പാറ്റ്ന: ഭാര്യയെ നൃത്തം ചെയ്യാൻ അനുവദിക്കാത്ത ഭർത്താവിനെ അമ്മായിയപ്പനും അളിയനും ചേർന്നു പൂട്ടിയിട്ടു തല്ലി. ബിഹാറിലെ മൊജാഹിദ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. റിട്ട. സൈനികനായ റോഷൻ രഞ്ജനാണ് തല്ലുകൊണ്ട ഭർത്താവ്. ഒരു വിവാഹച്ചടങ്ങിനിടെ ഇയാളുടെ ഭാര്യ അപരിചിതനൊപ്പം നൃത്തം ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതനായി ഭാര്യയോട് ഡാന്‍സ് നിർത്താൻ ആവശ്യപ്പെട്ടു. അശ്ലീലഗാനമാണ് ഡാൻസിനായി വച്ചതെന്നും പാട്ട് നിർത്തണമെന്നും ഇയാൾ പറഞ്ഞു. ഭാര്യ കരഞ്ഞുകൊണ്ട് തന്റെ വീട്ടിൽ പോയി അച്ഛനോടും ആങ്ങളയോടും പരാതി പറഞ്ഞു. ഇതേത്തുടർന്ന് ഇരുവരും റോഷന്റെ വീട്ടിലെത്തി പൂട്ടിയിട്ടു മർദിച്ചുവെന്നാണു പരാതി. തന്റെ മകൻ തടയാൻ ശ്രമിച്ചപ്പോൾ അവനെയും മർദിച്ചെന്നും പോലീസ് സ്റ്റേഷനിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ചുവാങ്ങി കാറിന്റെ കാറ്റഴിച്ചുവിട്ടെന്നും റോഷൻ പറയുന്നു. അതേസമയം, സംഭവത്തിൽ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നുമാണ് സിറ്റി എസ്പി പറഞ്ഞു.
Read MoreDay: July 18, 2024
പ്രമോദ് കോട്ടൂളിക്കെതിരായ നടപടി; സിപിഎം യോഗത്തില്‍ വാക്കേറ്റം, ഇറങ്ങിപ്പോക്ക്; സത്യം പറയാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്നു ഭീഷണി
കോഴിക്കോട്: പിഎസ് സി അംഗത്തെ നിയമിക്കുന്നതിനു കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് ടൗണ്‍ എരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി വിശദീകരിക്കാന്‍ ചേര്‍ന്ന സിപിഎം ബ്രാഞ്ച് യോഗത്തില്‍ വാക്കേറ്റവും ബഹളവും. പ്രമോദിന്റെ നാട്ടില്‍ നടന്ന ബ്രാഞ്ച് കമ്മിറ്റിയുടെയും അനുഭാവികളുടെയും യോഗത്തിലാണ് ബഹളമുണ്ടായത്. ഒരു വിഭാഗമാളുകള്‍ പാര്‍ട്ടിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതാണ് വാക്കേറ്റത്തിലേക്കു നയിച്ചത്. ജില്ലാ കമ്മിറ്റി അംഗം പി. നിഖിലാണ് മേല്‍കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ എത്തിയിരുന്നത്.ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട കോഴ ആരോപണമാണ് വാക്കേറ്റത്തിനു കാരണമായത്. രണ്ടുവര്‍ഷം മുമ്പ് തരം മാറ്റിയ ഭൂമിക്ക് ഇപ്പോള്‍ പ്രമോദ് കോഴ വാങ്ങിയെന്ന പരാതിക്കുപിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ചിലര്‍ വാദിച്ചു. സത്യം തുറന്നുപയാന്‍ അനുവദിച്ചില്ലെങ്കില്‍ പാര്‍ട്ടി ഓഫീസിനുമുന്നില്‍ ആത്മഹത്യ െചയ്യുമെന്നും ഇയാള്‍ പറഞ്ഞു. മറ്റുള്ളവര്‍ അപ്പോള്‍ ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതാണ് ബഹളത്തില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് ഏതാനുംപേര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. പിഎസ്സി അംഗത്വം നല്‍കാമെന്ന് പറഞ്ഞ്…
Read Moreകുട്ടികൾക്ക് സ്കൂട്ടർ ഓടിക്കാൻ നല്കി; ആർ സി ഉടമകൾക്കെതിരെ കേസെടുത്ത് പോലീസ്; 55000 രൂപ പിഴയും
പഴയങ്ങാടി: പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് സ്കൂട്ടറോടിക്കാൻ നല്കി ആർസി ഉടമകൾക്കെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു. 55,000 രൂപ പിഴയും ഇടാക്കി. വെങ്ങര മുട്ടം സലഫി മസ്ജിദിന് സമീപത്തെ സമീറ മൻസിലിൽ പരിയന്റവിടെ സബീന(38), മുട്ടം വെള്ളച്ചാൽ സി.കെ.ഹൗസിൽ കെ.സി.നജീബ് (39) എന്നിവരുടെ പേരിലാണ് കേസ്. കഴിഞ്ഞ ദിവസം വൈകുന്നേരം 3.30ന് മുട്ടം പിഎച്ച്സിക്ക് സമീപം പഴയങ്ങാടി എസ്ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തവെ കെ.എൽ-86 ബി-1546 സ്കൂട്ടറോടിച്ചുവന്ന കുട്ടിയെ കണ്ടത്. ഈ സംഭവത്തിൽ കുട്ടിക്കു സ്കൂട്ടർ നൽകിയതിനാണ് സബീനക്കെതിരേ കേസ്. ഇന്നലെ രാവിലെ 9.45 ന് എസ്ഐ ടി.പി.ഷാജിമോന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തവെ വെങ്ങര പോസ്റ്റ് ഓഫീസിന് സമീപത്തു കെ.എൽ-13 എ.സി 9931 നമ്പർ സ്കൂട്ടറോടിച്ച കുട്ടിയെയും പിടികൂടി. ഈ കുട്ടിക്കു വാഹനം നൽകിയതിനാണ് നജീബിന്റെ പേരിൽ കേസ്. രണ്ട് കേസുകളിലും…
Read Moreകെപിസിസി ക്യാമ്പ്; കെ. മുരളീധരനെതിരേ വിമർശനമുണ്ടായിട്ടില്ലെന്ന് ടി.എൻ. പ്രതാപൻ
തൃശൂർ: സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാന്പ് എക്സികൂട്ടീവിൽ കെ. മുരളീധരനെതിരേ വിമർശനമുണ്ടായിട്ടില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ. അത്തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും പ്രതാപൻ അറിയിച്ചു. ക്യാന്പ് എക്സിക്യൂട്ടീവിന്റെ ഒരു ചർച്ചയിലും കെ. മുരളീധരനെതിരെ ഒരു പ്രതിനിധികളും വിമർശനം നടത്തിയിട്ടില്ല. ക്യാന്പ് പ്രതിനിധികൾ അല്ലാത്ത പാർട്ടി ശത്രുക്കൾ മനഃപൂർവം മാധ്യമങ്ങളെ തെറ്റിധരിപ്പിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതാപൻ പ്രസ്താവനയിൽ അറിയിച്ചു. കെ. മുരളീധരൻ കോണ്‍ഗ്രസ് പാർട്ടിയുടെ സമുന്നത നേതാവാണെന്നും അദ്ദേഹത്തിന്റെ നേതൃത്വം പാർട്ടി ഇനിയും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹത്തെ മാറ്റി നിർത്തികൊണ്ട് ഒരു പ്രവർത്തനത്തിനും കെപിസിസി മുതിരില്ലെന്നും പ്രതാപൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ആരെയും ബലിയാടാക്കുന്നതല്ല പാർട്ടി നയമെന്നും പ്രതാപൻ പറഞ്ഞു.
Read Moreകണ്ണൂരിൽ കനത്ത മഴ; ചാവശേരിയിൽ വെള്ളം കയറിയ റോഡിൽ കാർ മുങ്ങി
ചാവശേരി: ബംഗളൂരുവിൽനിന്നു വരികയായിരുന്ന സംഘം സഞ്ചരിച്ച കാർ റോഡിലെ വെള്ളത്തിൽ മുങ്ങി. ഇന്നു രാവിലെ ആറോടെ വെളിയമ്പ്ര കൊട്ടാരത്തിലായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടു . കനത്തമഴയിൽ വെള്ളം കയറിയതിനെ തുടർന്നു കൊട്ടാരം-പെരിയത്തിൽ റോഡ് കഴിഞ്ഞ ദിവസം രാത്രിയിൽ അടച്ചിരുന്നു. തോട് നിറഞ്ഞു കവിഞ്ഞൊഴുകിയതിനെ തുടർന്നാണ് റോഡ് വെള്ളത്തിലായത്. ഇതറിയാതെ പെരിയത്തിൽ നിന്നു വന്ന കാർ വെള്ളത്തിലൂടെ കൊട്ടാരം ഭാഗത്തേക്ക് വരുന്നതിനിടെ കാറിന്റെ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഇതോടെ കാറിലുണ്ടായിരുന്ന രണ്ടു പേർ പുറത്തിറങ്ങി രക്ഷപ്പെട്ടു. ബംഗളൂരുവിൽ നിന്നും കൊട്ടാരത്തിലേക്ക് വരികയായിരുന്നു കാർ. കാർ ഒഴുകി പോകുന്നതിന് മുമ്പ് രാവിലെ ഒമ്പതോടെ ക്രെയിൻ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ വെള്ളത്തിൽനിന്നു പുറത്തെടുത്തു. മുമ്പ് ഈ പ്രദേശത്തെ വീടുകളിൽ അടക്കം വെള്ളം കയറിയിരുന്നു
Read Moreഹേമന്ദ് ആര്. നായരുടെ ഐഡിയ ക്ലിക്കായി; ആസിഫ് അലിയുടെ ‘ചിരി’ ചിത്രത്തിന്റെ വിവരം തേടിയെത്തിയത് 193 കോളുകള്‍
കൊച്ചി: കഴിഞ്ഞ മൂന്നു ദിവസമായി കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് ആ ചിരിയാണ്. പൊതുവേദിയില്‍ അപമാനിതനായിട്ടും അതു മനോഹരമായി മറച്ചുവച്ച് സദസിന്റെ പ്രൗഡിക്ക് ചേരുംവിധം പെരുമാറിയ നടന് ആസിഫ് അലിയുടെ ചിരി. ആ ചിരി കണ്ടവരുടെ ഉള്ളൊന്നു പൊളളി. എന്നാല്‍ സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിലെ ഹവില്‍ദാര്‍ ഹേമന്ദ് ആര്.നായര്‍ ആ ചിരിക്ക് വേറൊരു അര്‍ഥമാണ് കണ്ടത്. കേരള പോലീസിന്റെ ചിരി ഹെല്പ് ലൈനിന്റെ മുഖചിത്രമായി നടന് ആസിഫ് അലിയുടെ ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്യാം എന്നതായിരുന്നു അത്. ഇന്നലെ രാവിലെ 11.45 ന് ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ ചിരി ഹെല്പ് ലൈനിനെക്കുറിച്ചറിയാന് വിളിച്ചത് 193 ഫോണ്‍ കോളുകളാണ്. പ്രതിദിനം 10 മുതല്‍ 15 വരെ കോളുകള്‍ മാത്രം വരാറുള്ള ചിരി ഹെല്പ് ലൈനിലേക്ക് ഇന്ന് രാവിലെ പത്തു വരെയാണ് 193 ഫോണ്‍ കോളുകളെത്തിയത്. കുട്ടികളിലെ…
Read Moreബിനാമി ഷോപ്പുകൾ പരമ്പരാഗത ബാർബർ ബ്യൂട്ടീഷൻ തൊഴിൽ മേഖലയെ തകർക്കുന്നു; സർക്കാർ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അസോസിയേഷൻ
കോട്ടയം: സംസ്ഥാനത്തുടനീളം ബാർബർ ബ്യൂട്ടീഷൻ മേഖലയിൽ പാരമ്പര്യ തൊഴിലിൽ ഉപജീവനമാർഗമായി തേടിയവർ ഏതാണ്ട് മുപ്പതിനായിരത്തോളമുണ്ടെന്നിരിക്കെ ഈ തൊഴിലുമായി യാതൊരു ബന്ധമോ പ്രാവീണ്യമോ ഇല്ലാത്തവർ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ബിനാമിഷോപ്പുകൾ തുറക്കുന്നതിനെതിരേ കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ. കെട്ടിടവാടകയും വൈദ്യുതി ചാർജും മറ്റ് ചെലവുകളും മറികടക്കാൻ കഴിയാത്ത വേതന നിരക്കിലാണ് ഒന്നും രണ്ടു പേരും മാത്രം പണിയെടുക്കുന്ന സ്ഥാപനങ്ങൾ നിലനിന്നു പോകുന്നത്. ഇതിനും കടക്കൽ കത്തിവെയ്ക്കുന്ന തരത്തിലാണ് വ്യാവസായികാടിസ്ഥാനത്തിൽ തുടങ്ങുന്ന ഷോപ്പുകളിലെ വിവിധ വർക്കുകളുടെ വേതന ഓഫർ നിരക്ക്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഗ്രാമപ്രദേശങ്ങളടക്കം വ്യാവസായികമായി ഇത്തരം ബിനാമിഷോപ്പുകൾ തുറക്കുകയാണ്. തലമുറകളായി ഈ തൊഴിൽ ചെയ്തു ജീവിക്കുന്ന കുടുംബങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്കു തള്ളിവിടുന്ന ഈ പ്രവണതയെ സർക്കാർ മാനദണ്ഡങ്ങളിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നിയന്ത്രിക്കണമെന്ന് കേരളാസ്റ്റേറ്റ് ബാർബർ ബ്യുട്ടീഷൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. മുടി മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട്…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു പീഡനം: നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി; യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നിരണം ജോണിമുക്കിന് പടിഞ്ഞാറ് കൊല്ലംപറമ്പില്‍ ജെവിന്‍ തോമസ് ഏബ്രഹാമിനെ (21) യാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹികമാധ്യമങ്ങളിലൂടെ നിരന്തരം പിന്തുടര്ന്ന്, പരിചയത്തിലാവുകയും 2022 ഏപ്രിലില്‍ പ്രതിയുടെ വീട്ടില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബലാത്സംഗത്തിന് വിധേയയാക്കുകയായിരുന്നുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഇയാള്‍, മറ്റൊരു ദിവസവും വീട്ടിലെത്തിച്ചു പീഡിപ്പിച്ചു. 2023 മാര്‍ച്ചില്‍ കോഴിക്കോട് മിഠായിത്തെരുവിലെത്തിച്ച് ലോഡജിലും ലൈംഗിക പീഡനത്തിന് വിധേയയാക്കി. പീഡനങ്ങള്‍ നടക്കുമ്പോള്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പോക്സോ നിയമപ്രകാരമാണ് കേസ്. കീഴ് വായ്പൂര് എസ്എച്ച്ഒ വിപിന്‍ ഗോപിനാഥിനാണ് അന്വേഷണച്ചുമതല. അറസ്റ്റിലായ ജെവിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു ശാസ്ത്രീയ പരിശോധനയ്ക്കയച്ചു.
Read Moreചൈനയില്‍ ഷോപ്പിംഗ് സെന്ററില്‍ തീപിടിത്തം; 16 മരണം
ബെയ്ജിംഗ്: ചൈനയിലെ സിഗോംഗില് ഷോപ്പിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 16 പേര് മരിച്ചു. 30ലേറെ പേരെ രക്ഷിച്ചു. പതിനാലുനില കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. സിച്വാന്‍ പ്രവിശ്യയിലാണ് സിഗോംഗ് നഗരം. ബുധനാഴ്ച വൈകുന്നേരമാണു സംഭവം. വിവരമറിഞ്ഞു സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് 30 പേര് രക്ഷപ്പെട്ടത്. ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണു തീ അണയ്ക്കാനായത്.
Read Moreസ്റ്റഡിക്ലാസിൽ പങ്കെടുപ്പിച്ച് മിനുക്കിയെടുക്കാം… പീഡനക്കേസ് പ്രതിക്ക് അംഗത്വം നല്‍കാം; കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വം
തിരുവല്ല: പീഡനക്കേസില്‍ പ്രതിയായ മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ തിരികെയെടുത്ത് ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ നടപടി സിപിഎം സംസ്ഥാന കമ്മിറ്റി ഇടപെട്ട് തിരുത്തി. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും കോട്ടാലി ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായ സി.സി. സജിമോനെ സിപിഎമ്മില്‍ തിരികെയെടുത്തതിനു പിന്നാലെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ നടപടിയാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് തിരുത്തിച്ചത്. വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ സജിമോനെ 2018ല്‍ സിപിഎം സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് പുറത്താക്കി. ഇതിനിടെ ഈ കേസുമായി ബന്ധപ്പെട്ട് ഡിഎന്‍എ പരിശോധന വേളയില്‍ സാമ്പിള്‍ മാറ്റിയെന്ന ആരോപണവുമുണ്ടായി. പിന്നാലെ സിപിഎം വനിതാ നേതാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസുമുണ്ടായി. ഇത്തരം കേസുകള്‍ നിലനില്‍ക്കേ ഒരേ സംഭവത്തില്‍ രണ്ട് ശിക്ഷ വേണ്ടെന്ന പേരില്‍ സജിമോനെ തിരിച്ചെടുക്കാന്‍ സിപിഎം കണ്ട്രോള് കമ്മീഷന് നിര്‍ദേശിച്ചു.ജില്ലാ കമ്മിറ്റി നിലപാടും അനുകൂലമായതോടെ ഇയാളെ തിരുവല്ല ടൗണ്‍ നോര്‍ത്ത്…
Read More