നീസ്: ഒളിന്പിക്സ് ഇന്ന് ആരംഭിക്കാനിരിക്കേ ഫ്രാൻസിലെ പള്ളിയിൽ ഭീകരാക്രമണം. നീസിലെ നോത്ര്ദാം ബസിലിക്കയിലാണ് പ്രാദേശികസമയം ബുധനാഴ്ച ഉച്ചയ്ക്ക് ഭീകരാക്രമണമുണ്ടായത്. പള്ളിയിൽ അതിക്രമിച്ചുകടന്ന തീവ്രവാദി മെഴുകുതിരികൾ വെള്ളമൊഴിച്ച് കെടുത്തുകയാണ് ആദ്യം ചെയ്തത്. തുടർന്ന് ഖുറാനിൽനിന്ന് ഉറക്കെ വായിക്കാൻ തുടങ്ങിയ അക്രമിയെ പിന്തിരിപ്പിക്കാനെത്തിയ ദേവാലയ ശുശ്രൂഷിയുടെ നേർക്കും വെള്ളം ചീറ്റിച്ചപ്പോൾ അലാറം മുഴക്കുകയും പാഞ്ഞെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 29കാരനായ അക്രമിയുടെ മറ്റു വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 2020 ഒക്ടോബർ 20ന് ഇതേ പള്ളിയിൽ നടന്ന ഇസ്ലാമിക ഭീകരാക്രമണത്തിൽ രണ്ട് ഇടവകാംഗങ്ങളും ദേവാലയശുശ്രൂഷിയും കൊല്ലപ്പെട്ടിരുന്നു. ഭീകരനെ പോലീസ് വെടിവച്ച് നിരായുധനാക്കിയശേഷം അറസ്റ്റ് ചെയ്തു. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഈ കേസിന്റെ വിചാരണ ആരംഭിക്കുന്നത്.
Read MoreDay: July 26, 2024
ഭാഗ്യദേവത കടാക്ഷിച്ചു വിഷ്ണു ക്ഷേത്രത്തിലെ പൂജാരിയെ; കേരള ഭാഗ്യക്കുറിയുടെ ഫിഫ്റ്റി ഫിഫ്റ്റി ഒന്നാം സമ്മാനം കട്ടപ്പനയിലെ മധുസൂദനൻ പൂജാരിക്ക്
കട്ടപ്പന: ഭാഗ്യദേവത അനുഗ്രഹിച്ചതിന്റെ സന്തോഷത്തിലാണ് കട്ടപ്പന മേപ്പാറ ശ്രീമഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തി മധുസൂദനന്. കേരള സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപയാണ് മേല്‍ശാന്തിക്ക് ലഭിച്ചത്. ലോട്ടറി വ്യാപാരിയായ സ്വര്‍ണവിലാസം സ്വദേശി ഇരുപതേക്കര്‍ കൃഷ്ണ ലോട്ടറി ഏജന്‍സിയില്‍ നിന്ന് വാങ്ങി വിറ്റ എഫ്ടി 506060 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. 20 വര്‍ഷമായി മേപ്പാറ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായ മധുസൂദനന് സ്ഥിരമായി ലോട്ടറി എടുക്കാറുണ്ട്.മുമ്പ് ചെറിയ തുകകള്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട്. ആതിരയാണ് ഭാര്യ. മക്കളായ വൈഷ്ണവ്, വൈഗാലക്ഷ്മി എന്നിവര്‍ കട്ടപ്പന ഓക്സീലിയം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.
Read Moreവനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി ഓൺലൈൻ വഴി 59.5 ലക്ഷം തട്ടി; ഫോണിൽനിന്ന് അശ്ലീല വീഡിയോ വന്നെന്ന് ആരോപിച്ചാണു പണം തട്ടിയത്
ന്യൂഡൽഹി: വനിതാ ഡോക്ടറുടെ ഫോണിൽനിന്ന് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഓൺലൈൻ തട്ടിപ്പ് സംഘം 59.5 ലക്ഷം രൂപ തട്ടിയെടുത്തു. നോയിഡ സെക്ടർ 77-ൽ താമസിക്കുന്ന ഡോ. പൂജ ഗോയലിനെ കബളിപ്പിച്ചാണ് പണം തട്ടിയത്. ജൂലൈ 13നായിരുന്നു കേസിനാസ്പദമായ സംഭവം. ടെലിഫോൺ റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി ഡോക്ടർ പൂജ ഗോയലിന് ഒരു ഫോൺ കോളെത്തി. ഡോക്ടറുടെ ഫോണിൽനിന്ന് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചെന്നാണ് ഇയാൾ ആരോപിച്ചത്. എന്നാൽ ഡോക്ടർ ഇത് നിഷേധിച്ചു. ഇതോടെ വീഡിയോ കോൾ കണക്ട് ചെയ്യണമെന്നും തെളിവ് കാണിക്കാമെന്നും ഇയാൾ പറഞ്ഞു. വീഡിയോകോൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം ആയിരിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറെ വീഡിയോ കോളിൽ ആഡ് ചെയ്തു. വീഡിയോ കോൾ സ്വീകരിച്ചതോടെ യുവതിയോട് തട്ടിപ്പ് സംഘം ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞു. 48 മണിക്കൂറോളം ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഘം ഇതിനിടെ 59,54,000…
Read Moreഇഴജന്തുക്കൾ കടുത്ത ഭീഷണി; കാട് വെട്ടിത്തെളിച്ചില്ലെങ്കിൽ ഉടമയിൽനിന്നു തുക ഈടാക്കി വൃത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: തിരുവല്ല വള്ളംകുളത്തെ വീടുകൾക്കും സ്വത്തിനും ഭീഷണിയാകുന്ന വൃക്ഷങ്ങളും കാടുകളും വെട്ടിമാറ്റി ഇഴജന്തുക്കളുടെ ആക്രമണം തടയാൻ വസ്തു ഉടമ തയാറാകുന്നില്ലെങ്കിൽ വില്ലേജ് ഓഫീസർ നടപടിയെടുക്കണമെന്നും ഇതിന് ചെലവാകുന്ന തുക നിയമാനുസരണം ഉടമയിൽ നിന്ന് ഈടാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി. പ്രദേശവാസികൾ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനേ തുടർന്നാണ് വള്ളംകുളം സ്വദേശികളായ എസ്.കെ. പ്രസന്നകുമാറും ജൂബി ആർ. വർഗീസും കമ്മീഷനെ സമീപിച്ചത്.തിരുവല്ല സബ് കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരുടെ വീട്ടിലേക്ക് പ്രവേശിക്കുന്ന വഴിക്കു സമീപമുള്ള സ്ഥലം കാടുമൂടി ക്കിടക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂബി ആർ. വർഗീസിന്റെ കിണറിലേക്ക് വൃക്ഷങ്ങളുടെ ഇലയും പൂവും കായയും വീണ് മലിനമാകുന്നതായും പരാതിക്കാരൻ അറിയിച്ചു. എന്നാൽ, കാടു നീക്കം ചെയ്യാൻ എതിർകക്ഷിക്ക് സാമ്പത്തിക സ്ഥിതിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ കൃത്യമായി കാടുവെട്ടിത്തെളിക്കുക എന്നത് വസ്തു ഉടമയുടെ ബാധ്യതയാണെന്ന് കമ്മീഷൻ…
Read Moreകടുവാക്കുളത്തിന്റെ ‘സന്തോഷ് മോന്’ നാട്ടുകാരുടെ ആദരാഞ്ജലി
കോട്ടയം നഗരത്തിന്റെ സമീപപ്രദേശമായ കടുവാക്കുളം കവലയുടെ അരുമയായിരുന്ന നായയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു നാട്ടുകാര്‍. വ്യാപാരികള്‍ക്കും ഓട്ടോറിക്ഷക്കാര്ക്കുമെല്ലാം അരുമയും സഹായിയുമായിരുന്നു നായ. “സന്തോഷ് മോന്’ എന്നാണ് അവര്‍ നായയ്ക്കു പേരിട്ടിരുന്നത്. ഇന്നലെ നായ ചത്തതോടെയാണ് സ്നേഹം പ്രകടിപ്പിക്കാന്‍ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ബോര്‍ഡ് സ്ഥാപിച്ചത്. കവലയില്‍ രാത്രി പത്രമെടുക്കാന്‍ വരുന്ന ഏജന്റുമാര്‍ക്കു കാവലായി “സന്തോഷ്മോന്’ ഉണ്ടാകുമായിരുന്നു. അതുപോലെ മാലിന്യവും മറ്റും വലിച്ചെറിയാന്‍ വരുന്നവരുടെ പേടിസ്വപ്നംകൂടിയായിരുന്നു ഈ നായ.
Read Moreകാർഗിൽ യുദ്ധവിജയം അനുസ്മരിച്ച് രാജ്യം; ഷിങ്കുൻ-ലാ തുരങ്ക പദ്ധതിക്കു തുടക്കം
ന്യൂഡൽഹി: കാർഗിൽ യുദ്ധവിജയത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക ദിനമായ ഇന്ന് രജത് ജയന്തി ദിവസമായി രാജ്യം ആചരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തി ശ്രദ്ധാഞ്ജലി അർപ്പിച്ചു. വീരമൃതു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി കണ്ടു. 1999ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി ഇന്ത്യൻ സൈന്യം നിർമിച്ചതാണ് ദ്രാസ് യുദ്ധ സ്മാരകം. “ഈ ദിനത്തെ ഓരോ ഇന്ത്യക്കാരനും സവിശേഷമായ ദിനമായി കാണണമെന്നും നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൊല്ലപ്പെട്ട സൈനികർക്ക് എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിവസമാണിതെന്നും’ മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഷിങ്കുൻ-ലാ തുരങ്ക പദ്ധതിക്കു പ്രധാനമന്ത്രി തുടക്കം കുറിച്ചു. നിമ്മു-പദും-ദാർച്ച റോഡിൽ ഏകദേശം 15,800 അടി ഉയരത്തിൽ നിർമിക്കുന്ന 4.1 കിലോമീറ്റർ നീളമുള്ള ഇരട്ടക്കുഴൽ തുരങ്കം ഉൾപ്പെടുന്നതാണു ഷിങ്കുൻ-ലാ തുരങ്ക പദ്ധതി. ഇതു ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും…
Read Moreസ്വർണം കണ്ടപ്പോൾ തന്നെ ബാങ്കുകാർക്ക് സംശയം തോന്നി; പോലീസ് ചോദ്യം ചെയ്തപ്പോൾ അശോകൻ മുക്കുപണ്ടം വച്ച ബാങ്കുകളുടെ എണ്ണം ഞെട്ടിക്കുന്നത്
തുറവൂർ: സ്വകാര്യബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് പോലീസിന്റെ പിടിയിൽ. തുറവൂർ തിരുമലഭാഗം പറവക്കലത്തറ അരുൺ അശോകൻ (30) ആണ് കുത്തിയതോട് പോലീസിന്റെ പിടിയിലായത്. തുറവൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ബാങ്ക് അധികൃതർക്ക് സംശയം തോന്നിയതിനെത്തുടർന്ന് കുത്തിയതോട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ കുത്തിയതോട് സ്റ്റേഷൻ ഓഫീസർ അജയ്മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് ചോദ്യം ചെയ്തതിലൂടെയാണ് വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതായി മൊഴി നൽകിയത്. തുടർന്ന് തുറവൂരിലെ സഹകരണ ബാങ്കിലെത്തിയ പോലീസ് സഹകരണ ബാങ്ക് അധികൃതരുമായി ബന്ധപ്പെടുകയും പണയപ്പെടുത്തിയ സ്വർണം പരിശോധിക്കുകയും ചെയ്തതോടെ പണയപ്പെടുത്തിയ സ്വർണം മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു.
Read Moreഗുരുദേവ കോളജ് സംഘര്‍ഷം; പ്രിൻസിപ്പലിനെ മർദിച്ച് അവശനാക്കിയ സംഭവം; നാല് എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്പെന്ഷന് പിന്‍വലിച്ചു
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പൽ സുനില്‍ ഭാസ്കറിനെ മര്‍ദ്ദിച്ച സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്പെന്ഷന് പിന്‍വലിച്ചു. തേജു സുനില്‍ എം. കെ, തേജു ലക്ഷ്മി ടി. കെ, അമല്‍ രാജ് ആര്. പി, അഭിഷേക് .എസ്. സന്തോഷ് എന്നിവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. ജൂലൈ ഒന്നിനാണ് നടപടിക്കാസ്പദമായ സംഭവം നടന്നത്. കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പെടെ അന്വേഷണ കമ്മീഷന് പരിശോധിച്ചു. അന്വേഷണ കമ്മീഷന് മുമ്പാകെ നല്കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ പ്രവർത്തകരുടെ സസ്പെന്ഷന് പിന്‍വലിച്ചത്. കോളജില്‍ എസ്എഫ്ഐ ഹെല്പ് ഡസ്ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം പ്രിന്‍സിപ്പലിനെ കൈയേറ്റം ചെയ്യുന്നതിലേക്കും സംഘര്‍ഷത്തിലേക്കും മാറുകയായിരുന്നു. കോളജിനു പുറത്തു നിന്നു പോലും പ്രവർക്കകരെത്തി തന്നെ മർദിച്ചു എന്നാണ് സുനിൽ ഭാസ്കറിന്റെ ആരോപണം. കണ്ടാലറിയാവുന്ന 20 ഓളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേയും കൊയിലാണ്ടി പോലീസ് കേസ് എടുത്തിട്ടുണ്ട്.
Read Moreവിലയുടെ കൊടുമുടിയിൽ നിന്നും കൈവിട്ട് മത്തി; ഇനി വറുത്തും കറിവച്ചും കഴിക്കാം സാധാരണക്കാർക്ക്; വിലയിൽ മോഡിവിടാതെ മോത
കോട്ടയം: റിക്കാഡുകള്‍ തേടി കുതിച്ച മത്തിവില ഒടുവില്‍ താഴേക്ക്. ഒരാഴ്ച മുന്‍പ് വരെ കിലോയ്ക്ക് 400 രൂപയോളമെത്തിയിരുന്ന മത്തിവില ഇന്നലെയോടെ പകുതിയായി കുറഞ്ഞു.കോട്ടയത്ത് ഇന്നലെ മത്തിക്ക് 180-250 രൂപയാണു വില. അടുത്തദിവസങ്ങളില്‍ വില ഇനിയും കുറയുമെന്നാണു കച്ചവടക്കാര്‍ പറയുന്നത്. വില ഉയര്‍ന്നതോടെ മത്തിയെ കൈവിട്ട സാധാരണക്കാര്‍ വീണ്ടും മത്തിയിലേക്ക് ആകൃഷ്ടരായിട്ടുണ്ട്. വില കുറഞ്ഞതോടെ മത്തിക്ക് ആവശ്യക്കാരും വര്‍ധിച്ചു. മത്തിവില സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിലോക്ക് 400 വരെയായി കുതിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും നിറഞ്ഞിരുന്നു. മത്സ്യബന്ധന വള്ളക്കാര്‍ക്ക് മീന്‍ ലഭ്യത കൂടിയതും കടലില്‍ പോകാന്‍ അനുകൂലമായ കാലവസ്ഥ സംജാതമായതുമാണു വില ഇടിയാന്‍ കാരണമായത്. മഴയും കാറ്റുംമൂലം മത്സ്യബന്ധനത്തിനു വിലക്കുണ്ടായിരുന്നു. ഇത് നീക്കിയതിനൊപ്പം പതിവിനു വിപരീതമായി വലിയതോതില്‍ മത്തിയും ലഭിച്ചു. സാധാരണ ഈ സീസണില്‍ ചെമ്മീന്‍, നത്തോലി മീനുകളാണു വള്ളക്കാര്‍ക്ക് വലിയ രീതിയില്‍ ലഭിക്കാറുണ്ടായിരുന്നത് ഇത്തവണ മത്തിയും ലഭിച്ചു.കഴിഞ്ഞദിവസങ്ങളില്‍ കണ്ണൂര്‍,…
Read Moreകടലാമയ്ക്ക് കായലിലെന്ത് കാര്യം; കടലാമയുടെ പേരിലുള്ള പ്രതിസന്ധിയിൽ വിലയിടിഞ്ഞ് കായൽ ചെമ്മീനുകളും
കടലാമയെ കണികാണാൻ പോലുമില്ലാത്ത കായലിലെ ചെമ്മീനുകൾക്ക് എന്തിനാ അമേരിക്കയുടെ വിലക്ക്. ചോദിക്കുന്നത് കേരളത്തിലെ നീർത്തടങ്ങളിലും മറ്റും ചെമ്മീൻ കൃഷി നടത്തുന്ന കർഷകരും കായലിൽ മത്സ്യ ബന്ധനം നടത്തി ഉപജീവനം നടത്തി വരുന്ന പാവപ്പെ മത്സ്യതൊഴിലാളികളുമാണ്. കടലിൽനിന്നു പിടികൂടുന്ന ഗ്രൗണ്ടിൽ കടലാമകളുടെ സാന്നിധ്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽനിന്നും വൻ തോതിൽ ഇറക്കുമതി ചെയ്തിരുന്ന കാര, നാരൻ, പൂവാലൻ, കരിക്കാടി തുടങ്ങിയ ചെമ്മീനുകൾക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കയറ്റുമതി മേഖലയിൽ കായൽ ചെമ്മീൻ എന്നോ കടൽ ചെമ്മീനെന്നോ വേർതിരിവ് ഇല്ലാത്തതാണ് നിരോധനത്തിൽ കായൽ ചെമ്മീനും പെട്ടുപോയത്. കേരളത്തിൽ നിന്നും കയറ്റുമതി ചെയ്യുന്ന നല്ലൊരു ഭാഗം കാര, നാരൻ, ചെമ്മീനുകൾ കായലുകളിൽനിന്ന് പിടികൂടുന്നതും, തണ്ണീർതടങ്ങളിൽ കൃഷി ചെയ്ത് എടുക്കുന്നവയുമാണ്. ഇവക്കൊന്നും കടലാമ യുമായി പുലബന്ധം പോലുമില്ല. എന്നാൽ അമേരിക്കൻ വിലക്കിന്റെ പേരിൽ എല്ലാത്തരം ചെമ്മീനുകളും കയറ്റുമതിക്കാർ വാങ്ങാതെയായി. ഇതോടെ കായലോ കടലോ…
Read More