തിരുവനന്തപുരം: ചാതുർവർണ്യ വ്യവസ്ഥയിലേക്ക് എസ്എൻഡിപിയെ പോകാൻ അനുവദിക്കില്ല. യോഗത്തെ ബിജെപിയിൽ കെട്ടാൻ ശ്രമം നടക്കുന്നുവെന്ന രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എസ്എൻഡിപി ചാതുർവർണ്യത്തിന് പുറത്താണ്. ബിഡിജെഎസ് ബിജെപിയിലേക്കുള്ള റിക്രൂട്ട്മെന്റ്ഏജൻസിയായി പ്രവർത്തിക്കുന്നു. എസ്എൻഡിപി നേതൃത്വം അത് പ്രോത്സാഹിപ്പിച്ചെന്നും ഗോവിന്ദൻ പറഞ്ഞു. ശ്രീനാരായണീയ ദർശനങ്ങളിൽ നിന്ന് അകലുന്ന എസ്എൻഡിപിയെ ശക്തമായി വിമർശിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read MoreDay: July 20, 2024
ആദ്യ ശമ്പളം 5,000 രൂപ, ഇപ്പോൾ പ്രിയങ്കയുടെ ആസ്തി 650 കോടി
ബോളിവുഡില്‍ പ്രത്യേക സ്ഥാനമുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഒരേസമയം മികച്ച നടിയായും ഗ്ലാമര്‍ നായികയായും പ്രിയങ്ക തിളങ്ങിയിരുന്നു. പിന്നാലെ ഹോളിവുഡിലും നടി മിന്നി. എന്നാല്‍ പ്രിയങ്ക ചോപ്ര സിനിമയിൽ കാലുറപ്പിച്ചത് വലിയ പോരാട്ടത്തിലൂടെയാണ്. സിനിമാ കുടുംബത്തില്‍നിന്നുള്ള നായികയല്ല എന്ന പേര് അവര്‍ക്കുണ്ടായിരുന്നു. കഴിവിന്റെ മാത്രം അടിസ്ഥാനത്തിലാണ് പ്രിയങ്ക ബോളിവുഡിന്റെ താരറാണിമാരിൽ ഒരാളായത്. മോഡലായിട്ടാണ് പ്രിയങ്ക കരിയര്‍ ആരംഭിച്ചത്. 2000 മിസ് വേള്‍ഡ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച പ്രിയങ്ക കിരീടവും നേടി. മിസ് വേള്‍ഡ് കോണ്ടിനെന്റല് ക്യൂന്‍ ഓഫ് ബ്യൂട്ടി-ഏഷ്യ-ഓഷ്യാനിയ കിരീടവും പ്രിയങ്ക നേടിയിരുന്നു. മിസ് വേള്‍ഡ് കിരീടം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയായിരുന്നു പ്രിയങ്ക. അതിനുശേഷം ബോളിവുഡില്‍നിന്ന് വലിയ ഓഫറുകളാണ് നടിയെ തേടിയെത്തിയത്. സണ്ണി ഡിയോളിന്റെ ദ ഹീറോയാണ് പ്രിയങ്കയുടെ ആദ്യ ചിത്രം. തനിക്ക് ആദ്യം കിട്ടിയ ശമ്പളം വെറും 5,000 രൂപയാണെന്ന് പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. ഇന്ന്…
Read Moreഒഡീഷയില്‍ നിഴല്‍ മന്ത്രിസഭയുമായി ബിജു ജനതാദള്‍
ഭുവനേശ്വര്‍: ഒഡീഷയില്‍ ഭരണം നഷ്ടപ്പെട്ട ബിജു ജനതാദള്‍ നിഴല്‍ മന്ത്രിസഭ പ്രഖ്യാപിച്ചു. 50 എംഎല്‍എമാര്‍ക്കാണ് മുൻ മുഖ്യമന്ത്രി നവീന്‍ പട്നായിക് നിഴല്‍ മന്ത്രിസഭയുടെ ചുമതല നല്‍കിയിരിക്കുന്നത്. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം നിഴൽമന്ത്രിസഭ സൂക്ഷ്മമായി നിരീക്ഷിക്കും. ഭരണത്തിലുള്ള ബിജെപി മന്ത്രിസഭയെ സമ്മര്‍ദത്തിലാക്കുകയാണു ലക്ഷ്യം. ആദ്യമായാണ് ഒരു പാര്‍ട്ടി സംസ്ഥാനതലത്തില്‍ നിഴല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ഔദ്യോഗികമായി നടപടി സ്വീകരിക്കുന്നത്. മുന്‍ മന്ത്രി നിരഞ്ജന് പൂജാരിയ്ക്ക് ആഭ്യന്തര, ഭക്ഷ്യ, ഉപഭോക്തൃ ക്ഷേമ വകുപ്പുകളുടെ നിരീക്ഷണ ചുമതലയാണുള്ളത്. മുന്‍ ധനമന്ത്രി പ്രസന്ന ആചാര്യയ്ക്കാണ് ധനവകുപ്പ് നിരീക്ഷിക്കാനുള്ള ചുമതല. പൊതുഭരണവും പൊതുജന പരാതികളും പരിഗണിക്കുന്ന വകുപ്പ് നിരീക്ഷിക്കാൻ പ്രതാപ് ദേബിനെയും ചുമതലപ്പെടുത്തി. മോഹന്‍ മാഞ്ചിയുടെ നേതൃത്വത്തിലാണ് ഒഡീഷയിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത്. ഒഡീഷ നിയമസഭയുടെ ബജറ്റ് സമ്മേളനം ജൂലൈ 22ന് ആണ് ആരംഭിക്കും.
Read Moreഅമീബിക് മസ്തിഷ്ക് ജ്വരം; കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ നിന്നെന്ന് സംശയം; സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്
പരിയാരം: മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതിന്റെ ഉറവിടം കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽനിന്നാണെന്നു സംശയം. കഴിഞ്ഞ ഞായറാഴ്ച പരിയാരം ഗ്രാമ പഞ്ചായത്തിൽപ്പെട്ട കുട്ടിയും കുടുംബവും കാരക്കുണ്ട് വെള്ളച്ചാട്ടം സന്ദർശിച്ച് കുളിച്ചിരുന്നു. വെള്ളച്ചാട്ടത്തിന് കീഴെയായി ചെറിയൊരു തോടും ഒഴുകുന്നുണ്ട്. കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത് ഇവിടെനിന്നാണെന്ന സംശയത്താൽ ഇന്ന് ജില്ലാ ആരോഗ്യവകുപ്പ് സംഘം സ്ഥലം സന്ദർശിച്ച് ഇവിടത്തെ വെള്ളം പരിശോധിക്കാനായി എടുക്കും. പരിശോധനാ ഫലം വരുന്നതു വരെ കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചതായി കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Read Moreഭക്ഷണപ്രിയർക്കു രുചിയുള്ള വാർത്ത; ശുചിത്വ റേറ്റിംഗ് നിർബന്ധമാക്കും
തൃശൂർ: ഭക്ഷണപ്രിയർക്കു വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കാനായി ശുചിത്വ റേറ്റിംഗ് (ഹൈജീൻ റേറ്റിംഗ്) നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ. ഭക്ഷണത്തിലെ മായം ചേർക്കലും ഭക്ഷ്യവിഷബാധ റിപ്പോർട്ടുകളും വർധിക്കുന്ന സാഹചര്യത്തിലാണു നടപടി. ശുചിത്വ റേറ്റിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കു തുടർ പ്രവർത്തനാനുമതി നൽകേണ്ടെന്നാണു വകുപ്പു തീരുമാനം. സ്വദേശികൾക്കും വിദേശികൾക്കും ശുചിയുള്ള ഭക്ഷണം വിതരണം ചെയ്യുന്ന രാജ്യമെന്ന പദവിയിലേക്ക് ഉയരുകയാണു ലക്ഷ്യം. ഇതിലൂടെ ഇന്ത്യയുടെ പ്രാദേശിക ഭക്ഷണവിഭവങ്ങൾ ലോകത്തിന്റെ തീൻമേശയിൽ വിളന്പാനാകുമെന്നാണു പ്രതീക്ഷ. ശുചിത്വ റേറ്റിംഗ് ലഭിച്ചാൽ സ്റ്റാർ ഹോട്ടലുകളിൽ മാത്രമല്ല, മികച്ച ഫുഡ് റേറ്റിംഗ് ഉള്ള ഗ്രാമീണ ഭക്ഷണശാലകളിൽവരെ വിദേശികളടക്കമുള്ളവർ എത്തും. ഇന്ത്യയിലെ നാടൻ ഭക്ഷണങ്ങൾക്കു വിദേശ വിനോദ സഞ്ചാരികൾക്കിടയിൽ വൻ ഡിമാൻഡാണെന്നു ടൂർ ഒാപ്പറേറ്റർമാർ വ്യക്തമാക്കുന്നു. വിവിധ പരിശോധനകൾ നടത്തി ഒന്നു മുതൽ അഞ്ചു സ്മൈലികൾ വരെ നല്‍കുന്നതാണു ശുചിത്വ റേറ്റിംഗ്. ഇത് ഫുഡ് ആൻഡ് സേഫ്റ്റിയുടെ ഇൗറ്റ് റൈറ്റ് ഇന്ത്യ…
Read Moreസ്ത്രീകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു; പരാതിയില്ലാത്തതിനാൽ യുവാവിനെ വെറുതേവിട്ടു
കോഴിക്കോട്: ട്രെയിനിനുള്ളില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യാത്രക്കാരനു കുത്തേറ്റു. ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ജനറല്‍ കോച്ചില്‍ പയ്യോളിക്കും വടകരയ്ക്കുമിടയിൽ ഇന്നലെ രാത്രി 11.25നായിരുന്നു സംഭവം. അക്രമി സ്ക്രൂഡ്രൈവര്‍കൊണ്ട് യാത്രക്കാരന്റെ നെറ്റിക്കു കുത്തുകയായിരുന്നു. ശല്യം ചെയ്ത യാത്രക്കാരനോട് മാറിനില്ക്കാന് സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ അത് അനുസരിക്കാന്‍ തയാറായില്ല. ഇതുകണ്ടുകൊണ്ടിരുന്ന മറ്റൊരു യാത്രക്കാരന് ഇയാളോടു മാറിനില്ക്കാന് പറഞ്ഞു. അപ്പോള്‍ അക്രമി സ്ക്രൂഡ്രൈവറെടുത്തു നെറ്റിക്കു കുത്തുകയായിരുന്നു. വടകര സ്റ്റേഷനില്‍ എത്തിയപ്പോള്‍ അ്രകമിയെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്തശേഷം ആര്‍ക്കും പരാതി ഇല്ലാത്തിനാല്‍ വിട്ടയച്ചു.
Read Moreഎംബിബിഎസ് പഠനം പൂർത്തിയാക്കി മീനാക്ഷി ദിലീപ്; അഭിനന്ദനവുമായി ദിലീപും കാവ്യാ മാധവനും
എംബിബിഎസ് പഠനം പൂർത്തിയാക്കിയ മീനാക്ഷി ദിലീപിന് അഭിനന്ദനവുമായി ദിലീപും കാവ്യാമാധവനും. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ദിലീപ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ബിരുദ ദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്ത ചിത്രം ഉള്‍പ്പെടെയാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സ്വപ്ന സാക്ഷാത്കാരം എന്ന അടിക്കുറിപ്പോടെയാണ് ദിലീപ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘അഭിനന്ദനങ്ങൾ ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ. നിന്റെ കഠിനാദ്ധ്വാനവും ആത്മസമർപ്പണവും കൊണ്ടാണ് അത് സാധിച്ചത്. ഞങ്ങൾക്ക് അഭിമാനം തോന്നുന്നു’ എന്ന അടിക്കുറിപ്പോടെയാണ് കാവ്യാ മാധവന് മീനാക്ഷിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Read Moreനിപയെന്ന് സംശയിച്ച 15കാരന് ചെള്ള് പനി സ്ഥിരീകരിച്ചു
കോഴിക്കോട്: നിപ ബാധയെന്ന് സംശയിക്കുന്ന 15 വയസുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് പതിനാലുകാരന് ചികില്‍സയില്‍ കഴിയുന്നത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയാണ് ചികില്‍സയിലുള്ളത്. നിപബാധയുടെ ലക്ഷണങ്ങളോടെയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ കുട്ടിയെ പ്രവേശിപ്പിച്ചത്. അവിടനിന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. നേരത്തെ നിപ രോഗം കണ്ടെത്തിയ ആശുപത്രിയാണിത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ സ്രവ സാമ്പിള്‍ പൂനെയിലെ വൈറോളജി ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ പരിശോധനാ ഫലം എത്തും. റിസള്‍ട്ട് കിട്ടിയാലുടനെ ആരോഗ്യമന്ത്രി പെരിന്തല്‍മണ്ണയില്‍ യോഗം വിളിക്കുമെന്നാണ് സൂചന. ആരോഗ്യ മന്ത്രി ഇന്നുതന്നെ മലപ്പുറത്ത് എത്താനും സാധ്യതയുണ്ട്. 2018ലുണ്ടായ നിപ രോഗബാധയിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 പേർ മരിച്ചിരുന്നു.
Read Moreപൊതുജനാരോഗ്യ നിയമം; കൊതുക് വളർത്താൻ സാഹചര്യമൊരുക്കിയാൽ 10,000 രൂപ പിഴ
പത്തനംതിട്ട: കൊതുക് ജന്യ രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ കൊതുക് മുട്ടയിടുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് 2023-ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് ആരോഗ്യ വകുപ്പ്. ഓരോ കുറ്റത്തിനും നിയമത്തിലെ വകുപ്പുകള്‍ പ്രകാരം 10,000 രൂപ വരെ പിഴ ചുമത്താം. തങ്ങളുടെ ഉടമസ്ഥതയിലുളള ഓരോ വീടിന്റെയും സ്ഥാപനത്തിനന്റെയും അകത്തും, പരിസരത്തും കൊതുകിന്റെ പ്രജനനത്തിനുളള സാഹചര്യമില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഡിഎംഒ ഡോ. എൽ. അനിതാകുമാരി നിർദേശിച്ചു. വീടുകളിലും കടകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും തോട്ടങ്ങളിലും കൊതുകുകള്‍ മുട്ടയിട്ട് വളരുന്ന തരത്തിലുളള മാലിന്യങ്ങള്‍, പാഴ്വസ്തുക്കള്, ചിരട്ടകള്‍, പാളകള്‍, ടയറുകള്‍, ചെടിച്ചട്ടികള്‍, തുറന്ന ടാങ്കുകള്‍ തുടങ്ങിയവ ഇല്ല എന്ന് ഉടമസ്ഥര്‍ ഉറപ്പുവരുത്തണം. റബർ പാല് ശേഖരിക്കുന്ന ചിരട്ടകള്‍, പാത്രങ്ങള്‍, ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, ഇന്‍ഡോര്‍ പ്ലാന്റുകള്‍ എന്നിവയിലും വെളളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എല്ലാ വെളളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ…
Read Moreഎക്സിൽ 100 മില്യൺ ഫോളോവേഴ്സ്; മോദിയെ അഭിനന്ദിച്ച് ഇലോൺ മസ്ക്
മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സിൽ 100 മില്യൺ ഫോളോവേഴ്സ് നേടി റിക്കാർഡ് സൃഷ്ടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടെക് ശതകോടീശ്വരൻ എലോൺ മസ്ക്കിന്റെ അഭിനന്ദനം. “ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോക നേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ’ എന്ന് മസ്ക് ട്വീറ്റ് ചെയ്തു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (38.1 ദശലക്ഷം ഫോളോവേഴ്സ്), ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് (11.2 ദശലക്ഷം ഫോളോവേഴ്സ്) എന്നിവരുൾപ്പെടെയുള്ള ആഗോള നേതാക്കളെയാണ് മോദി മറികടന്നത്. ടെയ്ലർ സ്വിഫ്റ്റ് (95.3 ദശലക്ഷം), ലേഡി ഗാഗ (83.1 ദശലക്ഷം), കിം കർദാഷിയാൻ (75.2 ദശലക്ഷം) തുടങ്ങിയ ആഗോള സെലിബ്രിറ്റികളെയും മറികടന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മാത്രം മോദിയുടെ എക്സ് ഹാൻഡിൽ 30 ദശലക്ഷം ഫോളോവേഴ്സ് വർധിച്ചു.
Read More