കുപ്പത്തൊട്ടിയില്‍ നിന്ന് ശുചീകരണ തൊഴിലാളികൾക്ക് ലഭിച്ചത് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് നെക്ലേസ്. ചെന്നൈയിലാണ് സംഭവം. നഗരത്തിൽ താമസിക്കുന്ന ദേവരാജിന്റെ വീട്ടിൽ നിന്നും നഷ്ടപ്പെട്ട മാലയാണ് തൊഴിലാളികൾ കണ്ടെത്തി തിരികെ ഏൽപ്പിച്ചത്. ദേവരാജിന്റെ മകളുടെ വിവാഹത്തിന് അദ്ദേഹത്തിന്റെ അമ്മ സമ്മാനമായി നൽകിയ നെക്ലേസാണ് കുപ്പൊത്തൊട്ടിയിലെത്തിയത്. വീട്ടിലെ മാലിന്യം കളയുന്നതിനിടയിൽ മാലയും പെട്ടുപോകുകയായിരുന്നു. മാലിന്യങ്ങള്‍ക്കിടയില്‍ പൂമാലയില്‍ കുരുങ്ങിയ നിലയിലായിരുന്നു നെക്ലേസ് കണ്ടെത്തിയത്. മാല നഷ്ടപ്പെട്ട ഉടന്‍ തന്നെ ദേവരാജ് കോര്പറേഷന് അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് സമീപത്തെ മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളില്‍ തിരച്ചിൽ ആരംഭിച്ചു. പിന്നാലെ മാല കണ്ടെത്തി തിരിച്ചേൽപ്പിക്കുകയായിരുന്നു. ₹5,00,000 worth diamond necklace was recovered from garbage by the conservancy team of Dn137, Zn10.#GCC appreciates @SumeetUrbaser team that helped Mr Devaraj residing in an apartment in…
Read MoreDay: July 22, 2024
അപ്പുറം മുതലാളി ഇപ്പുറം ബംഗാളി; താമസിക്കാൻ ഇടമില്ലാതെ പട്ടിക്കൂട് വീടാക്കി ബംഗാളി; പട്ടിക്കൂടിന് വാടക 500 രൂപ; കെട്ടിട ഉടമയുടെ വിശദീകരണം ഇങ്ങനെ…
പിറവം: പിറവത്ത് ഇതരസംസ്ഥാന തൊഴിലാളിയുടെ പട്ടിക്കൂട്ടിലെ വാസ വാർത്ത സോഷ്യൽ മീഡിയയിലും മറ്റും വൈറലായി. പരാതിയും കേസുമില്ലാത്തതിനാൽ ഒടുവിൽ ഒത്തുതീർപ്പിലുമെത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ ശ്യാം സുന്ദർ(38) ആണ് പിറവം പോലീസ് സ്റ്റേഷന് സമീപം പുരത്രക്കുളത്തിനടുത്തുള്ള വീട്ടുമുറ്റത്തെ പട്ടിക്കൂട്ടിൽ കഴിഞ്ഞ മൂന്നു മാസമായി കഴിഞ്ഞിരുന്നത്. കൂട് വീടാക്കി, പാചകവും ഉറക്കവുമെല്ലാം ഇതിനുള്ളിൽത്തന്നെയായിരുന്നു. എട്ടടിയോളം നീളവും നാലര അടിയോളം വീതിയുള്ള പട്ടിക്കൂടിന് ചുറ്റുമുള്ള ഇരുമ്പ് ഗ്രില്ല് പ്ലാസ്റ്റിക് ബോർഡ് ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. ഇതിനുള്ളിൽ ഗ്യാസ് ഉപയോഗിച്ച് പാചകവും അതിനുള്ള പാത്രങ്ങളുമുണ്ട്. കിടക്കാൻ ബെഡ് ഷീറ്റും പുതപ്പും തലയണയുമെല്ലാമുണ്ടായിരുന്നു. ഇവിടെയുള്ള വീട്ടിലും സമീപത്തുള്ള മറ്റൊരു ഷെഡിലുമായി നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്.പഴയ ഈ വീടിന്റെ ഉടമയും കുടുംബവും റോഡിന് എതിർവശത്ത് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. സംഭവം സോഷ്യൽ മീഡിയയിലും മറ്റും വ്യാപിച്ചതോടെ ഇന്നലെ രാവിലെ ധാരാളം നാട്ടുകാർ ഇവിടെ…
Read Moreഇന്ത്യയില്‍ ആദ്യമായി അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: മാര്‍ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠനഫലങ്ങളും വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയില്‍ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ സമഗ്ര മാര്‍ഗരേഖ തയാറാക്കാന്‍ തീരുമാനിച്ചത്. തുടര്‍പഠനത്തിനും ഗവേഷണത്തിനുമായി ഐസിഎംആര്‍ സഹകരണത്തോടെ ഒരു സമിതിയെ നിയോഗിക്കുമെന്നും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ മാര്‍ഗരേഖ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇത്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരില്‍ 26 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണമായി…
Read More‘അർജുന്റെ ലോറി കരയിൽ തന്നെയുണ്ടാകാനാണ് സാധ്യത’യെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്; ലോറി കണ്ടുപിടിക്കാനുള്ള സംവിധാനത്തിൽ വീഴ്ചയുണ്ടെന്ന് സഹോദരി
ബംഗുളൂരു: ഷിരൂരിൽ ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ മലയാളി അർജുന് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ട് ഇന്നേക്ക് ഏഴാം ദിവസം. അർജുന്റെ ലോറി കരയിൽ തന്നെയുണ്ടാകുമെന്നാണ് രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേലിന്റെ അനുമാനം. റോഡിൽ മലയോട് ചേർന്നുള്ള ഭാഗത്ത് ലോറിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് രഞ്ജിത് പ്രതികരിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അത്യാധുനിക റഡാർ സംവിധാനം എത്താത്തത് പോരായ്മയാണെന്നും രഞ്ജിത് ചൂണ്ടിക്കാട്ടി. അതേസമയം, ഇന്ന് അർജുനെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് സഹോദരി അഞ്ജു പറഞ്ഞു. ഒരു ലോറി കണ്ടുകിട്ടിയാൽ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടുമെന്നും ലോറി കണ്ടുപിടിക്കാനുള്ള സംവിധാനത്തിൽ വീഴ്ചയുണ്ടെന്നും സഹോദരി പറഞ്ഞു.
Read Moreറീൽസ് ഷൂട്ട് ചെയ്യാൻ കാമറ വേണം; ജോലി ചെയ്യുന്ന വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച യുവതി പിടിയിൽ
റീൽസ് ചിത്രീകരിക്കാൻ ഡിഎസ്എൽആർ കാമറ വാങ്ങുന്നതിനായി സ്വർണം മോഷ്ടിച്ച വീട്ടുജോലിക്കാരി ഡൽഹിയിൽ അറസ്റ്റിൽ. തന്റെ യൂട്യൂബ് ചാനലിനായി വീഡിയോകൾ ചിത്രീകരിക്കാൻ നിക്കോണിന്റെ ഡിഎസ്എൽആർ കാമറ വാങ്ങാനായിരുന്നു നീതു യാദവിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള ആഭരണങ്ങൾ നീതു മോഷ്ടിച്ചത്. സംഭവത്തിൽ ഡൽഹി പോലീസിന്റെ ദ്വാരക ജില്ലയിലെ ആന്റി ബർഗ്ലറി സെൽ ഞായറാഴ്ചയാണ് നീതുവിനെ അറസ്റ്റ് ചെയ്തതു. സ്വർണത്തിന്റെ ബ്രേസ്ലെറ്റ്, വെള്ളിയുടെ മാല, മറ്റ് ആഭരണങ്ങൾ എന്നിവ കളവു പോയെന്നായിരുന്നു ബംഗ്ലാവിന്റെ ഉടമയുടെ പരാതി. കുറച്ചുദിവസങ്ങൾക്കു മുൻപുവരെ ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരിയെ സംശയിക്കുന്നതായും അയാൾ പറഞ്ഞിരുന്നു. തുടർന്ന് ബാഗുമായി ഡൽഹിയിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് നീതുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ പീഡനങ്ങൾ സഹിക്ക വയ്യാതെയാണ് രാജസ്ഥാൻ സ്വദേശിയായ നീതു ഡൽഹിയിലേക്ക് വീട്ടുജോലിക്കായി എത്തിയത്. ഇതിനിടെ ഇൻസ്റ്റഗ്രാമിൽ റീലുകൾ പോസ്റ്റ് ചെയ്യാനും തുടങ്ങി. കൂടുതൽ…
Read Moreകഴുത്തറ്റം വരെ ചരലും മണലും: റോഡ് നിർമാണം എതിർത്ത സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
സ്വകാര്യ ഭൂമിയിലെ റോഡ് നിർമാണത്തിനെ എതിർത്തതിന് സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം. റോഡ് പണിയുന്നതിനായി കൊണ്ടുവന്ന ചരലും മണലും ലോറിയിൽ നിന്ന് അപ്പാടെ ഈ സ്ത്രീകളുടെ ദേഹത്തേക്ക് തട്ടിയിടുകയായിരുന്നു. മധ്യപ്രദേശിലെ രേവ ജില്ലയിലെ ഹിനോത ജോറോത്ത് എന്ന ഗ്രാമത്തിലാണ് സംഭവം. കഴുത്തറ്റം മൂടിയ അവസ്ഥയിലായിരുന്ന ഇവരെ പ്രദേശവാസികളാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മമത പാണ്ഡേ, ആശ പാണ്ഡേ എന്നിവര്‍ക്കു നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ മാങ്കവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റോഡ് പണിക്കായി മണ്ണും ചരലുമായെത്തിയ ട്രക്കിന് സമീപത്തായി ഇരുവരും ഇരിക്കുകയായിരുന്നു. പ്രതിഷേധം തുടർന്നതിന് പിന്നാലെ ട്രക്കിലെ മണ്ണും ചരലും ഈ സ്ത്രീകളുടെ ദേഹത്തേക്ക് കമഴ്ത്തിയിട്ടു. ഉടൻ തന്നെ പ്രദേശവാസികൾ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തിന്റെ പേരിലുള്ള കുടുംബവഴക്കാണ് അതിക്രമത്തിന് കാരണമായകത്. സംഭവത്തിൽ ട്രക്ക് ഓടിച്ചിരുന്ന ഒരാൾ അറസ്റ്റിലായി. രണ്ടുപേർ ഒളിവിലാണെന്ന്…
Read Moreകാലവര്‍ഷം ദുര്‍ബലമായി; ചെറിയ തോതിലുള്ള മഴ തുടരും, ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്നലെ സംസ്ഥാനത്ത് ഒരിടത്തും കനത്ത മഴ പെയ്തില്ല. കൊട്ടാരക്കരയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ പെയ്തത്. അഞ്ച് സെന്റീമീറ്റര്‍ മഴയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഇവിടെ പെയ്തത്. വടക്കന്‍ കേരളത്തില്‍ ഒരാഴ്ചയായി തുടര്‍ന്ന തീവ്ര മഴയ്ക്കും ഇന്നലെയോടെ ശമനമായി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നുകൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഇതു കണക്കിലെടുത്ത് രണ്ട് ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശവും ഇന്നലെയോടെ പിന്‍വലിച്ചു. അടുത്ത മൂന്നു ദിവസത്തേക്ക് കേരളത്തിലെവിടെയും കനത്ത മഴയ്ക്കുള്ള സാധ്യതയില്ലെന്നും അതേസമയം കാലാവര്‍ഷത്തിന്റെ ഭാഗമായുള്ള ചെറിയ തോതിലുള്ള മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read Moreനിപ; വവ്വാലുകളുടെയും വളർത്തുമൃഗങ്ങളുടെയും സാന്പിൾ ശേഖരിക്കാൻ മൃഗസംരക്ഷണവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും നിപ വൈറസ് ബാധയെ തുടർന്നുള്ള മരണമുണ്ടായ സാഹചര്യത്തിൽ പ്രദേശത്തെ വവ്വാലുകളുടെയും വളർത്തുമൃഗങ്ങളുടെയും സാന്പിൾ ശേഖരിക്കാൻ മൃഗസംരക്ഷണ വകുപ്പ്. രോഗം ബാധിച്ചു മരിച്ച വിദ്യാർഥിയുടെ താമസസ്ഥലമായ മലപ്പുറം പാണ്ടിക്കാട് ചെന്പ്രശേരി പ്രദേശങ്ങളിൽ പരിശോധന നടത്താനാണ് മൃഗസംരക്ഷണ വകുപ്പ് തീരുമാനം. പ്രദേശത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലെ വവ്വാലുകളുടെ സാന്നിധ്യം നിരീക്ഷിക്കാനും ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തുമൃഗങ്ങളിൽനിന്നു സെറം ശേഖരിച്ച് പരിശോധന നടത്താനുമാണ് തീരുമാനം. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലാണ് സാന്പിളുകൾ പരിശോധിക്കുക. ഫലം വേഗം എത്തിക്കാനുള്ള ശ്രമവും നടത്തും. ആരോഗ്യ വകുപ്പിനൊപ്പം മറ്റു നടപടികളിലേക്കു മൃഗസംരക്ഷണ വകുപ്പും കടക്കുകയാണ്. ഇരുവകുപ്പുകളും ചേർന്നു കഴിഞ്ഞ ആറു വർഷമായി ശ്രമിച്ചിട്ടും രോഗത്തിന്റെ ഉറവിടം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. തുടർച്ചയായി കേരളത്തിൽ നിപ വൈറസ്ബാധ സ്ഥിരീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് മേയ്…
Read Moreകേരളത്തിൽ തെരുവുനായ നിയന്ത്രണം പാളുന്നു; ഈ വർഷം ജനുവരി മുതൽ മേയ് 31 വരെ നായകളുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേടിയത് 1.26 ലക്ഷം പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന തെരുവുനായ നിയന്ത്രണം സന്പൂർണ പരാജയത്തിലേക്ക്. പിഞ്ചുകുട്ടികളും വൃദ്ധരുമടക്കം ഈ വർഷം ജനുവരി മുതൽ മേയ് 31 വരെ 1.26 ലക്ഷം പേർ നായകളുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേടിയെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. പേവിഷ ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ജനുവരി മുതൽ കഴിഞ്ഞ ജൂണ്‍ 26 വരെയുള്ള കണക്കനുസരിച്ച് 16 പേരാണ് പേവിഷബാധമൂലം മരിച്ചത്. 2016 മുതൽ 2024 ജൂണ്‍ വരെ സംസ്ഥാനത്ത് പേ വിഷബാധ മൂലം 114 പേർ മരിച്ചതായി തദ്ദേശ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ എട്ടു വർഷത്തിനിടെ 15.49 ലക്ഷം പേർ തെരുവു നായ്ക്കളുടെ കടിയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സ തേടി. ഓരോ വർഷം കഴിയും തോറും നായകളുടെ കടിയേൽക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് ആനുപാതികമായി വർധിക്കുകയാണ്. തെരുവുനായ നിയന്ത്രണത്തിന് അടക്കം നടപടി സ്വീകരിക്കാൻ തദ്ദേശ…
Read More