കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഫിസിയോതെറാപ്പി ചികിത്സക്കെത്തിയ യുവതിയെ ആരോഗ്യപ്രവര്ത്തകന് പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ഒരുമാസമായി യുവതി ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്നതാണ്. ഇവിടേക്ക് സ്ഥലം മാറിയെത്തിയ തിരുവനന്തപുരം സ്വദേശി മഹേന്ദ്രൻ നായർ എന്ന ആരോഗ്യ പ്രവർത്തകനാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreDay: July 19, 2024
നിയമ വിദ്യാർഥിനിയുടെ കൊലപാതകം: പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്തു
ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമാണെന്നു വിലയിരുത്തി വധശിക്ഷ വിധിച്ച കേരള ഹൈക്കോടതി വിധിക്കേതിരേ അമീറുൾ ഇസ്ലാം നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, കെ.വി.വിശ്വനാഥൻ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഹർജി തീർപ്പാകുംവരെ വധശിക്ഷ സ്റ്റേ ചെയ്തത്. പ്രതിയുടെ മനഃശാസ്ത്ര- ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച കോടതി, ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ അതേക്കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. തൃശൂർ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് പ്രതിയുടെ മാനസിക പരിശോധന നടത്തി മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാനും, പ്രതി തടവിൽ കഴിഞ്ഞിരുന്ന ജയിലുകളിൽനിന്നുള്ള സ്വഭാവ റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു. സ്റ്റേ സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ അഭിഭാഷകൻ മുഖേന…
Read Moreഭക്ഷ്യവിഷ ബാധ; ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബോളിവുഡ് താരം ജാന്‍വി കപൂര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍. സൗത്ത് മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. ചെന്നൈയില്‍ നിന്നും മടങ്ങി വരുന്നതിനിടെ വിമാനത്താവളത്തില്‍ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റെന്നാണ് കരുതുന്നത്. മുംബൈയിലെ വീട്ടില്‍ എത്തിയതിന് പിന്നാലെ ശാരീരിക നില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ താരത്തെ പ്രവേശിപ്പിച്ചത്. നിലവില്‍ ജാന്‍വിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാൽ രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് ബോണി കപൂര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
Read Moreവാഹനങ്ങളിലെ അനധികൃത ബോര്‍ഡ്; നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി
കൊച്ചി: നിയമവിരുദ്ധമായി വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കുന്ന കസ്റ്റംസ്, ഇന്‍കംടാക്സ്, സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയുണ്ടാകുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് മുന്നറിയിപ്പ് നല്‍കിയത്. ഉദ്യോഗസ്ഥരുടെ പദവി രേഖപ്പെടുത്തി ബോര്‍ഡ് വയ്ക്കുന്നതും നിയമവിരുദ്ധമാണ്. എറണാകുളത്ത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിമാരാണു നിയമലംഘനം നടത്തുന്നതെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
Read Moreഡൈനോസർ അസ്ഥികൂടത്തിന് 4.46 കോടി ഡോളർ; ലഭിച്ചത് ഉദ്ദേശിച്ചതിന്റെ 11 ഇരട്ടി വില
ഭീമൻ ഡൈനോസർ അസ്ഥികൂടത്തിന് ലേലത്തിൽ ലഭിച്ചത് 4.46 കോടി ഡോളർ. സ്റ്റെഗസോറസ് വിഭാഗത്തിൽപ്പെട്ട ഡൈനോസറിന്റെ അസ്ഥികൂടത്തിന് 3.4 മീറ്റർ ഉയരവും 8.2 മീറ്റർ നീളവുമുണ്ട്. വലുപ്പം കാരണം അപെക്സ് എന്നും ഈ ഡൈനോസറിനെ വിളിക്കും. ന്യൂയോർക്കിൽ നടന്ന ലേലത്തിൽ ഇതു സ്വന്തമാക്കിയത് ആരാണെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. അമേരിക്കയിലെ ഏതോ സ്ഥാപനമാണെന്ന് സൂചനയുണ്ട്. ഒരു അസ്ഥികൂടത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിതെന്ന് ലേലം നടത്തിയ സോത്ബീസ് കന്പനി പറഞ്ഞു. ഉദ്ദേശിച്ചതിന്റെ 11 ഇരട്ടി വിലയാണു ലഭിച്ചത്. 2022ൽ അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്ത് ഡൈനസോർ എന്നു പേരുള്ള പട്ടണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഏറ്റവും പൂർണതയോടെ കണ്ടെത്തിയ അസ്ഥികൂടം, സ്റ്റെഗസോറസിന്റെ ഏറ്റവും വലിയ അസ്ഥികൂടം എന്നീ പ്രത്യേകതകളുണ്ട്. പതിനഞ്ചു കോടി വർഷം മുന്‍പ് ജീവിച്ചിരുന്ന സ്റ്റെഗസോറസ് ഇലകൾ ഭക്ഷിച്ചാണ് ജീവിച്ചിരുന്നത്.
Read Moreസിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ; വർഷത്തിൽ രണ്ട് തവണ നടത്തുന്നത് പരിഗണനയിൽ
ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടു തവണ നടത്തുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. 2026 ജൂണ്‍ മുതൽ പുതിയ രീതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ്എസ്ഇ) ആണ് ഇക്കാര്യം ശിപാർശ ചെയ്തത്. നിലവിൽ 12-ാം ക്ലാസിലെ വിദ്യാർഥികൾക്ക് ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ബോർഡ് പരീക്ഷ നടത്തുന്നത്. മേയ് മാസത്തിലെ ഫലപ്രഖ്യാപനത്തിനുശേഷം ജൂലൈയിൽ നടക്കുന്ന സപ്ലിമെന്ററി പരീക്ഷയിലൂടെ ഏതെങ്കിലും ഒരു വിഷയത്തിൽ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷയെഴുതി നില മെച്ചപ്പെടുത്താൻ സാധിക്കും. എന്നാൽ എൻസിഎഫ്എസ്ഇ നിർദേശിച്ച പുതിയ രീതിയനുസരിച്ച് ജൂണ്‍ മാസത്തിൽ നടക്കുന്ന രണ്ടാമത്തെ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലോ അല്ലെങ്കിൽ വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന വിഷയങ്ങളിലോ പരീക്ഷയെഴുതാൻ സാധിക്കും. രണ്ടു പരീക്ഷകളിൽ ഏറ്റവും മികച്ച സ്കോർ വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ രൂപം ഇതുവരെ തയാറാക്കിയിട്ടില്ല. അതേസമയം, പരീക്ഷ രണ്ടു തവണകളായി നടത്തുന്നതിൽ സിബിഎസ്ഇക്ക്…
Read Moreവടക്കൻ കേരളത്തിൽ ഇന്നും തീവ്രമഴ: നാളെ മുതൽ ശക്തി കുറയും; തെക്കൻ കേരളത്തിൽ മഴ ദുർബലമായി
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ അടുത്ത 24 മണിക്കൂർകൂടി തീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാളെയോടെ മഴയുടെ ശക്തി കുറയും. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രണ്ടു ദിവസം കൂടി കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിനൊപ്പം വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ പാത്തിയുമാണ് കേരളത്തിൽ മഴ കനക്കാൻ കാരണമായത്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ന്യൂനമർദം ശക്തിപ്പെടുകയും ഒഡീഷ തീരത്തേക്ക് നീങ്ങുകയും ചെയ്യും. ഇതോടെ ന്യൂനമർദത്തിന്റെ സ്വാധീനം കുറയും. ന്യൂനമർദ പാത്തിയുടെ സ്വാധീനവും രണ്ടു ദിവസത്തിനുള്ളിൽ ദുർബലമാകുമെന്നും ഇതോടെ തീവ്ര മഴയ്ക്ക് താത്കാലിക ശമനമാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. തീവ്രമഴ പെയ്യാൻ സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച്…
Read More