കർണാടക ബാഗൽകോട്ടിൽ കഴിഞ്ഞദിവസം ജനിച്ച ശിശു വാർത്തകളിൽ താരമായി. 13 കൈവിരലുകളും 12 കാല്വിരലുകളുമാണ് ഈ ആൺകുഞ്ഞിനുള്ളത്. വലതുകൈയില്‍ ആറു വിരലുകളും ഇടതുകൈയില്‍ ഏഴു വിരലുകളും. ഒരോ കാലിലും ആറു വിരലുകൾ വീതവും. ആകെ 25 വിരൽ. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ശിശുക്കളില്‍ വിരലുകൾ കൂടുതലുണ്ടാകുന്ന അപൂർവ ജനിതക വൈകല്യമാണിത്. പോളിഡാക്റ്റിലി എന്നാണ് ഇത്തരം വൈകല്യമറിയപ്പെടുന്നത്. കുഞ്ഞിന്റെ അസാധാരണമായ പ്രത്യേകതകളില്‍ കുടുംബത്തിന് സന്തോഷമാണുള്ളതെന്നും ഇത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും അച്ഛനായ ഗുരപ്പ പറഞ്ഞു. ആരോഗ്യമുള്ള കുഞ്ഞിനു ജന്മം നല്കാൻ സാധിച്ചതില്‍ സന്തോഷമെന്ന് 35 കാരിയായ അമ്മ ഭാരതിയും പറഞ്ഞു.
Read MoreDay: July 25, 2024
ഓടുന്ന കാറിന്റെ ബോണറ്റിലിരുന്ന് യാത്ര; സ്പൈഡർമാനെ വലയിൽ കുരുക്കി പോലീസ്
തലസ്ഥാന നഗരത്തിന്റെ തെരുവുകളിലൂടെ ഓടുന്ന കാറിന്റെ ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്ത സ്പൈഡർമാൻ പോലീസ് പിടിയിൽ. ബോണറ്റിലിരുന്ന് യാത്ര ചെയ്യുന്ന ഇൻഫ്ലുവൻസറുടെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തതോടെ ഡൽഹി പോലീസ് ഇയാൾക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തു. വാർത്താ ഏജൻസിയായ എഎൻഐ പങ്കിട്ട ഒരു പോസ്റ്റിൽ, ‘സ്പൈഡർമാൻ’ നജഫ്ഗഡിൽ താമസിക്കുന്ന ആദിത്യ എന്ന 20 കാരനാണെന്ന് തിരിച്ചറിഞ്ഞു. ഇപ്പോഴിതാ ട്രാഫിക് പോലീസുകാർക്കൊപ്പം ഇരുകൈകളും നീട്ടി നിൽക്കുന്ന ‘സ്പൈഡർമാൻ’ ചിത്രമാണ് വൈറലായിരിക്കുന്നത്. സ്പൈഡർമാൻ വേഷം ധരിച്ച ഒരാളെ ബോണറ്റിൽ കയറ്റി ദ്വാരക റോഡിൽ കാർ കണ്ടതായി സോഷ്യൽ മീഡിയയിൽ പരാതി ലഭിച്ചതിനെ തുടർന്നാണ് ഡൽഹി ട്രാഫിക് പോലീസാണ് നടപടി സ്വീകരിച്ചത്. ‘ദില്ലി: ചപ്പൽ വാല സ്പൈഡർമാനെ ദില്ലി പോലീസ് പിടികൂടി 20,000 രൂപ പിഴ ചുമത്തി.’ എന്ന കുറിപ്പോടെയാണ് മിഹിര്‍ ജാ വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ തിരക്കുള്ള…
Read Moreഎയർ ഫ്രയർ ഓർഡർ ചെയ്തു, യുവതിക്ക് കിട്ടിയത് കൂറ്റൻ പല്ലിയെ; വൈറലായി പോസ്റ്റ്
ഓർഡർ ചെയ്തതുമായി ഒരു ബന്ധവുമില്ലാത്ത സാധനങ്ങൾ കൈയിൽ കിട്ടുന്ന സംഭവങ്ങൾ ഇപ്പോൾ പതിവാണ്. കഴിഞ്ഞ ദിവസവും ഇത്തരത്തിലൊരു സംഭവം സോഷ്യൽ മീഡിയയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കൊളംബിയക്കാരിയായ സോഫിയ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്ന് ഒരു എയർ ഫ്രയർ ഓർഡർ ചെയ്തു. എന്നാൽ ലഭിച്ചതാകട്ടെ ജീവനുള്ള ഒരു പല്ലിയെയാണ്. ആമസോണ്‍ പാക്കറ്റിലുള്ള പല്ലിയുടെ ചിത്രം സോഫിയ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് കാരണമായി. തന്റെ വീട്ടിലേക്ക് ഒരു എയർ ഫ്രയർ ഇവർ ഓർഡർ ചെയ്തിരുന്നു. എന്നാൽ പാഴ്സൽ വന്നപ്പോൾ ഉള്ളിൽ കണ്ട കാഴ്ച തന്നെ ഭയപ്പെടുത്തിയെന്ന് സോഫിയ പറയുന്നു. പല്ലിയുടെ ചിത്രം എക്സില്‍ പങ്കുവച്ചു കൊണ്ട് സോഫിയ ഇങ്ങനെ എഴുതി, ‘ഞങ്ങൾ ആമസോണിലൂടെ ഒരു എയർ ഫ്രയർ ഓർഡർ ചെയ്തു, അത് ഒരു കൂട്ടാളിയുമായി എത്തി. ഇത് ആമസോണിന്റെ തെറ്റാണോ അതോ…
Read Moreകുടിനിന്നു, ലാഭവും വന്ന് തുടങ്ങി; കെഎസ്ആർടിസി അപകടങ്ങൾ പൂർണമായും ഇല്ലാതായി; വരുമാനം റിക്കാഡ് കളക്ഷനിൽ; ശമ്പളത്തെക്കുറിച്ച് മന്ത്രി ഗണേഷ് പറഞ്ഞതിങ്ങനെ…
തിരുവനന്തപുരം: കര്‍ശനമായ മദ്യപാന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഇടിച്ചുള്ള അപകടങ്ങളിലെ മരണം പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. 15 ആഴ്ച മുന്‍പ് കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഇടിച്ചു മരിക്കുന്നവരുടെ എണ്ണം ആഴ്ചയില്‍ ഏഴും എട്ടും ആയിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ഇത് പൂജ്യമാക്കാന്‍ കഴിഞ്ഞു. മറ്റ് അപകടങ്ങളുടെ എണ്ണവും കേരളത്തില്‍ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ഓണത്തിനു മുന്‍പുതന്നെ ഒറ്റ ഗഡുവായി ശമ്പളം നല്‍കും. നാലാഴ്ച കൊണ്ടു കെഎസ്ആര്‍ടിസിയില്‍ റിക്കോര്‍ഡ് വരുമാനമുണ്ടായെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
Read Moreവിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്; വീണ്ടും വരുന്നു ദേവദൂതൻ
വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. മോഹൻലാലിന്റെ ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രമായ ദേവദൂതൻ നാളെ തിയറ്ററുകളില്‍ എത്തും. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 4കെ ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് ഇപ്പോൾ. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിൽ ഉടൻ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിന്റെ നിർമാണം. സന്തോഷ് സി. തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റർ എൽ.ഭൂമിനാഥൻ ആണ്. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ.ജെ. യേശുദാസ്, എം. ജയചന്ദ്രൻ, എം. ജി ശ്രീകുമാർ, കെ.എസ്.…
Read Moreഞാൻ ധരിച്ച വസ്ത്രത്തിന് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് കരുതുന്നില്ല, അത് ഷൂട്ട് ചെയ്ത് രീതിക്കാണ് പ്രശ്നം
‘ലെവൽ ക്രോസ്’ സിനിമാ പ്രമോഷന്റെ ഭാഗമായി നടി അമല പോൾ സ്വകാര്യ കോളജിലെ പരിപാടിക്കെത്തിയപ്പോൾ ധരിച്ച വസ്ത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. വി നെക്കിലുള്ള ഷോർട്ട് ഡ്രസ് ധരിച്ചാണ് താരം എത്തിയത്. പരിപാടിയിൽ വിദ്യാർഥികൾക്കൊപ്പം താരം ഡാൻസ് ചെയ്യുന്ന വിഡിയോയും വൈറലായിരുന്നു. ഇപ്പോഴിതാ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന വിമർശനത്തിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമല പോൾ. താൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ കരുതുന്നില്ലെന്നും ചിലപ്പോൾ അത് കാമറയിൽ കാണിച്ച വിധമായിരിക്കും അനുചിതമായതെന്നും അമല പോൾ പറഞ്ഞു. ‘എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്, ഞാൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ ഞാൻ കരുതുന്നില്ല. ചിലപ്പോൾ അത് കാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം, അവിടെ ഉണ്ടായിരുന്ന വിദ്യാർഥികൾക്ക് ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. പക്ഷേ…
Read Moreവിവാഹം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ മരുമകളെ വീട്ടിൽ നിന്ന് പുറത്താക്കി അമ്മായിഅച്ഛൻ; കാരണമിങ്ങനെ…
വിവാഹം കഴിഞ്ഞ് 48 മണിക്കൂറിന് ശേഷം വധുവിനെ ഭർതൃവീട്ടുകാർ വീട്ടിൽ നിന്ന് പുറത്താക്കിയ വിചിത്രമായ സംഭവം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ അന്യായമായ പെരുമാറ്റം സംബന്ധിച്ച് വധുവിൻ്റെ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വരന്റെ അച്ഛനാണ് അവരുടെ വീട്ടിൽ നിന്ന് വധുവിനെ ഇറക്കി വിട്ടത്. വധുവിന്റെ കാൽ കണ്ട അമ്മായിഅച്ഛന് ദേഷ്യം വരുകയും, പെണ്ണിന്റെ കാലിന് എന്തോ കുഴപ്പമുണ്ട് എന്നാരോപിച്ച് വീട്ടിൽ നിന്ന് വധുവിനെ പുറത്താക്കുകയും ചെയ്തു. ഏറെ സങ്കടകരമായ ഒരു കാര്യം കൂടി ഇതേ തുടർന്നുണ്ടായി. യുവതിയെ ഭർത്താവിന്റെ വീട്ടിൽ നിന്നും തിരികെ എത്തിച്ച വിവരമറിഞ്ഞതിന് പിന്നാലെ യുവതിയുടെ അമ്മയുടെ അച്ഛൻ മരണപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുവതിയുടെയും വരന്റെയും കുടുംബം സൈനികപശ്ചാത്തമുള്ളവരുടേതാണ്. യുവതിയുടെ അമ്മായിഅച്ഛനും വിമുക്തഭടനാണ്. എന്നാൽ, വിവാഹം കഴിഞ്ഞ് അധികം കഴിയും മുമ്പ് തന്നെ അമ്മായിഅച്ഛൻ യുവതിയുടെ കാലിന് കുഴപ്പമുണ്ട്…
Read Moreകണ്ണീർക്കടലോരം: പൊലിഞ്ഞത് 61 മത്സ്യത്തൊഴിലാളികൾ, കാണാമറയത്ത് 27 പേർ
തൃശൂർ: കടലിൽ ഉപജീവനത്തിനായുള്ള മൽപ്പിടിത്തത്തിനിടെ ഒന്നേകാൽ വർഷത്തിനുള്ളിൽ പൊലിഞ്ഞത് 61 മത്സ്യത്തൊഴിലാളികളുടെ ജീവൻ. 27 മത്സ്യത്തൊഴിലാളികളെ കാണാതായി. വർഷംതോറും അന്‍പതിലധികം ജീവനാണു കടലിൽ കണ്ണീരുപ്പായി കലരുന്നത്. അത്യാധുനികസംവിധാനങ്ങളും മത്സ്യബന്ധനരീതികളുമുണ്ടെങ്കിലും കടലാഴങ്ങളിൽ അമരുന്ന ജീവനുകൾ തിരിച്ചുപിടിക്കാൻ അധികൃതർക്കും സാധിക്കുന്നില്ല. ഫിഷറീസ് വകുപ്പിന്റെ നിതാന്തജാഗ്രതയും സുരക്ഷാസേനയുടെ മുന്നറിയിപ്പുകളുമുണ്ടെങ്കിലും അതൊന്നും പൂർണമായും രക്ഷാവലകളാകുന്നുമില്ല. കഴിഞ്ഞ 15 മാസത്തിനിടെ 15 മത്സ്യത്തൊഴിലാളികളാണു തിരുവനന്തപുരം ജില്ലാ പരിധിയിലെ കടലിൽ മാത്രം മരിച്ചത്. നാലു പേരെ കാണാതായി. ആലപ്പുഴയിലും തൃശൂരും 12 പേർ വീതം മരിച്ചു. തൃശൂരിൽ എട്ടു പേരെയും ആലപ്പുഴയിൽ ഒരാളെയും കാണാതായി. കൊല്ലത്ത് ഏഴു പേർ മരിച്ചു. അഞ്ചുപേരെ കാണാതായി. മലപ്പുറം, കണ്ണൂർ ജില്ലകളിൽ നാലു പേർ വീതം മരിച്ചപ്പോൾ നാലുപേരെ കാണാതായി. എറണാകുളത്തും കാസർഗോഡും മൂന്നു പേർ വീതം മരിച്ചു. നാലുപേർ കാണാക്കയങ്ങളിൽപെട്ടു. കടലിൽ കാണാതാവുകയെന്നു പറഞ്ഞാൽ മൃതദേഹം കണ്ടെത്താനായില്ല എന്നതാണു…
Read Moreസ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പോൽ ആപ്പ്
കൊല്ലം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പോല്‍ ആപ്പില്‍ കൂടുതല്‍ സംവിധാനങ്ങൾ ഏർപ്പെടുത്തി കേരള പോലീസ്. യാത്രചെയ്യുന്ന സ്ത്രീകളുടെയും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് പുതിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നു പോലീസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി ‘ട്രാക്ക് മൈ ട്രിപ്പ് ’, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കു സുരക്ഷയ്ക്കും സഹായത്തിനുമായി ‘സിംഗിള്‍ വുമണ്‍ ലിവിംഗ് എലോണ്‍’, സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസറെ നേരിൽ കാണുന്നതിന് ‘അപ്പോയിന്മെന്റ് വിത്ത് എസ്എച്ച്ഒ’ എന്നീ സൗകര്യങ്ങളാണു പുതുതായി ഒരുക്കിയിട്ടുള്ളത്. ആപല്‍ഘട്ടങ്ങളില്‍ അടിയന്തര സുരക്ഷയ്ക്കായി പോലീസിനെ അറിയിക്കാനുള്ള എസ്ഒഎസ് ബട്ടണ്‍ സംവിധാനം നേരത്തേതന്നെ പോൽ ആപ്പിൽ ഏർപ്പെടുത്തിയിരുന്നു. ആപ്പിലെ മറ്റു സേവനങ്ങള്‍ക്ക് പുറമേയാണു സ്ത്രീകളുടെ സുരക്ഷ മുൻനിര്‍ത്തി ഈ സേവനങ്ങള്‍കൂടി ലഭ്യമാക്കിയിട്ടുള്ളത്. ട്രാക്ക് മൈ ട്രിപ്പ് സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പർ ഫോട്ടോ എടുത്ത് ആപ്പില്‍ സേവ്…
Read Moreശ്രീപദ്മനാഭസ്വാമി ക്ഷേത്രപരിസരത്ത് ചിക്കന്‍ ബിരിയാണി വിളമ്പി; ഹര്‍ജി ഹൈക്കോടതിയില്‍
കൊച്ചി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രപരിസരത്ത് ചിക്കന്‍ ബിരിയാണി വിളമ്പിയെന്ന ആരോപണത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി. ആചാര ലംഘനമടക്കം ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിശ്വാസികളാണു കോടതിയെ സമീപിച്ചത്. ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഹര്‍ജി പരിഗണിച്ചു. ക്ഷേത്രത്തിലെ മുഖ്യ സുരക്ഷാ ഓഫീസറെ കക്ഷിചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കാനായി ഹര്‍ജിക്കാര്‍ സമയം തേടിയതിനെ തുടര്‍ന്ന് ഹര്‍ജി 29ന് പരിഗണിക്കാന്‍ മാറ്റി. ജീവനക്കാരന്റെ മകന് ജോലി കിട്ടിയതിന്റെ പേരില്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലെ ഡൈനിംഗ് റൂമില്‍ ബിരിയാണി സദ്യ നടത്തിയെന്നാണ് ആക്ഷേപം.
Read More