കൊച്ചി: നഗരത്തില്‍ വന്‍ കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ കുപ്രസിദ്ധ മോഷണ സംഘമായ ബാപ്പയും മക്കളും മോഷണ ഗ്യാങിലെ മകനും കൂട്ടാളികളും കൊച്ചിയില്‍ പിടിയില്‍. കോഴിക്കോട് ചക്കുംകടവ് സ്വദേശി ഫസലുദീന്റെ മകന് ഫാസിലിനെയും(23) സുഹൃത്തുക്കളായ കോഴിക്കോട് സ്വദേശികളുമായ മുഹമ്മദ് തൈഫ് (20), ഷാഹിദ് (20), ഗോകുല്‍ (21) എന്നിവരെയുമാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്ഐ സി. അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. എറണാകുളം പ്രോവിഡന്‍സ് റോഡിലെ ഒരു വീട്ടില്‍നിന്ന് സംഘം ബൈക്ക് മോഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് അതിനടുത്തുള്ള മറ്റൊരു സ്ഥാപനത്തില്‍ കയറി മൊബൈല്‍ഫോണും വാച്ചും മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് സംഘം. തൈഫ് 14 മോഷണക്കേസുകളിലെ പ്രതിയാണ്. താമരശേരി, കൊയിലാണ്ടി, വടകര എന്നീ സ്ഥലങ്ങളില്‍ തുടര്‍ച്ചായി ഭവനഭേദനം, ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, ബൈക്ക് മോഷണം, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മോഷണം എന്നിവ നടത്തിയ…
Read MoreDay: July 20, 2024
നവകേരള സദസും ഡിവൈഎഫ്ഐയുടെ രക്ഷാപ്രവർത്തനവും ഇടതുമുന്നണിയെ തകർത്തു; അതിശക്തമായ തിരുത്തൽ ഉണ്ടാകണമെന്ന് എഐവൈഎഫ്
വടക്കാഞ്ചേരി: ജനങ്ങൾ ദുരിതമനു ഭവിക്കുമ്പോൾ ആർഭാടത്തിൽ സ ർക്കാർ നടത്തിയ നവകേരള സദസ് ഇടതുമുന്നണിയെ തകർത്തെന്ന് എഐവൈഎഫ് വടക്കാഞ്ചേരി മണ്ഡലം ശില്പശാലയിൽ നേതാക്കളുടെ വിമർശനം. ലോക് സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് ഇതാണ് പ്രധാന കാരണം. സാമൂഹ്യക്ഷേമ പെൻഷൻ നൽകാത്തതും, ഡിവൈഎഫ്ഐയുടെ രക്ഷാപ്രവർത്തനവും, എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയവും മുന്നണിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്നും വിമർശിച്ചു. അതിശക്തമായ തിരുത്തൽ ഉണ്ടായില്ലെങ്കിൽ എൽഡിഎഫ് തിരിച്ചുവരവ് എളുപ്പമാകില്ലെന്ന് മണ്ഡലം സെക്രട്ടറി കെ.എ.മഹേഷ്പറഞ്ഞു. ശിൽപ്പശാല സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.പ്രദീപ് ഉദ്ഘാടനം ചെയ്തു. കെ.എ.മഹേഷ് അധ്യക്ഷനായി. ഇ.എം.സതീശൻ, നിശാന്ത് മച്ചാട്, പി.കെ. പ്രസാദ്, എം.യു.കബീർ എന്നിവർ സംസാരിച്ചു.
Read Moreപാലക്കാട് ഗായത്രി പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ ശക്തം
പാലക്കാട്: ഗായത്രി പുഴയിൽ തരൂർ തമ്പ്രാൻകെട്ടിയ കടവിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു. ചിറ്റൂർ ആലംകടവ് നരണിയിൽ ശശിയുടെ മകൻ ഷിബിൽ(16)ആണ് ഒഴുക്കിൽപ്പെട്ടത്. തരൂർ ചേലക്കാട്കുന്നിലെ അമ്മ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു ഷിബിൻ. സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ പുഴയിൽ എത്തിയപ്പോഴാണ് അപകടം. വിദ്യാർഥിക്കായി തിരച്ചിൽ ഊർജിതമാക്കി. ആലത്തൂർ അഗ്നിരക്ഷാസേനയും സ്കൂബ പാലക്കാട് സേനയും തരൂർ കുരുത്തിക്കോട് പാലത്തിന്റെ മേൽഭാഗത്ത് തിരച്ചിൽ നടത്തുന്നു.
Read Moreസാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി; യുവതിയുടെ 5 പവന്റെ മാല പൊട്ടിക്കാൻ ശ്രമം; പിടിവലിക്കിടെ പാതിഭാഗവുമായി കള്ളൻ രക്ഷപ്പെട്ടു; എല്ലാം കൃത്യമായി കാട്ടിക്കൊടുത്ത് സാക്ഷി
ചക്കരക്കൽ: കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി കടയിലുണ്ടായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചയാൾ പിടിയിൽ.മൗവഞ്ചേരി പള്ളിപൊയിൽ സർഫ്രാസാണ് (28) അറസ്റ്റിലായത്. സിഐ എം.പി. ആസാദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. തിലാന്നൂർ സ്വദേശി വി.കെ. ശ്രീകലയുടെ (48) മാലയാണ് കവർന്നത്.പരാതിക്കാരിയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ബാലാജി സ്റ്റോർ എന്ന കടയിൽ ബൈക്കിൽ സാധനം വാങ്ങാനെത്തിയ യുവാവ് ശ്രീകലയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.ശ്രീകല നിലവിളിച്ചപ്പോൾ പ്രതി അഞ്ചുപവൻ മാലയിൽ നിന്നും ഒന്നേകാൽ പവനോളം പൊട്ടിച്ച് രക്ഷപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മഴക്കോട്ട് ധരിച്ച് ബൈക്കിൽ പോകുന്നയാളുടെ ദൃശ്യം ലഭിച്ചിരുന്നു. എന്നാൽ, ആളെ വ്യക്തമായിരുന്നില്ല. തുടർന്ന് ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്താൻ സഹായിച്ചത്.അന്വേഷണ സംഘത്തിൽ പോലീസുകാരായ ബാബു പ്രസാദ്, അനീഷ്കുമാർ ചുള്ളേരി, നിധീഷ് ആലക്കണ്ടി, ഷിജു ചേലോറ എന്നിവരുമുണ്ടായിരുന്നു.
Read Moreകോഴായിൽ കെ.എം മാണി സ്മാരക വിശ്രമകേന്ദ്രം ഒക്ടോബറിൽ നാടിനു സ്വന്തം; യാഥാർഥ്യമാകുന്നത് സംസ്ഥാനത്തെതന്നെ വലിയ ടേക്ക് എ ബ്രേക്ക് പദ്ധതി
കുറവിലങ്ങാട്: വിജ്ഞാനം വിളമ്പുന്ന സയൻസ് സിറ്റിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ മൂന്ന് കോടിയുടെ വിശ്രമകേന്ദ്രം നാടിന് സ്വന്തമാകുന്നു. ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്തപദ്ധതിയായ കെ.എം. മാണി സ്മാരക തണൽ വിശ്രമകേന്ദ്രത്തിന്റെ നിർമാണമാണ് നാടിന് അഭിമാനമായി പുരോഗമിക്കുന്നത്. മൂന്നു കോടി രൂപയോളം ചെലവഴിച്ച് നിർമാണം പൂർത്തീകരിക്കുന്ന പദ്ധതി ഒക്ടോബറിൽ നാടിന് സ്വന്തമാകും. മൂന്ന് നിലകളിലായി 12,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന മന്ദിരത്തിന്റെ ആദ്യനിലയുടെ കോൺക്രീറ്റിംഗ് ഇന്നു നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യനും ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു. 4,300 ചതുരശ്ര അടിയിലാണ് ആദ്യനിലയുടെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തിൽനിന്ന് അനുവദിച്ച 1.96 കോടി രൂപയും ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള 76 ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നതെന്ന് ബിഡിഒ ജോഷി ജോസഫ് പറഞ്ഞു. സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ ടേക്ക്…
Read Moreചികിത്സ കിട്ടിയാൽ മൂന്നുദിവസം കൊണ്ടു രോഗശമനം
വയറിളക്കം രോഗാണുക്കൾ ശരീരത്തിൽ കടന്നുകൂടിയാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ വയറിളക്കം ആരംഭിക്കുന്നതാണ്. കുറേ പേരിൽ പല തവണ വയറിളക്കം കഴിയുമ്പോൾ മാറുകയും ചെയ്യും. എന്നാൽ ചിലരിൽ ഛർദിയും വയറിളക്കവും തുടരും. ചിലരിൽ ചിലപ്പോൾ ഗുരുതരമായ അവസ്ഥ ഉണ്ടാവുകയും ചെയ്തു എന്നും വരാം. ജലാംശം നഷ്ടപ്പെടുന്പോൾഅതിശക്തമായ വയറിളക്കവും ഛർദിയും ഉണ്ടാകുന്നവരിൽ ഒരു മണിക്കൂറിൽ ഒരു ലിറ്റർ എന്ന കണക്കിൽ ജലാംശം നഷ്ടപ്പെടാവുന്നതാണ്. ചിലരിൽ കഞ്ഞിവെള്ളം പോലെ വയറിളക്കം സംഭവിക്കാ വുന്നതാണ്. കടുത്ത അവശതകോളറാ രോഗികൾ അവശരാകും. ശരീരത്തിലെ ജലാംശവും ലവണങ്ങളും കൂടുതലായി നഷ്ടപ്പെടുന്നതാണ് അതിനു കാരണം. രോഗികളിൽ കൂടുതൽ ക്ഷീണം അനുഭവപ്പെടും. അമിതമായ ദാഹം, കൈകളിലും കാലുകളിലും തളർച്ചയും വേദനയും കോച്ചിവലിയും എന്നിവയും കാണാവുന്നതാണ്. മൂത്രത്തിന്റെ അളവിൽ കുറവു വരുന്നത് കോളറാ രോഗികളിൽ മൂത്രത്തിന്റെ അളവിൽ കുറവു വരുന്നത് ഗൗരവമായി കാണേണ്ട ഒരു പ്രശ്നമാണ്. വൃക്കകളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെയും…
Read Moreസ്വര്‍ണാഭരണ വില്പന; ഇന്ത്യക്കാർക്ക് താല്പര്യം 22 കാരറ്റിനോട്
കൊച്ചി: ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നതില്‍ 80 ശതമാനവും 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍. സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്കിംഗ് എച്ച്യുഐഡി നിര്‍ബന്ധമാക്കിയത് 2021 ജൂലൈ മുതലാണ്. 2024 മേയ് 31 അവസാനിക്കുമ്പോള്‍ ഇന്ത്യയില്‍ ഒട്ടാകെ 36 കോടി 79 ലക്ഷം ആഭരണങ്ങളില്‍ ഹാള്‍ മാര്‍ക്കിംഗ് എച്ച്യുഐഡി മുദ്ര പതിച്ചിട്ടുണ്ട്. 22 കാരറ്റ് ആഭരണങ്ങളിലാണ് ഏറ്റവും കൂടുതല്‍ മുദ്ര പതിപ്പിച്ചിട്ടുള്ളത്. 29 കോടി 15 ലക്ഷം. 8.4 ലക്ഷം 24 കാരറ്റ് ആഭരണങ്ങളില്‍ എച്ച്യുഐഡി മുദ്ര പതിപ്പിച്ചിട്ടുണ്ട് . 23 കാരറ്റ് ആഭരണങ്ങളില്‍ 3. 05 ലക്ഷം, 18 കാരറ്റ് ആഭരണങ്ങളില്‍ 5 കോടി 94 ലക്ഷം, 20 കാരറ്റ് 70.29 ലക്ഷം, 14 കാരറ്റ് 88.59 ലക്ഷം എന്നിങ്ങനെയാണ് എച്ച്യുഐഡി മുദ്ര പതിച്ചിട്ടുള്ളത്. ഈ കാലയളവില്‍ കേരളത്തില്‍ 10 കോടിയോളം ആഭരണങ്ങളില്‍ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒമ്പത് കാരറ്റ് ആഭരണങ്ങള്‍ കൂടി എച്ച്യുഐഡി നിര്‍ബന്ധമാക്കുന്നതിനുള്ള…
Read More64 കൂട്ടം വിഭവങ്ങള്‍ വിളമ്പും; ആറന്മുള വള്ളസദ്യ നാളെ മുതല്‍
ആറന്മുള: പാര്‍ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകള്‍ക്ക് നാളെ തുടക്കമാകും. ഒരുക്കങ്ങള്‍ക്ക് തുടക്കംകുറിച്ച് പാചകപ്പുരയിലെ അടുപ്പില്‍ ഇന്നു രാവിലെ അഗ്നിപകര്‍ന്നു. ക്ഷേത്ര ശ്രീകോവിലില്‍ നിന്നും കൊളുത്തുന്ന ഭദ്രദീപം ഊട്ടുപുരയില്‍ എത്തിച്ച് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ നിലവിളക്കു കൊളുത്തുകയും തുടര്‍ന്ന് മുതിര്‍ന്ന പാചകക്കാരന് അടുപ്പിലേക്ക് അഗ്നി പകരുകയും ചെയ്യും. നാളെ ആരംഭിക്കുന്ന വള്ളസദ്യ വഴിപാട് ഒക്ടോബര്‍ രണ്ടുവരെ നീളും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഭക്തജനങ്ങളുടെയും സഹകരണത്തിലാണ് പള്ളിയോട സേവാസംഘം വള്ളസദ്യ ക്രമീകരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം രൂപവത്കരിച്ചിട്ടുള്ള നിര്‍വഹണ സമിതിയാണ് വള്ളസദ്യകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പള്ളിയോട സേവാസംഘം പ്രസിഡന്റ്, സെക്രട്ടറി, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്, ഭക്തജന പ്രതിനിധികളായ ഡോ. കെ.ജി. ശശിധരന് പിള്ള (കോഴഞ്ചേരി), രവീന്ദ്രനായര്‍ (മാലക്കര) എന്നിവരാണ് ഇക്കൊല്ലത്തെ നിര്‍വഹണ സമിതി അംഗങ്ങള്‍. ക്ഷേത്രത്തില്‍ പത്തുവള്ളസദ്യകളും സമീപത്തുള്ള സദ്യാലയങ്ങളിലായി അഞ്ചു…
Read Moreഅലർജിക്ക് ഇഞ്ചക്ഷൻ എടുത്ത യുവതി അവശനിലയിൽ; ചികിത്സാപ്പിഴവെന്നു പരാതി; പോലീസ് കേസെടുത്തു
നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ അലര്‍ജി പരിശോധന നടത്താതെ യുവതിക്ക് ഇഞ്ചക്ഷന് നല്‍കിയെന്ന് ആരോപണം. ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷാലിറ്റി ഐസിയിലേക്ക് മാറ്റി. മലയന്‍കീഴ് മച്ചേല്‍ സ്വദേശി ശരത്തിന്റെ ഭാര്യ കൃഷ്ണ (28) യാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൈക്കാട് ഗവ. ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തിയ കൃഷ്ണയെ പരിശോധിച്ചപ്പോള്‍ കിഡ്നി സ്റ്റോണ്‍ ആണെന്ന് കണ്ടെത്തി. തൈക്കാട് ആശുപത്രിയില്‍ സര്ജന് ഇല്ലാത്തതിനാല്‍ വീടിനു സമീപത്തെ ജനറല്‍ ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്തു. നെയ്യാറ്റിന്‍കര ഗവ. ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണുകയും വിവരങ്ങള്‍ കൈമാറുകയുമുണ്ടായി. അലര്‍ജിയുടെ ബുദ്ധിമുട്ട് തനിക്കുള്ളതായി കൃഷ്ണ വെളിപ്പെടുത്തിയെന്നും പറയുന്നു. ശരത് ഇതിനിടയില്‍ പുറത്തു പോയി. തിരികെ വരുന്നതിനു മുന്‍പ് കൃഷ്ണയ്ക്ക് ടെസ്റ്റ് ഡോസ് നല്‍കാതെ ഇഞ്ചക്ഷന് നല്‍കിയെന്നാണ് പരാതി. അതോടെ അവശയായ കൃഷ്ണയെ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഡോക്ടര്‍മാരും പരിശോധിക്കുകയും…
Read Moreകാട്ടാക്കടയിൽ യുവതിയുടെയും യുവാവിന്റെയും മരണം; പിന്നിൽ സംശയരോഗമെന്നു നിഗമനം; കുടുംബകലഹം ഉണ്ടായിരുന്നതായി നാട്ടുകാർ
കാട്ടാക്കട: കാട്ടാക്കടയിൽ രണ്ടു പേർ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. ഇന്ന് ഇവരുടെ വീട്ടിൽ പോലീസ് എത്തി പോസ്റ്റ്മാർട്ടം നടപടികളിലേക്ക് കടന്നു. ഫോറൻസിക് സംഘം ഇന്ന് എത്തും. കുരുതംകോട് പാലയ്ക്കൽ വെട്ടുവിള വീട്ടിൽ പ്രമോദ്(35), കുരുതംകോട് പാലയ്ക്കൽ ഞാറവിളവീട്ടിൽ റീജ(43)യെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് പിന്നിൽ പ്രമോദിന്റെ സംശയരോഗമാണെന്നും പോലീസ് സംശയിക്കുന്നു. ഇന്നലെ രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. ഭർത്താവ് ഉപേക്ഷിച്ചു പോയ റീജയ്ക്കൊപ്പം താമസിക്കുകയായിരുന്നു പ്രമോദ്. ഒരു കളക്ഷൻ ഏജന്റായി ജോലി ചെയ്തിരുന്ന റീജയുമായി ഇയാൾ പലപ്പോഴും വഴക്ക് കൂടിയിരുന്നതായും അത് മർദനത്തിൽ കലാശിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് റീജയുടെ ഭർത്താവ് തമിഴ്നാട് സ്വദേശി വാസു ഇവരെ ഉപേക്ഷിച്ച് പോവുകയായിരുന്നു.ഇതിൽ രണ്ട് മക്കളുമുണ്ട്. ഇപ്പോൾ അയൽവാസിയായ പ്രമോദിന്റെ വീട്ടിലായിരുന്നു ഇവരുടെ താമസം. അടുത്തിടെ…
Read More