoreDay: July 17, 2024
കെ. കവിത ജയിലിൽ കുഴഞ്ഞുവീണു ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ. കവിതയെ ഡൽഹിയിലെ ഡിഡിയു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്ന് ജയിലിനുള്ളിൽ കുഴഞ്ഞുവീണതിനെത്തുടർന്നാണു കവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളാണു കെ. കവിത. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 15 നാണ് കവിതയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഡൽഹി സര്‍ക്കാരിന്റെ കീഴിലായിരുന്ന മദ്യവില്പനയുടെ ലൈസൻസ് 2012ല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറിയതില്‍ അഴിമതി നടന്നെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി കണ്ടെത്തിയിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഈ കേസിൽ അറസ്റ്റിലായിരുന്നു. ഇവർ ഇപ്പോഴും ജയിലിലാണ്.
Read Moreഗുരുവായൂർ ദേവസ്വത്തിന്റെ ലോക്കറ്റ് തനി സ്വർണംതന്നെ; മാപ്പുപറഞ്ഞ് പരാതിക്കാരൻ, ലോക്കറ്റ് മൂന്നു കേന്ദ്രങ്ങളിൽ പരിശോധിച്ചു
ഗുരുവായൂർ: ദേവസ്വത്തിൽനിന്നു ഭക്തൻ വാങ്ങിയ ലോക്കറ്റ് തനി സ്വർണമെന്നു പരിശോധനയിൽ തെളിഞ്ഞു. ദേവസ്വത്തിനെതിരേ പരാതി നൽകിയതിലും തെറ്റായ പ്രചാരണം നടത്തിയതിലും പരാതിക്കാരൻ മാപ്പുപറഞ്ഞു.ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശേരി കരുവാൻതൊടി പുത്തൻവീട്ടിൽ മോഹൻദാസാണ് (62) ദേവസ്വത്തിനെതിരേ ഒറ്റപ്പാലം പോലീസിൽ പരാതി നൽകിയത്. പരാതിക്കാരനെ ഇന്നലെ രാവിലെ ചേർന്ന ഭരണസമിതിയിലേക്കു വിളിച്ചുവരുത്തിയിരുന്നു. മോഹൻദാസ് കൊണ്ടുവന്ന സ്വർണലോക്കറ്റ് ആദ്യം ദേവസ്വത്തിന്റെ ഔദ്യോഗിക അപ്രൈസർ കെ. ഗോപാലകൃഷ്ണൻ പരിശോധിച്ചു. ലോക്കറ്റ് സ്വർണമാണെന്നു റിപ്പോർട്ട് നൽകി. എന്നാൽ മോഹൻദാസ് തൃപ്തനായില്ല. തുടർന്ന് ഗുരുവായൂരിലെ സ്വകാര്യജ്വല്ലറിയിൽ വീണ്ടും പരിശോധിച്ചു. 916 സ്വർണമാണെന്നു ജ്വല്ലറിക്കാരും സാക്ഷ്യപ്പെടുത്തി. ഇതിലും മോഹൻദാസിനു വിശ്വാസംവരാത്തതിനാൽ കുന്നംകുളത്തെ സർക്കാർ അംഗീകൃത സ്വർണപരിശോധനാസ്ഥാപനമായ അമൃത അസെ ആൻഡ് ഹാൾമാർക്കിംഗ് സ്ഥാപനത്തിൽ പരിശോധിച്ച് ലോക്കറ്റിന്റെ പരിശുദ്ധി ഉറപ്പുവരുത്തി സർട്ടിഫിക്കറ്റ് വാങ്ങി.തുടർന്നു ദേവസ്വം നടത്തിയ പത്രസമ്മേളനത്തിലും മോഹൻദാസ് പാലക്കാടുള്ള സ്ഥാപനത്തിൽ വീണ്ടും പരിശോധിക്കണമെന്ന ആവശ്യമുയർത്തി. ഇതോടെ ദേവസ്വം കർശനനിലപാടിലേക്കു…
Read Moreപാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു ഡിവിഷനു നീക്കം; പിന്നിൽ കർണാടക ലോബി; ശക്തമായ പ്രതിഷേധം അറിയിച്ച് കേരളം
കൊല്ലം: പാലക്കാട് റെയിൽവേ ഡിവിഷനെ വിഭജിച്ച് പുതുതായി മംഗളൂരു ഡിവിഷൻ രൂപീകരിക്കുന്നതിന് അണിയറയിൽ നീക്കങ്ങൾ സജീവം. കർണാടക ലോബിയാണ് ഇതിന് പിന്നിൽ. ഇതിന്റെ ഭാഗമായി കർണാടകയിലെ കേന്ദ്ര സഹമന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് മംഗളൂരുവിൽ വിളിച്ച് ചേർത്തിട്ടുണ്ട്. മംഗളൂരു ജില്ലാ പരിഷത് ഹാളിൽ രാവിലെ 11 – നാണ് യോഗം . ദക്ഷിണ റെയിൽവേ, ദക്ഷിണ പശ്ചിമ റെയിൽവേ, കൊങ്കൺ റെയിൽവേ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർമാർ ഉൾപ്പെടെ പങ്കെടുക്കും. ഈ യോഗം സംബന്ധിച്ച് കേരളത്തിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ദക്ഷിണ റെയിൽവേയിലെ ഉദ്യോഗസ്ഥർ അടക്കം പങ്കെടുക്കുന്ന യോഗത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാരെ അടക്കം ക്ഷണിക്കേണ്ടതാണ്. അതേ സമയം റെയിൽവേയുടെ ഈ അസാധാരണ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി കേരളം രംഗത്ത് വന്നിട്ടുണ്ട്. മംഗളൂരു ഡിവിഷൻ രൂപീകരിക്കുന്നതിന് കേരളത്തിന് ഒരു എതിർപ്പും ഇല്ലന്നും സംസ്ഥാനത്ത് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി.…
Read Moreആസിഫ് അലിയെ അപമാനിച്ചിട്ടില്ല; സന്തോഷമായാണ് പുരസ്കാരം വാങ്ങിയത്; രമേശ് നാരായണൻ
ആസിഫ് അലിയുടെ കൈയില്‍ നിന്ന് താന്‍ സന്തോഷമായിട്ടാണ് പുരസ്കാരം വാങ്ങിയതെന്നും അതു സംവിധായകന് ജയരാജ് കൂടി തനിക്ക് തരണമെന്ന ആഗ്രഹത്തിലാണ് അദ്ദേഹത്തില്‍ നിന്നുകൂടി സ്വീകരിച്ചതെന്ന് രമേശ് നാരായണന്. എം.ടി. വാസുദേവന്‍നായരുടെ കഥകളുടെ കോര്‍ത്തിണക്കി എട്ട് സംവിധായകരുടെ ഒന്‍പത് എപ്പിസോഡുകള്‍ കോര്‍ത്തിണക്കിയ സിനിമയാണ് മനോരഥങ്ങള്‍. അതില്‍ ഒരു സംവിധായകനായ ജയരാജിന്റെ സിനിമയ്ക്ക് സംഗീതം നല്‍കിയത് താനാണ്. ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ എന്നെ ഒഴികെയുള്ള അണിയറ പ്രവര്‍ത്തകരെയെല്ലാം സ്റ്റേജില്‍ വിളിച്ചു. എം.ടി.യുടെ മകള്‍ അശ്വതിയോട് യാത്ര പറയുന്ന വേളയില്‍ ഇക്കാര്യം സൂചിപ്പിച്ചു. ഈ സമയം ആസിഫ് അലി ഓടിപ്പോയി ഒരു മെമെന്റോ എടുത്തുകൊണ്ടു വന്ന് തന്നു. താനത് സന്തോഷത്തോടെ സ്വീകരിച്ചു. എന്നാല്‍ ജയരാജിന്റെ കൈയില്‍ നിന്നുകൂടി അത് വാങ്ങണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ജയരാജ് വന്ന് തനിക്ക് മൊമെന്റോ നല്‍കിയത്. ആസിഫ് അലിയെ അവഗണിക്കണമെന്നോ നിരസിക്കണമെന്നോ കരുതി ചെയ്തതല്ല. ഇക്കാര്യത്തില്‍…
Read Moreഎടാ മോനേ… ഹാപ്പി ആയോ? രണ്ടാം ക്ലാസുകാരന് പിറന്നാള്‍ സമ്മാനമായി ലംബോര്‍ഗിനി സമ്മാനിച്ച് മമ്മൂട്ടി
കൊച്ചി: പിറന്നാള്‍ ദിനത്തില്‍ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയിൽനിന്നും അപ്രതീക്ഷിതമായി സമ്മാനം കിട്ടിയ സന്തോഷത്തിലാണ് രണ്ടാം ക്ലാസുകാരനായ മഹാദേവ്. ഒരു കുഞ്ഞ് ലംബോര്‍ഗിനി കളിപ്പാട്ട കാറാണ് മമ്മൂട്ടി മഹാദേവിന് സമ്മാനിച്ചത്. സമ്മാനം നല്‍കിയതിനൊപ്പം കുട്ടിയെ ചേര്‍ത്തുപിടിച്ച് ഷേക്ക് ഹാന്‍ഡ് കൊടുത്ത് ഹാപ്പി ബര്‍ത്ത് ഡേ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു. എറണാകുളം പനമ്പിള്ളിനഗറിലെ ഫ്ളാറ്റിലാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഇതിന് തൊട്ടടുത്ത ഫ്ളാറ്റിലാണ് മഹാദേവും കുടുംബവും താമസിക്കുന്നത്. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ കുഞ്ഞു മഹാദേവ് മമ്മൂട്ടിയുമായി സൗഹൃദത്തിലായി. കഴിഞ്ഞ ദിവസം മഹാദേവിന്റെ പിറന്നാളായിരുന്നുവെന്ന് മനസിലാക്കിയ മമ്മൂട്ടി കുട്ടിക്ക് സമ്മാനവുമായി എത്തുകയായിരുന്നു. മഹാദേവിന് മമ്മൂട്ടി പിറന്നാള്‍ സമ്മാനം നല്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണിപ്പോള്‍. മമ്മൂട്ടി നല്കിയ സമ്മാനം തുറന്നുനോക്കുന്ന മഹാദേവിന്റെ ഞെട്ടലും “എന്റെ മോനേ, ലംബോര്‍ഗിനി’ എന്ന വാക്കുകളും വിവിധ സാമൂഹിക മാധ്യമ പേജുകളില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.…
Read Moreകനൽച്ചിലന്പ് കനലാട്ടമാകുന്പോൾ
കാവ്യാഖ്യായികയുടെ താളുകളിൽ കണ്ട കഥാപാത്രം അരങ്ങിലെത്തി നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും പിന്നെ കനലിലിട്ട് ചുട്ടുപൊള്ളിക്കുകയും ചെയ്യുന്ന ഒരനുഭവം. അപൂർവമാണത്, അതുകൊണ്ടുതന്നെ വിസ്മയകരവും. പ്രശസ്തകവി പ്രഭാവർമയുടെ കനൽച്ചിലന്പ് എന്ന കാവ്യാഖ്യായികയിലെ പാൽ വിൽപനക്കാരി നാടകാരങ്ങിലക്ക് ഇറങ്ങിവന്ന് അവളുടെ കഥ പറഞ്ഞപ്പോൾ അങ്ങനെയൊരു അദ്ഭുതമാണ് അനുഭവവേദ്യമായത്. ഇക്കഴിഞ്ഞ ആഴ്ച തലസ്ഥാനത്തെ സൂര്യഗണേശത്തിൽ ആണ് കനലാട്ടം അരങ്ങേറിയത്. അർപ്പണ ഫൗണ്ടേഷനാണ് നാടകം അവതരിപ്പിച്ചത്. നാടകനടനും സംവിധായകനും സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് മുൻ ഡയറക്ടറുമായ ഡോ. രാജാ വാര്യർ ആണ് കനലാട്ടത്തിന്റെ സംവിധായകൻ. കാവ്യരൂപത്തിലെ നോവലായ കനൽച്ചിലന്പിലെ കേന്ദ്രകഥാപാത്രമായ പാൽവിൽപനക്കാരിയെ നാടകത്തിലെ ഏകപാത്രമായി പ്രതിഷ്ഠിക്കുക എന്നത് ഒട്ടും എളുപ്പമല്ല. അതിസങ്കീർണമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന, ജീവിതം തന്നെ ദുരന്തങ്ങളുടെ പര്യായമായി മാറുന്ന നായികയാണ്. സംഗീതവും താളവും നൃത്തവും ഇഴചേർത്താണ് ഡോ. രാജാ വാര്യർ കനലാട്ടത്തെ സാക്ഷാത്കരിച്ചത്. ഡോ. രാജാ വാര്യരുടെ നാടകസംവിധാന രംഗത്തെ…
Read Moreതോരാമഴ തുടരുന്നു; 12 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്; പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് ജാഗ്രതാ നിർദേശം; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണുള്ളത്. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട്. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിലുള്ളവര്‍ അതീവ ജാഗ്രതാ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. മത്സ്യബന്ധനത്തിനുള്ള വിലക്ക്…
Read Moreഅംബാനി കുടുംബത്തിന്റെ ആഭരണ ശേഖരം; 500 കോടിയുടെ നെക്ലേസ് മുതൽ അറുപത്തിയേഴരക്കോടിയുടെ വാച്ച് വരെ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അംബാനി കുടുംബത്തിൽ നടന്ന വിവാഹ ആഘോഷ വാർത്ത ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹം വിപണികൾ കീഴടക്കി എന്ന് തന്നെ പറയാം. വിവാഹത്തിന്റെ വിവിധ ചടങ്ങുകൾ നടന്ന നഗരങ്ങളിലൊക്കെ കച്ചവടക്കാരുടെ കീശ മുഴുവൻ നിറഞ്ഞു. അംബാനിക്കുടുംബത്തിന്റെ ആഭരണ ശേഖരവും അത്രതന്നെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. മാർച്ച് മുതൽ തുടങ്ങിയ പ്രീ വെഡിംഗ് മുതൽ കുടുംബത്തിലെ ഓരോ അംഗങ്ങളും ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും അത്രമേൽ വില വരുന്നതുമായിരുന്നു. കോടികൾക്കൊന്നും വിലയില്ലേ എന്ന് തോന്നുന്ന വിധത്തിലാണ് കുടുംബാംഗങ്ങളുടെ ആഭരണ കളക്ഷൻ. നിത അംബാനി ധരിച്ച 500 കോടിയുടെ ഹാരം ആയിരുന്നു സൈബറിടങ്ങളിൽ ഏറ്റവും ചർച്ചയായത്. പച്ച മരതകവും ഡയമണ്ടും കൊണ്ട് നിർമിച്ചതായിരുന്നു നെക്ലേസ്. ലോകത്തെ ഏറ്റവും വിലയേറിയ നെക്ലേസുകളിലൊന്നാണ് ഇത്. അതിനു ചേരുന്ന 53 കോടിയുടെ ഡയമണ്ട് മോതിരവും കമ്മലും നെക്ലേസിന്റെ…
Read Moreദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങിയിട്ട് ഒരാണ്ട്; ആരോടും ‘നോ’ പറയാത്ത ഒരേയൊരാള്‍
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന്നിട്ടില്ല ആ അന്ത്യനിദ്രയും വിലാപയാത്രയും.തിരുവനന്തപുരം മുതല്‍ എത്ര കൈകള്‍ അഭിവാദ്യം ചെയ്തു. അവര്‍ എത്ര കോടി പൂക്കള്‍ വാരിവിതറി. അനന്തപുരിയില്‍നിന്നു കോട്ടയം വരെ 150 കിലോമീറ്റര്‍ താണ്ടാനെടുത്തത് 28 മണിക്കൂര്‍. അതിവേഗം, ബഹുദൂരം കുതിക്കുന്ന കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ വാഹനം മൂന്നു മണിക്കൂറില്‍ പിന്നിട്ടിരുന്നു ഇത്രയും ദൂരം. തിരുനക്കരയില്‍നിന്നു കടലിരമ്പല്പോലെ അണികളുടെയും ആരാധകരുടെയും നടവില്‍ മൃതദേഹ പേടകം വഹിച്ച വാഹനവ്യൂഹം പുതുപ്പള്ളിയിലേക്കു നീങ്ങുമ്പോള്‍ കാലം വിധിയെഴുതി; മറ്റൊരാള്‍ ഇങ്ങനെ ഇനിയിതുവഴി പോകാനിടയില്ലെന്ന്. കാലത്തിനു മുന്നേ കുതിച്ച നേതാവിന്റെ ഭൗതികശരീരം കബറടക്കിയത് നിശ്ചയിച്ചതിലും ഒന്‍പതു മണിക്കൂര്‍ വൈകി. ജനസമ്പര്ക്കപരിപാടികളില് പതിനെട്ടു മണിക്കൂര്‍ വരെ കൈനിറയെ ഫയല്ക്കെട്ടുമായി അക്ഷമനായി നിലകൊണ്ടിരുന്ന ആ ആറരയടിക്കാരന്‍ ജനങ്ങളുടെ തലയെടുപ്പുള്ള കരുതലാളായിരുന്നു, കാരുണാമയനായിരുന്നു. അന്‍പതു കൊല്ലം പുതുപ്പള്ളിക്കാരുടെ കരവലയത്തില്‍ സുരക്ഷിതനും കോട്ടയത്തിന്റെ…
Read More