സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഭവത്തിൽ പ്രതികരണവുമായി സംവിധായകന് ജയരാജ്. ചിത്രത്തിന്റെ അണിയറക്കാരെ വേദിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ രമേഷ് നാരായണനെ ക്ഷണിച്ചില്ല. ഇക്കാര്യം സംഘാടകരെ അറിയിച്ചപ്പോഴാണ് അദ്ദേഹത്തിന് പുരസ്കാരം നല്കാന് ആസിഫ് അലിയെ ക്ഷണിച്ചത്. ആസിഫ് അലിയില്‍ നിന്നും പുരസ്കാരം വാങ്ങിയ ശേഷമാണ് തന്റെ പക്കല്‍ തന്നതെന്നും നടനെ രമേഷ് അപമാനിച്ചതായി തോന്നിയില്ലെന്നുമാണ് ജയരാജ്
Read MoreDay: July 17, 2024
ഇതൊരു വല്ലാത്തകുളിയെന്ന് നാട്ടുകാർ; കനത്തമഴയിൽ കരകവിഞ്ഞൊഴുകിയ പുഴയിൽ കുളിക്കാൻപോയി വയോധിക; ഒഴുക്കിൽപ്പെട്ട് മരക്കൊമ്പിൽ തൂങ്ങിക്കിടന്നത് പത്ത് മണിക്കൂർ
പാലക്കാട്: തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട വയോധിക മരക്കൊമ്പിൽ തൂങ്ങിക്കിടന്നത് പത്തു മണിക്കൂർ. ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുർശി ചന്ദ്രമതിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ആറിനാണ് ചന്ദ്രമതി വീടിന് സമീപത്തെ തോട്ടിൽ കുളിക്കാൻ പോയത്. ഏറെ നേരം കഴിഞ്ഞും തിരികെ വരാത്തതിനാൽ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈകുന്നേരം നാലോടെ ചന്ദ്രമതിയെ കണ്ടെത്തിയത്. തോട് കരകവിഞ്ഞ് ഒഴുകിയതിനാൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ചന്ദ്രമതിയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
Read Moreആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം; ആസിഫ് അലിക്കൊപ്പം ‘അമ്മ’
സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഭവത്തിൽ ആസിഫിന് പിന്തുണയുമായി താരസംഘടന അമ്മ. ‘‘ആട്ടിയകയറ്റിയ ഗർവിനോടു നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം. അമ്മ ആസിഫിനൊപ്പം’’. എന്ന കുറിപ്പുമായി അമ്മയുടെ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടിൽ ആസിഫ് അലിയുടെ ചിത്രം പങ്കുവച്ചു. നിരവധി ആളുകളാണ് ഈ വിഷയത്തിൽ ആസിഫിനെ പിന്തുണച്ച് രംഗത്തെത്തിയത്. അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖും ഇതേ പോസ്റ്റ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.
Read Moreവർഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും..! തോൽവിയെക്കുറിച്ചു പഠിച്ചു; അടിസ്ഥാനവോട്ടുകൾ ചോർന്നു; സിപിഎമ്മിന് പുതിയ മാർഗരേഖ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു തോൽവി വിശദമായി പരിശോധിച്ച സിപിഎമ്മിന് പുതിയ മാർഗരേഖ വരുന്നു. പാർട്ടിയുടെ അടിസ്ഥാനവോട്ടുകൾ വരെ ചോർന്നുവെന്നും നേതാക്കളുടെ ശൈലിയിലും പെരുമാറ്റത്തിലും മാറ്റം വേണമെന്നും പാർട്ടി കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയിരുന്നു. കേരളത്തിലെ തോൽവി ഗൗരവമുള്ളതാണെന്ന കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തലിന്റെകൂടി അടിസ്ഥാനത്തിലാണു മാർഗരേഖ തയാറാക്കുന്നത്. കേന്ദ്ര കമ്മിറ്റി തയാറാക്കിയ മാർഗരേഖ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. 21, 22 തീയതികളിൽ ചേരുന്ന സിപിഎം സംസ്ഥാന സമിതിയിലാകും പുതിയ മാർഗരേഖ തയാറാക്കുക
Read Moreരമേശ് നാരായണ്‍ ഇല്ലാതെ പോയ വകതിരിവ് ജയരാജിന് എങ്കിലും ഉണ്ടാവേണ്ടതായിരുന്നു; ആസിഫ് അലിയെ പിന്തുണച്ച് ഷീലു എബ്രഹാം
നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെ വിമർശിച്ച് നടി ഷീലു എബ്രഹാം. രമേശ് നാരായൺ എന്ത് കാരണം കൊണ്ട് ആണെങ്കിലും ചെയ്തത് വളരെ മോശം ആയിപ്പോയി എന്ന് താരം പറഞ്ഞു. സംവിധായകൻ രമേശ് നാരായണനേയും ഷീലു എബ്രഹാം വിമർശിച്ചു. ആസിഫ് അലി കൊടുത്ത അതെ മൊമെന്റോ രമേശ് നാരായൺ ആവശ്യപ്പെട്ടതനുസരിച്ചു ആ നിമിഷം തന്നെ ഇങ്ങനെ ഒരു പോതുവേദിയിൽ വച്ചു വാങ്ങി അദ്ദേഹത്തിന് സമ്മാനിച്ച ജയരാജ് എന്ന വ്യക്തിയും ചെയ്തത് മോശം. രമേശ് നാരായണ്‍ ഇല്ലാതെ പോയ വകതിരിവ് ജയരാജിന് എങ്കിലും ഉണ്ടാവേണ്ടതായിരുന്നു എന്ന് ഷീലു പറഞ്ഞു. ഫേസ്ബുക്കിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ‘അമ്മ മീറ്റിംഗിൽ പലപ്പോഴും കണ്ടു പുഞ്ചിരിച്ചിട്ടുണ്ടെങ്കിലും ഈയടുത്ത കാലത്താണ് ഞാൻ ആസിഫിനെ നേരിട്ട് പരിചയപ്പെടുന്നത്. മുംബൈ എയർപോർട്ടിൽ.…
Read Moreസുരേഷ്ഗോപി ജയിച്ചത് നടനായതുകൊണ്ടല്ല; താമര ചിഹ്നത്തോടുള്ള അലർജി കേരളത്തിന് മാറി; തൃശൂരിൽ ഒരു മതവിഭാഗം ഒഴികെ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്തെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: തൃശൂരിൽ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്തു. നാലു മാസം മുമ്പ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് എത്തിയിരുന്നെങ്കിൽ അവസ്ഥ മാറിയേനെയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. കേരളത്തിൽ ബിജെപി ശക്തിപ്രാവിക്കുകയാണെന്നും താമര ചിഹ്നത്തോടുള്ള അലർജി കേരളത്തിന് മാറിയെന്നും മുരളീധരൻ. സിനിമാ നടനായത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും കോൺഗ്രസ് നേതൃത്വത്തിന് പൂര്‍ണ ആത്മവിശ്വാസമില്ല. തൃശൂരിൽ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്തു. നാലു മാസം മുമ്പ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് എത്തിയിരുന്നെങ്കിൽ അവസ്ഥ മാറിയേനെ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും കോൺഗ്രസ് നേതൃത്വത്തിന് പൂര്‍ണ ആത്മവിശ്വാസമില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഈ കളിപോരെന്ന് മനസിലായതിനാലാണ് വയനാട്ടിൽ യോഗം ചേരുന്നത്. ഈ ക്യാമ്പിൽ ഉണ്ടാവില്ലെന്ന് താൻ നേരത്തെ അറിയിച്ചതാണ്. തനിക്കിപ്പോൾ ശക്തിയില്ലാത്ത സമയമാണ്. എങ്ങനെയാണ്…
Read More