വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനു കോവിഡ് സ്ഥിരീകരിച്ചു. വൈറ്റ് ഹൗസും ജോ ബൈഡനും ഇക്കാര്യം സ്ഥിരീകരിച്ചു. ലാസ്വേഗസിൽ യുണിഡോസ് യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ബൈഡനു കോവിഡ് പിടിപ്പെട്ടത്. രോഗലക്ഷണങ്ങൾ പ്രകടമാണെന്നും പാക്സ്ലോവിഡിന്റെ ആദ്യ ഡോസ് അദ്ദേഹത്തിനു നൽകിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോ. കെവിൻ ഒകോണറിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ വ്യക്തമാക്കി. ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയിൽ ബൈഡൻ ഐസലേഷനിൽ പ്രവേശിക്കും. തനിക്കു കോവിഡ് സ്ഥിരീകരിച്ചെന്നും എന്നാൽ ആരോഗ്യവാനാണെന്നും രോഗസൗഖ്യത്തിനു ആശംസ നേർന്ന എല്ലാവർക്കും നന്ദി എന്നും ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ബൈഡൻ കുറിച്ചു.
Read MoreDay: July 18, 2024
കോട്ടയത്ത് മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിൽ
കോട്ടയം: കോട്ടയത്തും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലാണ്. കുമരകം, തിരുവാര്‍പ്പ്, ഇല്ലിക്കല്‍, ആമ്പക്കുഴി, അയ്മനം പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. വിജയപുരം പഞ്ചായത്തിലെ ആനത്താനത്തു വീട്ടിലേക്കും പ്രാര്ഥനാലയത്തിലേക്കും ശക്തമായ മണ്ണിടിച്ചിലുണ്ടായി. മൂലേടം കുറ്റിക്കാട് ആശാന് റോഡില്‍ വലിയ കല്‍ക്കെട്ട് ഇടിഞ്ഞ് നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്. മൂലേടം കുറ്റിക്കാട് ആശാന് റോഡില്‍ നാട്ടകം ഗസ്റ്റ് ഹൗസിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കല്‍ക്കെട്ട് ഇടിഞ്ഞു. നിരവധി വീടുകള്‍ അപകടഭീഷണിയിലാണ്. കല്ക്കെട്ടിനോടുചേര്ന്നുള്ള തുണ്ടിയില്‍ കരോട്ട് വീട്ടില്‍ ജാനകിയും കുടുംബവും ഭീതിയിലാണു കഴിയുന്നത്. ഏതു നിമിഷവും കല്‍ക്കെട്ടും മരങ്ങളും വീട്ടിലേക്കു വീഴാവുന്ന നിലയിലാണ്. സ്ഥല ഉടമയോടു പല തവണ പ്രദേശവാസികള്‍ കല്‍ക്കെട്ട് കെട്ടണമെന്നും മരങ്ങള്‍ വെട്ടിമാറ്റണമെന്നും ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.
Read Moreസംവിധായകന്റെ പേര് രേഖപ്പെടുത്താത്ത ഒരു സിനിമ…
മലയാളസിനിമ ചരിത്രത്തിൽ ആദ്യമായി സംവിധായകന്റെ പേര് രേഖപ്പെടുത്താത്ത ഒരു സിനിമ റിലീസിന് ഒരുങ്ങുന്നു. ഹരികൃഷ്ണൻ നായകനായ ഓർമചിത്രം ഓഗസ്റ്റ് ഒന്‍പതിന് തിയറ്ററിൽ എത്തുന്നു. ഇന്ത്യൻ ബ്രദേഴ്സ് ഫിലിംസിന്റെ ബാനറില്‍ ഫ്രാന്‍സിസ് ജോസഫ് നിർമിക്കുന്ന ചിത്രമാണ് ഓർമചിത്രം. ഹരികൃഷ്ണൻ, മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ പി. പി. കുഞ്ഞികൃഷ്ണൻ, ശിവജി ഗുരുവായൂർ, നാസർ ലത്തീഫ്, ശിവദാസ് മട്ടന്നൂർ, പ്രശാന്ത് പുന്നപ്ര അശ്വന്ത് ലാൽ, അമൽ രവീന്ദ്രൻ, മീര നായർ, കവിത തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ഛായാഗ്രഹണം ശെൽവരാജ് ആറുമുഖൻ നിർവഹിക്കുന്നു. ഗാനരചന വയലാർ ശരത്ചന്ദ്ര വർമ, അലക്സ് പോള്‍, സന്തോഷ് വർമ,സുജേഷ് കണ്ണൂർ, സംഗീത സംവിധാനം അലക്സ് പോൾ, കൊറിയൊഗ്രാഫി വിഷ്ണു.എഡിറ്റർ-ബിനു നെപ്പോളിയൻ. പ്രൊഡക്ഷൻ കൺട്രോളർ-പ്രമോദ് ദേവനന്ദ.പ്രൊജക്റ്റ് മാനേജർ-മണിദാസ് കോരപ്പുഴ, ആർട്ട്-ശരീഫ് സികെഡിഎൻ, മേക്കപ്പ്-പ്രബീഷ് കാലിക്കറ്റ്, വസ്ത്രാലങ്കാരം-ശാന്തി പ്രിയ, സ്റ്റിൽസ്-ഷനോജ് പാറപ്പുറത്ത്,…
Read Moreയുഎഇ പ്രധാനമന്ത്രിയുടെ മകൾ സോഷ്യൽ മീഡിയയിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചു
ദുബായ്: ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മഹ്റ ബിൻത് സോഷ്യൽ മീഡിയയിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചു. ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിൽനിന്നു വിവാഹമോചനം നേടിയെന്നായിരുന്നു പ്രഖ്യാപനം. രണ്ടു മാസം മുൻപ് ഷെയ്ഖ മഹ്റ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. “പ്രിയ ഭർത്താവേ, നിങ്ങൾ മറ്റ് ആളുകളുമായി തിരക്കിലായിരിക്കണം. അതിനിടയിൽ, ഞാൻ ഞങ്ങളുടെ വിവാഹമോചനം പ്രഖ്യാപിക്കുന്നു. ഞാൻ നിന്നെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. ശ്രദ്ധപുലർത്തുക. എന്ന് നിങ്ങളുടെ മുൻ ഭാര്യ – എന്നാണു പ്രധാനമന്ത്രിയുടെ മകളുടെ പോസ്റ്റിലുള്ളത്. കഴിഞ്ഞ വർഷം മേയ് 27 നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനുശേഷം താൻ ഗർഭിണിയായ വിവരം ഷെയ്ഖ മഹ്റ…
Read Moreഇപ്പോൾ എനിക്ക് വനിതാ ആരാധകരുമുണ്ട്; സോന ഹെയ്ഡൻ
തമിഴ്, തെലുങ്ക് സിനിമകളിൽ ഒരു കാലത്ത് ഗ്ലാമറസ് റോളുകളിൽ തുടരെ അഭിനയിച്ച സോന ഹെയ്ഡൺ ഇന്ന് സീരിയലുകളിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ഗ്ലാമറസ് വേഷങ്ങൾ ചെയ്തെങ്കിലും ഇതിൽ സോന ഇപ്പോൾ ഖേദിക്കുന്നുണ്ട്. ഗ്ലാമർ നടി എന്ന ഇമേജ് തന്റെ വ്യക്തിജീവിതത്തെ പോലും ബാധിച്ചെന്നാണ് സോന പറയുന്നത്. പണത്തിനും പ്രശസ്തിക്കും പിറകെ പോയപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് സമൂഹത്തിലുള്ള പ്രതിച്ഛായയാണ്. ഗ്ലാമർ നായികയെന്ന ഇമേജ് മാറ്റാൻ വേണ്ടിയാണ് സീരിയലുകളിൽ അഭിനയിച്ചതെന്നാണ് പറയുന്നത്. സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സോന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ സിനിമാ രംഗത്തേക്ക് കടന്ന് വന്ന സമയത്ത് അഡ്ജസ്റ്റ്മെന്റ് വളരെ സ്വാഭാവികമാണ്. പക്ഷെ ഇപ്പോൾ അത് ഒരുപടി കൂടി കടന്നിരിക്കുന്നു. അവസരം തേടുന്നവർ സ്വമേധയാ ഇതിന് തയാറാകുന്നു, പക്ഷെ അതെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണ്. കരിയറിലെ തുടക്കക്കാലത്ത് ഗ്ലാമറസ് റോളുകൾ ചെയ്തു. ഇന്ന് അക്കാര്യമോർത്ത് ഞാനിരുന്ന്…
Read Moreഎപ്പോൾ അഭിനയിച്ചാലും ഭയമുണ്ട്; പ്രിയങ്ക നായർ
സിനിമയിൽ അഭിനയിച്ച് തുടങ്ങിയ സമയത്ത് നല്ല ഭയമുണ്ടായിരുന്നു. ഇപ്പോഴും ആ ഭയമുണ്ട് . ഭയം ഉണ്ടെങ്കിൽ നമ്മൾ ചെയ്യുന്ന പ്രവൃത്തി കൂടുതൽ നന്നാക്കാൻ പറ്റുമെന്നു തോന്നാറുണ്ട്. ഉറക്കം വരാത്ത നിരവധി യാത്രകൾ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. കഴിവതും ഉറങ്ങാൻ വേണ്ടി ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്. പിന്നെ രാത്രിയിൽ ഉണർന്നിരിക്കാൻ ഇഷ്ടമുള്ളൊരാൾ കൂടിയാണ് ഞാൻ. പ്രൊഫഷണൽ കോൾസ് വരുന്നത് ഒമ്പത് മണിക്കുശേഷം എടുക്കാറില്ല. വർഷങ്ങളായി അങ്ങനെ തന്നെയാണ്. അല്ലെങ്കിൽ അത്രത്തോളം പരിചയമുള്ളവരാണ്. അങ്ങനെയുള്ളവർ വിളിക്കുമ്പോൾ ഞാൻ എടുത്തില്ലെങ്കിൽ അവർ മെസേജ് ചെയ്യും. അല്ലെങ്കിൽ ഫാമിലി മെമ്പേഴ്സാരെങ്കിലും കോൾ എടുക്കും. അതുപോലെ എനിക്ക് ചുറ്റും ചില അന്യായങ്ങൾ നടക്കുന്നത് കണ്ടിട്ട് ചിലപ്പോൾ പ്രതികരിക്കുകയും ചിലപ്പോൾ പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. സിനിമ മേഖലയിലേക്ക് വന്നശേഷമാണ് പ്രതികരിക്കാൻ പറ്റാത്ത അവസ്ഥ വന്നത്. ചിലപ്പോഴൊക്കെ സൈലന്റായി ഇരിക്കേണ്ടി വരും. അതെന്നെ വിഷമിപ്പിച്ചിട്ടുമുണ്ട്. -പ്രിയങ്ക നായർ
Read Moreരാമായണ മാസത്തിൽ ക്ഷേത്രദർശനം: നാടൻ പെൺകുട്ടിയായാണ് അനുശ്രീ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരമാണ് അനുശ്രീ. രാമായണ മാസത്തിന്റെ തുടക്കത്തിൽ ക്ഷേത്രദർശനം നടത്തിയിരിക്കുകയാണ് അനുശ്രീ. കസവു സാരി ഉടുത്ത് തലയിൽ മുല്ലപ്പൂവും ചൂടി തനി നാടൻ പെൺകുട്ടിയായാണ് അനുശ്രീ എത്തിയത്. ക്ഷേത്രദർശനം നടത്തിയതിന്റെ ചിത്രങ്ങൾ അനുശ്രീ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.അതേസമയം, അനുശ്രീ പോയ ക്ഷേത്രം ഏതാണെന്ന് വ്യക്തമല്ല. അതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും താരം പോസ്റ്റിൽ പറഞ്ഞിട്ടില്ല. കസവ് സാരിയിൽ അനുശ്രീ വളരെ സുന്ദരിയായിരിക്കുന്നുവെന്നും ഒരുപാട് ഇഷ്ടമായെന്നും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.
Read Moreവയോധികന് വിമാനത്താവളത്തിൽവച്ച് ഹൃദയാഘാതം: മിനിറ്റുകൾക്കുള്ളിൽ സിപിആർ നൽകി ജീവിതത്തിലേക്ക് തിരികെ എത്തിച്ച് ഡോക്ടർ
ഡോക്ടർമാർ ജീവൻ രക്ഷിക്കുന്നവരാണ്. അടുത്തിടെ ഡൽഹി വിമാനത്താവളത്തിൽ ടെർമിനൽ 2-ൽ ഒരു വയോധികന് ഹൃദയാഘാതം സംഭവിച്ചു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരു ഡോക്ടറുടെ കൃത്യമായ ഇടപെടലാണ് അയാളുടെ ജീവൻ തിരികെ കിട്ടാൻ കാരണമായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഡോക്ടറുടെ കാർഡിയോപൾമണറി റീസസിറ്റേഷൻ (സിപിആർ) ശ്രമങ്ങൾ 60 വയസുകാരനെ പുനരുജ്ജീവിപ്പിച്ചു. ഋഷി ബാഗ്രി എക്സിൽ പങ്കുവെച്ച വീഡിയോയിൽ ഇങ്ങനെ പറയുന്നു. ‘ഇന്ന് ടി2 ഡൽഹി എയർപോർട്ടിൽ, ഫുഡ് കോർട്ട് ഏരിയയിൽ വെച്ച് ഒരു വയോധികന് ഹൃദയാഘാതം ഉണ്ടായി. ഈ ലേഡി ഡോക്ടർ 5 മിനിറ്റിനുള്ളിൽ അയാളെ പുനരുജ്ജീവിപ്പിച്ചു. ഇന്ത്യൻ ഡോക്ടർമാരെ ഓർത്ത് അഭിമാനിക്കുന്നു. ദയവായി ഇത് ഷെയർ ചെയ്യുക, അതിലൂടെ അവൾക്ക് അംഗീകാരം ലഭിക്കും’. വീഡിയോ അതിവേഗം വൈറലായി. ‘ഡോക്ടറെ സല്യൂട്ട്! ഓരോ ഇന്ത്യക്കാരനും സിപിആർ എങ്ങനെ ചെയ്യണമെന്ന് പഠിക്കണം. ജർമ്മനിയിൽ ഇത് പ്രഥമശുശ്രൂഷ…
Read Moreമദ്യംനൽകി മയക്കി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു; ഭർത്താവിന്റെ ദുഷ്പ്രവർത്തിക്ക് കൂട്ടുനിന്ന് ഭാര്യയും; ദമ്പതികളെകുടുക്കി അകത്താക്കി പോലീസ്
മാന്നാർ: ഹൈസ്കൂൾ വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ ദമ്പതിമാർ അറസ്റ്റിൽ. ചെന്നിത്തല ചെറുകോൽ മനീഷ് ഭവനിൽ മനീഷ്, ഭാര്യ രമ്യ എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സ്കൂളിൽ കൗൺസലിംഗിനിടയിലാണ് വിദ്യാർഥിനി പീഡനവിവരം അധ്യാപികയോട് പറഞ്ഞത്. അധ്യാപിക പോലീസിൽ അറിയിച്ചതിനെതുടർന്ന് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreഭാര്യയ്ക്ക് തന്നേക്കാൾ രണ്ട് വയസ് കൂടുതൽ; കുടുംബകലഹത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി വീഴ്ത്തി; മകനും അമ്മയും അറസ്റ്റിൽ
ഹരിപ്പാട്: കുടുംബ പ്രശ്നത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി. സംഭവത്തിൽ തൃക്കുന്നപ്പുഴ വലിയപറമ്പ് രാജി നിവാസി രാജേഷ് (32) ഇയാളുടെ മാതാവ് സരസ്വതി (52) എന്നിവരെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ രാജേഷിന്റെ ഭാര്യ വൃന്ദമോൾ (34) വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കുടുംബ പ്രശ്നങ്ങളെ തുടർന്ന് രാജേഷ് പിച്ചാത്തി ഉപയോഗിച്ച് വൃന്ദയുടെ വയറ്റത്ത് കുത്തുകയായിരുന്നു. കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ ഷാജിമോൻ, എസ്ഐമാരായ ബൈജു, ശ്രീകുമാർ, എഎസ് ഐ സംഗീത, സിപിഒമാരായ അക്ഷയ്കുമാർ, വൈശാഖ്, അഖിൽ മുരളി, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Read More