രണ്ടുദിവസത്തെ പണിമുടക്കിൽ ബാലൻ പണിയെടുത്തു; 40 ലിറ്റർ കോടയും  വ്യാജ വൈനും നിർമിക്കുന്നതിനിടെ പണി മുടക്കിച്ച് പോലീസിന്‍റെ നടപടി

ച​​ങ്ങ​​നാ​​ശേ​​രി: പ​​ണി​​മു​​ട​​ക്കി​​ന്‍റെ മ​​റ​​വി​​ൽ ചാ​​രാ​​യ വാ​​റ്റ് ന​​ട​​ത്തി​​യ കേ​​സി​​ൽ ഓ​​രാ​​ളെ എ​​ക്സൈ​​സ് സം​​ഘം അ​​റ​​സ്റ്റു ചെ​​യ്തു.

ക​​റു​​ക​​ച്ചാ​​ൽ ച​​ന്പ​​ക്ക​​ര തൊ​​മ്മ​​ച്ചേ​​രി ഇ​​ല​​യ്ക്കാ​​ട് അ​​ഞ്ചേ​​രി​​യി​​ൽ ബാ​​ബു​​ക്കു​​ട്ടി​​യു​​ടെ വീ​​ട്ടി​​ൽ ന​​ട​​ത്തി​​യ റെ​​യ്ഡി​​ലാ​​ണ് 40 ലി​​റ്റ​​ർ കോ​​ട​​യും വാ​​റ്റു​​പ​​ക​​ര​​ണ​​ങ്ങ​​ളും ഒ​​രു​​ലി​​റ്റ​​ർ വ്യാ​​ജ വൈ​​നും ക​​ണ്ടെ​​ടു​​ക്കു​​ക​​യും വീ​​ട്ടു​​ജോ​​ലി​​ക്കാ​​ര​​നാ​​യ ബാ​​ല​​ൻ(56)​​നെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യും ചെ​​യ്ത​​ത്.

സ്ഥ​​ല​​ത്തി​​ല്ലാ​​തി​​രു​​ന്ന വീ​​ട്ടു​​ട​​മ അ​​ഞ്ചേ​​രി​​യി​​ൽ ബാ​​ബു​​ക്കു​​ട്ടി​​യെ ര​​ണ്ടാം പ്ര​​തി​​യാ​​യി ചേ​​ർ​​ത്ത് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.​

എ​​ക്സൈ​​സ് ക​​മ്മീ​​ഷ​​ണ​​ർ​​ക്ക് ല​​ഭി​​ച്ച ര​​ഹ​​സ്യ വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി എ​​ക്സൈ​​സ് റേ​​ഞ്ച് ഇ​​സ്പെ​​ക്ട​​ർ അ​​ൽ​​ഫോ​​ൻ​​സ് ജേ​​ക്ക​​ബ്, പ്രി​​വ​​ന്‍റീ​​വ് ഓ​​ഫി​​സ​​ർ ബി. ​സ​​ന്തോ​​ഷ് കു​​മാ​​ർ, ഗ്രേ​​ഡ് പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ അ​​ജി​​ത് കു​​മാ​​ർ, കെ.​​എ​​ൻ.​ സു​​രേ​​ഷ്, സി​​വി​​ൽ എ​​ക്സൈ​​സ് ഓ​​ഫീ​സ​​ർ​​മാ​​രാ​​യ അ​​രു​​ണ്‍ പി. ​​നാ​​യ​​ർ, എ. ​നാ​​സ​​ർ, വ​​നി​​താ സി​​വി​​ൽ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ കെ.​​വി. സ​​ബി​​ത, ഡ്രൈ​​വ​​ർ മ​​നീ​​ഷ് കു​​മാ​​ർ എ​​ന്നി​​വ​​ർ റെ​​യ്ഡി​​നും അ​​റ​​സ്റ്റി​​നും നേ​​തൃ​​ത്വം ന​​ൽ​​കി.

Related posts

Leave a Comment